എങ്ങനെ വിന്‍ഡോസ് 10ല്‍ പിസിയുടെ പ്രവര്‍ത്തനം ട്രാക്ക് ചെയ്യാം?

|

വന്‍ ഉയര്‍ച്ചയാണ് ഇപ്പോള്‍ ടെക്‌മേഖലയില്‍ സംഭവിച്ചിരിക്കുന്നത്. ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിങ്ങനെ പല കമ്പനികളും ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലെ എല്ലാ പ്രവര്‍ത്തനങ്ങളും ട്രാക്ക് ചെയ്യുകയും അത് സംരക്ഷിക്കുകയും ചെയ്യുന്നു.

എങ്ങനെ വിന്‍ഡോസ് 10ല്‍ പിസിയുടെ പ്രവര്‍ത്തനം ട്രാക്ക് ചെയ്യാം?

കൂടാതെ ഒരു പിസി വരെ നിങ്ങളെ ട്രാക്ക് ചെയ്യുന്നുണ്ട്. അതായത് നിങ്ങള്‍ ഒരു ഫയല്‍ തുറക്കുന്നതും, വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നതും അങ്ങനെ നിങ്ങള്‍ ചെയ്യുന്ന എല്ലാ ആപ്ലിക്കേഷനും വിന്‍ഡോസ് റെക്കോര്‍ഡ് ചെയ്യുന്നു. ഇതൊന്നും കൂടാതെ നിങ്ങള്‍ സമാരംഭിക്കുന്ന പ്രോഗ്രാമുകളും വിന്‍ഡോസ് റെക്കോര്‍ഡ് ചെയ്യുന്നു.

എന്നാല്‍ ഒരു ട്രാക്കിങ്ങ് ഡാറ്റയുടെ ഭാഗമായി വരുമ്പോള്‍ എഡ്ജ് ബ്രൗസിങ്ങ് ഹിസ്റ്ററി, ലൊക്കേഷന്‍ ഡാറ്റ, കോര്‍ടാന വോയിസ് കമാന്‍ഡുകള്‍ എന്നിവയൊക്കെയാണ്. ഇതു കൂടാതെ ഇപ്പോള്‍ നിങ്ങള്‍ ഹെല്‍ത്ത്‌വോള്‍ട്ട് അല്ലെങ്കില്‍ മൈക്രോസോഫ്റ്റ് ബാന്‍ഡ് ഉപയോഗിക്കുകയാണെങ്കിലും അതിലുളള വിവിരങ്ങള്‍ ശേഖരിക്കും.

ഇപ്പോള്‍ വിന്‍ഡോസിലും നിങ്ങളുടെ ആപ്ലിക്കേഷനിലും നിങ്ങള്‍ ഉപയോഗിക്കുന്ന പിസി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ധാരാളം മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അത് അറിനായായി താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

ഘട്ടം 1 : സെറ്റിങ്ങ്‌സ്> പ്രൈവസി> ആക്ടിവിറ്റി ഹിസ്റ്ററി> മാനേജ് മൈ അക്കൗണ്ട് ഇന്‍ഫൊര്‍മേഷന്‍ എന്നതില്‍ പോവുക.

ഘട്ടം 2: ഒരിക്കല്‍ ബ്രൗസര്‍ വിന്‍ഡോ തുറന്നു കഴിഞ്ഞാല്‍ നിങ്ങളുടെ അക്കൗണ്ട് ലോഗിന്‍ ചെയ്യുക. ബ്രൗസിംഗ് ഹിസ്റ്ററി, ലൊക്കേഷന്‍ ആക്ടിവിറ്റി, വോയിസ് ആക്ടിവിറ്റി, കൊര്‍ട്ടാനാസ് നോട്ട്ബുക്ക് എന്നിങ്ങനെ പല ക്യാറ്റഗറിയിലായി നിങ്ങള്‍ ശേഖരിച്ച ഡാറ്റകള്‍ കാണാം.

വിന്‍ഡോസ് 10ലെ ഡാറ്റകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം?

ഘട്ടം 1: ആദ്യം സെറ്റിംഗ്‌സ്> പ്രൈവസി> ആക്ടിവിറ്റി ഹിസ്റ്ററി എന്നിവയില്‍ പോവുക.

ഘട്ടം 2: അടുത്തതായി ക്ലിയര്‍ ആക്ടിവിറ്റി ഹിസ്റ്ററിയുടെ കീഴില്‍ 'ക്ലിയര്‍ ബട്ടല്‍' ക്ലിക്ക് ചെയ്യുക.

ഘട്ടം 3: വിന്‍ഡോസ് 10 നിങ്ങളുടെ ഡാറ്റകള്‍ ശേഖരിക്കുന്നത് നിര്‍ത്തണമെങ്കില്‍ 'Let windows collect my activities' എന്ന ശേഖര പ്രവര്‍ത്തനത്തിലെ ടോഗിള്‍ ഓഫ് ചെയ്യുക.

ഇനി വേണമെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ റണ്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ട്രാക്ക് ചെയ്യണമെങ്കില്‍ 'LastActivityView' എന്ന സോഫ്റ്റ്‌വയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാം. ഈ ഫ്രീവെയര്‍ നിങ്ങളുടെ സിസ്റ്റത്തിലെ എല്ലാ ഉറവിടങ്ങളില്‍ നിന്നുളള വിവരങ്ങളും ശേഖരിക്കുന്നു.

2017 ല്‍ ടെക്‌ ലോകത്ത്‌ നടന്ന 6 നിയമ യുദ്ധങ്ങള്‍2017 ല്‍ ടെക്‌ ലോകത്ത്‌ നടന്ന 6 നിയമ യുദ്ധങ്ങള്‍

Best Mobiles in India

Read more about:
English summary
When it comes to technology, each and every activity of ours are tracked and saved by various companies including Google, Microsoft, as we use their product.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X