പുതിയ ഐഫോണില്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങള്‍!

Written By:

നിങ്ങള്‍ ഒരു പുതിയ ഐഫോണ്‍ വാങ്ങുമ്പോള്‍ പ്രത്യേകിച്ച് നിങ്ങളുടെ ആദ്യ ഐഫോണ്‍ ആണെങ്കില്‍ അതില്‍ നൂറു കണക്കിന് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ അതിന് നിങ്ങള്‍ എവിടെയാണ് തുടങ്ങേണ്ടത്, അതിന്റെ അടിസ്ഥാനം എവിടെ നിന്നാണ്.

ഇതാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ്!

പുതിയ ഐഫോണില്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങള്‍!

ഒരു പുതിയ ഐഫോണ്‍ വാങ്ങുമ്പോള്‍ ചെയ്യേണ്ട ആദ്യത്തെ കുറച്ചു കാര്യങ്ങള്‍ ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐഡി സൃഷ്ടിക്കുക

പുതിയ ഐഫോണ്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ ആപ്പിള്‍ ഐഡി അല്ലെങ്കില്‍ ഐട്യണ്‍ അക്കൗണ്ട് തുറക്കുക. ഈ അക്കൗണ്ടില്‍ പാട്ടുകള്‍, മൂവികള്‍, ആപ്‌സുകള്‍ എന്നിവ മാത്രമല്ല സൗജന്യമായി ലഭിക്കുന്നത് മറ്റു സവിശേഷതകളായ ഐമെസേജ്, ഐക്ലൗഡ്, ഫൈന്‍ഡ് മൈ ഐഫോണ്‍, ഫേസ്‌ടൈം അങ്ങനെ മറ്റു പല സവിശേഷതകളും ഉണ്ട്. ഇത് തികച്ചും ഒരു ഐഫോണില്‍ അത്യാവശ്യമാണ്.

ഐട്യൂണ്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുക

ഐഫോണിന്റെ കാര്യമെടുത്താല്‍ ഐട്യൂണ്‍ നിങ്ങളുടെ പ്രോഗ്രാം സ്‌റ്റോര്‍ ചെയ്യുക മാത്രമല്ല ചെയ്യുന്നത്. മ്യൂസിക്, വീഡിയോ, ഫോട്ടോ, ആപ്‌സ് എന്നിവ മാറ്റുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ഐഫോണിന് വളരെ അത്യാവശ്യമാണ്.

ടെലികോം മേഖലയില്‍ വമ്പിച്ച തൊഴിലവസരങ്ങള്‍ എത്തുന്നു!

ഐഫോണിന്റെ കാര്യമെടുത്താല്‍ ഐട്യൂണ്‍ നിങ്ങളുടെ പ്രോഗ്രാം സ്‌റ്റോര്‍ ചെയ്യുക മാത്രമല്ല ചെയ്യുന്നത്. മ്യൂസിക്, വീഡിയോ, ഫോട്ടോ, ആപ്‌സ് എന്നിവ മാറ്റുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ഐഫോണിന് വളരെ അത്യാവശ്യമാണ്.

ഐഫോണ്‍ കിട്ടിയാല്‍ ഉടന്‍ തന്നെ അത് നിങ്ങള്‍ ആക്ടിവേറ്റ് ചെയ്യുക. നിങ്ങള്‍ക്ക് ആവശ്യമുളളതെല്ലാം നിങ്ങളുടെ ഐഫോണില്‍ ചെയ്യുകയും ഏതാനും മിനിറ്റുകള്‍ക്കുളളില്‍ തന്നെ ഫോണ്‍ ഉപയോഗിച്ച് തുടങ്ങാനും സാധിക്കും. അടിസ്ഥാന സജ്ജീകരണ പ്രോസസ് ഐഫോണ്‍ സജീവമാക്കും.

സെറ്റ് അപ്പ്/ സിക്രണൈസ് ഐഫോണ്‍

ഒരിക്കല്‍ നിങ്ങള്‍ക്ക് ഐട്യൂണും ആപ്പിള്‍ ഐഡിയും ലഭിച്ചു കഴിഞ്ഞു എങ്കില്‍ ഐഫോണ്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് കണക്ട് ചെയ്യാം. അതില്‍ ഉളള കണ്ടന്റുകള്‍ ഉപയോഗിച്ച് ലോഡ് ചെയ്യാന്‍ തുടങ്ങും. കൂടാതെ ആപ്പ് ഐക്കണുകള്‍ പുന:ക്രമീകരിക്കുന്നതിനും ഫോള്‍ഡറുകള്‍ സൃഷ്ടിക്കുന്നതിനും എന്നതിനെ കുറിച്ച് ടിപ്‌സുകളും നല്‍കുന്നു.

ഫൈന്‍ഡ് മൈ ഐഫോണ്‍

ഐക്ലൗഡിലുളള ഒരു സവിശേഷതയാണ് ഫൈന്‍ഡ് മൈ ഐഫോണ്‍. ഈ ഒരു സവിശേഷത ഉപയോഗിച്ച് നിങ്ങളുടെ ഐഫോണ്‍ എവിടെയാണെന്നു കണ്ടു പിടിക്കാം. അതിനാല്‍ ഫോണ്‍ വാങ്ങിയാല്‍ ഉടന്‍ തന്നെ ഈ ഒരു സവിശേഷത സെറ്റ് ചെയ്തു വയ്ക്കണം. ഫോണ്‍ നഷ്ടപ്പെട്ടു പോയതിനു ശേഷം അത് ഓര്‍ത്ത് വിഷമിച്ചിട്ടു കാര്യമില്ല.

ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍

നിങ്ങളുടെ ഐഫോണ്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ അതിലെ ഒരു പ്രധാന ഘട്ടം ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ആണ്. കൂടുതലും ഫോണിന്റെ ഹോം ബട്ടണില്‍ ആയിരിക്കും ഇത് കാണുന്നത്. ഇത് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുന്നു. നിങ്ങളുടെ ഫിങ്കര്‍പ്രിന്റ് ഉപയോഗിച്ച് ലോക്ക് ചെയ്താല്‍ മറ്റൊരാള്‍ക്കും ഫോണ്‍ തുറക്കാന്‍ സാധിക്കില്ല.

ആപ്പിള്‍ പേ സെറ്റ് ചെയ്യുക

ഐഫോണ്‍ 6 അല്ലെങ്കില്‍ അതിനു മുകൡല സീരീസ് ആണ് ലഭിക്കുന്നതെങ്കില്‍ ആപ്പിള്‍ പേ ചെക്ക് ചെയ്യുക. ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് ക്രഡിറ്റ് കാര്‍ഡ് ഡബിറ്റ് കാര്‍ഡ് പേയ്‌മെന്റ് വളരെ സുരക്ഷിതമായ രീതിയില്‍ നടത്താം. ഇത് ഐഫോണിന്റെ മികച്ച ഒരു ക്രമീകരണമാണ്.

ബിഎസ്എന്‍എല്‍ പുതിയ ഡബിള്‍ ഡാറ്റ ഓഫര്‍, ടോക്‌ടൈം, ഡാറ്റ പാക്ക്: വന്‍ ഓഫറുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
iPhone is a line of smartphones designed and marketed by Apple Inc. They run Apple's iOS mobile operating system.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot