ഡൂപ്ലിക്കറ്റ് ചാര്‍ജറുകള്‍ ഉപയോഗിക്കുമ്പോള്‍...

Posted By:

മൊബൈല്‍ ഉപയോഗിക്കുന്നവര്‍ പതിവായി നേരിടുന്ന പ്രശ്‌നമാണ് ബാറ്ററി ചാര്‍ജ് തീര്‍ന്നു പോവുന്നത്. ചാര്‍ജര്‍ കൈയിലില്ലാത്ത സമയത്താണ് ഫോണ്‍ ഓഫ് ആവുന്നതെങ്കില്‍ പറയുകയും വേണ്ട. വലഞ്ഞതുതന്നെ. പാകത്തിനുള്ള ഒരു ചാര്‍ജര്‍ സുഹൃത്തുക്കളില്‍ നിന്നു സംഘടിപ്പിക്കുകയോ അല്ലെങ്കില്‍ വില കുറഞ്ഞ ഡൂപ്ലിക്കറ്റ് ചാര്‍ജര്‍ വാങ്ങുകയോ മാത്രമാണ് പിന്നെയുള്ള മാര്‍ഗം.

എന്നാല്‍ ഇത് നിങ്ങളുടെ ഫോണിന് എത്രത്തോളം ദോഷം ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ?. പലപ്പോഴും ഫോണ്‍ കേടാവാന്‍ പ്രധാന കാരണം ശരിയായ ചാര്‍ജറുകള്‍ ഉപയോഗിക്കാത്തതാണ്. ഡൂപ്ലിക്കറ്റ് ചാര്‍ജറുകളുടെ ഉപയോഗം ഫോണ്‍ പൊട്ടിത്തെറിക്കുന്നതിലേക്കു വരെ എത്തിച്ചിട്ടുണ്ട്.

എങ്കിലും സദാസമയവും ചാര്‍ജര്‍ കൊണ്ടുനടക്കാന്‍ സാധിച്ചുവെന്നു വരില്ല. അങ്ങനെയുള്ള അവസരങ്ങളില്‍ മറ്റു ചാര്‍ജറുകളെ ആശ്രയിക്കുകയേ നിവര്‍ത്തിയുള്ളു. ഡൂപ്ലിക്കറ്റ് ചാര്‍ജറുകളോ മറ്റു ഫോണുകളുടെ ചാര്‍ജറുകളോ ഉപയോഗിക്കുമ്പോള്‍ ഫോണിന്റെ സുരക്ഷിതത്വത്തിനായി പ്രധാനമായും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Voltage

മറ്റു ചാര്‍ജറുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് വോള്‍ട്ടേജ്. ഫോണിലേക്ക് വൈദ്യുതി കടത്തിവിടുന്നത് വേള്‍ട്ടേജാണ്. വോള്‍ട്ടേജ് അധികമായാല്‍ ഹാന്‍ഡ്‌സെറ്റ് ഷോര്‍ട്ട് ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്. എല്ലാ ഒറിജിനല്‍ ചാര്‍ജറുകളിലും ബാറ്ററികളിലും ആവശ്യമായ വോള്‍ട്ടേജിന്റെ അളവ് രേഖപ്പെടുത്താറുണ്ട്. മറ്റു ചാര്‍ജറുകള്‍ ഉപയോഗിക്കുന്നതിനു മുമ്പ് ഇവ പരിശോധിക്കുന്നത് നന്നായിരിക്കും.

Amperage

ഫോണിലേക്ക് പ്രവഹിക്കുന്ന വൈദ്യുതിയുടെ അളവാണ് ആംപിയറേജ്. ചാര്‍ജറിന്റേയും ബാറ്ററിയുടെയും ആംപിയറേജ് ഒന്നാണോ എന്നും പരിശോധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അമിത അളവില്‍ വൈദ്യുതി പ്രവാഹമുണ്ടാവുകയും പൊട്ടിത്തെറിക്കു വരെ കാരണമാവുകയും ചെയ്യും.

Make sure the plugs are right

ഒരേ കമ്പനിയുടെ തന്നെ വ്യത്യസ്ത മോഡല്‍ ഫോണുകള്‍ക്ക് ചാര്‍ജറുകള്‍ മാറ്റമുണ്ടാകും. അതുകൊണ്ടുതന്നെ മറ്റു ചാര്‍ജറുകള്‍ ഉപയോഗിക്കുമ്പോള്‍ അഡാപ്റ്റര്‍ പാകമാണോ എന്ന് ഉറപ്പുവരുത്തണം. ബലം പ്രയോഗിച്ച് ചാര്‍ജര്‍ കണക്റ്റ് ചെയ്യുന്നത് അഡാപ്റ്റര്‍ കേടുവരാന്‍ കാരണമാകും.

 

Avoid Duplicate Chargers

മറ്റു കമ്പനികളുടെ ഒറിജിനല്‍ ചാര്‍ജര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അപകടകരമാണ് ഡൂപ്ലിക്കറ്റ് ചാര്‍ജറുകള്‍ ഉപയോഗിക്കുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ നിര്‍മിക്കുന്ന ഇത്തരം ചാര്‍ജറുകള്‍ ഫോണ്‍ വേഗത്തില്‍ കേടാവാന്‍ കാരണമാകുമെന്നു മാത്രമല്ല, അപകട സാധ്യതയും വര്‍ദ്ധിപ്പിക്കുന്നുണ്ട്.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഡൂപ്ലിക്കറ്റ് ചാര്‍ജറുകള്‍ ഉപയോഗിക്കുമ്പോള്‍...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot