ഫെയ്സ്ബുക്ക് അ‌ക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് സംശയം ഉണ്ടോ? വേഗം ഇക്കാര്യങ്ങൾ ചെയ്യൂ...

|

ആൾക്കൂട്ടത്തിനു നടുവിൽ നമ്മുടേതായൊരു ലോകം. കൂട്ടുകാർ, ബന്ധുക്കൾ, പരിചയക്കാർ, നാം ആരാധിക്കുന്നവർ തുടങ്ങി പ്രിയപ്പെട്ടതെല്ലാം നമുക്ക് ചുറ്റും നിറഞ്ഞു നിൽക്കുമ്പോൾത്തന്നെ, എല്ലാ സ്വാതന്ത്ര്യത്തോടും കൂടി ആവശ്യമുള്ളതിൽ ഇടപെട്ടും അ‌ല്ലാത്തവയെ കണ്ടില്ലെന്ന് നടിച്ചും മുന്നോട്ടു പോകാൻ സാധിക്കുന്ന ഒരിടം. ബന്ധങ്ങളുടെ ദൃഡത ശക്തിപ്പെടുത്തിയും സ്നേഹത്തിന്റെ ആഴം കൂട്ടിയും ജീവിതം സുന്ദരമായി മുന്നോട്ട് കൊണ്ടുപോകാൻ പറ്റുന്ന ഒരിടം. അ‌ങ്ങനെ ഒരു ഇടം നിങ്ങൾക്കുള്ളതായി എപ്പോഴെങ്കിലും തോന്നിയിട്ടു​ണ്ടോ?. യഥാർഥത്തിൽ അ‌ങ്ങനെ ഒരു ലോകം ഉണ്ടോ എന്ന മറുചോദ്യമാണ് നിങ്ങളുടെ ഉത്തരമെങ്കിൽ ഉണ്ട് എന്നുതന്നെ പറയേണ്ടിവരും. അ‌താണ് ഫെയ്സ്ബുക്ക് (facebook).

അ‌യ്യേ ഫെയ്സ്ബുക്കോ

അ‌യ്യേ ഫെയ്സ്ബുക്കോ. അ‌വിടെ പരസ്പരം തമ്മിൽത്തല്ലും ആ​ക്ഷേപിക്കലും കച്ചവടവും വ്യാജവാർത്തകളും ഒക്കെയല്ലേ ഉള്ളത് എന്ന് ഈ ഘട്ടത്തിൽ ചിലർ ചോദിച്ചേക്കാം. ശരിയാണ് അ‌വിടെ അ‌തും ഉണ്ട്. ഒരുപാട് നല്ല ഗുണങ്ങൾ ഉണ്ടെങ്കിലും അ‌തിന്റെ മൂല്യം മനസിലാക്കാനാവാതെ ഉപയോഗശൂന്യമായി നാം ഉപേക്ഷിക്കുന്ന ചില വസ്തുക്കൾ ഉണ്ടാകും അ‌ത്തരത്തിൽ ഒന്നാണ് ഫെയ്സ്ബുക്കും എന്നതാണ് അ‌തിനുള്ള മറുപടി.

അ‌പകടങ്ങൾ

നമ്മുടെ ഈ ഭൂമി സുന്ദരമാണ്, എന്നാൽ ഒരുപാട് അ‌പകടങ്ങൾ അ‌വിടവിടെയായി പതിയിരിപ്പുമുണ്ട്. എന്നു കരുതി ഭൂമിയുടെ സൗന്ദര്യം നഷ്ടമാകുന്നില്ല. ഇവിടം സ്വർഗമാക്കുന്നതും നരകമാക്കുന്നതും നമ്മൾ തന്നെയാണ്. അ‌തുപോലെ തന്നെയാണ് ഫെയ്സ്ബുക്കിന്റെ കാര്യവും. അ‌വിടെയും ഒരുപാട് ചതിക്കുഴികൾ ഉണ്ടാകാം, ആവഴികളിലൂടെ പോകാതെ നമ്മൾ നമ്മളുടേതായ വഴിയേ പോകുകയാണ് വേണ്ടത്.

പത്തുലക്ഷം പേരുടെ യൂസർനെയിമും പാസ്വേഡും ചോർന്നു; നിങ്ങൾക്ക് ഫെയ്സ്ബുക്കിന്റെ ഈ അ‌റിയിപ്പ് കിട്ടിയോ?പത്തുലക്ഷം പേരുടെ യൂസർനെയിമും പാസ്വേഡും ചോർന്നു; നിങ്ങൾക്ക് ഫെയ്സ്ബുക്കിന്റെ ഈ അ‌റിയിപ്പ് കിട്ടിയോ?

ഹൈടെക്ക് രംഗത്തും പോക്കറ്റടി

എന്നാൽ വെറുതേ സ്വന്തം കാര്യം നോക്കി പോകുന്നവന്റെ പോക്കറ്റടിക്കുന്ന ആളുകളുടേതു കൂടിയാണ് ഈ ലോകം. ​ഹൈടെക്ക് രംഗത്തും ഈ പോക്കറ്റടി നടക്കുന്നുണ്ട്. കുറ്റകൃത്യങ്ങുടെ വിളനിലമാണ് ​സൈബർ ലോകം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫെയ്സ്ബുക്കിലും ​ഹൈടെക്ക് കള്ളന്മാരും കുറ്റവാളികളും ധാരാളമുണ്ട്. പണം തട്ടൽ പല വിധത്തിൽ അ‌വിടെ നടക്കുന്നു. അ‌തിൽ ഇരയായി അ‌ഭിമാനവും പണവും നഷ്ടപ്പെട്ടവർ അ‌നേകമാണ്.

ഹാക്ക് ചെയ്യപ്പെട്ടു

​''എന്റെ ഫെയ്സ്ബുക്ക് അ‌ക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. പണം ആവശ്യപ്പെട്ട് എന്റെ ഐഡിയിൽ നിന്ന് നിങ്ങൾക്ക് മെസേജ് എത്താൻ സാധ്യതയുണ്ട്. സുഹൃത്തുക്കൾ സൂക്ഷിക്കണം, അ‌ത് ഞാനല്ല''. എന്ന മെസേജ് ഇതിനോടകം ഒരു പ​ക്ഷേ നിങ്ങൾ പങ്കു വച്ചിട്ടുണ്ടാകാം. അ‌ല്ലെങ്കിൽ നിങ്ങൾക്ക് അ‌റിയാവുന്ന ഏതെങ്കിലും സുഹൃത്തുക്കൾ ഇത്തരത്തിൽ പറ്റിക്കപ്പെട്ട ശേഷം കുറിപ്പ് പങ്കു വച്ച് നിങ്ങൾ കണ്ടിട്ടുണ്ടാവാം.

അ‌ത്ര അ‌ടുപ്പിക്കേണ്ട, ആളിത്തിരി കുഴപ്പക്കാരനാ; വാട്സ്ആപ്പ് വിവരങ്ങൾ ചോർത്തുമെന്നാവർത്തിച്ച് ടെലഗ്രാം സ്ഥാപകൻഅ‌ത്ര അ‌ടുപ്പിക്കേണ്ട, ആളിത്തിരി കുഴപ്പക്കാരനാ; വാട്സ്ആപ്പ് വിവരങ്ങൾ ചോർത്തുമെന്നാവർത്തിച്ച് ടെലഗ്രാം സ്ഥാപകൻ

തട്ടിപ്പ് 'കലാപരിപാടി'

ഫെയ്സ്ബുക്കിൽ നാളുകളായി നടക്കുന്ന, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പ് 'കലാപരിപാടി'യിലെ മെയിൻ ഐറ്റം ആണിത്. ഏറ്റവും കൂടുതൽ ആളുകൾ ഫെയ്സ്ബുക്കിൽ പറ്റിക്കപ്പെട്ടിട്ടുള്ളത് ഈ വഴിക്കാണ് എന്ന് പറയാം. പലരുടെയും ഫെയ്സ്ബുക്ക് ഐഡിയിൽ നിന്ന് അ‌വർ അ‌റിയാതെ അ‌വരുടെ പേരിൽ സുഹൃത്തുക്കൾക്ക് പണം അ‌യച്ചുകൊണ്ടുള്ള മെസേജ് എത്തുന്നതിലൂടെയാണ് ഈ തട്ടിപ്പ് നടക്കുന്നത്.

പാസ്വേഡ് ചോർത്തി

ഇതു കൂടാതെ, സ്വകാര്യ ഇടം എന്ന വിശ്വാസത്തിൽ ഫെയ്സ്ബുക്കിൽ നമ്മൾ സൂക്ഷിച്ചിട്ടുള്ള ചിത്രങ്ങൾ, മറ്റ് വിവരങ്ങൾ, ഇടപാടുകൾ, സ്വകാര്യ ചാറ്റുകൾ എന്നിവ ​കൈക്കലാക്കിയ ശേഷം അ‌വയിലെ വിവരങ്ങൾ പ്രയോജനപ്പെടുത്തി നമ്മെ ഭീഷണിപ്പെടുത്തിയുള്ള തട്ടിപ്പുകളും നടക്കാറുണ്ട്. ഏതെങ്കിലും വിധത്തിൽ നമ്മുടെ ഫെയ്സ്ബുക്ക് അ‌ക്കൗണ്ടിന്റെ പാസ്വേഡ് ചോർത്തി, നമ്മുടെ അ‌ക്കൗണ്ടിന്റെ 'അ‌ധികാരം' സ്വന്തമാക്കിയ ശേഷം ആണ് ഈ തട്ടിപ്പ് നടക്കുക.

ഇഷ്ടം എന്താന്നുവച്ചാൽ തുറന്നു പറ, നമുക്ക് വഴിയുണ്ടാക്കാം; പുതിയ നീക്കവുമായി ഫെയ്സ്ബുക്ക്ഇഷ്ടം എന്താന്നുവച്ചാൽ തുറന്നു പറ, നമുക്ക് വഴിയുണ്ടാക്കാം; പുതിയ നീക്കവുമായി ഫെയ്സ്ബുക്ക്

ഈ തട്ടിപ്പ് തുടരുകതന്നെ ചെയ്യും

നാളെകളിലും ഈ തട്ടിപ്പ് തുടരുകതന്നെ ചെയ്യും. നമ്മുടെ അ‌ക്കൗണ്ട് സുരക്ഷിതമാക്കാൻ ആവശ്യമായ മുൻ കരുതലുകൾ നാം തന്നെ സ്വീകരിക്കുക എന്നതാണ് ചെയ്യാൻ പറ്റുന്ന കാര്യം. നിങ്ങൾ ചെയ്യാത്ത ചില കാര്യങ്ങൾ, ഉദാ: ആർക്കെങ്കിലും നിങ്ങളുടെ ഫ്രണ്ട് റിക്വസ്റ്റ് ചെല്ലുക, നിങ്ങളുടെ പേരിൽ കമന്റുകൾ കാണുക, തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങളുടെ അ‌ക്കൗണ്ട് ആരോ ഹാക്ക് ചെയ്തിട്ടുണ്ട് എന്ന് തന്നെ സംശയിക്കണം.

പാസ്വേഡ് മാറ്റുകയാണ് ചെയ്യേണ്ടത്

അ‌സാധാരണവും സംശയം ജനിപ്പിക്കുന്നതുമായ എന്തെങ്കിലും നീക്കങ്ങൾ നിങ്ങളുടെ അ‌ക്കൗണ്ടിൽ നടക്കുന്നതായി തോന്നിയാൽ ആദ്യം പാസ്വേഡ് മാറ്റുകയാണ് ചെയ്യേണ്ടത്. വിവിധ മാർഗങ്ങളിലൂടെ നമ്മുടെ ഐഡിയുടെ പാസ്വേഡ് സംഘടിപ്പിച്ചാണ് ഭൂരിഭാഗം തട്ടിപ്പുകളും നടക്കുക. കഴിഞ്ഞ ദിവസം പത്തുലക്ഷം ഉപയോക്താക്കളുടെ യൂസർ ഐഡിയും പാസ്വേഡും ചോർന്നതായി ഫെയ്സ്ബുക്ക് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

ബാലൻസ് അ‌റിയുന്നതടക്കം ബാങ്കിങ് ഇടപാടുകൾ ഏറ്റവും എളുപ്പത്തിൽ നടത്താൻ വാട്സ്ആപ്പ് ധാരാളം; ഇങ്ങ് പോര്...ബാലൻസ് അ‌റിയുന്നതടക്കം ബാങ്കിങ് ഇടപാടുകൾ ഏറ്റവും എളുപ്പത്തിൽ നടത്താൻ വാട്സ്ആപ്പ് ധാരാളം; ഇങ്ങ് പോര്...

വ്യാജ ആപ്പുകൾ

ജനങ്ങളിൽ ഏറെ താൽപര്യം ജനിപ്പിക്കുന്ന ഫോട്ടോ എഡിറ്റിങ്, വിപിഎൻ, ഗെയിമുകൾ തുടങ്ങിയവയുടെ വ്യാജ ആപ്പുകൾ ഉണ്ടാക്കിയായിരുന്നു ഹാക്കർമാർ ഈ 10 ലക്ഷം അ‌ക്കൗണ്ട് വിവരങ്ങൾ ​കൈക്കലാക്കിയത്. ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന ഏതെങ്കിലും ഘട്ടത്തിൽ ഫെയ്സ്ബുക്ക് വഴി ലോഗിൻ ചെയ്യാൻ നിർദേശമെത്തും ഈ ഘട്ടത്തിൽ യൂസർ നെയിം പാസ്വേഡ് എന്നിവ ​കൈക്കലാക്കുകയാണ് തട്ടിപ്പുകാർ ചെയ്തിരുന്നത്.

ഏറ്റവും നിർണായകം

അ‌തിനാൽ നമ്മുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ ഏറ്റവും നിർണായകം പാസ്വേഡ് തന്നെയാണ്. അ‌ക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാൽ എങ്ങനെയാണ് പാസ്വേഡ് മാറ്റേണ്ടത് എന്ന് നോക്കാം. അ‌തിനു മുമ്പ് ഒരു കാര്യം ശ്രദ്ധിക്കണം. പഴയ പാസ്വേഡ് നിങ്ങൾക്ക് ഓർമയുണ്ടായിരിക്കണം എങ്കിൽ മാത്രമേ എളുപ്പത്തിൽ മാറ്റം സാധ്യമാകൂ. അ‌ല്ലെങ്കിൽ പാസ്വേഡ് മാറ്റാൻ കുറേയേറെ കറങ്ങേണ്ടിവരും.

മറന്നുപോയ ഏത് പാസ്വേഡും ഈസിയായി വീണ്ടെടുക്കാം; അ‌തിനുള്ള 'താക്കോൽ' ഇതാമറന്നുപോയ ഏത് പാസ്വേഡും ഈസിയായി വീണ്ടെടുക്കാം; അ‌തിനുള്ള 'താക്കോൽ' ഇതാ

പാസ്വേഡ് മാറ്റുന്നതിനായി

ഠ പാസ്വേഡ് മാറ്റുന്നതിനായി ആദ്യം സെറ്റിങ്സ് ആൻഡ് ​പ്രൈവസി എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.
ഠ തുടർന്ന് സെറ്റിങ്സ് സെലക്ട് ചെയ്യുക. അ‌വിടെ സെക്യൂരിറ്റി ആൻഡ് ലോഗിൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഠ അ‌വിടെ ലോഗിൻ എന്നതിനു താഴെ ചേഞ്ച് പാസ്വേഡ് എന്ന ഓപ്ഷൻ ഉണ്ട്. അ‌തിൽ ക്ലിക്ക് ചെയ്യുക.

പുതിയ പാസ്വേഡ്

ഠ മൂന്ന് കാര്യങ്ങളാണ് തുടർന്ന് ചെയ്യേണ്ടത്. ആദ്യം പഴയ പാസ്വേഡ് എന്റർ ചെയ്യുക
ഠ തുടർന്ന് പുതിയ പാസ്വേഡ് നൽകുക.
ഠ തെറ്റ് പറ്റിയിട്ടില്ല എന്ന് ഉറപ്പിക്കാൻ വീണ്ടും പുതിയ പാസ്വേഡ് എന്റർ ചെയ്യുക.
ഠ തുടർന്ന് അ‌പ്ഡേറ്റ് പാസ്വേഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഇതുകൊണ്ട് ഇങ്ങനെയും ഗുണങ്ങളുണ്ടായിരുന്നോ? ഇന്ത്യക്കാരുടെ വാട്സ്ആപ്പ് ഉപയോഗം കണ്ട് ഞെട്ടി സായിപ്പ്!ഇതുകൊണ്ട് ഇങ്ങനെയും ഗുണങ്ങളുണ്ടായിരുന്നോ? ഇന്ത്യക്കാരുടെ വാട്സ്ആപ്പ് ഉപയോഗം കണ്ട് ഞെട്ടി സായിപ്പ്!

സെക്യൂരിറ്റി ആൻഡ് ലോഗിൻ

ഇപ്പോൾ നിങ്ങളുടെ ഫെയ്സ്ബുക്കിന്റെ പാസ്വേഡ് മാറിക്കഴിഞ്ഞു. സെക്യൂരിറ്റി ആൻഡ് ലോഗിൻ ഓപ്ഷനിൽ നിങ്ങളുടെ അ‌ക്കൗണ്ടിന്റെ സുരക്ഷ ഉറപ്പിക്കാനുള്ള മറ്റ് ഏതാനും ഓപ്ഷനുകളും ലഭ്യമാണ്. വെയർ യു ആർ ലോഗ്ഡ് ഇൻ എന്ന ഓപ്ഷനിൽ നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഏതൊക്കെ ഉപകരണങ്ങളിൽ (മൊ​ബൈൽ /ലാപ്ടോപ്...) ലോഗിൻ ആയി നിലവിൽ ഉപയോഗിക്കുന്നുണ്ട് എന്ന് കാണാൻ സാധിക്കും.

ലോഗൗട്ട് ചെയ്യാനുള്ള ഓപ്ഷനും

നിങ്ങൾ ഉപയോഗിക്കാത്ത സിസ്റ്റത്തിലോ മൊ​ബൈലിലോ നിങ്ങൾ ലോഗിൻ ആണെങ്കിൽ അ‌വിടെ നിന്ന് ലോഗൗട്ട് ചെയ്യാനുള്ള ഓപ്ഷനും ഇവിടെ നൽകിയിട്ടുണ്ട്. ഇതു കൂടാതെ അ‌ക്കൗണ്ടിന്റെ ലോഗിൻ സുരക്ഷ ഉറപ്പാക്കാനുള്ള ഏതാനും വഴികളും ഇവിടെക്കാണാം. നിങ്ങളുടെ അ‌ക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് തോന്നിയാൽ ഗെറ്റ് ഹെൽപ്പ് എന്ന ഓപ്ഷനും ഉണ്ട്. അ‌തുവഴി നിങ്ങൾക്ക് വിവരം ഫെയ്സ്ബുക്കിനെ അ‌റിയിക്കാം.

നിങ്ങൾ ഉപയോഗിക്കുന്നത് 2022 ലെ ഏറ്റവും അ‌പകടസാധ്യതയുള്ള ബ്രൗസർ ആണോ? ഈ കണക്കുകൾ പരിശോധിക്കൂനിങ്ങൾ ഉപയോഗിക്കുന്നത് 2022 ലെ ഏറ്റവും അ‌പകടസാധ്യതയുള്ള ബ്രൗസർ ആണോ? ഈ കണക്കുകൾ പരിശോധിക്കൂ

നിങ്ങളെ പുറത്താക്കിയാൽ

അ‌തേസമയം നിങ്ങൾക്ക് നിങ്ങളുടെ അ‌ക്കൗണ്ടുമായി യാതൊരു വിധത്തിലും ബന്ധപ്പെടാൻ സാധിക്കാത്ത വിധത്തിൽ ഹാക്കർ നിങ്ങളെ പുറത്താക്കിയാൽ Facebook.com/hacked എന്നതിലേക്ക് പോകുക. നമ്മുടെ ഫെയ്സ്ബുക്ക് അ‌ക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊ​ബൈൽ നമ്പർ നൽകുക. അ‌പ്പോൾ നഷ്ടപ്പെട്ട അ‌ക്കൗണ്ട് വീണ്ടെടുക്കാനുള്ള സഹായം ഫെയ്സ്ബുക്ക് നിങ്ങൾക്ക് ചെയ്ത് തരും. തുടർന്ന് ഭാവിയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റിയും ഫെയസ്ബുക്ക് ഈ ഘട്ടത്തിൽ നിങ്ങളോട് നിർദേശിക്കും.

Best Mobiles in India

English summary
Facebook account hacking will continue tomorrow as well. We ourselves should take the necessary precautions to secure our account. If you think something suspicious is happening on your account, the first thing you should do is change your password. Most of the scams are done by organising our passwords.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X