എങ്ങനെ നിങ്ങളുടെ വീട് ഒരു 'സ്മാര്‍ട്ട് വീട്' ആക്കാം?

By GizBot Bureau
|

സാങ്കേതിക വിദ്യയുടെ അതിപ്രസരം നമ്മുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്നതിന്റെ വര്‍ത്തമാനകാല ഉദാഹരണങ്ങള്‍ നിരവധിയാണ്. ഇന്നിപ്പോള്‍ നമ്മുടെ ജീവിതം തന്നെ നിയന്ത്രിക്കുന്നത് സ്മാര്‍ട്ട്‌ഫോണുകളാണ് എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയിക്കാനാവില്ല.

എങ്ങനെ നിങ്ങളുടെ വീട് ഒരു 'സ്മാര്‍ട്ട് വീട്' ആക്കാം?

എന്നാല്‍ ഈ സാങ്കേതികവിദ്യയുടെ കാലത്തും മനുഷ്യന്‍ തന്റെ ഭവനത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ ഏറെ അസ്വസ്ഥനാണ് എന്നത് വളരെ സത്യമാണ്. ഇവിടെയാണ് 'സ്മാര്‍ട്ട് ഹോം' എന്ന ആശയത്തിന് പ്രസക്തിയേറുന്നത്. വീടുകെളെ വിരല്‍ത്തുമ്പില്‍ നയന്ത്രിക്കാവുന്ന ആശയമാണിത്.

സ്മാര്‍ട്ട്‌ഫോണ്‍ എന്ന സങ്കല്‍പ്പം പല രീതിയിലും വികസിച്ചു വരുകയാണ്. സ്മാര്‍ട്ട് ഹോം എന്ന ആപ്ലിക്കേഷനിലൂടെ വ്യത്യസ്ഥ സൗകര്യങ്ങള്‍ ഇപ്പോള്‍ ഉപയോഗപ്പെടുത്താനാകും.

നിങ്ങളുടെ സാധാരണ വീടിനെ എങ്ങനെ സ്മാര്‍ട്ട് വീടാക്കി മാറ്റാം എന്നതിനെ കുറിച്ചൊരു ലേഖനമാണ് ഇന്നു ഞാനിവിടെ നല്‍കുന്നത്.

 വീടിന്റെ എല്ലാ ഭാഗത്തും മികച്ച ഇന്റര്‍നെറ്റ് വേണം

വീടിന്റെ എല്ലാ ഭാഗത്തും മികച്ച ഇന്റര്‍നെറ്റ് വേണം

നിങ്ങളുടെ വീടിന്റെ എല്ലാ ഭാഗത്തും മികച്ചൊരു ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ്. ഇതാണ് നിങ്ങളുടെ വീടും ഉപകരണവുമായി ബന്ധപ്പെടുത്തുന്നതിനുളള ആദ്യപടി. കൂടാതെ ഇതൊരു അടിസ്ഥാന ആവശ്യവുമാണ്. കൂടാതെനല്ല വേഗതയുളള ഡേറ്റയും ഉളള വൈഫൈ റൂട്ടര്‍ ഉണ്ടായിരുന്നാല്‍ ഒരു തടസവുമില്ലാതെ നിങ്ങളുടെ കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കും.

 സ്മാര്‍ട്ട് ലൈറ്റ് ബള്‍ബുകള്‍

സ്മാര്‍ട്ട് ലൈറ്റ് ബള്‍ബുകള്‍

നിങ്ങളുടെ ഭൂരിഭാഗം ജോലി ചെയ്യാന്‍ സ്മാര്‍ട്ട് സ്പീക്കര്‍ വളരെ നല്ലതാണ്. ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് എന്നിവ നിങ്ങള്‍ക്കു വേണ്ടി ഒരു പാട്ട് പ്ലേ ചെയ്യും, സ്മാര്‍ട്ട് ലൈറ്റുകള്‍ നിയന്ത്രിക്കും, ടിവി നിയന്ത്രിക്കും, കോള്‍ ചെയ്യാനും എടുക്കാനും കഴിയും, മെസേജുകള്‍ അയക്കും. എന്നാല്‍ ഇതെല്ലാം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലൂടെയാണ്.

 സ്മാര്‍ട്ട് നിരീക്ഷണ ക്യാമറ

സ്മാര്‍ട്ട് നിരീക്ഷണ ക്യാമറ

സ്മാര്‍ട്ട് ക്യാമറകള്‍ നിങ്ങളുടെ വീടിന്റെ വാതിലിനു പുറത്തു വയ്ക്കാം. അല്ലെങ്കില്‍ സ്വീകരണ മുറിയിലോ നിങ്ങളുടെ കുട്ടിയുടെ മുറിയിലോ ആവശ്യമെങ്കില്‍ വയ്ക്കാം. ഈ ക്യാമറകള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലോ ടാബ്ലറ്റിലോ കണക്ട് ചെയ്ത് സജീവമാക്കാം. കൂടാതെ നിങ്ങള്‍ക്ക് ആവശ്യമുളളപ്പോള്‍ ഓണ്‍ ചെയ്യുകയും അതു പോലെ ഓഫ് ചെയ്യുകയും ചെയ്യാം.

സ്മാര്‍ട്ട് വാച്ചുകള്‍

സ്മാര്‍ട്ട് വാച്ചുകള്‍

സ്മാര്‍ട്ട് വാച്ചുകള്‍ ഇന്ന് ഏറെ പ്രശസ്ഥമാണ്. ഇത് അല്‍പം വിലയേറിയതാണെങ്കിലും നിങ്ങളുടെ വീടിന്റെ ലൈറ്റ്‌നിംഗ് സിസ്റ്റത്തെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. അവയില്‍ മിക്കതും മോഷന്‍ സെന്‍സര്‍ പാക്ക് ചെയ്തതാകും. ഇതിലൂടെ ഒരു റൂമിലോ അല്ലെങ്കില്‍ ഒരു പ്രത്യേക പ്രദേശത്തോ ലൈറ്റ് ഓണ്‍ ചെയ്യാന്‍ സാധിക്കും.

 IoT വീട്ടുപകരണങ്ങള്‍

IoT വീട്ടുപകരണങ്ങള്‍

വാഷിംഗ് മെഷീനുകളില്‍ വൈ-ഫൈ പ്രവര്‍ത്തനക്ഷമമാക്കിയ ACകളും അതു പോലെ ഗീസറുകളുമാണ് IoT ഉപകരണങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാം ഇന്റര്‍നെറ്റിലൂടെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ കണക്ട് ചെയ്യാം. കൂടാതെ ആവശ്യമുളളപ്പോള്‍ വിദൂരമായി സ്വിച്ച് ഓഫ് ചെയ്യുകയും ഓണ്‍ ചെയ്യുകയും ചെയ്യാം.

കണക്ട് ചെയ്ത ആക്‌സറീസുകള്‍

കണക്ട് ചെയ്ത ആക്‌സറീസുകള്‍

ഗാഡ്ജറ്റുകള്‍ കണക്ട് ചെയ്യാന്‍ സാധിക്കുന്നത് വളരെ പ്രധാനമാണ്. വ്യത്യസ്ഥ മുറികളില്‍ എന്നിലധികം സ്പീക്കറുകള്‍ നിങ്ങള്‍ക്ക് ബന്ധിപ്പിക്കാം. ഉദാഹരണം പറഞ്ഞാല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ സ്പര്‍ശിക്കാതെ തന്നെ ഒരു സ്മാര്‍ട്ട് സ്പീക്കറിലേക്ക് ഒരു പ്രത്യേക വീഡിയോ പ്ലേ ചെയ്യാന്‍ നിങ്ങള്‍ക്ക് സ്മാര്‍ട്ട് സ്പീക്കറിലേക്ക് ഒരു വോയിസ് കമാന്‍ഡുകള്‍ നല്‍കാം.

മുകേഷ് അംബാനിയെ കുറിച്ച് പലർക്കും അറിയാത്ത 7 കാര്യങ്ങൾമുകേഷ് അംബാനിയെ കുറിച്ച് പലർക്കും അറിയാത്ത 7 കാര്യങ്ങൾ


Best Mobiles in India

Read more about:
English summary
Easy Tips To Make Your Regular Home To Smart Home

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X