എങ്ങനെ കമ്പ്യൂട്ടറിലെ ഡ്യൂപ്ലിക്കേറ്റ് ഫയലുകള്‍ കണ്ടെത്തി ഡിലീറ്റ് ചെയ്യാം?

|

കമ്പ്യൂട്ടറില്‍ ഡ്യൂപ്ലിക്കേറ്റ് ഫയലുകള്‍ പല സ്ഥലങ്ങളിലായി കാണപ്പെടും. ഡ്യൂപ്ലിക്കേറ്റ് ഫയലുകള്‍ കമ്പ്യൂട്ടറിലെ സ്‌പേസ് കുറക്കാന്‍ കാരണമാകുന്നു. ഇങ്ങനെയുളള അനാവശ്യ ഫയലുകള്‍ കണ്ടെത്തി അതു ഡിലീറ്റ് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.

എങ്ങനെ കമ്പ്യൂട്ടറിലെ ഡ്യൂപ്ലിക്കേറ്റ് ഫയലുകള്‍ കണ്ടെത്തി ഡിലീറ്റ് ചെയ

ചിലപ്പോള്‍ ഡ്യൂപ്ലിക്കേറ്റ് ഫയലുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും ഡ്യൂപ്ലിക്കേറ്റ് ഫയലുകള്‍ കണ്ടെത്തി ഡിലീറ്റ് ചെയ്യാനുളള എളുപ്പ മാര്‍ഗ്ഗങ്ങള്‍ ഞങ്ങള്‍ ഇവിടെ പറയാം.


മാര്‍ഗ്ഗം: 1

#1. ആദ്യം നിങ്ങള്‍ ഡ്യൂപ്ലിക്കേറ്റ് ഫയല്‍ ഫൈന്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക. അതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്താല്‍ മതിയാകും. ഇനി നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്റ്റ്‌വയര്‍ ലോഞ്ച് ചെയ്യുക.

#2. ഇനി നിങ്ങളുടെ പിസിയിലെ ഡ്യൂപ്ലിക്കേറ്റ് ഫയലുകള്‍ പരിശോധിക്കാന്‍ ആഗ്രഹിക്കുന്ന ഫോള്‍ഡര്‍ അവിടെ തന്നെ തിരഞ്ഞെടുക്കാം. ഇപ്പോള്‍ വലതു വശത്ത് 'add' ബട്ടണ്‍ കാണാം, അതില്‍ ക്ലിക്ക് ചെയ്യുക. ഡയറക്ടറിയില്‍ ആ ഫയല്‍ സ്‌കാന്‍ ചെയ്യുന്നതിനായി പാത തിരഞ്ഞെടുത്ത് 'OK' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

#3. ഇപ്പോള്‍ നിങ്ങള്‍ തിരഞ്ഞെടുത്ത ഫയലുകള്‍ സ്‌കാന്‍ ചെയ്യാന്‍ തുടങ്ങും. അതിനോടൊപ്പം ഒരു മെസേജ് ബോക്‌സും കാണാം.

#4. ഏതെങ്കിലും ഒരു ഡ്യൂപ്ലിക്കേറ്റ് ഫയല്‍ കണ്ടെത്തിയാല്‍, മെസേജ് ബോക്‌സില്‍ അതിന്റെ പാത കാണിച്ചു തരും. അങ്ങനെ ആ ഫയല്‍ ഡിലീറ്റ് ചെയ്ത് മെമ്മറി സംരക്ഷിക്കാം.

മാര്‍ഗ്ഗം: 2

Gigital Volcano Duplicate Cleaner ഉപയോഗിക്കാം

നിങ്ങളുടെ കമ്പ്യൂട്ടറിലെ ഏതു തരത്തിലുളള ഫയലുകളും കണ്ടു പിടിക്കാന്‍ ഇതിനു സാധിക്കും.

#1. ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡ്യൂപ്ലിക്കേറ്റ് ക്ലീനര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക. ഇനി ആപ്പ് തുറന്ന്, സ്‌കാന്‍ ചെയ്യാനായി സ്‌കാന്‍ മാനദണ്ഡങ്ങള്‍ സജ്ജമാക്കുക. തുടര്‍ന്ന് സ്‌കാന്‍ ആരംഭിക്കാനായി 'Start scan' ല്‍ ക്ലിക്ക് ചെയ്യുക.

#2. സ്‌കാന്‍ പൂര്‍ത്തിയാകാനായി കുറച്ചു മിനിറ്റുകള്‍ കാത്തിരിക്കുക.

#3. സ്‌കാന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഡ്യൂപ്ലിക്കേറ്റ് ഫയലുകള്‍ അടയാളപ്പെടുത്തിയതു കാണാം, കൂടാതെ ഫയലുകളുടെ ആകെ വലുപ്പവും കാണാം.

#4. ഇനി നിങ്ങള്‍ കണ്ട എല്ലാ ഡ്യൂപ്ലിക്കേറ്റ് ഫയലുകളും ഡിലീറ്റ് ചെയ്യാം.

ആന്‍ഡ്രോയ്ഡ് ഫോണ്‍ അമിതമായി ചൂടാകാനുള്ള 5 കാരണങ്ങള്‍ആന്‍ഡ്രോയ്ഡ് ഫോണ്‍ അമിതമായി ചൂടാകാനുള്ള 5 കാരണങ്ങള്‍

മാര്‍ഗ്ഗം: 3

VisiPics ഉപയോഗിക്കാം

VisiPics ഉപയോഗിച്ചും നിങ്ങളുടെ കമ്പ്യൂട്ടറിലെ ഡ്യൂപ്ലിക്കേറ്റ് ഫയലുകള്‍ വേഗത്തില്‍ ഡിലീറ്റ് ചെയ്യാം.

#1. ആദ്യം നിങ്ങളുടെ വിന്‍ഡോഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ViciPics ഡൗണ്‍ലോഡ് ചെയ്യുക.

#2. ഇനി ആപ്പ് തുറക്കുമ്പോള്‍ ഒരു സ്‌ക്രീന്‍ നിങ്ങള്‍ക്കു കാണാം.

#3. അവിടെ ഡ്യൂപ്ലിക്കേറ്റ് ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്യേണ്ട ഫോള്‍ഡര്‍ തിരഞ്ഞെടുക്കുക.

#4. തുടര്‍ന്ന് 'Start' ബട്ടണില്‍ ഹിറ്റ് ചെയ്യുക.

#5. ഇപ്പോള്‍ നിങ്ങളുടെ ഫോള്‍ഡറില്‍ ഡ്യൂപ്ലിക്കേറ്റ് ഇമേജ് സ്‌റ്റോര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവ കാണിക്കുകയും ഒപ്പം ഡിലീറ്റ് ചെയ്യാനുളള ഓപ്ഷനും കാണാം.

Best Mobiles in India

Read more about:
English summary
Easy Method To Find And Remove Duplicate Files In Your Computer

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X