Just In
- 35 min ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- 1 hr ago
കാത്തിരിക്കുകയാണ് ഇന്ത്യക്കാർ...എന്നെത്തും വിവോയുടെ പുതിയ സന്തതി?
- 9 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 11 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
Don't Miss
- News
പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ വീണ വീട്ടമ്മയെ സാഹസികമായി രക്ഷിച്ചു..
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Movies
'നാണം കാരണം സംവിധായകൻ സംവിധാനം ചെയ്യാൻ വന്നില്ല, വൈകി കല്യാണം കഴിച്ചാൽ മതിയെന്നാണ് പറഞ്ഞത്'; മാളവിക
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല് അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Finance
ഓഹരി വിറ്റാല് അടുത്ത ദിവസം പണം കീശയിലെത്തും; മ്യൂച്വല് ഫണ്ടില് രണ്ടാം ദിവസവും; മാറ്റങ്ങളറിയാം
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില് 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്വ്വദു:ഖ ദുരിതങ്ങള്ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
WhatsApp: ഇനി ടൈപ്പും ചെയ്യേണ്ട; വാട്സ്ആപ്പ് മെസേജ് അയയ്ക്കാൻ വളരെയെളുപ്പം
ലോകത്തേറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷൻ ആണ് വാട്സ്ആപ്പ്. ഉപയോഗിക്കാനുള്ള എളുപ്പവും യൂസർ ഫ്രണ്ട്ലി ഇന്റർഫേസും അടിപൊളി ഫീച്ചറുകളുമാണ് വാട്സ്ആപ്പിനെ ജനകീയമാക്കുന്നത്. സാധാരണ ഗതിയിൽ കീബോർഡുകൾ ഉപയോഗിച്ചാണ് നാം മെസേജുകൾ അയയ്ക്കുന്നത്. വോയ്സ് നോട്ടുകൾ അയയ്ക്കുന്നതും സാധാരണമാണ് (WhatsApp).

എന്നാൽ സാങ്കേതികവിദ്യ വികസിക്കുന്നതിന് അനുസരിച്ച് പുതിയ രീതിയിലുള്ള മെസേജിങ് സൌകര്യങ്ങളും വാട്സ്ആപ്പിൽ വരികയാണ്. അതിൽ ഒന്നാണ് ഡിജിറ്റൽ വോയ്സ് അസിസ്റ്റന്റുകൾ ഉപയോഗിച്ചുള്ള മെസേജിങ്. വാട്സ്ആപ്പിലും ഡിജിറ്റൽ വോയ്സ് അസിസ്റ്റന്റ് സപ്പോർട്ട് ഇപ്പോൾ ലഭിക്കും. ആൻഡ്രോയിഡ് ഡിവൈസുകളിൽ ഗൂഗിൾ അസിസ്റ്റന്റും ഐഫോണിൽ സിരിയുമാണ് ഡിജിറ്റൽ അസിസ്റ്റന്റുകൾ എന്ന നിലയിൽ വരുന്നത്.

വോയ്സ് അസിസ്റ്റന്റ് സൌകര്യങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി വരുന്നുണ്ട്. ഇനി ടൈപ്പ് ചെയ്യാൻ കൂടി മെനക്കെടേണ്ടതില്ലല്ലോ എന്നതാണ് ഈ സൌകര്യം ഉപയോഗിക്കുന്നവരുടെ നിലപാട്. അത് ശരിയാണ് താനും. വോയ്സ് അസിസ്റ്റന്റ് സംവിധാനം നമ്മുടെ ജോലികൾ കൂടുതൽ എളുപ്പമാക്കിക്കൊണ്ടിരിക്കുന്നു. വെബ് സർഫിങിനും മറ്റും ഒരൊറ്റ വോയ്സ് കമാൻഡ് മാത്രം മതിയെന്ന കാര്യവും അറിയാമല്ലോ?

അത് പോലെ തന്നെയാണ് മെസേജ് അയക്കാനും ഈ സൌകര്യം ഉപയോഗിക്കുന്നതും. വളരെ ലളിതമായ പ്രോസസ് മാത്രമാണിത്. ആൻഡ്രോയിഡിലും ഐഒഎസിലും ഏറെക്കുറെ സമാനവുമാണ്. ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ ഗൂഗിൾ അസിസ്റ്റന്റ് സൌകര്യം ഉപയോഗിച്ച് വാട്സ്ആപ്പ് മെസേജ് അയക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആൻഡ്രോയിഡ്
- നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഗൂഗിൾ ആപ്പ് തുറന്ന് മുകളിൽ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയിൽ ടാപ്പ് ചെയ്യുക.
- സെറ്റിങ്സിലേക്ക് നാവിഗേറ്റ് ചെയ്യുക
- തുടർന്ന് ഗൂഗിൾ അസിസ്റ്റന്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക
- ഇതിന് പകരം നിങ്ങളുടെ ഫോണിന്റെ സ്ക്രീനിൽ ഹേയ് ഗൂഗിൾ എന്ന് പറഞ്ഞാലും മതി
- ഇത്രയും ചെയ്താൽ ഗൂഗിൾ അസിസ്റ്റന്റ് ആക്ടീവ് ആകും.
- തുടർന്ന് " സെൻഡ് എ വാട്സ്ആപ്പ് മെസേജ് ടു ( കോൺടാക്റ്റിന്റെ പേര് )" എന്നും പറയണം.
- നിങ്ങൾ പറഞ്ഞ പേരിലാണ് കോൺടാക്റ്റ് സേവ് ചെയ്തിരിക്കുന്നതെന്നും ഉറപ്പിക്കേണ്ടതുണ്ട്.
- നിങ്ങൾ എന്ത് സന്ദേശമാണ് അയക്കാൻ ആഗ്രഹിക്കുന്നതെന്ന് ഗൂഗിൾ അസിസ്റ്റന്റ് ഇപ്പോൾ നിങ്ങളോട് തിരിച്ച് ചോദിക്കും.
- അയയ്ക്കേണ്ട സന്ദേശം പറഞ്ഞാൽ മതിയാകും. ഗൂഗിൾ അത് തിരിച്ചറിയും.
- ഈ സന്ദേശം അയയ്ക്കാൻ നിങ്ങൾ സ്ഥിരീകരണം നൽകേണ്ടതുണ്ട്.
- കൺഫർമേഷൻ നൽകാനും ഗൂഗിൾ അസിസ്റ്റന് ആവശ്യപ്പെടും.
- നിങ്ങൾ യെസ് എന്ന് മറുപടി നൽകണം.
- നിങ്ങളുടെ സ്ഥിരീകരണം ലഭിച്ച് കഴിഞ്ഞാൽ സെലക്റ്റ്ഡ് ആയിട്ടുള്ള കോൺടാക്റ്റിന് വാട്സ്ആപ്പിൽ സന്ദേശം അയയ്ക്കും.
- ഐഫോണിലും പ്രോസസ് ആൻഡ്രോയിഡിലേതിന് സമാനമാണ്.
- ഗൂഗിൾ അസിസ്റ്റന്റിന് പകരം സിരിയാണ് ഡിജിറ്റൽ അസിസ്റ്റന്റ് റോളിൽ വരുന്നതെന്ന് മാത്രം.
- ഐഫോണിലെ സെറ്റിങ്സ് മെനുവിൽ പോയി ഹേയ് സിരി ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുക.
- തുടർന്ന് സിരി എന്ന് നൽകിയിരിക്കുന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
- സിരി ആക്റ്റിവേറ്റ് ചെയ്യാൻ പവർ ബട്ടണിൽ ലോങ് പ്രസ് ചെയ്താലും മതി.
- ഇതിനായി പവർ ബട്ടൺ പ്രോഗ്രാം ചെയ്യണമെന്ന് മാത്രം.
- തുടർന്ന് ഹേയ് സിരി എന്ന് പറയുക
- എന്നിട്ട് നേരത്തേ ചെയ്തത് പോലെ തന്നെ " സെൻഡ് എ വാട്സ്ആപ്പ് മെസേജ് ടു ( കോൺടാക്റ്റിന്റെ പേര് )" എന്നും പറയണം.
- നിങ്ങളുടെ ഐഫോണിന്റെ കോൺടാക്റ്റ് ലൈബ്രറിയിൽ ഈ പേര് സ്റ്റോർ ചെയ്തിട്ടുണ്ടെന്നും ഉറപ്പ് വരുത്തണം.
- എന്ത് മെസേജ് ആണ് അയക്കേണ്ടതെന്ന് സിരി നിങ്ങളോട് ചോദിക്കും. നിങ്ങൾക്ക് അയക്കേണ്ട മെസേജ് പറയുക.
- നിങ്ങൾ പറഞ്ഞ മെസേജ് സ്ക്രീനിൽ തെളിയും, ശേഷം അത് സ്ഥിരീകരിക്കാനും സിരി ആവശ്യപ്പെടും.
- ആ മെസേജ് അയയ്ക്കാനുള്ള നിർദേശം നിങ്ങളുടെ ഭാഗത്ത് നിന്ന് വരണം.
- ശേഷം നിങ്ങളുടെ മെസേജ് കോൺടാക്റ്റിലേക്ക് അയയ്ക്കപ്പെടും.
- ഐഒഎസ് ഡിവൈസുകളിൽ സിരി ഉപയോഗിച്ച് മെസേജ് അയച്ച് കഴിഞ്ഞാൽ സ്ക്രീനിൽ ചാറ്റ് പോപ്പ് അപ്പ് ആകുമെന്നൊരു സവിശേഷതയും ഉണ്ട്.



ഐഫോൺ



-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470