ദീപാവലി: സ്മാര്‍ട്ട്‌ഫോണില്‍ മികച്ച ഫോട്ടോകളെടുക്കാന്‍ ചെയ്യേണ്ട 15 കാര്യങ്ങള്‍

|

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. വീടുകളും തെരുവുകളും ദീപാലങ്കൃതമാകുമ്പോള്‍ എങ്ങനെ ഫോട്ടോ എടുക്കാതിരിക്കും. മികച്ച ദീപാവലി ചിത്രങ്ങള്‍ സ്മാര്‍ട്ട്‌ഫോണില്‍ എടുക്കുന്നതിനുള്ള ചില നിര്‍ദ്ദേശങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്. അപെര്‍ച്ചര്‍, ഷട്ടര്‍, ഐഎസ്ഒ തുടങ്ങിയ ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കുക. അതിനുശേഷം മാത്രം ഇനിപ്പറയുന്ന പൊടിക്കൈകള്‍ പരീക്ഷിക്കാം. ദീപാവലിയുടെ നിറം മങ്ങാത്ത ചിത്രങ്ങള്‍ പകര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയും.

 
ദീപാവലി: സ്മാര്‍ട്ട്‌ഫോണില്‍ മികച്ച ഫോട്ടോകളെടുക്കാന്‍ ചെയ്യേണ്ട 15 കാ

1. കളര്‍ ക്രമീകരിക്കുക

പ്രകാശം കുറഞ്ഞ സാഹചര്യങ്ങളില്‍ ഫോട്ടോ എടുക്കുമ്പോള്‍ പകര്‍ത്താന്‍ ഉദ്ദേശിക്കുന്ന ദൃശ്യത്തിന് അനുസരിച്ച് വൈറ്റ് ബാലന്‍സ് ക്രമീകരിക്കുക. വൈറ്റ് ബാലന്‍സ് ഡേ ലൈറ്റ് മോഡിലോ 6200K-യ്ക്ക് മുകളിലോ ക്രമീകരിക്കുന്നതാണ് ഉത്തമം.

2. ബ്രൈറ്റ്‌നസ്സ് നിയന്ത്രിക്കുക

ഷട്ടര്‍ സ്പീഡ്, ഐഎസ്ഒ എന്നിവ കൃത്യമായി മനസ്സിലാക്കി എക്‌സ്‌പോഷര്‍ ക്രമീകരിക്കുക. ഐഎസ്ഒ ഏറ്റവും കുറഞ്ഞ നിലയിലോ പരമാവധി 400-ലോ വയ്ക്കുന്നതാണ് നല്ലത്. എക്‌സ്‌പോഷര്‍ സെറ്റിംഗ് ഇഷ്ടാനുസരണം ക്രമീകരിക്കാനുള്ള സൗകര്യം ഇന്ന് മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും ലഭ്യമാണ്.

3. സ്മാര്‍ട്ട്‌ഫോണ്‍ ദീപങ്ങള്‍ക്ക് അടുത്ത് വയ്ക്കരുത്

ഫോട്ടോ എടുക്കുമ്പോള്‍ വിളക്കുകളില്‍ നിന്നും പടക്കങ്ങളില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കുക. ദീപങ്ങള്‍ക്ക് അടുത്തേക്ക് ക്യാമറ കൊണ്ടുപോകുന്നത് സെന്‍സറിനും ലെന്‍സിനും കേടുവരുത്തും.

4. കൈ അനക്കരുത്

മികച്ച ദീപാവലി ചിത്രങ്ങള്‍ ലഭിക്കുന്നത് രാത്രിയിലായിരിക്കും. പ്രകാശം കുറഞ്ഞ സാഹചര്യങ്ങളില്‍ മികച്ച ചിത്രം ലഭിക്കണമെങ്കില്‍ ക്യാമറ അനങ്ങാന്‍ പാടില്ല. അതുകൊണ്ട് കൈ ചെറുതായി പോലും ചലിക്കരുത്. ഇലക്ട്രോണിക് ഇമേജ് സ്‌റ്റെബിലൈസേഷന്‍, ഒപ്ടിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ തുടങ്ങിയ സാങ്കേതികവിദ്യകളോട് കൂടിയവയാണ് മിക്ക സ്മാര്‍ട്ട്‌ഫോണുകളും. എന്നിരുന്നാലും ക്യാമറ അനങ്ങിയാല്‍ ചിത്രം മോശമാവും.

5. പ്രോ അല്ലെങ്കില്‍ മാന്വല്‍ മോഡ് ഉപയോഗിക്കുക

പ്രോ അല്ലെങ്കില്‍ മാന്വല്‍ മോഡില്‍ ഷട്ടര്‍ സ്പീഡ്, വൈറ്റ് ബാലന്‍സ്, ഐഎസ്ഒ എന്നിവ ക്രമീകരിക്കാന്‍ ഉപയോക്താവിന് കഴിയും. സ്മാര്‍ട്ട്‌ഫോണില്‍ പ്രോ അല്ലെങ്കില്‍ മാന്വല്‍ മോഡ് ഇല്ലെങ്കില്‍, തേഡ് പാര്‍ട്ടി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

6. സൂം വേണ്ട

സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫിയുടെ ഏറ്റവും വലിയ ശത്രുവാണ് ഡിജിറ്റല്‍ സൂം. ഇത് ഫോട്ടോയുടെ മൊത്തത്തിലുള്ള മേന്മ നശിപ്പിക്കും. അതുകൊണ്ട് ഫോട്ടോ എടുക്കുമ്പോള്‍ സൂം ചെയ്യരുത്. ആവശ്യമെങ്കില്‍ പിന്നീട് ഫോട്ടോ ക്രോപ് ചെയ്താല്‍ മതി.

7. ഫില്‍റ്ററുകള്‍ ഉപയോഗിക്കുക

ഡിജിറ്റല്‍ ഫില്‍റ്ററുകള്‍ സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതയാണ്. ഫോട്ടോയും മിഴിവിന് അനുയോജ്യമായ ഫില്‍റ്ററുകള്‍ തിരഞ്ഞെടുത്ത് ഉപയോഗിക്കുക.

8. തേഡ് പാര്‍ട്ടി ലെന്‍സ്

സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തേഡ് പാര്‍ട്ടി ലെന്‍സുകള്‍ വിപണിയില്‍ ലഭ്യമാണ്. സൂം ലെന്‍സ്, മാക്രോ ലെന്‍സ്, വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് വേണ്ടത് തിരഞ്ഞെടുക്കുക. കരിമരുന്ന് പ്രയോഗത്തിന്റെ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ സൂം ലെന്‍സ് ഉപയോഗിക്കാവുന്നതാണ്. വൈഡ് ആംഗിള്‍ ലെന്‍സിന്റെ സഹായത്തോടെ അലങ്കാരങ്ങള്‍ ഒറ്റ ഫ്രെയിമില്‍ ഒപ്പിയെടുക്കാന്‍ സാധിക്കും.

9. പ്രകാശത്തിന്റെ വേഗത ക്രമീകരിക്കുക

കരിമരുന്ന് പ്രയോഗത്തിന്റെ ചിത്രങ്ങള്‍ എടുക്കുമ്പോഴാണ് ഇതിന്റെ ഉപയോഗം ശരിക്കും ബോദ്ധ്യപ്പെടുക. താരതമ്യേന കുറഞ്ഞ ഷട്ടര്‍ സ്പീഡാണ് ഇവിടെ ഉപയോഗിക്കേണ്ടത്. ഇതുവഴി മികച്ച ഫോട്ടോകള്‍ ഉറപ്പാക്കാം.

10. ഓട്ടോ ടൈമര്‍

ഓട്ടോ ടൈമര്‍ ക്രമീകരിച്ചാല്‍, ക്ലിക്ക് ചെയ്യുമ്പോള്‍ ഫോണ്‍ അനങ്ങുന്നത് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും. കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഗ്രൂപ്പ് ഫോട്ടോകള്‍ എടുക്കുമ്പോഴും ഇത് പ്രയോജനപ്പെടും.

11. ലോ ലൈറ്റ് ഫോട്ടോഗ്രാഫി

പ്രകാശം കുറഞ്ഞ സാഹചര്യങ്ങളില്‍ ഫോട്ടോകള്‍ എടുക്കുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഒരുതരത്തിലും അനങ്ങാന്‍ പാടില്ല. ചെറിയൊരു ചലനം പോലും ചിത്രത്തെ മോശമായി ബാധിക്കും. അതിനാല്‍ ട്രൈപ്പോഡ്, സ്റ്റാന്‍ഡ് പോലുള്ളവ ഉപയോഗിക്കുക.

12. ഫ്‌ളാഷ്

കരിമരുന്ന് പ്രയോഗം പോലുള്ളവയുടെ ഫോട്ടോകള്‍ എടുക്കുമ്പോള്‍ ഫ്‌ളാഷ് ഉപയോഗിച്ചാല്‍ ചിത്രത്തിന്റെ ഗുണമേന്മ നശിക്കും. അതിനാല്‍ ഫ്‌ളാഷിന്റെ ഉപയോഗം ശ്രദ്ധയോടെ മതി.

13. ബസ്റ്റ് മോഡ്

ഓരോ നിമിഷവും പകര്‍ത്തുന്നതിനായാണ് ബസ്റ്റ് മോഡ്. ഒറ്റ ക്ലിക്കില്‍ ഒന്നിലധികം ഷോട്ടുകള്‍ എടുക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. പിന്നീട് മികച്ച ഫോട്ടോ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

14. ബ്രൈറ്റ്‌നസ്സും ഷാര്‍പ്‌നസ്സും കൂട്ടരുത്

ഫോട്ടോകള്‍ എഡിറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ബ്രൈറ്റ്‌നസ്സും ഷാര്‍പ്‌നസ്സും കൂട്ടിയുള്ള എഡിറ്റിംഗ് ഒഴിവാക്കുക. ഫോട്ടോയുടെ സ്വാഭാവികത കളയുന്ന ഒന്നും ചെയ്യരുത്. അത്യാവശ്യ മാറ്റങ്ങള്‍ മാത്രം വരുത്തുക.

15. ക്ഷമയോടെ കാത്തിരിക്കുക

ക്ഷമയോടെ കാത്തിരുന്നാല്‍ മാത്രമേ മികച്ച ഫോട്ടോ ലഭിക്കുകയുള്ളൂ. ഏറ്റവും മനോഹരമായ ദൃശ്യം ഒപ്പിയെടുക്കുക.

Best Mobiles in India

Read more about:
English summary
Diwali: Follow these 15 tips to capture great images on your smartphone

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X