വൈഫൈ പാസ്‌വേഡ് മറന്ന് പോയോ; ടെൻഷൻ വേണ്ട ഇതാ പരിഹാര മാർഗം

|

വൈഫൈ ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. വീട്ടിൽ ഇരുന്ന് ജോലി എടുക്കുന്നവർക്കും വിദ്യാർഥികൾക്കും എല്ലാം മികച്ച കണക്ഷൻ ഉള്ള വൈഫൈ നെറ്റ്വർക്ക് ആവശ്യമാണ്. വൈഫൈ നെറ്റ്വർക്കിലേക്ക് ഒരിക്കൽ കണക്റ്റ് ചെയ്ത് കഴിഞ്ഞാൽ പിന്നെ സിസ്റ്റം ഓൺ ചെയ്യുമ്പോഴെല്ലാം ഓട്ടോമാറ്റിക്കായി കണക്റ്റ് ആകുകയും ചെയ്യും. പാസ്വേഡ് മാറ്റാത്തിടത്തോളം ആ നെറ്റ്വർക്കിലേക്ക് വീണ്ടും മാന്വലായി കണക്റ്റ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. അതിനാൽ തന്നെ പാസ്വേഡ് മറന്ന് പോകുന്നതും സാധാരണ സംഭവിക്കുന്ന കാര്യമാണ്. ഇങ്ങനെ പാസ്വേഡ് മറന്ന് പോയ നെറ്റ്വർക്കിലേക്ക് വീണ്ടുമൊരു ഡിവൈസ് കണക്റ്റ് ചെയ്യേണ്ടി വന്നാൽ എന്ത് ചെയ്യുമെന്ന് ആലോചിച്ചിട്ടുണ്ടോ?

വൈഫൈ

വൈഫൈ നെറ്റ്‌വർക്കിന്റെ പാസ്വേഡ് നിങ്ങൾ മറന്ന് പോയാലും വലിയ പ്രശ്നമില്ല. അത് വളരെ എളുപ്പം കണ്ടെത്താൻ കഴിയും. പക്ഷെ നെറ്റ്വർക്കിലേക്ക് നിങ്ങളുടെ പിസി കണക്‌റ്റ് ചെയ്തിട്ടുണ്ടാവണം എന്ന് മാത്രം. ഇങ്ങനെ ആണെങ്കിൽ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ വൈഫൈ പാസ്വേഡ് കണ്ടെത്താൻ കഴിയും. വിൻഡോസിലും മാക്ഒഎസിലും ഇതിനുള്ള മാർഗം ഉണ്ട്. ഈ രണ്ട് ഒഎസുകളിലും പ്രവർത്തിക്കുന്ന കമ്പ്യൂട്ടറിൽ കണക്റ്റ് ചെയ്തിരിക്കുന്ന വൈഫൈ നെറ്റ്വർക്കിന്റെ പാസ്വേഡ് കണ്ടെത്തുന്നത് എങ്ങനെയെന്ന് നോക്കാം.

നിങ്ങളുടെ ഫോണിൽ നിന്നും ഉടൻ ഡിലീറ്റ് ചെയ്യേണ്ട 10 ആപ്പുകൾനിങ്ങളുടെ ഫോണിൽ നിന്നും ഉടൻ ഡിലീറ്റ് ചെയ്യേണ്ട 10 ആപ്പുകൾ

വിൻഡോസിൽ പ്രവർത്തിക്കുന്ന പിസി ഉപയോഗിക്കുമ്പോൾ

വിൻഡോസിൽ പ്രവർത്തിക്കുന്ന പിസി ഉപയോഗിക്കുമ്പോൾ

നിങ്ങൾ നിലവിൽ കണക്റ്റ് ചെയ്‌തിരിക്കുന്ന വൈഫൈ നെറ്റ്‌വർക്കിന്റെ പാസ്‌വേഡ് കണ്ടെത്താൻ വിൻഡോസ് പിസി ഉപയോക്താക്കൾ പിന്തുടരേണ്ട സ്റ്റെപ്പുകൾ താഴെ നൽകിയിരിക്കുന്നു. ഈ രീതി ഉപയോഗിച്ച് വളരെയെളുപ്പം വൈഫൈ നെറ്റ്വർക്കിന്റെ പാസ്വേഡ് കണ്ടെത്താൻ കഴിയും. വിൻഡോസ് കമ്പ്യൂട്ടറുകളിൽ കണക്റ്റ് ചെയ്തിരിക്കുന്ന വൈഫൈ നെറ്റ്വ‍ർക്കിന്റെ പാസ്വേഡ് കണ്ടെത്തുന്നത് എങ്ങനെയെന്ന് അറിയാൻ തുട‍ർന്ന് വായിക്കുക.

വിൻഡോസ് പിസി
  • വിൻഡോസ് പിസിയിൽ വൈഫൈ പാസ്വേഡ് കണ്ടെത്താൻ ആദ്യം സ്റ്റാർട്ട് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് കൺട്രോൾ പാനൽ ആക്സസ് ചെയ്യുക.
  • ഇപ്പോൾ നെറ്റ്‌വർക്ക്, ഇന്റർനെറ്റ് സെറ്റിങ്സ് മെനു ആക്സസ് ചെയ്യുക.
  • നിങ്ങൾ വിൻഡോസ് 11 ൽ പ്രവർത്തിക്കുന്ന പിസിയാണ് ഉപയോഗിക്കുന്നതെങ്കിൽ, നെറ്റ്‌വർക്ക് ആൻഡ് ഷെയറിങ് സെന്റർ സെലക്റ്റ് ചെയ്യുക.
  • ബിഎസ്എൻഎൽ 4ജി കേരളത്തിലെ ഈ നാല് ജില്ലകളിലും, 800 ടവറുകൾ 4ജിയിലേക്ക്ബിഎസ്എൻഎൽ 4ജി കേരളത്തിലെ ഈ നാല് ജില്ലകളിലും, 800 ടവറുകൾ 4ജിയിലേക്ക്

    കണക്ഷൻസ്

    ഇപ്പോൾ, കണക്ഷൻസ് ഓപ്ഷനിലേക്ക് പോയി നിങ്ങളുടെ നിലവിലുള്ള വൈഫൈ നെറ്റ്‌വർക്ക് സെലക്റ്റ് ചെയ്യുക.
    ഒരു പുതിയ പേജ് തുറക്കും. ഇവിടെ, വയർലെസ് പ്രോപ്പർട്ടീസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    തുടർന്ന് സെക്യൂരിറ്റി ടാബിൽ ക്ലിക്ക് ചെയ്യുക.
    അവസാനമായി, നിങ്ങളുടെ വൈഫൈ നെറ്റ്‌വർക്കിന്റെ പാസ്‌വേഡ് കാണാൻ ' ഷോ കാരക്റ്റേഴ്സ് 'ഓപ്ഷന് സമീപം ഉള്ള ബോക്‌സ് ചെക്ക് ചെയ്യുക.

    മാക്ഒഎസിൽ പ്രവർത്തിക്കുന്ന പിസി ഉപയോഗിക്കുമ്പോൾ

    മാക്ഒഎസിൽ പ്രവർത്തിക്കുന്ന പിസി ഉപയോഗിക്കുമ്പോൾ

    ആപ്പിളിന്റെ മാക്ഒഎസിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളിൽ വൈഫൈ നെറ്റ്‌വർക്കിന്റെ പാസ്‌വേഡ് കണ്ടെത്തുന്നത് എങ്ങനെയെന്നാണ് ഇനി പറയുന്നത്. മാക് ഉപയോക്താക്കൾ പിന്തുടരേണ്ട സ്റ്റെപ്പുകൾ വിശദമായി തന്നെ താഴെ നൽകിയിരിക്കുന്നു. ഈ രീതി ഉപയോഗിച്ച് വളരെയെളുപ്പം വൈഫൈ നെറ്റ്വർക്കിന്റെ പാസ്വേഡ് കണ്ടെത്താൻ മാക്ഒഎസ് യൂസേഴ്സിന് കഴിയും. മാക്ഒഎസ് കമ്പ്യൂട്ടറുകളിൽ കണക്റ്റ് ചെയ്തിരിക്കുന്ന വൈഫൈ നെറ്റ്വ‍ർക്കിന്റെ പാസ്വേഡ് കണ്ടെത്തുന്നത് എങ്ങനെയെന്ന് നോക്കാൻ തുട‍ർന്ന് വായിക്കുക.

    കഴിഞ്ഞ വാരവും ട്രന്റിങിൽ സാംസങ് ഗാലക്സി എ53 5ജി, റെഡ്മി നോട്ട് 11 രണ്ടാമത്കഴിഞ്ഞ വാരവും ട്രന്റിങിൽ സാംസങ് ഗാലക്സി എ53 5ജി, റെഡ്മി നോട്ട് 11 രണ്ടാമത്

    കീചെയിൻ ആക്‌സസ്
    • ഇതിനായി ആദ്യം കീചെയിൻ ആക്‌സസ് ആപ്പ് തുറക്കുക.
    • തുടർന്ന് സൈഡ്‌ബാറിലെ സിസ്റ്റം ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    • ഇപ്പോൾ, വിൻഡോയുടെ മുകളിലുള്ള പാസ്‌വേഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    • ഇവിടെ, നിങ്ങൾക്ക് പാസ്‌വേഡ് ആവശ്യമുള്ള വൈഫൈ നെറ്റ്‌വർക്ക് കണ്ടെത്തി അതിൽ ഡബിൾ ക്ലിക്ക് ചെയ്യുക.
    • അവസാനമായി, ഷോ പാസ്വേഡ് ഓപ്‌ഷന് സമീപമുള്ള ബോക്‌സ് ചെക്ക് ചെയ്യുക.
    • തുടർന്ന് വരുന്ന പ്രോംപ്റ്റിൽ പാസ്വേഡ് ടൈപ്പ് ചെയ്യാൻ ആരംഭിക്കുക
    • ഇങ്ങനെ ചെയ്യുമ്പോൾ, ആ വൈഫൈ നെറ്റ്‌വർക്കിൽ ലോഗിൻ ചെയ്യാൻ നിങ്ങൾ ഉപയോഗിച്ച പാസ്‌വേഡ് ഓട്ടോമാറ്റിക്കായി തെളിഞ്ഞ് വരും.
    • വൈഫൈ സിഗ്നൽ ശക്തിപ്പെടുത്താം

      വൈഫൈ സിഗ്നൽ ശക്തിപ്പെടുത്താം

      ഓഫീസിലും വീട്ടിലുമൊക്കെ വൈഫൈ റൂട്ടറുകൾ ഉപയോഗിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ദുർബലമായ സിഗ്നൽ. നമ്മുടെ സ്മാർട്ട്ഫോണിൽ കണക്ട് ചെയ്തിരിക്കുന്ന വൈഫൈ സിഗ്നൽ പലപ്പോഴും കട്ട് ആയിപ്പോകാറും ഉണ്ട്. ഇങ്ങനെ സംഭവിക്കാൻ പല കാരണങ്ങൾ ഉണ്ട്. വൈഫൈ സിഗ്നലുകൾ ദുർബലമാകുന്നതിനുള്ള കാരണങ്ങൾ നേരത്തെ നാം ചർച്ച ചെയ്തിട്ടുണ്ട്. ഇനി വൈഫൈ സിഗ്നലുകൾ ശക്തിപ്പെടുത്താനുള്ള രണ്ട് ടിപ്പുകൾ നോക്കാം.

      യുപിഐ തട്ടിപ്പിൽപ്പെടാതിരിക്കാം; ഓൺലൈൻ പേയ്‌മെന്റുകൾ സുരക്ഷിതമാക്കാംയുപിഐ തട്ടിപ്പിൽപ്പെടാതിരിക്കാം; ഓൺലൈൻ പേയ്‌മെന്റുകൾ സുരക്ഷിതമാക്കാം

      സ്മാർട്ട്ഫോണും വൈഫൈ റൂട്ടറും റീസ്റ്റാർട്ട് ചെയ്യുക

      സ്മാർട്ട്ഫോണും വൈഫൈ റൂട്ടറും റീസ്റ്റാർട്ട് ചെയ്യുക

      ചിലപ്പോൾ ഒരു തവണ നിങ്ങളുടെ സ്മാർട്ട്ഫോൺ റീസ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ വൈഫെ കണക്ഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട്. രാത്രി ഉറങ്ങുന്ന സമയത്ത് നിങ്ങളുടെ സ്മാർട്ട്ഫോൺ ഓഫ് ചെയ്‌ത് വച്ച് രാവിലെ സ്വിച്ച് ഓൺ ചെയ്യുന്നതും നല്ലതാണ്. അത് പോലെ തന്നെ വൈഫൈ റൂട്ടറും റീസ്ററാർട്ട് ചെയ്യുക. 10, 15 മിനിറ്റ് എങ്കിലും വൈഫൈ റൂട്ടർ അൺപ്ലഗ് ചെയ്ത് ഇട്ടിരിക്കുക. ഇങ്ങനെ കുറച്ച് മണിക്കൂറുകൾ റൂട്ടർ അൺപ്ലഗ് ചെയ്തിടുന്നതും നല്ലതാണ്. ഒരേ സമയം സ്മാർട്ട്ഫോണും വൈഫൈ റൂട്ടറും റീസ്റ്റാർട്ട് ചെയ്യുന്നതും ചിലപ്പോഴൊക്കെ ഗുണം ചെയ്യാറുണ്ട്.

      ഡിവൈസിനും റൂട്ടറിനും ഇടയിലെ തടസങ്ങൾ ഒഴിവാക്കുക

      ഡിവൈസിനും റൂട്ടറിനും ഇടയിലെ തടസങ്ങൾ ഒഴിവാക്കുക

      ഡിവൈസിനും റൂട്ടറിനും ഇടയിലെ തടസങ്ങൾ ഒഴിവാക്കുന്നതും വൈഫൈ സിഗ്നൽ ശക്തിപ്പെടുത്താൻ സഹായിക്കും. വീട്ടിലെ ഭിത്തി പൊളിച്ച് മാറ്റാൻ ആകില്ലെങ്കിലും ഫർണിച്ചറുകളും വീട്ടുപകരണങ്ങളും റീ അറേഞ്ച് ചെയ്യാൻ സാധിക്കും. നിങ്ങൾക്ക് റൂട്ടറിന് അടുത്തിരുന്ന് സ്മാർട്ട്ഫോൺ ഉപയോഗിക്കാം. അല്ലെങ്കിൽ നിങ്ങൾ ഇരിക്കുന്ന വശത്തേക്ക് റൂട്ടർ സ്ഥാപിക്കാനും സാധിക്കും. റൂട്ടർ അൽപ്പം ഉയരത്തിൽ സ്ഥാപിക്കുന്നതും മികച്ച സിഗ്നൽ സ്ട്രെങ്ത് ലഭിക്കാൻ സഹായിക്കും.

      എസിയുടെ കൂളിങ് മെച്ചപ്പെടുത്താനുള്ള എളുപ്പവഴികൾഎസിയുടെ കൂളിങ് മെച്ചപ്പെടുത്താനുള്ള എളുപ്പവഴികൾ

Best Mobiles in India

English summary
Once connected to the WiFi network it will automatically connect whenever the system is turned on. You do not need to reconnect to that network manually unless you have changed your password. So forgetting the password is something that always happens.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X