നിങ്ങളുടെ പിസിയുടെ വേഗത കൂട്ടാനുളള 5 മാര്‍ഗ്ഗങ്ങള്‍...!

Written By:

നിങ്ങളുടെ വീട്ടിലെ പിസി വേഗത തീരെ കുറവായതുകൊണ്ട് എത്ര തവണ നിങ്ങള്‍ നിരാശവാനായിട്ടുണ്ട്. പക്ഷെ ഇത് വലിയ അസാധാരണമായ സംഭവമല്ല, കാരണം കാലാ കാലങ്ങളില്‍ എല്ലാ കമ്പ്യൂട്ടറുകളും ഇഴയുക സ്വാഭാവികമാണ്.

ഒരു പിടി കാരണങ്ങളുണ്ടാകാം പിസി പെട്ടന്ന് പ്രവര്‍ത്തനത്തില്‍ മന്ദഗതിയിലാവാന്‍. ഒരു കാരണം നിങ്ങള്‍ അബദ്ധത്തില്‍ ബഗുളള വെബ്‌സൈറ്റില്‍ കയറിയിട്ടുണ്ടാവാം, അല്ലെങ്കില്‍ നിങ്ങള്‍ അറിയാതെ ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ്‌വയര്‍ പിസിയുടെ വേഗത കുറയ്ക്കുന്നുണ്ടാവാം.

എന്തുതന്നെയായാലും, നിങ്ങളുടെ പിസിയെ പഴയ വേഗതയിലേക്ക് കൊണ്ടു വരുന്നത് അത്ര വിഷമമുളള കാര്യമല്ല. താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പിസിയെ പഴയ വേഗതയില്‍ എത്തിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഒരു ആന്റി മാല്‍വയര്‍ യൂട്ടിലിറ്റി നിങ്ങളുടെ പിസിയില്‍ റണ്‍ ചെയ്യിക്കുകയാണ് ഏറ്റവും നല്ലത്. നോര്‍ട്ടണ്‍ 360, ബിറ്റ്ഡിഫന്‍ഡര്‍ ആന്റിവൈറസ് പ്ലസ് തുടങ്ങിയ ഒരു പിടി യൂട്ടിലിറ്റികള്‍ വിപണിയില്‍ ലഭ്യമാണ്.

2

കണ്‍ട്രോള്‍ പാനലിലെ പ്രോഗ്രാമ്‌സ് ആന്‍ഡ് ഫീച്ചേഷ്‌സ് പേജിലേക്ക് പോകുക. അവിടെ ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ്‌വയറുകള്‍ നോക്കുക, ഇതില്‍ നിന്നും ആവശ്യമില്ലാത്തവ നീക്കം ചെയ്യുക.

3

നിങ്ങളുടെ പിസിയുടെ വേഗത കുറവ് കാരണം നിങ്ങള്‍ മടുത്തെങ്കില്‍, ഇതില്‍ നിന്ന് പൂര്‍ണ്ണമായി മറി കടക്കാനുളള ഒരു ഉപായമാണ് പുതിയ വിന്‍ഡോസ് 8 പ്ലാറ്റ്‌ഫോം നിങ്ങളുടെ മെഷീനില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. ഇന്റര്‍ഫേസുമായി ഇടപഴകാന്‍ അല്‍പ്പം സമയം വേണ്ടി വരുമെങ്കിലും, അതിന്റെ ഉപയോഗപരതയില്‍ തീര്‍ച്ചയായും നിങ്ങള്‍ സംതൃപ്തവാനായിരിക്കും.

4

വിന്‍ഡോസില്‍ ഒരു ബില്‍റ്റ് ഇന്‍ ഡിസ്‌ക് ക്ലീന്‍അപ്പുണ്ട്. ഇതിന്റെ ഉദ്ദേശമെന്ന് പറയുന്നത് നിങ്ങളുടെ മുഴുവന്‍ സിസ്റ്റത്തിലും എല്ലാ അനാവശ്യ ഫയലുകളും, ടെമ്പററി ഇന്റര്‍നെറ്റ് ഫയലുകളും സ്‌കാന്‍ ചെയ്യുക എന്നതാണ്.

5

നിങ്ങള്‍ മള്‍ട്ടിടാസ്‌ക്കിങ് ചെയ്യുന്ന ആളാണെങ്കില്‍, പുതുതായി റാം ചേര്‍ക്കുന്നത് നിങ്ങളുടെ പിസിയുടെ വേഗത തീര്‍ച്ചയായും കൂട്ടുന്നതാണ്. വിന്‍ഡോസിന്റെ 64 ബിറ്റ് പതിപ്പിന് നിങ്ങള്‍ക്ക് കുറഞ്ഞത് 4 ജിബിയെങ്കിലും ആവശ്യമാണ്, 6 ജിബിയോ, 8 ജിബിയോ ഉണ്ടാകുന്നത് തീര്‍ച്ചയായും നല്ലതായിരിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Here we look the Easiest Steps to Speed Up Your PC.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot