ചെറിയ തകരാറുകൾക്കുള്ള തകർപ്പൻ ഒറ്റമൂലി; നെറ്റ്വർക്ക് റീസെറ്റ് ചെയ്യാനുള്ള വഴിയിതാ

|

സ്മാർട്ട്ഫോണുകളുടെ കടന്നുവരവും ഇന്റർനെറ്റ് ലഭ്യതയുടെ വ്യാപനവുമൊക്കെ നിരവധി ആളുകളെ ഡിജിറ്റൽ യുഗത്തിലേക്ക് ​കൈപിടിച്ച് നടത്തി. ഇന്ന് പ്രായഭേദമെന്യേ നമ്മുടെ നാട്ടിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ നിരവധിയാണ്. സാമൂഹികമാധ്യമങ്ങളുടെ ഉപയോഗവും ചാറ്റിങ്ങും ബ്രൗസിങ്ങുമൊക്കൊയായി എല്ലാവരും എപ്പോഴും തിരക്കിലായിരിക്കും. എന്നാൽ ബ്രൗസിങ്ങിനിടെ പലവിധ തടസങ്ങൾ നേരിടുന്നതും ഇന്റർനെറ്റ് ലഭ്യത കട്ടാകുന്നതുമൊക്കെ ഇടയ്ക്ക് സംഭവിക്കാറുണ്ട്.

 

വൈ​ഫൈ

കൂടാതെ നാം ​വൈ​ഫൈ ഉപയോഗിക്കുന്നതിനിടയിലോ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫയലുകളോ മറ്റോ ഷെയർ ചെയ്യുന്ന ഘട്ടത്തിലോ സ്പീക്കറിൽ പാട്ടുകേൾക്കുമ്പോഴോ ഒക്കെ പലവിധ തകരാറുകളും കടന്നുവരാറുണ്ട്. നമ്മുടെ സ്മാർട്ട്ഫോണിന്റെ നെറ്റ്വർക്ക് സെറ്റിങ്സിൽ ഉണ്ടാകുന്ന എന്തെങ്കിലും ചെറിയ തകരാറുകൾ കൊണ്ട് ആകാം പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്.

ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന  തടസങ്ങൾ

ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ഇത്തരം തടസങ്ങൾ മറികടക്കാൻ നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ നെറ്റ്വർക്ക് സെറ്റിങ്സ് ഒന്ന് റീസെറ്റ് ചെയ്യുന്നതിലൂടെ സാധിച്ചേക്കാം. നിങ്ങൾ സ്മാർട്ട്ഫോൺ പുതിയതായി വാങ്ങിയപ്പോൾ മുതൽ സേവ് ചെയ്ത് വച്ചിരിക്കുന്ന ​വൈ​ഫൈ നെറ്റ്വർക്കുകളോ സേവ് ചെയ്തു വച്ചിരിക്കുന്ന വിപിഎൻ കോൺഫിഗറേഷനുകളോ പെയർ ചെയ്തിരിക്കുന്ന ഒരുപറ്റം ഡി​വൈസുകളോ ഒക്കെ നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഇപ്പോഴും സേവ് ആയി കിടക്കുന്നുണ്ടാകും.

പാസ്വേഡിനും പരിശോധന നല്ലതാ! പാസ്വേഡ് ചോർന്നിട്ടുണ്ടോ? ശക്തമാണോ? എങ്ങനെ സുരക്ഷകൂട്ടാം എന്നൊക്കെ അ‌റിയൂ...പാസ്വേഡിനും പരിശോധന നല്ലതാ! പാസ്വേഡ് ചോർന്നിട്ടുണ്ടോ? ശക്തമാണോ? എങ്ങനെ സുരക്ഷകൂട്ടാം എന്നൊക്കെ അ‌റിയൂ...

നിങ്ങളുടെ നെറ്റ്വർക്ക് സെറ്റിങ്സ്
 

നിങ്ങളുടെ നെറ്റ്വർക്ക് സെറ്റിങ്സ് റീ സെറ്റ് ചെയ്യുന്നതിലൂടെ ഇവയൊക്കെ ഒഴിവാക്കി ഫോൺ പുത്തൻആയിരുന്നപ്പോൾ ഉണ്ടായിരുന്ന അ‌വസ്ഥയിലേക്ക് എത്തിക്കാൻ സാധിക്കും. ബ്രൗസിങ്ങിൽ നേരിടുന്ന എററുകളും മറ്റ് ഡി​വൈസുകളുമായോ സ്പീക്കറുക​ളുമായോ ഒക്കെ പെയർ ചെയ്യുമ്പോൾ നേരിടുന്ന തടസങ്ങളും ഒഴിവാക്കാൻ നെറ്റ്വർക്ക് റീസെറ്റിങ്സിലൂടെ സാധിക്കും. നിങ്ങളുടെ ആൻഡ്രോയിഡ്, ഐഒഎസ് ഡി​വൈസുകളിൽ ഈസിയായി നെറ്റ്വർക്ക് റീസെറ്റ് ചെയ്യാൻ കഴിയും.

ആൻഡ്രോയിഡ് സ്മാർട്ട്​ഫോണുകളിൽ

ആൻഡ്രോയിഡ് സ്മാർട്ട്​ഫോണുകളിൽ നെറ്റ്വർക്ക് റീസെറ്റ് ​ചെയ്യുന്ന നടപടിക്രമങ്ങളിൽ ഡി​വൈസുകൾ അ‌നുസരിച്ച് ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും. ഗൂഗിൾ പിക്സൽ, സാംസങ് സ്മാർട്ട്ഫോണുകളിലെ നെറ്റ്വർക്ക് റീ​സെറ്റ് ചെയ്യുന്ന വിധമാണ് ഇവിടെ നൽകുന്നത്. ഈ രണ്ടു ഡി​വൈസുകളുടെയും റീസെറ്റിങ് അ‌റിഞ്ഞിരുന്നാൽ ഏത് ആൻഡ്രോയിഡ് സ്മാർട്ട്ഫോണും അ‌നായാസം നിങ്ങൾക്ക് റീസെറ്റ് ചെയ്യാൻ സാധിക്കും.

ഈ ആപ്പിളിന്റെ ഒരു കാര്യം! എയർടാഗ് സഹായിച്ചു റോക്കിയും ഡെനിസും വീണ്ടും ഒത്തുചേർന്നുഈ ആപ്പിളിന്റെ ഒരു കാര്യം! എയർടാഗ് സഹായിച്ചു റോക്കിയും ഡെനിസും വീണ്ടും ഒത്തുചേർന്നു

 സാംസങ് സ്മാർട്ട്ഫോണുകളിൽ നെറ്റ്വർക്ക് റീസെറ്റ് ചെയ്യുന്ന വിധം

സാംസങ് സ്മാർട്ട്ഫോണുകളിൽ നെറ്റ്വർക്ക് റീസെറ്റ് ചെയ്യുന്ന വിധം

സ്റ്റെപ്പ് 1: നിങ്ങളുടെ സാംസങ് സ്മാർട്ട്ഫോണിന്റെ സെറ്റിങ്സ് ഓപ്പൺ ചെയ്യുക.

സ്റ്റെപ്പ് 2: ജനറൽ മാനേജ്മെന്റ് എന്ന ഓപ്ഷനിൽ ടാപ് ചെയ്യുക.

സ്റ്റെപ്പ് 3: റീസെറ്റ് എന്ന ഓപ്ഷനിൽ ടാപ് ചെയ്യുക.

സ്റ്റെപ്പ് 4: തുടർന്ന് ​റീസെറ്റ് നെറ്റ്വർക്ക് സെറ്റിങ്സ് എന്നതിൽ ടാപ് ചെയ്യുക.

പിക്സ്ൽ സ്മാർട്ട്ഫോണിൽ നെറ്റ്വർക്ക് റീസെറ്റ് ചെയ്യുന്ന വിധം

പിക്സ്ൽ സ്മാർട്ട്ഫോണിൽ നെറ്റ്വർക്ക് റീസെറ്റ് ചെയ്യുന്ന വിധം

സ്റ്റെപ്പ് 1: നിങ്ങളുടെ ഗൂഗിൾ പിക്സൽ ഫോണിന്റെ സെറ്റിങ്സ് ഓപ്പൺ ചെയ്യുക.

സ്റ്റെപ്പ് 2: ഏറ്റവും താഴെയായുള്ള സിസ്റ്റം എന്ന ഓപ്ഷനിൽ ടാപ് ചെയ്യുക.

സ്റ്റെപ്പ് 3: റീസെറ്റ് എന്ന ഓപ്ഷനിൽ ടാപ് ചെയ്യുക.

സ്റ്റെപ്പ് 4: തുടർന്ന് ​റീസെറ്റ് ​ ​വൈ​ഫൈ, മൊ​ബൈൽ ആൻഡ് ബ്ലൂടൂത്ത് എന്നത് സെലക്ട് ചെയ്യുക.

സ്റ്റെപ്പ് 5: തുടർന്ന് റീസെറ്റ് സെറ്റിങ്സ് എന്നതിൽ ടാപ് ചെയ്യുക. 

ഇത്രയും നല്ല സൗകര്യങ്ങൾ നൽകിയിട്ടും വേണ്ടെന്നോ! മാറിയേ പറ്റൂ; ജി മെയിലിൽ ഇനി ഗൂഗിളിന്റെ തനി സ്റ്റൈൽ മാത്രംഇത്രയും നല്ല സൗകര്യങ്ങൾ നൽകിയിട്ടും വേണ്ടെന്നോ! മാറിയേ പറ്റൂ; ജി മെയിലിൽ ഇനി ഗൂഗിളിന്റെ തനി സ്റ്റൈൽ മാത്രം

വിവിധ തരത്തിലാണ് നെറ്റ്വർക്ക് റീ സെറ്റിങ്സ്

വിവിധ ആൻഡ്രോയിഡ് ഡി​വൈസുകളിൽ വിവിധ തരത്തിലാണ് നെറ്റ്വർക്ക് റീ സെറ്റിങ്സ് ഓപ്ഷൻ ​ക്രമീകരിച്ചിരിക്കുന്നത്. റീസെറ്റ് ഓപ്ഷൻ കണ്ടെത്താനാണ് പലർക്കും ബുദ്ധിമുട്ട് അ‌നുഭവപ്പെടുക. ചില ആൻഡ്രോയ്ഡ് ഫോണുകളുടെ സെറ്റിങ്സിലെ കണക്ഷൻ ആൻഡ് ഷെയറിങ് എന്ന ഓപ്ഷന് ഉള്ളിലാണ് വൈ​ഫൈ, മൊ​ബൈൽ ആൻഡ് ബ്ലൂടൂത്ത് റീസെറ്റിങ് ഓപ്ഷൻ നൽകിയിരിക്കുന്നത്.

സെർച്ച് ഓപ്ഷൻ ഉപയോഗിച്ച്

അ‌തിനാൽ നെറ്റ്വർക്ക് റീസെറ്റിങ്സ് ഓപ്ഷൻ സെറ്റിങ്സിൽ കണ്ടെത്താൻ കഴിയുന്നില്ല എങ്കിൽ സെറ്റിങ്സ് ഓപ്ഷനിൽ നൽകിയിരിക്കുന്ന സെർച്ച് ഓപ്ഷൻ ഉപയോഗിച്ച് റീസെറ്റ് എന്ന് സെർച്ച് ചെയ്താൽ മതിയാകും. അ‌പ്പോൾ ലഭ്യമാകുന്ന റിസൾട്ടിന്റെ കൂടെ ​വൈ​ഫൈ, മൊ​ബൈൽ ആൻഡ് ബ്ലൂടൂത്ത് റീസെറ്റ് ഓപ്ഷനും കാണാൻ സാധിക്കും.

വലുതാക്കണോ? വലിച്ചുനീട്ടിക്കോ, ചെറുതാക്കണോ അ‌തും ആവാം; ഡിസ്പ്ലെയിൽ വിപ്ലവകരമായ മാറ്റവുമായി എൽജിവലുതാക്കണോ? വലിച്ചുനീട്ടിക്കോ, ചെറുതാക്കണോ അ‌തും ആവാം; ഡിസ്പ്ലെയിൽ വിപ്ലവകരമായ മാറ്റവുമായി എൽജി

ഐഫോണിലോ ഐപാഡിലോ നെറ്റ്വർക്ക് റീസെറ്റ് ചെയ്യാൻ

ഐഫോണിലോ ഐപാഡിലോ നെറ്റ്വർക്ക് റീസെറ്റ് ചെയ്യാൻ

സ്റ്റെപ്പ് 1:സെറ്റിങ്സ് ഓപ്പൺ ചെയ്യുക

സ്റ്റെപ്പ് 2: ജനറൽ എന്ന ഓപ്ഷൻ കാണുന്നതു വരെ സ്ക്രോൾ ചെയ്യുക. തുടർന്ന് ജനറൽ എന്ന ഓപ്ഷനിൽ ടാപ് ചെയ്യുക.

സ്റ്റെപ്പ് 3: തുടർന്ന് ജനറൽ ടാബ് സ്ക്രോൾ ചെയ്താൽ ഏറ്റവും താഴെയായി ട്രാൻസ്ഫർ അ‌ല്ലെങ്കിൽ റീസെറ്റ് എന്ന ഓപ്ഷൻ കാണാം. അ‌തിൽ ടാപ് ചെയ്യുക. 

റീസെറ്റിങ്സ് പൂർത്തിയാകും

സ്റ്റെപ്പ് 4: തുടർന്ന് റീസെറ്റ് എന്നതിൽ ടാപ് ചെയ്യുക.

സ്റ്റെപ്പ് 5: ഏറ്റവും അ‌വസാനമായി റീസെറ്റ് നെറ്റ്വർക്ക് സെറ്റിങ്സിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ ഉപകരണത്തിന്റെ പാസ്വേഡ് നൽകി റീസെറ്റ് ഉറപ്പിക്കുക.

പാസ്വേഡ് നൽകി കൺഫേം ചെയ്യുന്നതോടു കൂടി നിങ്ങളുടെ നെറ്റ്വർക്ക് റീസെറ്റിങ്സ് പൂർത്തിയാകും.

15 ജിബി മുതൽ 100 ജിബി വരെ സ്റ്റോറേജ് സൗകര്യം; വരുന്നു സൂം മെയിലും കലണ്ടറും15 ജിബി മുതൽ 100 ജിബി വരെ സ്റ്റോറേജ് സൗകര്യം; വരുന്നു സൂം മെയിലും കലണ്ടറും

തടസമില്ലാതെ ബ്രൗസിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ

ആൻഡ്രോയിഡ്, ഐഒഎസ് ഡി​വൈസുകളിൽ ഈ രീതിയിൽ നെറ്റ്വർക്ക് റീസെറ്റ് ചെയ്താൽ നിങ്ങളുടെ ഡി​വൈസിൽ നേരിട്ടിരുന്ന ചെറിയ നെറ്റ്വർക്ക് തകരാറുകൾക്ക് പരിഹാരമാകുകയും തടസമില്ലാതെ ബ്രൗസിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടക്കുകയും ചെയ്യും. എന്നാൽ നെറ്റ്വർക്ക് റീസെറ്റ് ചെയ്യുമ്പോൾ നിങ്ങളുടെ ഡി​​വൈസിൽ സേവ് ചെയ്തിരിക്കുന്ന വിപിഎൻ കോൺഫിഗറേഷനുകളും പെയർ ചെയ്തിരിക്കുന്ന ഡി​വൈസുകളും ​​വൈ​ഫൈ പാസ്വേഡുകളും ഒക്കെ നഷ്ടമാകും എന്ന കാര്യം പ്രത്യേകം ഓർക്കേണ്ടതാണ്.

Best Mobiles in India

English summary
Errors encountered in browsing and problems encountered while pairing with other devices or speakers can be avoided through network resets. Easy network reset on Android and iOS devices The network reset procedure on Android smartphones varies slightly depending on the device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X