Just In
- 5 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 7 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 8 hrs ago
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 9 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
Don't Miss
- News
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
- Movies
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള് വിട്ടുമാറുന്നില്ലേ; അടുക്കളയില് നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില് രോഹിത് 7ാമന്! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില് മലയാളിയും- അറിയാം
പാൻ കാർഡ് മുതൽ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് വരെ; ഡിജിലോക്കർ സേവനങ്ങൾ ഇനി വാട്സ്ആപ്പിലും
ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം ആയ വാട്സ്ആപ്പിലൂടെ യൂസേഴ്സിന് ഇനി തങ്ങളുടെ പാൻകാർഡുകളും പത്താം ക്ലാസ് സർട്ടിഫിക്കറ്റുകളും പോളിസി ഡോക്യുമെന്റുകളുമൊക്കെ ഡൌൺലോഡ് ചെയ്യാം. സർക്കാരിന്റെ സിറ്റിസൺ എൻഗേജ്മെന്റ് പ്ലാറ്റ്ഫോമായ മൈഗവ് ( MyGov ) ആണ് പുതിയ സർവീസ് ആരംഭിച്ചിരിക്കുന്നത്. മൈഗവ് വാട്സ്ആപ്പ് ചാറ്റ്ബോട്ട് വഴിയാണ് സേവനം ലഭിക്കുക. ചാറ്റ്ബോട്ടിൽ നിന്നും ഡിജിലോക്കർ സേവനം ആക്സസ് ചെയ്താണ് ഫയലുകൾ ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നത്. മൈഗവ് ചാറ്റ്ബോട്ട് വഴി ഡിജിലോക്കർ അക്കൌണ്ട് ക്രിയേറ്റ് ചെയ്യാനും ഓതന്റിക്കേറ്റ് ചെയ്യാനും സാധിക്കും.

സർക്കാർ സേവനങ്ങൾ വിതരണം ചെയ്യുന്നത് കൂടുതൽ എളുപ്പത്തിലാക്കുവാൻ വേണ്ടിയാണ് പുതിയ സൌകര്യം അവതരിപ്പിക്കുന്നത്. ആളുകൾക്ക് തങ്ങളുടെ അവശ്യ ഡോക്യുമെന്റുകൾ അതിവേഗം ആക്സസ് ചെയ്യാനും പുതിയ ഫീച്ചർ സഹായിക്കും. ഭരണവും സർക്കാർ സേവനങ്ങളും പൗരന്മാരുടെ വിരൽത്തുമ്പിലാണെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് വാട്സ്ആപ്പിലെ മൈഗവ് ഹെൽപ്പ് ഡെസ്കും ഡിജിലോക്കർ സേവനങ്ങളും.

ഡിജിലോക്കർ സേവനങ്ങൾ കൂടി ഉൾപ്പെടുത്തി മൈഗവ് പ്ലാറ്റ്ഫോം കൂടുതൽ വിപുലീകരിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. മൈഗവിനെ സമഗ്രമായ ഒരു അഡ്മിനിസ്ട്രേറ്റീവ് പ്ലാറ്റ്ഫോം ആയി മാറ്റുകയാണ് ലക്ഷ്യം. ലളിതമായ പ്രൊസസുകളിലൂടെ സേവനങ്ങൾ ആക്സസ് ചെയ്യാൻ പൊതുജനത്തെ സഹായിക്കാൻ വേണ്ടി കൂടിയാണ് പുതിയ ഫീച്ചർ. ഭാവിയിൽ കൂടുതൽ ഫീച്ചറുകളും സൌകര്യങ്ങളും മൈഗവ് പ്ലാറ്റ്ഫോമിൽ പ്രതീക്ഷിക്കാവുന്നതാണ്.

മൈഗവ് ചാറ്റ്ബോട്ട് വഴിയുള്ള പുതിയ സേവനം ഡിജിലോക്കർ സേവനങ്ങൾ കൂടുതൽ ലളിതമായി ആക്സസ് ചെയ്യാൻ സഹായിക്കുന്നു. ഡിജിലോക്കർ ആപ്ലിക്കേഷനോ വെബ്സൈറ്റോ ഇല്ലാതെ തന്നെ ആധികാരികമായ ഡോക്യുമെന്റുകൾ ഡൌൺലോഡ് ചെയ്യാം എന്നത് തന്നെയാണ് പുതിയ സേവനത്തിന്റെ സവിശേഷത. ഈ സംവിധാനം വഴി എതൊക്കെ ഡോക്യുമെന്റ്സ് യൂസേഴ്സിന് ലഭ്യമാക്കാൻ സാധിക്കുമെന്നറിയാൻ തുടർന്ന് വായിക്കുക.

വാട്സ്ആപ്പിലെ ഡിജിലോക്കർ സേവനം വഴി നിങ്ങൾക്ക് ലഭിക്കുന്ന രേഖകൾ
- പാൻ കാർഡ്
- ഡ്രൈവിങ് ലൈൻസസ്
- സിബിഎസ്ഇ പത്താം ക്ലാസ് പാസിങ് സർട്ടിഫിക്കറ്റ്
- പത്താം ക്ലാസ് മാർക്ക് ഷീറ്റ്
- പന്ത്രണ്ടാം ക്ലാസ് മാർക്ക് ഷീറ്റ്
- വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ( ആർസി )
- ഇൻഷുറൻസ് പോളിസി - ടൂ വീലർ
- ഇൻഷുറൻസ് പോളിസി ഡോക്യുമെന്റ് (ലൈഫും നോൺ ലൈഫും ഡിജിലോക്കറിൽ ലഭ്യമാണ്)
- ഇതിവായി ആദ്യം ചെയ്യേണ്ടത് ഒരു ഡിജിലോക്കർ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക എന്നതാണ്. നിങ്ങൾക്ക് ഇതിനകം തന്നെ അക്കൌണ്ട് ഉണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമായി. അക്കൌണ്ട് ഇല്ലാത്തവർ അക്കൌണ്ട് ക്രിയേറ്റ് ചെയ്യുക.
- പുതിയ മൈഗവ് ചാറ്റ്‌ബോട്ട് ആക്‌സസ് ചെയ്യുന്നതിന് നിങ്ങൾ +91 9013151515 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് 'നമസ്‌തേ' അല്ലെങ്കിൽ 'ഹായ്' അല്ലെങ്കിൽ 'ഡിജിലോക്കർ' എന്ന് മെസേജ് ചെയ്യണം.
- മൈഗവ് ചാറ്റ്ബോട്ടിലേക്ക് ‘ഡിജിലോക്കർ' എന്ന് മെസേജ് അയച്ചാലുടൻ ഡിജിലോക്കർ സേവനങ്ങളിലേക്ക് നിങ്ങളെ സ്വാഗതം ചെയ്ത് കൊണ്ടുള്ള സന്ദേശം ലഭിക്കും.
- നിങ്ങൾക്ക് ഡിജിലോക്കർ അക്കൗണ്ട് ഉണ്ടോ എന്ന ചോദ്യവും ഒപ്പം ഉണ്ടായിരിയ്ക്കും.
- നിങ്ങൾക്ക് ഡിജിലോക്കർ അക്കൗണ്ട് ഉണ്ടെങ്കിൽ യെസ് ഓപ്ഷനിൽ ടാപ്പ് ചെയ്ത് റിപ്ലെ ചെയ്യുക.
- തുടർന്ന് നിങ്ങളുടെ ആധാർ നമ്പർ എന്റർ ചെയ്യാൻ ആവശ്യപ്പെട്ടുള്ള മെസേജ് വരും.
- ഡിജിലോക്കർ പ്രൈവസി പോളിസി ലിങ്കും ഈ മെസേജിന് ഒപ്പം വരും.
- ശേഷം ആധാർ നമ്പർ നൽകി കഴിഞ്ഞാൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈലിൽ ഒരു ഒടിപി ലഭിക്കും.
- ഈ ഒടിപി നമ്പറും മൈഗവ് ചാറ്റ്ബോട്ടിൽ എന്റർ ചെയ്ത് നൽകണം.
- ഒടിപി നൽകിക്കഴിഞ്ഞാൽ, നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ടിൽ ലഭ്യമായ എല്ലാ രേഖകളും അല്ലെങ്കിൽ ഏതെങ്കിലും ഒരു പ്രത്യേക ഡോക്യുമെന്റ് മാത്രമായോ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയും.

ഈ രേഖകൾ വാട്സ്ആപ്പ് വഴി ഡൌൺലോഡ് ചെയ്യുന്നത് എങ്ങനെ



മൈഗവ് ഹെൽപ്പ് ഡെസ്ക്
2020 മാർച്ചിലാണ് മൈഗവ് ഹെൽപ്പ് ഡെസ്ക് ലോഞ്ച് ചെയ്തത്. കൊവിഡ് കാലത്ത് വളരെ സജീവമായ പ്രവർത്തനങ്ങളും ഹെൽപ്പ് ഡെസ്ക് നടത്തിയിരുന്നു. വാക്‌സിൻ അപ്പോയിന്റ്‌മെന്റ് ബുക്കിങുകൾ, വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ്സ്, കൊവിഡുമായി ബന്ധപ്പെട്ട ആധികാര വിവരങ്ങൾ തുടങ്ങിയ സൌകര്യങ്ങൾ വാട്സ്ആപ്പ് വഴി ലഭ്യമാക്കിയാണ് മൈഗവ് ഹെൽപ്പ് ഡെസ്ക് കൊവിഡിനെതിരായ പോരാട്ടത്തിൽ അണി ചേർന്നത്.

ഇത് വരെ 80 ദശലക്ഷത്തിൽ അധികം ആളുകൾ പലവിധ സൗകര്യങ്ങൾക്കായി മൈഗവ് ഹെൽപ്പ് ഡെസ്ക് പ്ലാറ്റ്ഫോമിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ഓദ്യോഗിക കണക്കുകൾ. 33 ദശലക്ഷത്തിലധികം വാക്‌സിൻ സർട്ടിഫിക്കറ്റുകൾ മൈഗവ് പ്ലാറ്റ്ഫോം വഴി ഡൗൺലോഡ് ചെയ്‌തിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. കൂടാതെ രാജ്യത്തുടനീളം വാക്‌സിനേഷൻ അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാനും മൈഗവ് ഹെൽപ്പ്ഡെസ്ക് പൌരന്മാരെ സഹായിച്ചിട്ടുണ്ട്.

ഡിജിലോക്കർ
2015ലാണ് കേന്ദ്രസർക്കാർ ഡിജിലോക്കർ സേവനം ലോഞ്ച് ചെയ്തത്. പ്രധാനപ്പെട്ട സർവീസുകളും സർട്ടിഫിക്കറ്റുകളും സൂക്ഷിക്കാൻ ഉള്ള ഡിജിറ്റൽ ഡോക്യുമെന്റ് വാലറ്റാണ് ഡിജിലോക്കർ. 100 മില്യൺ രജിസ്റ്റേഡ് യൂസേഴ്സ് ഉണ്ടെന്നാണ് ഡിജിലോക്കർ ക്ലെയിം ചെയ്യുന്നത്. ഇത് വരെ 5 ബില്യണിൽ അധികം ഡോക്യുമെന്റുകൾ ഡിജിലോക്കർ വഴി ഇഷ്യ ചെയ്തിട്ടുണ്ടെന്നുമാണ് അവകാശ വാദം.

വാട്സ്ആപ്പ് വഴി ഡിജിലോക്കർ ആക്സസ് ചെയ്യാൻ സാധിക്കുമെന്ന് വരുന്നതോടെ സേവനം കൂടുതൽ ജനപ്രിയമാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. വാട്സ്ആപ്പിന്റെ സാധ്യതകൾ ദിനംപ്രതിയെന്നോണമാണ് കൂടി വരുന്നത്. മെസേജിങ് ആപ്ലിക്കേഷൻ എന്ന നിലയിൽ ആരംഭിച്ച പ്ലാറ്റ്ഫോം പിന്നീട് പലവിധ സൌകര്യങ്ങൾ അവതരിപ്പിച്ചിരുന്നു. ഭാവിയിൽ കൂടുതൽ സർക്കാർ സേവനങ്ങൾ കൂടി ലഭ്യമാകുന്നതോടെ വാട്സ്ആപ്പിന്റെ ജനപ്രീതി ഇനിയും കൂടുമെന്ന് ഉറപ്പാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470