Just In
- 11 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 16 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 17 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 19 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- Travel
നാഗാരാധനയ്ക്ക് ഈ ക്ഷേത്രം, തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർ സന്ദർശിച്ചാൽ ഇരട്ടിഫലം
- Movies
ദീപിക പദുകോണിനൊപ്പമാണെങ്കിലും ചേട്ടൻ ഇന്റിമേറ്റ് സീൻ ചെയ്യുന്നത് ഇഷ്ടമല്ല; ഒരു ലിമിറ്റ് ഉണ്ടെന്ന് ആരതി
- News
ഒരാഴ്ച തികച്ചുവേണ്ട ആ സന്തോഷവാര്‍ത്ത തേടിയെത്തും; ഈ രാശിക്കാര്‍ ഇനി ലക്ഷപ്രഭുക്കള്‍!!
- Sports
IPL: റോയല്‍സില്‍ ഇവര്‍ക്ക് എന്തുപറ്റി? ക്ലച്ച് പിടിച്ചില്ല, ഇതാ അഞ്ചു വമ്പന്മാര്
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
ഇൻസ്റ്റാഗ്രാം തന്നിഷ്ടപ്രകാരം ചാറ്റ് ചെയ്യുന്നുവോ? അക്കൌണ്ടിലെ പെരുച്ചാഴിയെ പുറത്ത് ചാടിക്കാൻ അറിഞ്ഞിരിക്കാം
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഫേസ്ബുക്ക് ആണെങ്കിലും ചെറുപ്പക്കാർക്കും കൗമാരക്കാർക്കും ഏറ്റവും ഇഷ്ടമുള്ള ഡിജിറ്റൽ ഇടങ്ങളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. പുതിയ ഫീച്ചറുകളും ടൂളുകളുമൊക്കെയായി ചെറുപ്പക്കാരെ ആകർഷിക്കാനുള്ള പുതുവഴികൾ നിരന്തരം കമ്പനി അവതരിപ്പിക്കുന്നുമുണ്ട്. ഇൻസ്റ്റാഗ്രാമിലെ സുരക്ഷ ഫീച്ചറുകളും ഇങ്ങനെ ഇടയ്ക്കിടയ്ക്ക് അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

ഇത്രയധികം സുരക്ഷ ഫീച്ചറുകൾ ഉണ്ടായിട്ടും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നുവെന്നതാണ് സങ്കടകരമായ വസ്തുത. ഇൻസ്റ്റാഗ്രാമിലെ യൂസേഴ്സിന്റെ പൊതു സ്വഭാവം വച്ച് ഇത് വളരെ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സംശയാസ്പദമായ എല്ലാ ആക്റ്റിവിറ്റികളെക്കുറിച്ചും യൂസേഴ്സിന് ഇൻസ്റ്റാഗ്രാം മുന്നറിയിപ്പ് നൽകുന്ന ഫീച്ചർ നിലനിൽക്കെയാണ് ഇത്തരം ഹാക്കിങ് ശ്രമങ്ങളും മറ്റും യഥേഷ്ടം തുടരുന്നത്.

ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ സുരക്ഷയുറപ്പാക്കാനും ഹാക്കർമാരെ അകറ്റി നിർത്താനും നിരവധി മാർഗങ്ങൾ ഉണ്ട്. എന്നാൽ എത്ര വലിയ സുരക്ഷ സജ്ജീകരണങ്ങൾ കൊണ്ട് വന്നാലും വളരെപ്പെട്ടെന്ന് നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാറുണ്ട്. അതേ സമയം തന്നെ ഹാക്ക് ചെയ്യപ്പെട്ട ഇൻസ്റ്റാഗ്രാം അക്കൗണ്ട് വളരെ വേഗത്തിൽ റിക്കവർ ചെയ്യാനും സാധിക്കും. ഇത് എങ്ങനെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോയെന്ന് അറിയാൻ
നഷ്ടപ്പെട്ട അക്കൗണ്ട് റിക്കവർ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തിട്ടുണ്ടോയെന്ന് മനസിലാക്കുന്നത് എങ്ങനെയാണെന്ന് അറിഞ്ഞിരിക്കണം. ഇൻസ്റ്റാഗ്രാമിൽ ചില സമയത്ത് പുതിയ പോസ്റ്റുകൾ അപ്ലോഡ് ചെയ്യാനോ ഷെയർ ചെയ്യാനോ സാധിക്കാതെ വരാറുണ്ട്. മിക്കവാറും സമയങ്ങളിലും ഇതൊരു ബഗ് പ്രശ്നം മാത്രമായിരിക്കുകയും ചെയ്യും.

എന്നാൽ ഇതേ പ്രശ്നം പലകുറിയായി ആവർത്തിക്കുന്നുണ്ടെങ്കിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കാനാണ് സാധ്യത. അക്കൗണ്ടിൽ നിങ്ങളറിയാതെ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും മെസേജുകൾ സെൻഡ് ആകുന്നുണ്ടെങ്കിലും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നതായി ഉറപ്പിക്കാം. സംശയാസ്പദമായ ആക്റ്റിവിറ്റികളെപ്പറ്റി നമ്മുക്ക് കിട്ടുന്ന അലർട്ടുകൾ കാണാതിരിക്കുന്നതാണ് പലപ്പോഴും അക്കൌണ്ട് നിയന്ത്രണം പൂർണമായും നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് നയിക്കുന്നത്. കൂടുതലറിയാൻ തുടർന്ന് വായിക്കുക.

നിങ്ങളെ മാത്രമല്ല, അക്കൗണ്ട് ഹാക്ക് ചെയ്യുന്നവരെയും നിരീക്ഷിക്കും
സാധാരണ ഗതിയിൽ പ്രൊഫൈലിൽ നടക്കുന്ന സംശയാസ്പദമായ എന്ത് ആക്റ്റിവിറ്റിയെക്കുറിച്ചും ഇൻസ്റ്റാഗ്രാം, യൂസറിനെ നോട്ടിഫൈ ചെയ്യാറുണ്ട്. ഇൻസ്റ്റാഗ്രാമിന്റെ സെക്യൂരിറ്റി അക്കൌണ്ടിൽ ( security.mail@Instagram ) നിന്നും യൂസറിന് മെയിൽ അയയ്ക്കുകയാണ് പതിവ്. ഇമെയിൽ അഡ്രസിൽ മാറ്റം വരുത്തുന്നത് പോലെയുള്ള വിവരങ്ങളെല്ലാം ഈ സർവീസ് വഴി യൂസറിലേക്കെത്തും.

അതിനാൽ തന്നെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംശയം ഉണ്ടെങ്കിൽ ഉടൻ തന്നെ നിങ്ങളുടെ മെയിൽ ഐഡി പരിശോധിക്കണം. ഇത്തരം മെയിലുകൾ വരികയും മെൻഷൻ ചെയ്തിരിക്കുന്ന ആക്റ്റിവിറ്റികളെക്കുറിച്ച് നിങ്ങൾക്ക് അറിയില്ലെങ്കിലും റിക്കവറി പ്രോസസുമായി മുന്നോട്ട് പോകുക. പുതിയൊരും ലോഗിൻ ലിങ്കിനായി റിക്വസ്റ്റ് കൊടുത്ത് നിങ്ങളുടെ അക്കൗണ്ട് സെക്യുർ ചെയ്യാൻ കഴിയും. പുതിയ ലോഗിൻ ലിങ്കിനായി റിക്വസ്റ്റ് നൽകുന്നത് എങ്ങനെയെന്ന് നോക്കാം

സ്റ്റെപ്പ് 1 : ഇതിനായി ആദ്യം ഇൻസ്റ്റാഗ്രാം ലോഗിൻ പേജ് ഓപ്പൺ ചെയ്യുക
സ്റ്റെപ്പ് 2 : ആൻഡ്രോയിഡിൽ ഗെറ്റ് ഹെൽപ്പ് ലോഗിങ് ഇൻ ഓപ്ഷനും ഐഒഎസിൽ ഫൊർഗോട്ട് പാസ്വേഡ് ഓപ്ഷനും ടാപ്പ് ചെയ്യുക
സ്റ്റെപ്പ് 3 : അക്കൌണ്ട് രജിസ്റ്റർ ചെയ്തിരിക്കുന്ന ഇ മെയിൽ അഡ്രസ്, യൂസർ നെയിം എന്നീ ക്രഡൻഷ്യലുകൾ എന്റർ ചെയ്യുക, ഡീറ്റെയിൽസ് ഓർമയില്ലെങ്കിൽ 'Can't Reset Your Password' ഓപ്ഷൻ സെലക്റ്റ് ചെയ്യണം

സ്റ്റെപ്പ് 4 : നെക്സ്റ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്ത് ഓൺ സ്ക്രീൻ ഇൻസ്ട്രക്ഷൻസ് പാലിച്ച് പാസ്വേഡ് റീസെറ്റ് ചെയ്യാം
സ്റ്റെപ്പ് 5 : വെരിഫിക്കേഷനായി ക്യാപ്ച നൽകുക, തുടർന്ന് ഇമെയിലോ ഫോൺ നമ്പറോ സെലക്റ്റ് ചെയ്യണം.
സ്റ്റെപ്പ് 6 : നെക്സ്റ്റ് ഓപ്ഷനിൽ സെലക്റ്റ് ചെയ്യുക
സ്റ്റെപ്പ് 7 : മെയിലിലോ ഫോൺ മെസേജിലോ ലഭിച്ച ലോഗിൻ ലിങ്കിൽ ടാപ്പ് ചെയ്യുക, സ്ക്രീനിലെ നിർദേശങ്ങൾ പാലിച്ച് ലോഗിൻ പൂർത്തിയാക്കാം.

ഇമെയിൽ അഡ്രസ് യൂസ് ചെയ്യാനും ലോഗിൻ ലിങ്ക് വഴി പോകാൻ താത്പര്യമില്ലാത്തവർക്ക് സെക്യൂരിറ്റി കോഡ് വഴിയും അക്കൌണ്ട് റിക്കവറി പൂർത്തിയാക്കാം. ഇതിനായി മുകളിൽ പറഞ്ഞ സ്റ്റെപ്പുകളിൽ മൂന്നാമത്തെ സ്റ്റെപ്പിൽ നീഡ് മോർ ഹെൽപ്പ് ഓപ്ഷൻ സെലക്റ്റ് ചെയ്യണം. തുടർന്ന് ഓൺ സ്ക്രീൻ നിർദേശങ്ങൾ പാലിച്ച് ലോഗിൻ തിരിച്ച് പിടിക്കാം. വെരിഫിക്കേഷൻ ഡീറ്റെയിൽസ് നൽകാൻ പരാജയപ്പെട്ടാൽ സെൽഫി വീഡിയോ തുടങ്ങിയ കാര്യങ്ങളും ഇൻസ്റ്റാഗ്രാം ആവശ്യപ്പെട്ടേക്കും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470