താൽപര്യമില്ലെങ്കിൽ നോ പറയാം; ഇൻസ്റ്റാഗ്രാമിലെ സജസ്റ്റഡ് പോസ്റ്റുകൾ ഹൈഡ് ചെയ്യുന്നതെങ്ങനെ

|

ലോകത്തിലെ ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. കൌമാരക്കാരും യുവാക്കളും ഏറ്റവും കൂടുതൽ യൂസ് ചെയ്യുന്ന പ്ലാറ്റ്ഫോമും ഇൻസ്റ്റാഗ്രാം തന്നെ. വലിയ ആസക്തി സൃഷ്ടിക്കുന്ന ആപ്പുകളിൽ ഒന്ന് കൂടിയാണ് ഇൻസ്റ്റാഗ്രാം. കൌമാരക്കാരുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നു തുടങ്ങിയ ആരോപണങ്ങളും ഇൻസ്റ്റാഗ്രാമിനെതിരെ ഉയർന്നിരുന്നു. ഇൻസ്റ്റാഗ്രാമിൽ എല്ലാവർക്കും അറിയാവുന്ന ഫീച്ചറുകളിൽ ഒന്നാണ് സജസ്റ്റഡ് പോസ്റ്റുകൾ. ഇൻസ്റ്റാഗ്രാമിലെ എല്ലാ അപ്ഡേറ്റുകളും കണ്ടെന്ന് കരുതുന്ന സമയത്തായിരിക്കും നമ്മുക്ക് സജസ്റ്റഡ് പോസ്റ്റുകൾ വരിക. അതിൽ സ്ക്രോളിങ് ആരംഭിച്ചാൽ പിന്നെ അവസാനിക്കുകയും ഇല്ല.

 

അപ്‌ഡേറ്റുകൾ

നിങ്ങൾക്ക് കാണാനുള്ള കാണാനുള്ള അപ്‌ഡേറ്റുകൾ തീർന്ന് പോകുമ്പോൾ ഇൻസ്റ്റാഗ്രാം ശുപാർശ ചെയ്യുന്ന പോസ്റ്റുകളാണ് സജസ്റ്റഡ് പോസ്റ്റുകൾ. ഒരു ഉപയോക്താവിന്റെ ആക്‌റ്റിവിറ്റി മുതൽ അവർ ആരെയാണ് പിന്തുടരുന്നത്, ഏത് പോസ്റ്റുകൾ ലൈക്ക് ചെയ്തു, സേവ് ചെയ്‌തു അല്ലെങ്കിൽ കമന്റ് ചെയ്‌തു, പോസ്റ്റ് എത്രത്തോളം ജനപ്രിയമായേക്കാം, പോസ്റ്റിൽ ഇൻസ്റ്റാഗ്രാമിലെ മറ്റ് ഉപയോക്താക്കൾ എങ്ങനെ പ്രതികരിക്കുന്നു തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് സജസ്റ്റഡ് പോസ്റ്റുകൾ വരുന്നത്.

എൻഎഫ്ടികൾ വാങ്ങുമ്പോൾ തട്ടിപ്പിൽ പെടാതിരിക്കാൻ അറിയേണ്ടതെല്ലാംഎൻഎഫ്ടികൾ വാങ്ങുമ്പോൾ തട്ടിപ്പിൽ പെടാതിരിക്കാൻ അറിയേണ്ടതെല്ലാം

ഇൻസ്റ്റാഗ്രാം

ലളിതമായി പറഞ്ഞാൽ, നിങ്ങളെ പ്ലാറ്റ്‌ഫോമിലേക്ക് ആകർഷിക്കാൻ ഇൻസ്റ്റാഗ്രാം അതിന്റെ പക്കലുള്ള എല്ലാ വിവരങ്ങളും ഉപയോഗിക്കും, ഈ സൈക്കിളിൽ നിന്ന് രക്ഷപ്പെടാൻ എളുപ്പവഴികൾ ഒന്നുമില്ല എന്നതാണ് യാഥാർഥ്യം. അതേ ഇൻസ്റ്റാഗ്രാം സജസ്റ്റഡ് പോസ്റ്റ്സ് ഫീച്ചർ പൂർണമായും ഡിസേബിൾ ചെയ്യാൻ കഴിയില്ല. നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത തരത്തിലുള്ള പോസ്റ്റുകളോ അക്കൗണ്ടുകളോ ഹൈഡ് ചെയ്യുക എന്നത് മാത്രമാണ് പോംവഴി. ഇൻസ്റ്റാഗ്രാമിന്റെ ആൻഡ്രോയിഡ് ഐഒഎസ് ആപ്പുകളിൽ ഇങ്ങനെ സജസ്റ്റഡ് പോസ്റ്റുകൾ ഹൈഡ് ചെയ്യാൻ സാധിക്കും. ഇൻസ്റ്റാഗ്രാമിലെ സജസ്റ്റഡ് പോസ്റ്റുകൾ ഹൈഡ് ചെയ്യാൻ ഉള്ള മാർഗത്തെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

സജസ്റ്റഡ് പോസ്റ്റുകൾ ഹൈഡ് ചെയ്യാം
 

സജസ്റ്റഡ് പോസ്റ്റുകൾ ഹൈഡ് ചെയ്യാം

ഘട്ടം 1: സജസ്റ്റഡ് പോസ്റ്റുകൾ ഹൈഡ് ചെയ്യാൻ ആദ്യം ഇൻസ്റ്റാഗ്രാം ആപ്പ് തുറക്കുക.
ഘട്ടം 2: നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നില്ലാത്ത സജസ്റ്റഡ് പോസ്റ്റിന് മുകളിലുള്ള മൂന്ന് ഡോട്ടുകൾ ടാപ്പ് ചെയ്യുക.
ഘട്ടം 3: നിങ്ങളുടെ ഫീഡിൽ സമാനമായ സജസ്റ്റഡ് പോസ്റ്റുകൾ കാണുന്നത് നിർത്താൻ ക്രോസ് ഐക്കണിൽ ടാപ്പ് ചെയ്യുക.

ഗൂഗിൾ പേ ട്രാൻസാക്ഷൻ ഹിസ്റ്ററി പെർമനന്റ് ആയി ഡിലീറ്റ് ചെയ്യുന്നതെങ്ങനെഗൂഗിൾ പേ ട്രാൻസാക്ഷൻ ഹിസ്റ്ററി പെർമനന്റ് ആയി ഡിലീറ്റ് ചെയ്യുന്നതെങ്ങനെ

സജസ്റ്റഡ്

ഘട്ടം 4: നിങ്ങളുടെ ഫീഡിലെ സജസ്റ്റഡ് പോസ്റ്റുകളും 30 ദിവസത്തേക്ക് സ്‌നൂസ് ചെയ്യാൻ സ്‌നൂസ് ബട്ടൺ ടാപ്പ് ചെയ്യാം.

നിങ്ങൾക്ക് വളരെയധികം ഘട്ടങ്ങളിലൂടെ കടന്നുപോകാൻ താൽപ്പര്യമില്ലെങ്കിൽ, ആപ്പിന്റെ മുകളിൽ വലത് കോണിൽ ദൃശ്യമാകുന്ന മൂന്ന് ഡോട്ടുകളിൽ ടാപ്പുചെയ്യുമ്പോൾ ദൃശ്യമാകുന്ന 'നോട്ട് ഇന്ററസ്റ്റഡ്' ഓപ്ഷൻ ടാപ്പ് ചെയ്താലും മതി.

ഇൻസ്റ്റാഗ്രാം റീൽസിലെ പുതിയ ഫീച്ചറുകൾ

ഇൻസ്റ്റാഗ്രാം റീൽസിലെ പുതിയ ഫീച്ചറുകൾ

മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാം തങ്ങളുടെ പ്ലാറ്റ്ഫോമിൽ റീൽസിനായി പുതിയ ടൂളുകൾ കൊണ്ടുവരുന്നു. റീൽസ് കൂടുതൽ രസകരമാക്കാനായി പുതിയ എഡിറ്റിങ് ടൂളുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്രിയേറ്റർമാർക്ക് കൂടുതൽ എഡിറ്റിങ് ടൂളുകൾ, ദൈർഘ്യമേറിയ വീഡിയോകളുടെ അപ്‌ലോഡിങ്, അപ്‌ലോഡിങ് ഷെഡ്യൂൾ എന്നിവയെല്ലാം ലഭ്യമാകും. റീൽസിന്റെ ദൈർഘ്യം 60 സെക്കൻഡിൽ നിന്ന് 90 സെക്കൻഡായി ഉയർത്തി. കൂടാതെ സ്റ്റിക്കറുകളും റീൽസിൽ അവതരിപ്പിക്കുന്നുണ്ട്. റീൽസിലേക്ക് ഏറ്റവും ജനപ്രിയമായ സ്റ്റോറീസ് സ്റ്റിക്കറുകൾ കൊണ്ടുവരുന്നതായും വ്യക്തമായിട്ടുണ്ട്. ഇലക്ഷൻ സ്റ്റിക്കറുകൾ, ക്വിസ് സ്റ്റിക്കറുകൾ, ഇമോജി സ്ലൈഡർ സ്റ്റിക്കറുകൾ എന്നിവയെല്ലാം ലഭ്യമാകും.

സ്മാർട്ട്ഫോൺ നഷ്ടമായോ; പരിഭ്രമിക്കേണ്ട, പരിഹാര മാർഗങ്ങൾ പരിശോധിക്കാംസ്മാർട്ട്ഫോൺ നഷ്ടമായോ; പരിഭ്രമിക്കേണ്ട, പരിഹാര മാർഗങ്ങൾ പരിശോധിക്കാം

റീൽസ് ക്രിയേറ്റർ

ഇൻസ്റ്റാഗ്രാമിലെ റീൽസ് ക്രിയേറ്റർമാർക്ക് അവരുടെ സ്വന്തം ഓഡിയോ ഇൻസ്റ്റാഗ്രാം റീൽസിൽ നേരിട്ട് ഡൌൺലോഡ് ചെയ്യാൻ കഴിയും. നിങ്ങളുടെ ക്യാമറ റോളിലുള്ള കുറഞ്ഞത് 5 സെക്കൻഡ് ദൈർഘ്യമുള്ള ഏത് വീഡിയോയിൽ നിന്നും കമന്ററിയോ പശ്ചാത്തല ശബ്‌ദമോ ചേർക്കാൻ ഇംപോർട്ട് ഓഡിയോ ഫീച്ചർ ഉപയോഗിക്കാൻ കഴിയും. പുതുതായി വരുന്ന മറ്റൊരു ഫീച്ചർ ആണ് ടെമ്പ്ലൈറ്റ്. നിങ്ങൾ നേരത്തെ കണ്ട ഒരു റീലിന്റെ അതേ ഘടന ഉപയോഗിച്ച് സ്വന്തം റീൽസ് ഉണ്ടാക്കാൻ അനുവദിക്കുന്ന ഫീച്ചറാണ് ടെംപ്ലേറ്റുകൾ.

Best Mobiles in India

English summary
Instagram is one of the most popular social media platforms in the world. Suggested posts are one of the most popular features on Instagram. The suggested posts will come at a time when we think we have seen all the updates on Instagram. Once you start scrolling in it, it never ends.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X