ആൻഡ്രോയിഡിൽ ലൊക്കേഷൻ ട്രാക്കിങ് ഡിസേബിൾ ചെയ്യാം

|

ഇന്ന് സ്മാർട്ട്ഫോൺ യൂസേഴ്സ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫീച്ചറുകളിൽ ഒന്നാണ് ലൊക്കേഷൻ ഷെയറിങ്. ഏറെ യൂസ്ഫുൾ ആയ ഫീച്ചർ ആണെങ്കിലും ലൊക്കേഷൻ ട്രാക്കിങ് പലപ്പോഴും ആശങ്ക സൃഷ്ടിക്കുന്ന ഘടകമാണ്. പ്രത്യേകിച്ചും സ്വകാര്യതയുടെ കാര്യത്തിൽ. ഗൂഗിൾ തങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതും ഹിസ്റ്ററി സേവ് ചെയ്യുന്നതും പലരും കാര്യമാക്കാറില്ല. എന്നാൽ ഒരു ടെക്ക് ഭീമൻ ഇത്രയും ഡാറ്റയും സ്വകാര്യ വിവരങ്ങളും ആക്സസ് ചെയ്യുന്നത് ഇഷ്ടമില്ലാത്ത യൂസേഴ്സും നിരവധിയാണ്. ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ പങ്ക് വയ്ക്കുന്നത് ഇഷ്ടമില്ലാത്തവർക്ക് വേണ്ടിയാണ് ഈ ലേഖനം.

 

സ്വകാര്യത

നിങ്ങൾ സ്വകാര്യതയ്ക്ക് വലിയ വില നൽകുന്ന ആൾ ആണോ? ഗൂഗിളോ മറ്റ് ആപ്ലിക്കേഷനുകളോ നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നത് തടയണം എന്ന് ആഗ്രഹിക്കുന്നുണ്ടോ? ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ വളരെ ലളിതമായ ഏതാനും ഘട്ടങ്ങളിലൂടെ ഇത് ചെയ്യാൻ സാധിക്കും. ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ ലൊക്കേഷൻ ട്രാക്കിങ് ഡിസേബിൾ ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ഗ്രൂപ്പുകൾക്കും ഗ്രൂപ്പ്; വാട്സ്ആപ്പിന്റെ പുതിയ കമ്മ്യൂണിറ്റീസ് ഫീച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാംഗ്രൂപ്പുകൾക്കും ഗ്രൂപ്പ്; വാട്സ്ആപ്പിന്റെ പുതിയ കമ്മ്യൂണിറ്റീസ് ഫീച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ആൻഡ്രോയിഡിൽ ലൊക്കേഷൻ ട്രാക്കിങ് ഡിസേബിൾ ചെയ്യാം

ആൻഡ്രോയിഡിൽ ലൊക്കേഷൻ ട്രാക്കിങ് ഡിസേബിൾ ചെയ്യാം

നിങ്ങൾ ഒരു ആൻഡ്രോയിഡ് ഡിവൈസ് ഉപയോഗിക്കുന്നുണ്ടെങ്കിൽ ഗൂഗിളിന് വേണ്ടിയുള്ള ലൊക്കേഷൻ ട്രാക്കിങ് ഓഫ് ആക്കാൻ താഴേപ്പറയുന്ന സ്റ്റെപ്പുകൾ പിന്തുടരാവുന്നതാണ്.

 • ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ് ഡിവൈസിന്റെ ഹോം പേജിൽ പോകുക.
 • ക്വിക്ക് സെറ്റിങ്സ് മെനു ഓപ്പൺ ചെയ്യാൻ ഹോം സ്ക്രീനിൽ താഴേക്ക് സ്വൈപ്പ് ചെയ്യുക.
 • ലൊക്കേഷൻ പേജ് തുറക്കാൻ ലൊക്കേഷൻ ഐക്കണിൽ ഒരു തവണ ടാപ്പ് ചെയ്ത് ലോങ് പ്രസ് ചെയ്യുക.
 • നിങ്ങൾക്ക് ഹോം സ്‌ക്രീനിൽ താഴേക്ക് സ്വൈപ്പ് ചെയ്‌ത് സെറ്റിങ്സ് ഐക്കണിൽ ടാപ്പ് ചെയ്യാൻ കഴിയും.
 • ലൊക്കേഷൻ
   
  • ഇപ്പോൾ നിങ്ങൾക്ക് ലൊക്കേഷൻ പേജിലേക്ക് പോകാൻ "ലൊക്കേഷൻ" എന്ന് സെർച്ച് ചെയ്യാം.
  • നിങ്ങൾ ലൊക്കേഷൻ പേജിൽ എത്തിക്കഴിഞ്ഞാൽ, " യൂസ് ലൊക്കേഷൻ " ഓപ്‌ഷൻ ടോഗിൾ ഓഫ് ചെയ്യുക.
  • ഈ പേജിൽ, നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതോ ട്രാക്ക് ചെയ്യാൻ നിങ്ങളുടെ അനുമതി ആവശ്യമുള്ളതോ ആയ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ഊബർ, ക്യാമറ, ഗൂഗിൾ പേ തുടങ്ങിയ ആപ്പുകളുടെ ലിസ്റ്റും നിങ്ങൾക്ക് കാണാൻ കഴിയും.
  • ഇതിൽ നിന്നും നിങ്ങൾക്ക് അനുമതി നൽകാൻ താത്പര്യമില്ലാത്ത ആപ്പുകൾ ടോഗിൾ ഓഫ് ചെയ്യുക.
  • ജിയോ ഫൈബർ കണക്ഷൻ റീചാർജ് ചെയ്യുന്നതെങ്ങനെ?ജിയോ ഫൈബർ കണക്ഷൻ റീചാർജ് ചെയ്യുന്നതെങ്ങനെ?

   സെർച്ച് ഹിസ്റ്ററി

   നിങ്ങളുടെ സെർച്ച് ഹിസ്റ്ററിയുടെ അവസാന 15 മിനിറ്റ് വേഗത്തിൽ ഡിലീറ്റ് ചെയ്യാൻ ഇപ്പോൾ ഗൂഗിൾ അനുവദിക്കുന്നു. ആഗോള തലത്തിലുള്ള എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഈ സേവനം ഇപ്പോൾ ലഭ്യമാണ്. ഈ ഫങ്ഷൻ ഉപയോഗിക്കുന്നതിന്, ഗൂഗിളിന്റെ ആപ്പ് തുറന്ന് നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്‌ത് " ഡിലീറ്റ് ലാസ്റ്റ് 15 മിനിറ്റ്സ് " ഓപ്‌ഷനായി തിരയുക. ഈ ഫങ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ സെർച്ച് ഹിസ്റ്ററിയുടെ അവസാന 15 മിനിറ്റ് വേഗത്തിൽ ഡിലീറ്റ് ചെയ്യാൻ സാധിക്കും.

   ഗൂഗിൾ മാപ്സിലെ ലൊക്കേഷൻ അഡ്രസ് തിരുത്താം

   ഗൂഗിൾ മാപ്സിലെ ലൊക്കേഷൻ അഡ്രസ് തിരുത്താം

   ഏറ്റവും അധികം യൂസ് ചെയ്യപ്പെടുന്ന ജനപ്രിയ നാവിഗേഷൻ ആപ്പാണ് ഗൂഗിൾ മാപ്സ്. പല വിധ ആവശ്യങ്ങൾക്കായി കോടിക്കണക്കിന് ആളുകൾ ഗൂഗിൾ മാപ്സ് ആപ്ലിക്കേഷൻ ദിവസേനെ ഉപയോഗിക്കുന്നു. ഫുഡ് ഡെലിവറി ആപ്പുകളും ഷോപ്പിങ് പ്ലാറ്റ്ഫോമുകളും എല്ലാം ഗൂഗിൾ മാപ്സ് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഗൂഗിൾ മാപ്സിലെ തെറ്റായ അഡ്രസുകൾ പല സമയത്തും തലവേദന ആകാറുണ്ട്. അല്ലെങ്കിൽ ലൊക്കേഷനിൽ ഉണ്ടായിരിക്കേണ്ട സ്ഥാപനം മറ്റൊരിടത്തേക്ക് മാറ്റിയിരിക്കാം.

   തൊട്ടാൽ പൊള്ളും, 3000 രൂപയിൽ കൂടുതൽ വിലയുള്ള ഇന്ത്യയിലെ പ്രീപെയ്ഡ് പ്ലാനുകൾതൊട്ടാൽ പൊള്ളും, 3000 രൂപയിൽ കൂടുതൽ വിലയുള്ള ഇന്ത്യയിലെ പ്രീപെയ്ഡ് പ്ലാനുകൾ

   ഗൂഗിൾ

   ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തെറ്റായ അഡ്രസുകൾ തിരുത്താനും ഗൂഗിൾ മാപ്സിൽ ഓപ്ഷനുകൾ ഉണ്ട്. പരസ്യമായി അഡ്രസ് ചേർക്കാനോ എഡിറ്റ് ചെയ്യാനോ ഗൂഗിൾ മാപ്സ് ഉപയോക്താക്കൾക്ക് സാധിക്കും. മെയിലിങ് അഡ്രസ് ചേർക്കുക, പിൻ ലൊക്കേഷനുകൾ ക്രമീകരിക്കുക എന്നിങ്ങനെയുള്ള ഓപ്ഷനുകൾ ഒക്കെ ലഭ്യമാണ്. നിങ്ങൾ വരുത്തിയ മാറ്റങ്ങൾ ശരിയും സഹായകരമാണെന്നും കണ്ടെത്തി അംഗീകരിക്കപ്പെട്ട് കഴിഞ്ഞാൽ ഗൂഗിൾ മാപ്‌സിലെ തെറ്റായ അഡ്രസ് മാറുകയും ചെയ്യും. ഗൂഗിൾ മാപ്സിലെ തെറ്റായ അഡ്രസ് തിരുത്തുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

   കമ്പ്യൂട്ടർ വഴി

   കമ്പ്യൂട്ടർ വഴി

   • കമ്പ്യൂട്ടർ വഴി ഗൂഗിൾ മാപ്സിലെ തെറ്റായ അഡ്രസ് തിരുത്താൻ നിങ്ങളുടെ പിസിയിലെ വെബ് ബ്രൗസറിൽ ഗൂഗിൾ മാപ്സ് ഓപ്പൺ ചെയ്യുക.
   • തുടർന്ന് മുകളിൽ ഇടത് കോണിലുള്ള സെർച്ച് ബാറിൽ മാറ്റം വരുത്തേണ്ട അഡ്രസ് സെർച്ച് ചെയ്യുക.
   • ശേഷം പേജിന്റെ ഇടത് വശത്തുള്ള ലൊക്കേഷൻ വിഭാഗത്തിൽ, സജസ്റ്റ് ആൻ എഡിറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് താഴേക്ക് സ്ക്രോൾ ചെയ്യുക.
   • തുടർന്ന് നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ കാണാൻ കഴിയും.
   • ഇവയിൽ നിന്നും ചേഞ്ച് നെയിം ഓർ അദർ ഡീറ്റെയ്ൽസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
   • ഇനി അഡ്രസിൽ വരുത്തേണ്ട മാറ്റങ്ങൾ എന്റർ ചെയ്യുകയും വേണം.
   • കുറഞ്ഞ നിരക്കും 1.5 ജിബി ഡെയിലി ഡാറ്റയും; ജിയോ നൽകുന്ന അടിപൊളി പ്ലാനുകൾകുറഞ്ഞ നിരക്കും 1.5 ജിബി ഡെയിലി ഡാറ്റയും; ജിയോ നൽകുന്ന അടിപൊളി പ്ലാനുകൾ

    ഐഫോണിലും ആൻഡ്രോയിഡിലും

    ഐഫോണിലും ആൻഡ്രോയിഡിലും

    • ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഗൂഗിൾ മാപ്സ് ആപ്പ് തുറക്കുക.
    • തുടർന്ന് സെർച്ച് ബാറിൽ മാറ്റം വരുത്തേണ്ട അഡ്രസ് സെർച്ച് ചെയ്യുക.
    • ശേഷം ലൊക്കേഷൻ നെയിമിൽ ടാപ്പ് ചെയ്‌ത് മുകളിലേക്ക് സ്വൈപ്പ് ചെയ്യുക.
    • തുടർന്ന് സജസ്റ്റ് ആൻ എഡിറ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
    • ശേഷം ലഭ്യമാകുന്ന ഓപ്ഷനുകളിൽ നിന്ന് ചേഞ്ച് നെയിം ഓർ അദർ ഡീറ്റെയ്ൽസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    • ഇനി ലൊക്കേഷൻ അഡ്രസിൽ ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുക.

Best Mobiles in India

English summary
Are you a person who concerns about privacy? Do you want Google or other apps to stop tracking your location? This can be done in a few simple steps on an Android smartphone. Learn how to disable location tracking on an Android smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X