എങ്ങനെ വാട്സാപ്പ് സ്റ്റാറ്റസ് വീഡിയോ ഏതൊരാൾക്കും ഡൗൺലോഡ് ചെയ്യാം??

|

ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റവർക്ക് ആപ്പുകൾ ആയ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയെല്ലാം തന്നെ സ്റ്റോറീസ് സൗകര്യം അവതരിപ്പിച്ച കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. സ്ഥിരമായി ഇടുന്ന പോസ്റ്റുകൾക്ക് പകരം ഒരുദിവസം മാത്രം നീളുന്ന സ്റ്റാറ്റസ് പോസ്റ്റുകൾ ഫേസ്ബുക്ക് ഈ മൂന്ന് ആപ്പുകളിലും അവതരിപ്പിച്ചപ്പോൾ വൻ സ്വീകാര്യതയാണ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചത്.

 

വാട്‌സ്ആപ്പ് സ്റ്റാറ്റസ് വീഡിയോ എങ്ങനെ എളുപ്പം ഡൗൺലോഡ് ചെയ്യാം?

വാട്‌സ്ആപ്പ് സ്റ്റാറ്റസ് വീഡിയോ എങ്ങനെ എളുപ്പം ഡൗൺലോഡ് ചെയ്യാം?

ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നീ മൂന്ന് ആപ്പുകളിലും ആളുകൾ ഈ സൗകര്യം ഒരേപോലെ ഉപയോഗിക്കാൻ തുടങ്ങിയെങ്കിലും വാട്‌സ്ആപ്പ് ആയിരുന്നു ആളുകൾ ഏറെയാധികം സ്റ്റാറ്റസ് പോസ്റ്റുകൾ ഇടാൻ ഇഷ്ടപ്പെട്ടിരുന്നത്. വാട്‌സ്ആപ്പ് സ്റ്റാറ്റസ് പോസ്റ്റുകളിൽ ചിത്രങ്ങൾ, എഴുത്തുകൾ, വീഡിയോകൾ എന്നിവയെല്ലാം തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പക്ഷെ ഇവിടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് വീഡിയോകൾ നമുക്ക് കാണാം എന്നല്ലാതെ ഡൌൺലോഡ് ചെയ്യാനുള്ള ഒരു സൗകര്യം ഇല്ലായിരുന്നു. എന്നാൽ ഇവ ഡൗൺലോഡ് ചെയ്യാൻ ചില കുറുക്കുവഴികൾ ഉണ്ട്. അവ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ.

വാട്‌സ്ആപ്പ് സ്റ്റാറ്റസ് രഹസ്യ ഫോൾഡർ

വാട്‌സ്ആപ്പ് സ്റ്റാറ്റസ് രഹസ്യ ഫോൾഡർ

നിങ്ങൾ ഏതൊരാളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് കാണുമ്പോഴും അതിലെ മീഡിയ ഫയലുകൾ അത് ചിത്രമാകട്ടെ, വീഡിയോ ആകട്ടെ നമ്മുടെ ഫോണിലെ ഒരു രഹസ്യ ഫോൾഡറിലേക്ക് ഡൗണ്ലോഡ് ചെയ്യപ്പെടുന്നുണ്ട്. പക്ഷെ നമ്മൾ അറിയുന്നില്ലെന്ന് മാത്രം. കോപ്പി റൈറ്റ് പ്രശ്നങ്ങൾ അടക്കം പലതും ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെയൊരു സംവിധാനം വാട്‌സ്ആപ്പ് ചെയ്തുവെച്ചിരിക്കുന്നത്. ".statuses" എന്ന ഫോൾഡറിൽ ആണ് ഇവ ഉണ്ടാകുക. ഫോൺ റൂട്ട് ചെയ്യുകയോ ഒന്നും തന്നെ ചെയ്യേണ്ടതില്ല. ഫോണിലെ ഫയൽ മാനേജർ വഴി ഹിഡൻ ഫയലുകളും ഫോൾഡറുകളും പരാതിയാൽ എളുപ്പം ഈ ഫോൾഡർ കിട്ടും.

ആപ്പുകൾ
 

ആപ്പുകൾ

മുകളിൽ പറഞ്ഞതാണ് സാധാരണ രീതിയിലുള്ള ഓപ്ഷൻ. ഇത് കൂടാതെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഡൗണ്ലോഡ് ചെയ്യാനായി ചില ആപ്പുകൾ കൂടെയും ലഭ്യമാണ്. എന്നാൽ ഈ ആപ്പുകൾ വാട്‌സ്ആപ്പ് പുറത്തിറക്കിയവ അല്ല എന്ന് മനസ്സിൽ വെക്കണം. ഇത്തരം തേർഡ് പാർട്ടി ആപ്പുകൾ വഴിയും മറ്റുള്ളവരുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് മീഡിയ ഫയലുകൾ ഡൌൺലോഡ് ചെയ്യാം.

Story Saver for Whatsapp’

Story Saver for Whatsapp’

ഇത്തരം ആപ്പുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് 'Story Saver for Whatsapp' എന്ന ആപ്പ്. ഗൂഗിൾ പ്ളേ സ്റ്റോറിൽ ഈ ആപ്പ് ലഭ്യമാണ്. നിങ്ങൾ ഇൻസ്റ്റാൾ ചെയ്താൽ തനിയെ നിങ്ങളുടെ വാട്സാപ്പ്‌മായി ഈ ആപ്പ് ബന്ധിപ്പിക്കപ്പെടും. അടുത്തതായി റീസന്റ് സ്റ്റോറീസ് ക്ലിക്ക് ചെയ്യുക, ശേഷം ആരുടെയാണോ ഡൗണ്ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നത്, അവ ഡൗണ്ലോഡ് ചെയ്യാം. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആളുകളുടെ വ്യക്തിപരമായ ചിത്രങ്ങളും വീഡിയോകളും അവരുടെ സമ്മതത്തോടെ മാത്രം ഡൗണ്ലോഡ് ചെയ്യുക എന്നതാണ്.

<strong>ലോകത്തിലെ ആദ്യ 15TB ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ് പുറത്തിറക്കി വെസ്റ്റേണ്‍ ഡിജിറ്റല്‍!!</strong>ലോകത്തിലെ ആദ്യ 15TB ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ് പുറത്തിറക്കി വെസ്റ്റേണ്‍ ഡിജിറ്റല്‍!!

Most Read Articles
Best Mobiles in India

English summary
Easy Steps to Download Whatsapp Status Videos.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X