ഫോണ്‍, ക്യാമറ, പിസി ഡാറ്റകള്‍ വീണ്ടെടുക്കാന്‍ പല വഴികള്‍!

Written By:

നമ്മുടെ ഫോണുകളില്‍ ഒട്ടനേകം വീഡിയോകളും ഫോട്ടോകളും ഉണ്ട്. ചിലപ്പോള്‍ ചില പ്രശ്‌നങ്ങള്‍ കൊണ്ട് ഫോണിലെ ഡാറ്റകള്‍ എല്ലാം തന്നെ നഷ്ടപ്പെടും. ഈ ഒരു അവസ്ഥയില്‍ നിങ്ങളുടെ ഫോണിലെ ഡാറ്റകള്‍ എങ്ങനെ വീണ്ടെടുക്കാം?

1200-ഓളം സേവനങ്ങള്‍: ഉമങ് ആപ്പ് എങ്ങനെ പ്രവര്‍ത്തിക്കുന്നു!

ഫോണ്‍, ക്യാമറ, പിസി ഡാറ്റകള്‍ വീണ്ടെടുക്കാന്‍ പല വഴികള്‍!

പല ഘട്ടങ്ങളിലൂടെ ഫോണ്‍ ഡാറ്റകള്‍ വീണ്ടെടുക്കാം. എന്നാല്‍ ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഡാറ്റ റക്കവറി സോഫ്റ്റ്‌വയറുകള്‍ ഇവിടെ പരിചയപ്പെടുത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വണ്ടര്‍ഷെയര്‍ ഡാറ്റ റക്കവറി

നിങ്ങള്‍ ഇല്ലാതാക്കിയ മെയിലുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, ഓഡിയോ ഫയലുകള്‍ എന്നിവ വീണ്ടെടുക്കാന്‍ വണ്ടര്‍ഷെയര്‍ ഡാറ്റ റക്കവറി സോഫ്റ്റ്‌വയര്‍
സഹായിക്കുന്നു. ഇതില്‍ നിങ്ങള്‍ക്ക് 500ല്‍ അധികമുളള വ്യത്യസ്ഥ ഫയലുകള്‍ പു:നസ്ഥാപിക്കാന്‍ ശേഷിയുണ്ട്.

കാര്‍ഡ്‌റക്കവറി

ഡിജിറ്റല്‍ ക്യാമറയില്‍ ഉപയോഗിക്കുന്ന ഫോണുകളുടേയും മെമ്മറി കാര്‍ഡുകളുടേയും ഫോട്ടോകളും ഇമേജുകളും വീണ്ടെടുക്കാന്‍ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വയറാണ് ഇത്. മെമ്മറി കാര്‍ഡ് വീണ്ടെടുക്കാനുളള കഴിവ് ഇതിന്റെ പേരില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

ഫോട്ടോറെക് (PhotoRec)

ഫോണ്‍ ഡാറ്റ ഫോട്ടോറെക് സോഫ്റ്റ്‌വയര്‍ ഉപയോഗിച്ചും വീണ്ടെടുക്കാം. ഇത് GPLV v2+ല്‍ ആണ് നല്‍കിയിരിക്കുന്നത്. മെമ്മറി കാര്‍ഡില്‍ അല്ലെങ്കില്‍ ഫോണില്‍ നിന്നും നീക്കം ചെയ്ത ഫയലുകള്‍ എല്ലാം തന്നെ പുന: സ്ഥാപിക്കാം.

റക്കവര്‍ മൈ ഫയല്‍സ്

ഹാര്‍ഡ് ഡ്രൈവുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍, ഇമെയിലുകള്‍ എന്നിവയില്‍ നിന്നുമുളള ഫോട്ടോകള്‍, ഇമേജുകള്‍ എന്നിവ ഉള്‍പ്പെടെയുളള ഡാറ്റകള്‍ വീണ്ടെടുക്കാന്‍ ഈ സോഫ്റ്റ്വയറുകള്‍ എളുപ്പമാക്കുന്നു. ഒരു സാങ്കേതിക വിദ്യയും ഉപയോഗിക്കാതെ തന്നെ ഇത് വേഗത്തില്‍ ഉപയോഗിക്കാം.

റക്വവ (Recuva)

റീസൈക്കിള്‍ ബിന്നില്‍ നിന്നും വിന്‍ഡോസ്, കമ്പ്യൂട്ടര്‍, ഡിജിറ്റല്‍ ക്യാമറ, എംപി3 പ്ലേയര്‍ എന്നിവയില്‍ നിന്നും നീക്കം ചെയ്ത ഫയലുകള്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്നു. ഫോണിലെ ഡാറ്റകളും ഇതിലൂടെ വീണ്ടെടുക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The effective software to use in the recovery of deleted mails, photos, videos and audio files. It is easy to use and requires no prior skills.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot