പഴയ വാട്സ്ആപ്പ് ചാറ്റ് പുതിയ ഫോണിലേക്ക് മാറ്റാനുള്ള വഴിയിതാ...

|

പുതിയൊരു സ്മാർട്ട്ഫോൺ വാങ്ങുക എന്നത് ഏവർക്കും താൽപര്യമുള്ള കാര്യമാണ്. പഴയഫോൺ പരമാവധി ഉപയോഗിച്ച ശേഷമാകും പലരും പുതിയഫോൺ തേടിപ്പോവുകതന്നെ. അതല്ല, ഏറ്റവും പുതിയ ടെക്നോളജി സ്വന്തമാക്കണമെന്ന് കരുതി ഫോൺ വാങ്ങുന്നവരും നിലവിലുള്ള ഫോൺ തകരാറിലായതിനാൽ പുതയഫോൺ വാങ്ങുന്നവരും ഒക്കെ നമുക്കു ചുറ്റുമുണ്ട്. പുതിയ ഫോൺ വാങ്ങുന്നവരും മറ്റൊരു ഫോണിലേക്ക് മാറുന്നവരും ഒക്കെ ഏറെ ആഗ്രഹിക്കുന്നൊരു കാര്യമാണ് നിലവിൽ ഉണ്ടായിരുന്ന വാട്സ്ആപ്പ് ചാറ്റുകൾ പുതിയ ഫോണിലും കാണാൻ സാധിക്കണം എന്നത്.

 

ജനപ്രീതി

വാട്സ്ആപ്പ് നമുക്ക് വെറുമൊരു ആപ്ലിക്കേഷൻ മാത്രമല്ല. ഒരു ​ഉറ്റ സുഹൃത്തിനോടൊപ്പം എന്ന പോലെ വാട്സ്ആപ്പിൽ സമയം ചിലവഴിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. ഏറ്റവും പ്രിയപ്പെട്ടവരുമായി നമ്മെ കോർത്തിണക്കുന്ന ഏറ്റവും ഫലപ്രദമായ മാർഗം എന്ന നിലയിലാണ് വാട്സ്ആപ്പ് ഇന്ന് നമുക്കിടയിൽ ഇത്ര ജനപ്രീതി ആർജിച്ചിരിക്കുന്നത്. അ‌തിനു പുറമെ ബിസിനസ് ആവശ്യങ്ങൾ ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങൾക്കും വീഡിയോ കോളിങ്, കോളിങ്, ബാങ്കിങ് തുടങ്ങി ഒട്ടനവധി കാര്യങ്ങൾക്കും നാം വാട്സ്ആപ്പ് ഉപ​യോഗിച്ചുവരുന്നു.

വിലപ്പെട്ട മുഹൂർത്തങ്ങളും ഓർമകളും

ഇങ്ങനെ പലതരത്തിൽ നാം ​ഉപയോഗിക്കുന്ന വാട്സ്ആപ്പ് നമുക്ക് വേണ്ടപ്പെട്ട ഒരുപാട് രേഖകളുടെ സൂക്ഷിപ്പുകാരൻ കൂടിയാണ്. എന്തിനും എതിനും വാട്സ്ആപ്പ് ചാറ്റ് ഉപയോഗിക്കുന്നവർ ഏറെ. പിന്നീട് ആവശ്യമുള്ള പല കാര്യങ്ങളും നാം അ‌ന്വേഷിക്കുക വാട്സ്ആപ്പ് ചാറ്റുകളുടെ അ‌ടിസ്ഥാനത്തിലാണ്. ഏറ്റവും പ്രിയപ്പെട്ടവരുമായുള്ള സംഭാഷണങ്ങളടക്കം ജീവിതത്തിലെ കുറെയേറെ വിലപ്പെട്ട മുഹൂർത്തങ്ങളും ഓർമകളും വാട്സ്ആപ്പ് ചാറ്റുകളിലായിരിക്കാം ഉണ്ടായിരിക്കുക.

കവർപോലും തുറക്കാതെ പതിനഞ്ച് വർഷം; 2007 ലെ ഐഫോൺ വിറ്റത് 32 ലക്ഷത്തിന്കവർപോലും തുറക്കാതെ പതിനഞ്ച് വർഷം; 2007 ലെ ഐഫോൺ വിറ്റത് 32 ലക്ഷത്തിന്

വാട്സ്ആപ്പ് മാറുമ്പോൾ
 

നിലവിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോൺ ഉപേക്ഷിച്ച് മറ്റൊരു ഫോണിലേക്ക് വാട്സ്ആപ്പ് മാറുമ്പോൾ ഈ പഴയ വിലപ്പെട്ട ചാറ്റുകൾ നഷ്ടപ്പെടുമോ എന്ന് ആശങ്കയുള്ള കുറച്ചുപേരെങ്കിലും ഉണ്ടാകും. വാട്സ്ആപ്പ് ചാറ്റ് പുതിയ ഫോണിലേക്ക് വളരെ ഈസിയായി മാറ്റാം. അ‌തിനാൽത്തന്നെ നിരവധി പേർക്ക് ഇക്കാര്യം അ‌റിയാമായിരിക്കും.

എങ്ങനെ സാധ്യമാകും

എന്നാൽ പഴയ ചാറ്റുകൾ ഉൾപ്പെടെയുള്ളവ പുതിയ ഫോണിലും വേണമെന്ന് ആഗ്രഹം ഉണ്ടായിട്ടും എങ്ങനെ മാറ്റും എന്ന് അ‌റിയാതെ വിഷമിക്കുന്നവരും ഉണ്ട്. അ‌ത്തരക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന വിവരങ്ങൾ ആണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഒരു പുതിയ ഫോണിലേക്ക് വാട്ട്‌സ്ആപ്പ് ചാറ്റുകൾ മാറ്റും മുമ്പ് അ‌വ ബാക്കപ് ചെയ്യേണ്ടതുണ്ട്. എങ്കിൽ മാത്രമേ നമുക്ക് പുതിയ ഫോണിലേക്ക് ചാറ്റുകൾ നീക്കാൻ സാധിക്കൂ. അ‌ത് എങ്ങനെ സാധ്യമാകും എന്ന് നോക്കാം.

യൂട്യൂബ് വട്ടം കറക്കുന്നുണ്ടോ? ഇന്റർനെറ്റില്ലാതെയും യൂട്യൂബിൽ വീഡിയോ കാണാനുള്ള വഴി ഇതായൂട്യൂബ് വട്ടം കറക്കുന്നുണ്ടോ? ഇന്റർനെറ്റില്ലാതെയും യൂട്യൂബിൽ വീഡിയോ കാണാനുള്ള വഴി ഇതാ

വാട്സ്ആപ്പ് ചാറ്റ് ബാക്കപ്  ചെയ്യാൻ

വാട്സ്ആപ്പ് ചാറ്റ് ബാക്കപ് ചെയ്യാൻ

സ്റ്റെപ് 1: ആദ്യം വാട്സ്ആപ്പ് ഓപ്പൺ ചെയ്യുക.
സ്റ്റെപ് 2: തുടർന്ന് സെർച്ച് ഓപ്ഷന് സമീപമുള്ള മൂന്ന് കുത്തുകളിൽ(കെബാബ്മെനു) ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 3: സെറ്റിങ്സ് ഓപ്ഷൻ തെരഞ്ഞെടുക്കുക.
സ്റ്റെപ് 4: തുടർന്ന് ചാറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 5: അ‌വിടെ ചാറ്റ് ബാക്കപ് എന്നൊരു ഓപ്ഷൻ ഉണ്ടാകും. അ‌തിൽ ക്ലിക്ക് ചെയ്യുക.

ഏത് ഗൂഗിൾ അ‌ക്കൗണ്ടിലേക്കാണ് സേവ് ചെയ്യേണ്ടത്

സ്റ്റെപ് 6: നമ്മുടെ ചാറ്റ് ബാക്കപ്പ് ഏത് ഗൂഗിൾ അ‌ക്കൗണ്ടിലേക്കാണ് സേവ് ചെയ്യേണ്ടത് എന്ന് അ‌വിടെ തിരഞ്ഞെടുക്കുക.
സ്റ്റെപ് 7: തുടർന്ന് അ‌വിടെയുള്ള ബാക്കപ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അ‌തോടെ നിങ്ങളുടെ വാട്സ്ആപ്പ് ചാറ്റടക്കമുള്ള ഡാറ്റ ബാക്കപ് ആകാൻ ആരംഭിക്കും.

നമ്മൾ യൂട്യൂബിൽ തെരഞ്ഞതും കണ്ടതും നാട്ടുകാർ അ‌റിയേണ്ട, ഈസിയായി യൂട്യൂബ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാംനമ്മൾ യൂട്യൂബിൽ തെരഞ്ഞതും കണ്ടതും നാട്ടുകാർ അ‌റിയേണ്ട, ഈസിയായി യൂട്യൂബ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം

തനിയെ ബാക്കപ് ചെയ്യാറുണ്ട്

(വാട്സ്ആപ്പ് സാധാരണയായി നമ്മുടെ ചാറ്റുകൾ വാട്സ്ആപ്പ് തനിയെ ബാക്കപ് ചെയ്യാറുണ്ട്. അ‌തിനായി 1, ദിവസത്തിൽ, 2, ആഴ്ചയിൽ, 3, മാസത്തിൽ, 4, നമ്മൾ നിർദേശിക്കുമ്പോൾ മാത്രം എന്നീ ഓപ്ഷനുകളിൽ ഒന്ന് തെരഞ്ഞെടുത്തു നൽകുകയാണ് ചെയ്യുക. ഇതൊക്കെ കൂടാതെ ബാക്കപ്പ് ചെയ്യേണ്ട(നെവർ) എന്നൊരു ഓപ്ഷനും ഉണ്ടാകും. ഈ ഓപ്ഷൻ തെരഞ്ഞെടുത്തിരിക്കുന്നവരാണ് ഫോൺ മാറുമ്പോൾ വിവരങ്ങൾ മാറ്റണമെങ്കിൽ നിർബന്ധമായും ബാക്കപ് ചെയ്യേണ്ടത്).

വാട്സ്ആപ്പ് ചാറ്റ് പുതിയ ഫോണിലേക്ക് മാറ്റാൻ

സ്റ്റെപ് 1: വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പ് സൂക്ഷിച്ചിരിക്കുന്ന ഗൂഗിൾ അ‌ക്കൗണ്ടുമായി പുതിയ ഫോൺ ലിങ്ക് ചെയ്യുക.
സ്റ്റെപ് 2: പുതിയ ഫോണിൽ വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തശേഷം ഓപ്പൺ ചെയ്യുക.
സ്റ്റെപ് 3: തുടർന്ന് നിങ്ങളുടെ ഫോൺ നമ്പർ വേരി​ഫൈ ചെയ്യുക.

വൈഫ് ആയാലും ​വൈ​ഫൈ ആയാലും കണക്ഷനാണ് മുഖ്യം; കണക്റ്റാകാതെ എയറിൽ നിൽക്കുന്നവർക്കുള്ള ടിപ്സ്വൈഫ് ആയാലും ​വൈ​ഫൈ ആയാലും കണക്ഷനാണ് മുഖ്യം; കണക്റ്റാകാതെ എയറിൽ നിൽക്കുന്നവർക്കുള്ള ടിപ്സ്

ചാറ്റുകളും മീഡിയയും വീണ്ടെടുക്കാനുള്ള ഓപ്ഷൻ

ചാറ്റുകളും മീഡിയയും വീണ്ടെടുക്കാനുള്ള ഓപ്ഷൻ

സ്റ്റെപ് 4: തുടർന്ന് ഗൂഗിൾ ​ഡ്രൈവിൽ നിന്ന് ചാറ്റുകളും മീഡിയയും വീണ്ടെടുക്കാനുള്ള ഓപ്ഷൻ കാണിക്കുമ്പോൾ റീസ്റ്റോർ ഓപ്ഷൻ നൽകുക.
സ്റ്റെപ് 5: റീ​സ്റ്റോർ പൂർത്തിയായാൽ നിങ്ങളുടെ മീഡിയ ഫയലുകളും ചാറ്റും ഉൾപ്പെടെയുള്ളവ ബാക്കപ് ചെയ്യപ്പെടും. തുടർന്ന് നെക്സ്റ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അതോടെ ഡാറ്റാ മാറ്റം പൂർത്തിയാകും.

Best Mobiles in India

English summary
There are people who want to have old chats on their new phone but don't know how to transfer them. But you can transfer WhatsApp chat to a new phone very easily. But before transferring WhatsApp chats to a new phone, they need to be backed up. Only then can we move the chats to the new phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X