BSNL: ഈ രീതിയിൽ ബിഎസ്എൻഎൽ നമ്പർ റീചാർജ് ചെയ്ത് നോക്കിയിട്ടുണ്ടോ?

|

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ ) രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയാണ്. രാജ്യത്ത് തന്നെ ഏറ്റവും അഫോർഡബിൾ ആയിട്ടുള്ള റീചാർജ് പ്ലാനുകളും മറ്റും ഓഫർ ചെയ്യുന്നതും ബിഎസ്എൻഎൽ തന്നെ. സേവനങ്ങൾ തടസമില്ലാതെ ഉപയോഗിക്കാൻ യഥാസമയം ഏറ്റവും അനുയോജ്യമായ പ്ലാനുകൾ ഉപയോഗിച്ച് നമ്പർ റീചാർജ് ചെയ്യേണ്ടതുണ്ട് (BSNL).

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ വെബ്സൈറ്റ്, ബിഎസ്എൻഎൽ ആപ്പ്, പേടിഎം ആപ്പ് അല്ലെങ്കിൽ പേടിഎം വെബ് എന്നിവ വഴി യൂസേഴ്സിന് അവരുടെ നമ്പർ ഓൺലൈനായി തന്നെ റീചാർജ് ചെയ്യാൻ കഴിയും. പേടിഎം അല്ലെങ്കിൽ ബിഎസ്എൻഎൽ ആപ്പ് വഴി എങ്ങനെയാണ് ബിഎസ്എൻഎൽ നമ്പർ റീചാർജ് ചെയ്യുന്നതെന്ന് അറിയാൻ തുടർന്ന് വായിക്കുക.

VI Plans: പോക്കറ്റ് കീറാതിരിക്കാൻ വിഐയുടെ VI Plans: പോക്കറ്റ് കീറാതിരിക്കാൻ വിഐയുടെ "ഏഴൈ തോഴൻ" പ്ലാനുകൾ

ബിഎസ്എൻഎൽ ആപ്പ് വഴി

ബിഎസ്എൻഎൽ ആപ്പ് വഴി

  • ഇതിനായി ആദ്യം നിങ്ങളുടെ ബിഎസ്എൻഎൽ ആപ്പിൽ ലോഗിൻ ചെയ്യണം
  • നിങ്ങൾക്ക് വേണമെങ്കിൽ " സ്കിപ്പ് ലോഗിൻ " സെലക്റ്റ് ചെയ്യാൻ സാധിക്കും
  • തുടർന്ന് ആപ്പിലെ റീചാർജ് സെക്ഷനിലേക്ക് പോകുക
  • ഡയലോഗ് ബോക്സിൽ നിങ്ങളുടെ മൊബൈൽ നമ്പർ, സർക്കിൾ, നിക്ക് നെയിം എന്നീ വിവരങ്ങൾ നൽകുക
  • ലിങ്ക്
    • തുടർന്ന് ലിങ്ക് ചെയ്ത നമ്പറിൽ ക്ലിക്ക് ചെയ്യുക
    • നിങ്ങൾ സെലക്റ്റ് ചെയ്ത പ്ലാനോ റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന എമൌണ്ടോ സെലക്റ്റ് ചെയ്യുക
    • അന്തിമമായിക്കഴിഞ്ഞാൽ, കണ്ടിന്യൂ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
    • പേയ്‌മെന്റ് നടത്തുക, ഇത്രയും ചെയ്ത് കഴിഞ്ഞാൽ റീചാർജ് പ്രോസസ് പൂർത്തിയായി കഴിയും
    • Data Rates: എവിടെ.. ഇന്ത്യ എവിടെ..? ചായക്കാശിന് മൊബൈൽ ഡാറ്റ നൽകുന്ന രാജ്യങ്ങൾData Rates: എവിടെ.. ഇന്ത്യ എവിടെ..? ചായക്കാശിന് മൊബൈൽ ഡാറ്റ നൽകുന്ന രാജ്യങ്ങൾ

      പേടിഎം ആപ്പ് വഴി

      പേടിഎം ആപ്പ് വഴി

      • പേടിഎം മൊബൈൽ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക
      • റീചാർജ് & ബിൽ പേയ്‌മെന്റുകൾ എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക
      • തുടർന്ന് മൊബൈൽ റീചാർജ് എന്ന ഓപ്ഷനിലും ടാപ്പ് ചെയ്യുക
      • നിങ്ങൾ റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ബിഎസ്എൻഎൽ മൊബൈൽ നമ്പർ എന്റർ ചെയ്യുക
      • ഓപ്പറേറ്റർ
        • നിങ്ങളുടെ ഓപ്പറേറ്റർക്ക് അനുസരിച്ചുള്ള എല്ലാ പ്ലാനുകളും കാണാൻ കഴിയും
        • ബ്രൗസ് ചെയ്ത് നിങ്ങൾക്ക് ആവശ്യമുള്ള പ്ലാൻ സെലക്റ്റ് ചെയ്യുക
        • പ്ലാനിന്റെ വില അറിയാമെങ്കിൽ ആ തുക എന്റർ ചെയ്താലും മതി
        • മൊബൈൽ റീചാർജ് പൂർത്തിയാക്കാൻ "ഫാസ്റ്റ് ഫോർവേഡ്" അല്ലെങ്കിൽ "പേ" ഓപ്ഷനിൽ ടാപ്പ് ചെയ്യുകയും വേണം
        • പ്രതാപം വീണ്ടെടുക്കാൻ ബിഎസ്എൻഎൽ; 1.67 ലക്ഷം കോടി രൂപയുടെ സർക്കാർ സഹായംപ്രതാപം വീണ്ടെടുക്കാൻ ബിഎസ്എൻഎൽ; 1.67 ലക്ഷം കോടി രൂപയുടെ സർക്കാർ സഹായം

          റീചാർജ് പ്രോസസ്

          ഇത്രയും ചെയ്താൽ റീചാർജ് പ്രോസസ് പൂർത്തിയായിക്കഴിഞ്ഞിരിക്കും നിങ്ങളുടെ പേടിഎം വാലറ്റ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ യുപിഐ വഴിയും ഈ പേയ്‌മെന്റ് നടത്താൻ സാധിക്കും. ബിഎസ്എൻഎൽ ബിബിഎൻഎൽ ലയനം എന്നിവയടക്കമുള്ള കൂടുതൽ വാർത്തകൾക്കും റീച്ചാ‍ർജ് പ്ലാൻ വിവരങ്ങൾക്കും തുട‍‍‍ർന്ന് വായിക്കുക.

          ബിബിഎൻഎൽ

          അടുത്തിടെ ബിബിഎൻഎൽ, ബിഎസ്എൻഎൽ ലയനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരുന്നു. ഒപ്റ്റിക് ഫൈബർ കേബിൾ ശൃംഖലയുടെ കാര്യത്തിൽ ഈ ലയനം ബിഎസ്എൻഎല്ലിന് ഒരു മുൻതൂക്കം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎസ്എൻഎല്ലിന് നിലവിൽ 6.83 ലക്ഷം കിലോമീറ്റർ ഫൈബർ ഒപ്റ്റിക് കേബിൾ ശൃംഖലയാണ് ഉള്ളത്.

          ബിഎസ്എൻഎൽ ലയനം

          ബിബിഎൻഎൽ, ബിഎസ്എൻഎൽ ലയനം പൂർത്തിയാകുന്നതോടെ കമ്പനിക്ക് ബിബിഎൻഎല്ലിൽ നിന്ന് 5.67 ലക്ഷം കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കൂടി ലഭിക്കുമെന്നാണ് കരുതുന്നത്. യൂണിവേഴ്സൽ ഒബ്ലിഗേഷൻ ഫണ്ടിന്റെ ( യുഎസ്ഒഎഫ് ) സഹായത്തോടെ ബിബിഎൻഎൽ സ്ഥാപിച്ച ഒപ്റ്റിക്കൽ ഫൈബർ രാജ്യത്തെ 1.85 ലക്ഷം ഗ്രാമ പഞ്ചായത്തുകളിലാണ് വ്യാപിച്ച് കിടക്കുന്നത്. ഇത്രയും കാര്യങ്ങൾ അറിഞ്ഞ സ്ഥിതിക്ക് ഇനി കുറച്ച് ബിഎസ്എൻഎൽ പ്ലാനുകൾ കൂടി നോക്കാം.

          റീചാർജ്

          വളരെ കുറഞ്ഞ ചിലവിൽ റീചാർജ് ചെയ്യാവുന്ന പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ചാണ് പറയുന്നത്. ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ ഒരു മാസത്തിൽ കുറഞ്ഞ വാലിഡിറ്റി മാത്രം നൽകുന്നവയാണ്. കുറഞ്ഞ കാലത്തേക്ക് കുറഞ്ഞ നിരക്കിലെത്തുന്ന പ്ലാനുകൾ എന്ന് ചുരുക്കിപ്പറയാം. മറ്റ് കമ്പനികളെ അപേക്ഷിച്ച വളരെ കുറഞ്ഞ നിരക്കിൽ വാർഷിക പ്ലാനുകളും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നുണ്ട്.

          Airtel: എയർടെൽ അക്കൌണ്ട് ബാലൻസ് ചെക്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാംAirtel: എയർടെൽ അക്കൌണ്ട് ബാലൻസ് ചെക്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം

          49 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

          49 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

          20 ദിവസത്തെ സേവന വാലിഡിറ്റിയുമായാണ് 49 രൂപ വില വരുന്ന പ്രീപെയ്ഡ് പ്ലാൻ കമ്പനി ഓഫർ ചെയ്യുന്നത്. മാന്യമായ വാലിഡിറ്റി, വോയ്സ് കോളിങ് സേവനം എന്നിവ നൽകുന്ന പ്ലാൻ നോക്കുന്ന യൂസേഴ്സിന് എസ്ടിവി_49 പ്രീപെയ്ഡ് റീചാർജ് പ്ലാൻ കണ്ണുമടച്ച് സെലക്റ്റ് ചെയ്യാവുന്നതാണ്. 20 ദിവസത്തേക്ക് 1 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ കമ്പനി നൽകുന്നത്. 100 മിനിറ്റ് വോയ്സ് കോളിങ് ആനുകൂല്യവും 49 രൂപ നിരക്കിലെത്തുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിനൊപ്പം ആസ്വദിക്കാൻ കഴിയും.

          87 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

          87 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

          100 രൂപയിൽ താഴെ വിലയുള്ള മറ്റൊരു അഫോർഡബിൾ ബിഎസ്എൻഎൽ പ്ലാൻ ആണ് എസ്ടിവി_87 പ്രീപെയ്ഡ് പ്ലാൻ. 87 രൂപ വിലയുള്ള റീചാർജ് ഓഫർ 14 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഇതൊരു ഡെയിലി ഡാറ്റ പ്ലാൻ ആണ്! അതേ കേട്ടത് ശരിയാണ്. പ്രതിദിനം 1 ജിബി ഡാറ്റയും 87 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് നൽകുന്നു. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ, ഡെയിലി 100 എസ്എംഎസുകൾ എന്നിവയ്ക്കൊപ്പം അധിക ആനുകൂല്യം എന്ന നിലയിൽ ഹാർഡി മൊബൈൽ ഗെയിമിങ് സേവനവും യൂസേഴ്സിന് ലഭിക്കും.

          99 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

          99 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

          18 ദിവസത്തെ സർവീസ് വാലിഡിറ്റിയാണ് 99 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നു. യൂസേഴ്സിന് അൺലിമിറ്റഡ് വോയ്സ് കോളിങ് സൌകര്യവും ഈ പ്ലാനിന് ഒപ്പം ലഭിക്കുന്നു. 99 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന് ഒപ്പം പിആർബിടി സൌകര്യവും വരുന്നുണ്ട്. ഡാറ്റ ആനുകൂല്യങ്ങൾ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയൊന്നും 99 രൂപയുടെ പ്ലാൻ നൽകുന്നില്ലെന്ന കാര്യം എല്ലാ യൂസേഴ്സും അറിഞ്ഞിരിക്കണം.

Best Mobiles in India

English summary
The number needs to be recharged with the most suitable plans in time to use the services uninterruptedly. Users can recharge their phones online using the BSNL website, the BSNL app, the Paytm app, or the Paytm web. Learn how to recharge through Paytm or the BSNL app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X