1ജിബി ഡാറ്റ എത്രയാണ്? നിങ്ങള്‍ക്കറിയാമോ?

Written By:

കമ്പ്യൂട്ടര്‍ ശാസ്ത്രത്തില്‍ കമ്പ്യൂട്ടറിന് ഉപയോഗിക്കാന്‍ പാകത്തിലുളള എന്തിനേയും ഡാറ്റ എന്നു പറയുന്നു. അക്കങ്ങള്‍ അക്ഷരങ്ങള്‍, ചിത്രങ്ങള്‍ അങ്ങനെ എന്തുമാകട്ടേ, കമ്പ്യൂട്ടറിന് സ്വീകരിക്കാനും കൈകാര്യം ചെയ്യാനും സാധിക്കുന്ന രൂപത്തിലുളളത് ഡാറ്റയാണ്.

1ജിബി ഡാറ്റ എത്രയാണ്?  നിങ്ങള്‍ക്കറിയാമോ?

എന്തു കൊണ്ട് ബ്ലോക്ക്‌ചെയില്‍ അടിസ്ഥാന പേയ്‌മെന്റുകള്‍ ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്നു?

ബൈനറി രൂപത്തിലുളള ഡാറ്റയാണ് കമ്പ്യൂട്ടറിന് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നത്. ഡാറ്റയെ എപ്പോഴും പ്രോഗ്രാമുകളില്‍ നിന്നും വേര്‍തിരിച്ചാണ് കാണുന്നത്.

ഇപ്പോള്‍ പല ടെലികോം കമ്പനികളും അണ്‍ലിമിറ്റഡ് ഡാറ്റകളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ വിലയില്‍ 1ജിബി ഡാറ്റ വളരെ കുറവാണ് എന്ന് പറയുന്ന അനേകം പേര്‍ ഉണ്ട്. എന്നാല്‍ 1ജിബി ഡാറ്റ എത്രത്തോളം ആണ്, അതിന്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്ന് നിങ്ങള്‍ക്ക് അറിയാമോ?

ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റുകളെ എവിടെ നിന്നു വേണമെങ്കിലും അണ്‍ബ്ലോക്ക് ചെയ്യാം!

1ജിബി ഡാറ്റയെ കൊണ്ട് എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

3000 വെബ് പേജുകള്‍ ബ്രൗസ് ചെയ്യാം

1ജിബി ഡാറ്റ പാക്കില്‍ നിങ്ങള്‍ക്ക് ഏകദേശം 3,000 വെബ്‌പേജുകള്‍ തിരയാം. അത് വെബ്‌പേജിന്റെ വലുപ്പത്തേയും ആശ്രയിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ടെക്സ്റ്റുകള്‍ മാത്രമുളള വെബ്‌പേജുകളാണ് നോക്കുന്നതെങ്കില്‍ കൂടുതല്‍ കാണാന്‍ സാധിക്കും. ഉയര്‍ന്ന റിസൊല്യൂഷന്‍ ഇമേജുകള്‍ ഉളള പേജാണ് കാണുന്നതെങ്കില്‍ കുറച്ചു മാത്രമേ കാണാന്‍ സാധിക്കൂ.

1,500,000 വാട്ട്‌സാപ്പ് മെസേജുകള്‍

വാട്ട്‌സാപ്പ് മെസേജുകള്‍ ഡാറ്റകളെ അപേക്ഷിക്കുമ്പോള്‍ വളരെ ചെറുതാണ്. 1ജിബി ഡാറ്റയില്‍ നിങ്ങള്‍ക്ക് 1.5 മില്ല്യന്‍ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ അയക്കാം.

ആമസോണിലെ നോക്കിയ 6 ഫ്‌ളാഷ് സെയില്‍ നിങ്ങള്‍ക്കു നഷ്ടമായോ? വിഷമിക്കേണ്ട, ഈ ഫോണുകള്‍ വാങ്ങാം!

4,000 ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാം

നിങ്ങള്‍ക്ക് ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍ അല്ലെങ്കില്‍ സ്വന്തമായി ബ്ലോഗ് ഉണ്ടോ? അതില്‍ നിങ്ങള്‍ക്ക് ഒരു ദിവസം 130 ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാം. അങ്ങനെ 1ജിബി ഉപയോഗിച്ച് ഒരു മാസം. വലിയ ഫോട്ടോകള്‍ ആണെങ്കില്‍ അധിക ഡാറ്റ വേണ്ടി വരും.

1000 ഇമെയിലുകള്‍ അയക്കാം

ഈമെയിലുകളെ കുറിച്ചു പറയുകയാണെങ്കില്‍ 10,000 ഈമെയിലുകള്‍ ഈ ഡാറ്റ ഉപയോഗിച്ച് അയക്കാന്‍ സാധിക്കും. വലിയ ഇമേജുകളോ അറ്റാച്ച്‌മെന്റുകളോ ചേര്‍ക്കുകയാണെങ്കില്‍ അതിനനുസരിച്ച് ഡാറ്റ കുറയും.

310 മിനിറ്റ് യൂട്യൂബ് കാണാം

1ജിബി ഡാറ്റ ഉപയോഗിച്ച് നിങ്ങള്‍ക്ക് 310 മിനിറ്റ് യൂട്യൂബ് കാണാം, അതായത് അഞ്ച് മണിക്കൂര്‍. ഹൈക്വാളിറ്റി ഉപയോഗിച്ച് കാണുകയാണെങ്കില്‍ അധിക ഡാറ്റയാകും. അതിനാല്‍ യൂട്യൂബ് കാണുമ്പോള്‍ കുറച്ചു ശ്രദ്ധിക്കുക.

160 പാട്ടുകള്‍

പാട്ടുകളുടെ വീഡിയോകള്‍ കാണാന്‍ ആഗ്രഹിക്കുന്നില്ലേ? എങ്കില്‍ അതിനു പകരം നിങ്ങള്‍ക്ക് 160 പാട്ടുകള്‍ പത്ത് മണിക്കൂര്‍ നിര്‍ത്താതെ കേള്‍ക്കാം. കൂടാതെ പാട്ടുകള്‍ ഡൗണ്‍ലോഡും ചെയ്യാം.

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ അപ്പോയിന്റ്‌മെന്റ് എടുക്കാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Whenever you access the internet through your smartphone, you’re using data. But do you know how much downloading, web browsing or video streaming you can do with 1GB of data?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot