നിങ്ങളുടെ ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്താണ് ചെയ്യേണ്ടത്...!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് ഓരോ വ്യക്തിയുടേയും സന്തത സഹചാരിയായിരിക്കുന്നു. അതുകൊണ്ട് തന്നെ മഴയത്തും വെയിലത്തും ഫോണ്‍ കൊണ്ടു നടക്കുക പതിവായിരിക്കുകയാണ്.

വെളളത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ചില കമ്പനികള്‍ ഇറക്കുന്നുണ്ട്. എന്നാല്‍ മിക്ക സ്മാര്‍ട്ട്‌ഫോണുകളും വാട്ടര്‍പ്രൂഫ്, ഡസ്റ്റ്പ്രൂഫ് സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നവ അല്ല.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

സ്മാര്‍ട്ട്‌ഫോണുകള്‍ അബദ്ധത്തില്‍ വെളളത്തില്‍ വീണാല്‍ ഉടനടി എന്താണ് ചെയ്യേണ്ടതെന്ന് പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്താണ് ചെയ്യേണ്ടത്...!

വെള്ളത്തില്‍ നിന്നും ഫോണ്‍ തിരിച്ച് എടുക്കുമ്പോള്‍ ഓണായിരിക്കുകയാണെങ്കില്‍ പുറത്തെടുത്താല്‍ ഉടന്‍ പവര്‍ ഓഫ് ചെയ്യുകയാണ് വേണ്ടത്.

നിങ്ങളുടെ ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്താണ് ചെയ്യേണ്ടത്...!

ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുണ്ടാകുന്ന കൂടുതല്‍ കേടുകള്‍ ഒഴിവാക്കാന്‍ വെളളത്തില്‍ വീണ ഫോണ്‍ ഉടനടി ഓഫ് ചെയ്യുന്നത് സഹായകരമാണ്.

നിങ്ങളുടെ ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്താണ് ചെയ്യേണ്ടത്...!

അതേസമയം, ഫോണ്‍ സ്വിച്ച് ഓഫ് ആണെങ്കില്‍ ഓണ്‍ ആക്കാന്‍ ശ്രമിക്കരുത്.

നിങ്ങളുടെ ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്താണ് ചെയ്യേണ്ടത്...!

തുടര്‍ന്ന് ഫോണില്‍ നിന്ന് ബാറ്ററി, സിം കാര്‍ഡ്,മെമ്മറി കാര്‍ഡ്, സ്‌റ്റൈലസ്, കവര്‍, സ്‌ക്രീന്‍ ഗാര്‍ഡ് എന്നിവ വേര്‍തിരിച്ചെടുക്കുക.

നിങ്ങളുടെ ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്താണ് ചെയ്യേണ്ടത്...!

ചെറുതായി കുലുക്കി ഫോണിന്റെ ഉള്ളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ അത് കളയാന്‍ ശ്രമിക്കുക.

നിങ്ങളുടെ ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്താണ് ചെയ്യേണ്ടത്...!

അതിനുശേഷം, ഉണങ്ങിയ തുണികൊണ്ട് ഫോണ്‍ തുടച്ച് കഴിയുന്നത്ര വെള്ളം നീക്കം ചെയ്യുക.

നിങ്ങളുടെ ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്താണ് ചെയ്യേണ്ടത്...!

ഫോണിനുള്ളിലെ ബോര്‍ഡിലും മറ്റും നിറഞ്ഞ ഈര്‍പ്പം കളയുകയാണ് അടുത്ത പടി.

നിങ്ങളുടെ ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്താണ് ചെയ്യേണ്ടത്...!

അതിനായി അടച്ച് വയ്ക്കാന്‍ കഴിയുന്ന പാത്രത്തില്‍ അരിനിറച്ച് അതിനുള്ളില്‍ ഫോണ്‍ വയ്ക്കുക. സിലിക്കാ ജെല്‍ പാക്കും ഇതിനായി ഉപയോഗിക്കാവുന്നതാണ്.

നിങ്ങളുടെ ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്താണ് ചെയ്യേണ്ടത്...!

24 മുതല്‍ 48 മണിക്കൂറിന് ശേഷം പിന്നീട് ഫോണ്‍ എടുക്കുക. ഇതിനിടെ തുറന്നുനോക്കുകയോ, ഫോണ്‍ പ്രവര്‍ത്തിച്ചുതുടങ്ങിയോ എന്ന് അറിയാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് നല്ലതല്ല.

നിങ്ങളുടെ ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്താണ് ചെയ്യേണ്ടത്...!

ഇനിയും ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ കാര്യമായ കേട് ഫോണിന് സംഭവിച്ചിരിക്കാന്‍ സാധ്യതയുളളതിനാല്‍, ഫോണ്‍ അംഗീകൃത സര്‍വീസ് സെന്ററുകളില്‍ കാണിക്കേണ്ടതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Dropped your phone in water? things to do.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot