ആദായ നികുതി അടയ്‌ക്കേണ്ട അവസാന തീയതി മാര്‍ച്ച് 31: ഓണ്‍ലൈനിലൂടെ എങ്ങനെ ചെയ്യാം?

|

ആദായ നികുതിയെ കുറിച്ച് വ്യക്തമായി അറിയാത്തവര്‍ ഇന്നുമുണ്ട്. വ്യക്തികളുടേയോ സ്ഥാപനങ്ങളുടേയോ ആദായത്തിന്‍മേലുളള നികുതിയാണ് ആദായനികുതി. ഇന്ത്യയില്‍ നികുതി നയം 1961 പ്രകാരം കേന്ദ്രസര്‍ക്കാരാണ് ഈ നികുതി പിരിക്കുന്നത്.

ആദായ നികുതി അടയ്‌ക്കേണ്ട അവസാന തീയതി മാര്‍ച്ച് 31: ഓണ്‍ലൈനിലൂടെ എങ്ങനെ

ഓരോ വര്‍ഷവും നിങ്ങള്‍ ആദായ നികുതി അടച്ചിരിക്കണം. സാമ്പത്തിക വര്‍ഷം തുടങ്ങുന്നത് ഏപ്രില്‍ ഒന്നു മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ്.

നികുതി നിങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ തന്നെ അടയ്ക്കാം. അത് എങ്ങനെയാണെന്ന് അറിയാനായി താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

സ്റ്റെപ്പ് 1

സ്റ്റെപ്പ് 1

ഓണ്‍ലൈനിലൂടെ നികുതി അടയ്ക്കുന്നതിന് http://www.tin-nsdl.com എന്ന വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യുക. അതിനു ശേഷം Services> e-payment ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 2:

സ്റ്റെപ്പ് 2:

ഉചിതമായ ചെല്ലന്‍ തിഞ്ഞൈടുക്കുക. അതായത് ITNS 280, ITNS 281, ITNS 282, ITNS 283, ITNS 284 ഇല്ലെങ്കില്‍ ഫോം 26 ക്യൂബി ഡിമാന്‍് പേയ്‌മെന്റ് എന്നിങ്ങനെ. (സ്വത്ത് വില്‍പനയ്ക്കു മാത്രം TDS)

സ്റ്റെപ്പ് 3:

സ്റ്റെപ്പ് 3:

ഇനി PAN/TAN എന്നിവയും ചെല്ലനില്‍ ആവശ്യമുളള മറ്റു വിവരങ്ങളും പൂരിപ്പിക്കുക. അതായത് നിങ്ങളുടെ പേര്, വിലാസം, പേയ്‌മെന്റ് നടത്തുന്ന ബാങ്ക് മുതലായവ.

സ്റ്റെപ്പ് 4:

സ്റ്റെപ്പ് 4:

ഈ വിവരങ്ങള്‍ എല്ലാം നല്‍കി കഴിഞ്ഞാല്‍ 'സ്ഥിരീകരണ സ്‌ക്രീന്‍' കാണാം. നിങ്ങള്‍ നല്‍കിയ PAN/TAN നമ്പര്‍ ITD PAN/TAN നമ്പറിനോട് യോജിക്കുകയാണെങ്കില്‍ നിങ്ങളുടെ മുഴുവന്‍ പേരും സ്ഥിരീകരണ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

സ്റ്റെപ്പ് 5:

സ്റ്റെപ്പ് 5:

അതിനു ശേഷം നിങ്ങളെ ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് വെബ്‌സൈറ്റിലേക്ക് എത്തിക്കും.

സ്റ്റെപ്പ് 6:

സ്റ്റെപ്പ് 6:

ഇനി നിങ്ങളുടെ ബാങ്കിന്റെ യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് നെറ്റ്ബാങ്കിംഗ് വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യുക. അതിനു ശേഷം ബാങ്കിന്റെ വെബ്‌സൈറ്റിലേക്ക് പേയ്‌മെന്റ് വിശദാംശങ്ങള്‍ നല്‍കുക.

സ്റ്റെപ്പ് 7:

സ്റ്റെപ്പ് 7:

പേയ്‌മെന്റ് വിജയകരമായി നടത്തിയാല്‍ ഒരു 'challan counterfoil' പ്രദര്‍ശിപ്പിക്കും. ഇതിന്‍ CIN, പേയ്‌മെന്റ് വിശദാംശങ്ങള്‍, ഇ-പേയ്‌മെന്റ് നടത്തിയിട്ടുളള ബാങ്കിന്റെ പേര് എന്നിവ ഉണ്ടായിരിക്കും. നിങ്ങള്‍ പേയ്‌മെന്റ് നടത്തിയിട്ടുണ്ട് എന്നുളളതിനുളള തെളിവാണ് ഈ കൗണ്ടര്‍ഫോയില്‍.

സ്റ്റെപ്പ് 8:

സ്റ്റെപ്പ് 8:

ഉമഗ്, Aaykar Setu എന്നീ ഗവണ്‍മെന്റ് ആപ്‌സിലൂടേയും നിങ്ങള്‍ക്ക് ആദായ നികുതി അടയ്ക്കാം.

ഇതാണ് നിങ്ങൾ ഏറെ കാത്തിരുന്ന വൺ പ്ലസ് 6 ന്റെ നോച്ച് ഡിസൈൻഇതാണ് നിങ്ങൾ ഏറെ കാത്തിരുന്ന വൺ പ്ലസ് 6 ന്റെ നോച്ച് ഡിസൈൻ

Best Mobiles in India

Read more about:
English summary
All the tax payers are required to file their return needs by March 31, the last day of the ongoing Financial Year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X