എങ്ങനെ ആൻഡ്രോയ്ഡ് ഫോണിൽ മെസ്സേജുകൾ മറച്ചുവെക്കാം?
എങ്ങനെ നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ നിന്നും മെസ്സേജുകൾ എളുപ്പം മറയ്ക്കാം എന്നതിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഇതിനായി ആദ്യം നിങ്ങള്‍ 'Vault-Hide SMS, Pics & Vedio' എന്ന ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക.

ഇനി നിങ്ങള്‍ ഡൗണ്‍ലെഡ് ചെയ്ത് ആപ്പ് തുറക്കുക, അതിനു ശേഷം 'Start' എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. അതിനു ശേഷം സെക്യൂരിറ്റി പിന്‍ എന്റര്‍ ചെയ്യുക, സ്ഥിരീകരിക്കാനായി 'OK' എന്നതില്‍ ടാപ്പ് ചെയ്യുക.
അതിനു ശേഷം നിങ്ങള്‍ 'എസ്എംഎസ്/ കോണ്ടാക്ട് ഓപ്ഷനില്‍' ക്ലിക്ക് ചെയ്യുക. ഉടന്‍ തന്നെ നിങ്ങള്‍ക്ക് ഒരു സ്‌ക്രീനില്‍ അദൃശ്യമായ എല്ലാ മെസേജുകളും കാണാം. ഇനി ടെക്‌സ്റ്റ് സന്ദേശങ്ങള്‍ മറയ്ക്കാന്‍ സ്‌ക്രീനിന്റെ മുകളില്‍ വലതു കോണിലുളള '+' ഐക്കണ്‍ ടാപ്പു ചെയ്യുക.
'+' ഐക്കണില്‍ ടാപ്പ് ചെയ്ത ശേഷം നിങ്ങള്‍ക്ക് ഇപ്പോള്‍ രണ്ട് ഓപ്ഷനുകള്‍ കാണാം. അതായത്, ആഡ് കോണ്ടാക്ട്, ഇംപോര്‍ട്ട് മെസേജസ് എന്നിങ്ങനെ. ടെക്‌സ്റ്റ് മെസേജുകള്‍ മറയ്ക്കുന്നതിന് 'ഇംപോര്‍ട്ട് മെസേജസ്' എന്നതില്‍ ടാപ്പു ചെയ്യുക.
ഇംപോര്‍ട്ട് ഓപ്ഷനില്‍ ക്ലിക്ക് ചെയ്തതിനു ശേഷം, നിങ്ങളുടെ ഫോണിലെ എല്ലാ ടെക്‌സ്റ്റ് മെസേജുകളും ഡിസ്‌പ്ലേ ആകും. ഇനി എസ്എംഎസിന്റെ മുന്നില്‍ കാണുന്ന ഹൈഡ് ചെയ്യാനുളള ചെക്ക്‌ബോക്‌സ് തിരഞ്ഞെടുത്ത് 'Import' എന്നതില്‍ ടാപ്പ് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ മെസേജുകള്‍ ഹൈഡ് ചെയ്തു. മറ്റൊരാള്‍ക്കും നിങ്ങളുടെ സന്ദേശങ്ങള്‍ ആക്‌സസ് ചെയ്യാന്‍ ഇനി സാധിക്കില്ല.


Click it and Unblock the Notifications








