പിസിയില്‍ വാട്ട്‌സ് ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ....!

Written By:

ഫോണ്‍ ഉപയോഗിക്കാതെ തന്നെ വാട്ട്‌സ് ആപ്പ് ഉപയോഗിച്ച് സുഹൃത്തുക്കളുമായും കുടുംബവുമായും ചാറ്റ് ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ. നിങ്ങളുടെ വീട്ടിലേയോ, ജോലി സ്ഥലത്തേയോ പിസിയില്‍ നിങ്ങള്‍ക്ക് ബ്ലൂസ്റ്റാക്ക്‌സ് ആന്‍ഡ്രോയിഡ് എമുലേറ്റര്‍ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

ഈ പ്രോഗ്രാം ആന്‍ഡ്രോയിഡ് ഡിവൈസ് പോലെ നിങ്ങളുടെ പിസിയെ മാറ്റുന്നതാണ്. എങ്ങനെയാണെന്ന് മനസ്സിലാക്കുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ആന്‍ഡ്രോയിഡ് ഡിവൈസ് ഉപയോഗിക്കാതെ തന്നെ ആന്‍ഡ്രോയിഡില്‍ ഉപയോഗിക്കാവുന്ന ആപുകള്‍ പ്രവര്‍ത്തിപ്പിക്കാനുളള പ്രോഗ്രാമാണിത്. BueStacks website-ല്‍ നിന്നും നിങ്ങള്‍ക്ക് ഈ എമുലേറ്റര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

2

ആദ്യമായി ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഈ ഇന്റര്‍ഫേസിനെക്കുറിച്ചുളള ദ്രുതമായ ഒരു ടൂര്‍ നിങ്ങള്‍ക്ക് കാണിച്ചു തരുന്നതാണ്. അതിന് ശേഷം ആപ് സ്റ്റോര്‍ ആരംഭിക്കുന്നതാണ്.

3

ആപ് സ്റ്റോര്‍ ആക്‌സസ് ചെയ്യുന്നതിനായി നിങ്ങള്‍ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് പ്രവേശിക്കുക.

4

ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ തുറക്കുക. ഇതിനായി ബ്ലൂസ്റ്റാക്ക് വിന്‍ഡോയുടെ മുകളില്‍ ഇടതുവശത്തുളള ഗ്ലാസ്സ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

5

ബ്ലൂസ്റ്റാക്ക് വിന്‍ഡോയുടെ മുകളില്‍ ഇടതുവശത്തുളള ഗ്ലാസ്സ് ഐക്കണില്‍ ക്ലിക്ക് ചെയ്ത ശേഷം വാട്ട്‌സ് ആപ് തിരയല്‍ സ്ഥലത്ത് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് ലിസ്റ്റ് ചെയ്യപ്പെടുന്ന ഇനങ്ങളില്‍ നിന്ന് വാട്ട്‌സ് ആപ് തിരഞ്ഞെടുക്കുക.

6

വാട്ട്‌സ്ആപ് പേജിന്റെ മുകള്‍ ഭാഗത്തുളള ഇന്‍സ്റ്റാള്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ആപ് ഉപയോഗിക്കാന്‍ പാകമാകുമ്പോള്‍ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതായിരിക്കും.

7

ബ്ലൂസ്റ്റാക്കിന്റെ പ്രധാന സ്‌ക്രീനിന്റെ മുകള്‍ നിരയിലുളള ആപുകളില്‍ നിന്ന് വാട്ട്‌സ് ആപ് ഐക്കണ്‍ ക്ലിക്ക് ചെയ്യുക.

8

ആദ്യമായി പ്രവേശിച്ച് നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച് ശേഷം നിങ്ങളുടെ ഫോണ്‍ നമ്പര്‍ എന്‍ടര്‍ ചെയ്യുക. വാട്ട്‌സ്ആപില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു കോഡ് എസ്എംഎസ്സായി ലഭിക്കുന്നതാണ്.

 

9

സ്ഥിരീകരണ നടപടികള്‍ പൂര്‍ത്തിയായ ശേഷം നിങ്ങള്‍ ഒരു പുതിയ അക്കൗണ്ടാണ് സൃഷ്ടിക്കുന്നതില്‍ നിങ്ങളോട് പ്രൊഫൈല്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുന്നതാണ്.

10

ചാറ്റ് ചെയ്യുന്നതിനായി ഒരു കോണ്‍ടാക്റ്റ് തിരഞ്ഞെടുക്കുക. വാട്ട്‌സ് ആപ് മൊബൈലില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുക അതുപോലെ തന്നെ നിങ്ങളുടെ പിസിയിലും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here we look steps to download and Install WhatsApp on PC.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot