നമ്മൾ യൂട്യൂബിൽ തെരഞ്ഞതും കണ്ടതും നാട്ടുകാർ അ‌റിയേണ്ട, ഈസിയായി യൂട്യൂബ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം

|

ഓരോ മിനുറ്റിലും 500 മണിക്കൂറോളം നീളമുള്ള വീഡിയോകൾ അപ്ലോഡ് ആകുന്ന ലോകത്തിലെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. യൂട്യൂബിൽ നാം പലവിധത്തിലുള്ള വീഡിയോകളും കാണാറുണ്ട്. നാം കണ്ട വീഡിയോകൾ, സെർച്ച് ചെയ്ത വാക്കുകൾ ഇതിനൊക്കെ പരിഗണന നൽകിയാണ് യൂട്യൂബ് നമ്മുക്ക് പലപ്പോഴും വീഡിയോ സജഷൻസും മറ്റും നൽകുന്നത്. അതായത് നാം യൂട്യൂബിൽ ഇത് വരെ എന്തൊക്കെ കണ്ടോ അതൊക്കെ പരിഗണിച്ചാണ് കമ്പനി നാം ഇനി എന്തൊക്കെ കാണാൻ ആഗ്രഹിക്കുന്നുണ്ടെന്ന് കണക്ക് കൂട്ടുന്നത് (Youtube).

 

സ്വകാര്യത

ഇത് ഒരു പരിധി വരെ നമ്മുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ്. മാത്രമല്ല മറ്റാരെങ്കിലും ഡിവൈസ് എടുത്ത് പരിശോധിച്ചാലും ഇതൊക്കെ കണ്ട് പിടിക്കാൻ കഴിയും. അപ്പോൾ പിന്നെ ഇതെല്ലാം അങ്ങ് റിമൂവ് ചെയ്യുന്നതാവും നല്ലത് അല്ലേ? ആൻഡ്രോയിഡ് ഡിവൈസുകളിൽ നിന്നും യൂട്യൂബ് സെർച്ച് ഹിസ്റ്ററി, വാച്ച് ഹിസ്റ്ററി എന്നിവയെല്ലാം ഡിലീറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

സെർച്ച് ഹിസ്റ്ററിയും വാച്ച് ഹിസ്റ്ററിയും ഡിലീറ്റ് ചെയ്യുന്നതെങ്ങനെ

സെർച്ച് ഹിസ്റ്ററിയും വാച്ച് ഹിസ്റ്ററിയും ഡിലീറ്റ് ചെയ്യുന്നതെങ്ങനെ

 • ഇതിനായി ആദ്യം യൂട്യൂബ് ആപ്പിൽ വലത് വശത്ത് മുകളിലായി കാണുന്ന അക്കൌണ്ട് പ്രൊഫൈൽ പിക്ചറിൽ ടാപ്പ് ( ക്ലിക്ക് ) ചെയ്യുക
 • നിങ്ങളുടെ ഗൂഗിൾ അക്കൌണ്ടും അനുബന്ധ ഓപ്ഷനുകളും ഓപ്പൺ ആകും
 • ഇവിടെ പ്രൊഫൈൽ പിക്ചർ കാണുന്നില്ലെങ്കിൽ ജിമെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യണം
 • തുടർന്ന് Settings ഓപ്ഷനിൽ ടാപ്പ് ചെയ്യുക
 • നിങ്ങളെ ​ഞെട്ടിക്കുന്ന കിടിലൻ ദീപാവലി സർ​പ്രൈസുമായി ഗൂഗിൾ; ഉടൻ ചെയ്യേണ്ടത് ഇത്രമാത്രം...നിങ്ങളെ ​ഞെട്ടിക്കുന്ന കിടിലൻ ദീപാവലി സർ​പ്രൈസുമായി ഗൂഗിൾ; ഉടൻ ചെയ്യേണ്ടത് ഇത്രമാത്രം...

  സെർച്ച് ഹിസ്റ്ററി ഡിലീറ്റ് ആകും
   
  • തുറന്ന് വരുന്ന മെനുവിൽ നിന്നും History & privacy ഓപ്ഷനിൽ ടാപ്പ് ചെയ്യുക
  • അടുത്ത പേജിൽ ഒന്നാമത്തെ ഓപ്ഷനായി Clear Watch History യും രണ്ടാമത്തെ ഓപ്ഷനായി Clear Search History യും നൽകിയിരിക്കുന്നതായി കാണാം
  • ഈ ഓപ്ഷനുകളിൽ ടാപ്പ് ചെയ്യുമ്പോൾ നിങ്ങളോട് കൺഫർമേഷൻ ആവശ്യപ്പെടും
  • ഇത് നൽകിക്കഴിഞ്ഞാൽ നിങ്ങളുടെ സെർച്ച് ഹിസ്റ്ററി ഡിലീറ്റ് ആകും
  • യൂട്യൂബ് സെർച്ച് ഹിസ്റ്ററി

   എന്നാൽ എല്ലായ്പ്പോഴും നമ്മുക്ക് ഇത്തരത്തിൽ മാന്വലായി സെർച്ച് ഹിസ്റ്ററി ക്ലിയർ ചെയ്ത് കൊണ്ട് ഇരിക്കാൻ കഴിയുമോ? ഇല്ലെന്നതാണ് എന്റെ അഭിപ്രായം. അപ്പോൾ യൂട്യൂബ് സെർച്ച് ഹിസ്റ്ററി ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആകുന്ന വിധത്തിൽ സെറ്റ് ചെയ്ക് വയ്ക്കണം. ഇതിന് സാധിക്കുമോ എന്നൊരു ചോദ്യത്തിന് അർഥമില്ല. ആൻഡ്രോയിഡ് ഡിവൈസുകളിൽ യൂട്യൂബ് സെർച്ച് ഹിസ്റ്ററി ഓട്ടോ ഡിലീറ്റ് ചെയ്യാൻ സാധിക്കും. ശ്രദ്ധിക്കേണ്ട കാര്യം ഓട്ടോ ഡിലീറ്റ് ചെയ്യുമ്പോൾ വാച്ച് ഹിസ്റ്ററിയും ഒപ്പം ഡീലീറ്റ് ആകുമെന്നതാണ്. ഇവയെ ചേർത്ത് യൂട്യൂബ് ഹിസ്റ്ററി എന്ന് പറയാം.

   യൂട്യൂബ് ഹിസ്റ്ററി ഓട്ടോ ഡിലീറ്റ് ചെയ്യുന്നത് എങ്ങനെ

   യൂട്യൂബ് ഹിസ്റ്ററി ഓട്ടോ ഡിലീറ്റ് ചെയ്യുന്നത് എങ്ങനെ

   • ഇതിനായി ആദ്യം ഡിവൈസിലെ ഗൂഗിൾ ആപ്പ് ടാപ്പ് ചെയ്ത് ഓൺ ചെയ്യുക
   • തുടർന്ന് ആപ്പിന് വലത് വശത്ത് മുകളിൽ നൽകിയിരിക്കുന്ന പ്രൊഫൈൽ പിക്ചറിലും ടാപ്പ് ചെയ്യണം
   • ഓപ്പൺ ആകുന്ന പേജിൽ പ്രൊഫൈൽ ചിത്രത്തിന് താഴെയായി കാണുന്ന Google Account ഓപ്ഷനിൽ ടാപ്പ് ചെയ്യുക
   • നിങ്ങളുടെ പേരിലുള്ള ഗൂഗിൾ അക്കൌണ്ട് ഓപ്പൺ ആകും
   • പേജിൽ നിന്നും Data & Privacy ഓപ്ഷൻ സെലക്റ്റ് ചെയ്യണം
   • തുടർന്ന് താഴേക്ക് സ്ക്രോൾ ചെയ്യുക
   • ഓപ്ഷൻ ടോഗിൾ ഓൺ ചെയ്യുക
    • ഹിസ്റ്ററി സെറ്റിങ്സിൽ മൂന്നാമത്തെ സബ് സെക്ഷനായി YouTube History നൽകിയിട്ടുണ്ട്. ഓപ്ഷനിൽ ടാപ്പ് ചെയ്യുക
    • തുടർന്ന് Activity Controls പേജിലേക്ക് നാം റീഡയറക്റ്റ് ചെയ്യപ്പെടും
    • താഴേക്ക് സ്ക്രോൾ ചെയ്താൽ Auto-Delete ഓപ്ഷൻ കാണാൻ കഴിയും.
    • ഇതിൽ ടാപ്പ് ചെയ്താൽ കാണുന്ന Auto-Delete Activity Older Than എന്ന ഓപ്ഷൻ ടോഗിൾ ഓൺ ചെയ്യുക. ഇവിടെ സമയ പരിധി സെറ്റ് ചെയ്യാനും സാധിക്കും.
    • യൂട്യൂബ് വട്ടം കറക്കുന്നുണ്ടോ? ഇന്റർനെറ്റില്ലാതെയും യൂട്യൂബിൽ വീഡിയോ കാണാനുള്ള വഴി ഇതായൂട്യൂബ് വട്ടം കറക്കുന്നുണ്ടോ? ഇന്റർനെറ്റില്ലാതെയും യൂട്യൂബിൽ വീഡിയോ കാണാനുള്ള വഴി ഇതാ

     ഹിസ്റ്ററി

     ഇടയ്ക്കിടയ്ക്ക് ഹിസ്റ്ററി ഡിലീറ്റ് ചെയ്തോണ്ടിരിക്കാൻ താത്പര്യം ഇല്ലാത്തവർക്കും സ്വകാര്യതയെക്കുറിച്ച് അത്ര കൺസേൺ ഉള്ളവർക്കും സെർച്ച് ഹിസ്റ്ററിയും വാച്ച് ഹിസ്റ്ററിയും പോസ് ചെയ്യാൻ കഴിയും. അതായത് ഹിസ്റ്ററി രേഖപ്പെടുത്തുന്നതേ ഒഴിവാക്കാൻ സാധിക്കും. ആൻഡ്രോയിഡ് ഡിവൈസിൽ ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം.

      

     സെർച്ച് ഹിസ്റ്ററിയും വാച്ച് ഹിസ്റ്ററിയും പോസ് ചെയ്യാം

     സെർച്ച് ഹിസ്റ്ററിയും വാച്ച് ഹിസ്റ്ററിയും പോസ് ചെയ്യാം

     • ഇതിനായി ആദ്യം യൂട്യൂബിലെ പ്രൊഫൈൽ പിക്ചറിൽ ടാപ്പ് ചെയ്യുക
     • ശേഷം Settings ഓപ്ഷനിലും ടാപ്പ് ചെയ്യണം
     • തുറന്ന് വരുന്ന മെനുവിൽ നിന്നും History & privacy ഓപ്ഷൻ ആക്സസ് ചെയ്യുക
     • അടുത്ത പേജിൽ Pause watch history, Pause search history എന്നീ രണ്ട് ഓപ്ഷനുകൾ കാണാം.
     • യൂട്യൂബ് സജഷൻസ്

      ഇവ രണ്ടും ടോഗിൾ ഓൺ ചെയ്ത് കഴിഞ്ഞാൽ രണ്ട് ഓപ്ഷനുകൾക്ക് നേരെയുള്ള ബട്ടണുകളും നീല നിറത്തിലാകും. ഇതോടെ നിങ്ങളുടെ യൂട്യൂബ് വാച്ച് ഹിസ്റ്ററിയും സെർച്ച് ഹിസ്റ്ററിയും രേഖപ്പെടുത്തുന്നത് അവസാനിക്കും. പിന്നീട് ആവശ്യമെങ്കിൽ ഇതേ പ്രോസസിലൂടെ ഇവ ഡിസേബിൾ ചെയ്താൽ മതി. സെർച്ച് ഹിസ്റ്ററിയും വാച്ച് ഹിസ്റ്ററിയും പോസ് ചെയ്ത് കഴിഞ്ഞാൽ യൂട്യൂബ് സജഷൻസ് അത്ര നല്ല രീതിയിൽ പ്രവർത്തിക്കില്ല.

Best Mobiles in India

English summary
YouTube is the world's largest video streaming platform, with over 500 hours of videos uploaded every minute. We also watch various videos on YouTube. YouTube often gives us video suggestions and other things by considering the videos we have watched and the words we have searched for.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X