ജിടിഎ 5 ഗെയിമിന്റെ പ്രീമിയം പതിപ്പ് സൌജന്യമായി നേടാൻ അവസരം

|

പതിറ്റാണ്ടുകൾ പഴക്കമുള്ള ഗെയിം ഫ്രാഞ്ചൈസികളിൽ ഒന്നാണ് ( ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ ) ജിടിഎ സീരീസ്. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വേണ്ടി മാത്രമാണ് ഈ ഗെയിം തയ്യാറാക്കിയിരിയ്ക്കുന്നത്. ഈ ലിമിറ്റേഷൻ ഉണ്ടായിട്ടും എല്ലാ ഏജ് ഗ്രൂപ്പുകളിലും ജിടിഎ ഗെയിമിന് വലിയ സ്വീകാര്യതയുണ്ട്. ഇക്കൂട്ടത്തിൽ തന്നെ ഏറ്റവും വിൽപ്പനയുള്ള സീസണുകളിൽ ഒന്നാണ് ജിടിഎ 5. പുറത്തിറങ്ങി ഏഴ് വർഷം കഴിയുമ്പോൾ ജിടിഎ 5 എല്ലാവർക്കും ഡൌൺലോഡ് ചെയ്യാവുന്ന വിധത്തിൽ സൌജന്യമായി ലഭ്യമാക്കുകയാണ് എപ്പിക് ഗെയിംസ്. എപ്പിക് ഗെയിംസ് സ്റ്റോറിൽ നിന്നും എല്ലാ പിസി ഗെയിമർമാർക്കും ജിടിഎ 5 ഗെയിം സൌജന്യമായി ഡൌൺലോഡ് ചെയ്യാൻ കഴിയും.

 

ഗെയിം

ഫോർട്ട്‌നൈറ്റ് ഗെയിമിന്റെ ലോഞ്ച് കഴിഞ്ഞതോടെ വലിയ ജനപ്രീതി ലഭിച്ച ഗെയിം സ്റ്റോർ ആണ് എപ്പിക് ഗെയിംസ് സ്റ്റോർ. ജിടിഎ 5 സൌജന്യമായി ലഭ്യമാക്കിയതോടെ അവരുടെ പ്ലാറ്റ്ഫോമിൽ വലിയ ട്രാഫിക്കാണ് അനുഭവപ്പെടുന്നത്. ഫ്രീ വേർഷൻ സ്വന്തമാക്കാൻ സ്റ്റോറിലേക്ക് ആളുകൾ ഇടിച്ച് കയറിയതോടെ എപ്പിക് ഗെയിംസ് സ്റ്റോർ പലപ്പോഴും ക്രാഷ് ആകുകയും ചെയ്യുന്നുണ്ട്.

കിടിലൻ ഫീച്ചറുകളും മോഹിപ്പിക്കുന്ന വിലയും; ഇൻഫിനിക്സ് 12 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തികിടിലൻ ഫീച്ചറുകളും മോഹിപ്പിക്കുന്ന വിലയും; ഇൻഫിനിക്സ് 12 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

ജിടിഎ

ജിടിഎ 5 വേർഷൻ സൌജന്യമായി കിട്ടുന്നത് തന്നെ വലിയ കാര്യമെന്ന് കരുതുന്ന ഗെയിമേഴ്സ് നമ്മുക്കിടയിൽ ഉണ്ട്. കമ്പനി പ്രീമിയം പതിപ്പാണ് സൌജന്യമായി നൽകുന്നത് എന്നത് ആരാധകരെ കൂടുതൽ ആവേശഭരിതരാക്കുന്നു. ജിടിഎ ഓൺലൈൻ, മൾട്ടിപ്ലെയർ ഗെയിമിങ് എക്സ്പീരിയൻസിനായി ക്രിമിനൽ എന്റർപ്രൈസ് സ്റ്റാർട്ടർ പാക്ക് എന്നിവയും സ്പെഷ്യൽ എഡിഷനിൽ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്.

പ്രീമിയം എഡിഷൻ
 

നേരത്തെ പറഞ്ഞത് പോലെ ജിടിഎ 5 ഗെയിം ഫ്രീയായി സ്വന്തമാക്കാൻ വലിയ തള്ളിക്കയറ്റമാണ് എപ്പിക് സ്റ്റോറിൽ ഉണ്ടാകുന്നത്. എന്നാൽ ആരാധകർ ശ്രദ്ധിക്കേണ്ട കാര്യം ജിടിഎ 5 പ്രീമിയം എഡിഷൻ എക്കാലത്തും സൌജന്യമായി ലഭിക്കില്ല എന്നതാണ്. മെയ് 21 വരെ മാത്രമാണ് ഇങ്ങനെ ഫ്രീ വേർഷൻ ഡൌൺലോഡ് ചെയ്യാൻ കഴിയുകയുള്ളൂ. അതായത് ഇനി മണിക്കൂറുകൾ മാത്രം. സമയപരിധിക്ക് മുമ്പ് ജിടിഎ 5 ഗെയിം എങ്ങനെ സൌജന്യമായി ഡൌൺലോഡ് ചെയ്യാം എന്നറിയാൻ തുടർന്ന് വായിക്കുക.

ടാറ്റ പ്ലേ vs എയർടെൽ ഡിജിറ്റൽ ടിവി; ഏറ്റവും മികച്ച ഒടിടി സെറ്റ് ടോപ്പ് ബോക്സ് സേവനം ഏതെന്നറിയാംടാറ്റ പ്ലേ vs എയർടെൽ ഡിജിറ്റൽ ടിവി; ഏറ്റവും മികച്ച ഒടിടി സെറ്റ് ടോപ്പ് ബോക്സ് സേവനം ഏതെന്നറിയാം

എപ്പിക് ഗെയിംസ്
 • എപ്പിക് ഗെയിംസ് വെബ്‌സൈറ്റിലെ ജിടിഎ 5 പേജിലേക്ക് പോകുക.
 • 'ഗെറ്റ്' ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
 • നിങ്ങളുടെ എപ്പിക് ഗെയിംസ് അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക. അക്കൌണ്ട് ഇല്ലാത്തവർ പുതിയതായി അക്കൌണ്ട് സൃഷ്ടിക്കണം.
 • ടു ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യാൻ പ്രോംപ്റ്റ് ലഭ്യമാകും. ഗെയിം സൌജന്യമായി ലഭ്യമാകാൻ ടൂ ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യുക.
 • ലൈബ്രററി
  • തുടർന്ന് പ്ലേസ് ഓർഡർ ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഗെയിം നിങ്ങളുടെ ലൈബ്രററിയിലേക്ക് ആഡ് ആകും.
  • തുടർന്ന് കമ്പനി വെബ്സൈറ്റിൽ പോയി എപ്പിക് ഗെയിംസ് ലോഞ്ചർ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
  • നേരത്തെ നിങ്ങൾ ഉപയോഗിച്ച അതേ അക്കൌണ്ട് വഴി സൈൻ ഇൻ ചെയ്യുക.
  • 'ലൈബ്രറി'യിലേക്ക് പോയി ജിടിഎ 5 ലേബലിന് താഴെയുള്ള ഇൻസ്റ്റാളിൽ ടാപ്പ് ചെയ്യുക.
  • ഗെയിം ഇൻസ്റ്റാൾ ചെയ്യാൻ ആഗ്രഹിക്കുന്ന പാത്ത് സെലക്റ്റ് ചെയ്യുക.
  • മെയ് മാസത്തിൽ സ്വന്തമാക്കാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾമെയ് മാസത്തിൽ സ്വന്തമാക്കാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ

   ഡൌൺലോഡ്

   ഇത്രയും കഴിഞ്ഞാൽ ജിടിഎ 5 ഗെയിം നിങ്ങളുടെ ഡിവൈസിലേക്ക് ഡൌൺലോഡ് ആകും. ഗെയിം ഡൌൺലോഡ് ചെയ്യാൻ പോകുന്നതിന് മുമ്പ് യൂസേഴ്സ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നുണ്ട്. ജിടിഎ 5 ഏകദേശം 95 ജിബിയോളം സൈസ് വരും. ഗെയിം ഡൌൺലോഡ് ചെയ്യുന്നതിന് മുമ്പ് ഏറ്റവും കുറഞ്ഞത് ഇത്രയെങ്കിലും സ്റ്റോറേജ് നിങ്ങളുടെ സിസ്റ്റത്തിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

   ഓഫർ

   ജിടിഎ 5 ഗെയിം വളരെ ജനപ്രിയമാണ് എന്ന് നേരത്തെ പറഞ്ഞല്ലോ. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപയോക്താക്കൾ ഈ ആകർഷകമായ ഓഫർ നേടാൻ ശ്രമിക്കുന്നു. അതിനാൽ തന്നെ നിങ്ങൾ ഗെയിം ഡൌൺലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ പ്രശ്നങ്ങൾ നേരിടാം. എപ്പിക് ഗെയിം സ്റ്റോർ ഇടയ്ക്കിടെ ക്രാഷ് ആവാനും സാധ്യതയുണ്ട്. ഡൌൺലോഡ് സ്പീഡ് കുറയുന്നതിനും ഇത് കാരണം ആകാം.

   ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴിഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി

Best Mobiles in India

English summary
The GTA series is one of the oldest game franchises (Grand Theft Auto). This game is designed for people over 18 years of age only. Despite this limitation, the GTA game is widely accepted in all age groups. GTA 5 is one of the best selling editions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X