ബാക്കപ്പ് കൂടാതെ ഐഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത ഫോട്ടോകള്‍ എങ്ങനെ വീണ്ടെടുക്കാം?

Posted By: Samuel P Mohan

നിങ്ങളുടെ ഐഫോണില്‍ നിന്നും അബദ്ധത്തില്‍ ഫോട്ടോകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടോ? ആ സമയത്ത് നിങ്ങള്‍ അതിനെ കുറിച്ച് വിഷമിക്കില്ല, എന്നാല്‍ പിന്നീഡ് അതിലെ ഫോട്ടോകള്‍ വേണമെന്ന് നിങ്ങള്‍ക്ക് തോന്നിയാലോ?

ബാക്കപ്പ് കൂടാതെ ഐഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത ഫോട്ടോകള്‍ എങ്ങനെ വീണ

ഐഫോണുകളില്‍ നിന്നും ഫോട്ടോകള്‍ ഡിലീറ്റ് ചെയ്തു കഴിഞ്ഞാല്‍ ആദ്യം അത് എത്തുന്നത് 'Recently deleted folder' എന്നതിലേക്കാണ്. 29 ദിവസം വരെ ആ ഫോള്‍ഡറില്‍ ഫോട്ടോകള്‍ അങ്ങനെ തന്നെ ഉണ്ടാകും.

'Recently deleted Folder' എന്നതില്‍ ഫോട്ടോകള്‍ ഇല്ലെങ്കില്‍, അടുത്ത ഓപ്ഷന്‍ ഫോട്ടോകള്‍ വീണ്ടെടുക്കാന്‍ ഐഫോണ്‍ ബാക്കപ്പ് എന്ന ഓപ്ഷന്‍ ഉപയോഗിക്കാം.

ബാക്കപ്പിലൂടേയും നിങ്ങള്‍ക്ക് ഫോട്ടോകള്‍ വീണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ മൂന്നാം കക്ഷി ടൂള്‍ ആയ dr.fone-Recover ഉപയോഗിക്കാം.

ഐഫോണില്‍ നിന്നും dr.fone-Recover ഉപയോഗിച്ച് ഡിലീറ്റ് ചെയ്ത ഫോട്ടോകള്‍ എങ്ങനെ വീണ്ടെടുക്കാമെന്നു നോക്കാം.

#1. ആദ്യം ഒരു ഡാറ്റ കേബിള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ നിങ്ങളുടെ ഐഫോണ്‍ ബന്ധിപ്പിക്കുക.

#2. നിങ്ങളുടെ കമ്പ്യൂട്ടറില്‍ dr.fone ഇന്‍സ്‌റ്റോള്‍ ചെയ്ത് അത് സമാരംഭിക്കുക.

#3. അടുത്തതായി പ്രധാന മെനുവില്‍ നിന്നും 'Recover' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

#4. നിങ്ങളുടെ ഐഫോണ്‍ ഓട്ടോമാറ്റിക്കായി കണ്ടെത്തുകയും, അടുത്ത വിന്‍ഡോയിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു.

#5. ഇടതു വശത്ത് മൂന്ന് ഓപ്ഷനുകളുളള ഒരു നീല പാനല്‍ നിങ്ങള്‍ക്കു കാണാം.'Select from iOS Device' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഉപകരണത്തില്‍ വ്യത്യസ്ഥ തരം ഡാറ്റകളുടെ ഒരു മെനു കാണാം, അവയില്‍ ചിലത് ഡിലീറ്റഡ് ക്യാറ്റഗറിയുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. 'ഫോട്ടോകളും' നിങ്ങള്‍ക്ക് ആവശ്യമുളള മറ്റു വിഭാഗങ്ങളും തിരഞ്ഞെടുക്കുക. 'Start Scan' എന്നിതില്‍ ക്ലിക്ക് ചെയ്യുക.

#6. ഒരിക്കല്‍ ഇതു ചെയ്തു കഴിഞ്ഞാല്‍, ഗ്യാലറിയിലേക്ക് നിങ്ങളെ എത്തിക്കും.

#7. ഈ ഗ്യാലറിയില്‍ നിങ്ങള്‍ക്ക് ഫോട്ടോകളിലേക്കും ഇമേജുകളിലേക്കും പോകാം, കൂടാതെ നിങ്ങള്‍ക്ക് ഇടതു വശത്തുളള പാനലിലെ വിഭാഗങ്ങള്‍ സ്‌ക്രോള്‍ ചെയ്യാനാകും. ഇനി നിങ്ങള്‍ക്ക് ആവശ്യമുളള ഗ്യാലറി തിരഞ്ഞെടുക്കുക, അതിനു ശേഷം ഇടതു വശത്തുളള പാനലിലെ വിഭാഗങ്ങള്‍ സ്‌ക്രോള്‍ ചെയ്യുക.

നിങ്ങള്‍ക്ക് ബാധകമായ ക്യാറ്റഗറി തിരഞ്ഞെടുക്കുക. തുടര്‍ന്ന് ഗ്യാലറിയിലെ ഇമേജുകള്‍ തിരഞ്ഞെടുക്കുക. നിങ്ങള്‍ വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് 'Recover to Computer' എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഓവര്‍വാച്ചിന്റെ പുതിയ ഹീറോ ബ്രിജിറ്റി

English summary
Losing your precious memories forever sounds catastrophic, but it happens time to time among iPhone owners. Some erase photos all by accident, while others take the wrong measures on photos that are little significant to keep at present.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot