ഫേസ്ബുക്കിലെ നിങ്ങളുടെ പഴയ ചിത്രങ്ങൾ കൊണ്ട് ബുദ്ധിമുട്ടിയോ? പരിഹാരമുണ്ട്!

By GizBot Bureau
|

സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ പരിചയമുളളവര്‍ എന്നിവരുമായി കണക്ട് ചെയ്യുന്നതിനാണ് ഫേസ്ബുക്ക്. കൂടാതെ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിട്ട ഓര്‍മ്മകളും ഫോട്ടോകളും കണ്ടെത്തുന്നതിനുളള ഒരു ലൊക്കേഷന്‍ കൂടിയാണ് ഇത്. മാത്രമല്ല നിങ്ങളുടെ ഫേസ്ബുക്ക് വാള്‍ പേജില്‍ വീണ്ടും അവ സൃഷ്ടിക്കുന്നതിലൂടെ അതൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ആ പഴയ പോസ്റ്റുകള്‍ മറ്റുളളവരില്‍ നിന്നും മറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇനി അതിനെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ട. നിങ്ങളുടെ ഫേസ്ബുക്ക് ടൈംലൈനിലെ പഴയ ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാം.

 
ഫേസ്ബുക്കിലെ നിങ്ങളുടെ പഴയ ചിത്രങ്ങൾ കൊണ്ട് ബുദ്ധിമുട്ടിയോ?

എന്നാല്‍ അവ ഡിലീറ്റ് ചെയ്യുന്നതിനു മുന്‍പ്, നിങ്ങളുടെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഇല്ലാത്ത ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് എങ്ങനെ ഈ ടൈംലൈന്‍ കാണപ്പെടും എന്ന് പരിശോധിക്കേണ്ടതാണ്. അവ പരിശോധിക്കുന്നതിനായി ടൈംലൈനിലേക്ക് പോകുക, അവിയെ ആക്ടിവിറ്റി ലോഗ് ബട്ടണിന്റെ വലതു വശത്തുളള മൂന്നു ഡോട്ടുകളില്‍ ക്ലിക്ക് ചെയ്ത് 'View as' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

എന്തൊക്കെ ചെയ്യാൻ പറ്റും?

എന്തൊക്കെ ചെയ്യാൻ പറ്റും?

ഒരു പക്ഷേ നിങ്ങള്‍ക്ക് ഒന്നും തന്നെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഗ്ലോബ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അവിടെ കാണുന്ന 'Public' എന്ന ഓപ്ഷന്‍ 'Friends', 'Only Me' Or 'Custom' എന്ന് മാറ്റുക. കൂടാതെ 'X' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തും നിങ്ങള്‍ക്ക് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാവുന്നതാണ്. നിങ്ങളുടെ ഫേസ്ബുക്ക് ടൈംലൈനില്‍ നിന്നും പഴയ ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുന്നതിനായി കുറച്ചു മാര്‍ഗ്ഗങ്ങള്‍ ഇവിടെ കൊടുക്കുന്നു.

പബ്ലിക് പോസ്റ്റുകള്‍ മറയ്ക്കാന്‍

പബ്ലിക് പോസ്റ്റുകള്‍ മറയ്ക്കാന്‍

നിങ്ങള്‍ക്ക് മറയ്ക്കാന്‍ അനേകം പബ്ലിക് പോസ്റ്റുകള്‍ ഉണ്ടെങ്കില്‍ ഫേസ്ബുക്കിന്റെ 'Built-In Solution' ഉപയോഗിച്ച് മറയ്ക്കാം. അതിനായി ഫേസ്ബുക്കിന്റെ മുകളില്‍ വലതു വശത്തു കാണുന്ന സുരക്ഷ ലോക്ക് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് 'See more settings' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അതിനു ശേഷം 'Limit Old Posts' ല്‍ ക്ലിക്ക് ചെയ്യുക. ഇനി നിങ്ങളുടെ പഴയ ഫേസ്ബുക്ക് പോസ്റ്റുകളുടെ ദൃശ്യാനുഭവം 'Just Friends' എന്നതിലേക്കു മാറ്റുക.

ടൈംലൈന്‍ ക്രമീകരണങ്ങള്‍ പരിഹരിക്കുക
 

ടൈംലൈന്‍ ക്രമീകരണങ്ങള്‍ പരിഹരിക്കുക

പോസ്റ്റുകള്‍ നിയന്ത്രിക്കുന്നതിനായി നിങ്ങളുടെ ടൈംലൈന്‍ ക്രമീകരണങ്ങളും നിയന്ത്രിക്കാം. ക്രമീകരണങ്ങള്‍ വീണ്ടും ക്രമീകരിക്കാനായി Lock Icon വീണ്ടും ക്ലിക്ക് ചെയ്യുക. അവിടെ ഇടതു പാനലില്‍ കാണുന്ന 'Timeline and Tagging' തിരഞ്ഞെടുക്കുക. അതിനു ശേഷം 1,4,5,7 എന്നീ ഓപ്ഷനുകള്‍ 'Friends' അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നതെന്തും സജ്ജമാക്കാം.

ഫേസ്ബുക്ക് ക്ലീനിംഗ്

ഫേസ്ബുക്ക് ക്ലീനിംഗ്

നിങ്ങള്‍ക്ക് ഒറ്റയടിക്ക് കുറേ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നതിന് ഈ രീതി ഉപയോഗിക്കാം. അതിനായി നിങ്ങള്‍ക്ക് ഫേസ്ബുക്ക് പോസ്റ്റ് മാനേജര്‍ ക്രോം എക്‌സ്‌റ്റെന്‍ഷന്‍ ഉപയോഗിക്കാം. എന്നാല്‍ ഇത് ഗൂഗിള്‍ ക്രോം.7ല്‍ മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ.

Best Mobiles in India

English summary
Delete old posts from your Facebook Timeline.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X