Home
How to

സമയം ലാഭിക്കാം, പ്രശ്നവും പരിഹരിക്കാം; കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ ഉപകാരപ്പെടുന്ന ചില ടിപ്സ്

കമ്പ്യൂട്ടർ സാക്ഷരതയിലും നമ്മുടെ നാട് ഏറെ പുരോഗമിച്ചിരിക്കുന്നു. ഇന്നത്തെ പുതുതലമുറയ്ക്ക് കമ്പ്യൂട്ടർ എങ്ങനെ ഉപയോഗിക്കണം എന്ന് പ്രത്യേകിച്ച് പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. കാരണം അ‌വരിൽ പലരും ചെറുപ്പം മുതൽ കമ്പ്യൂട്ടർ കണ്ടും ഉപയോഗിച്ചുമാണ് വളർന്നത്. എന്നാൽ മുതിർന്ന ആളുകളും ഇന്ന് ധാരാളമായി കമ്പ്യൂട്ടർ ഉപയോഗിക്കുന്നുണ്ട്.

കമ്പ്യൂട്ടർ ഉപയോഗിക്കുന്ന മുതിർന്നവരെ സംബന്ധിച്ചിടത്തോളം പലരും അ‌ത് പഠിച്ച് എടുത്തതാണ്. കമ്പ്യൂട്ടർ ക്ലാസുകളും മറ്റും നമ്മുടെ നാട്ടിൽ ഒരുപാട് ഉണ്ടായിരുന്നു എന്ന് ഓർക്കണം. എന്നാലിന്ന് പ്രത്യേക കോഴ്സുകൾ പഠിക്കാനല്ലാതെ കമ്പ്യൂട്ടർ എങ്ങനെ ഉപയോഗിക്കണം എന്ന് പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ കുറഞ്ഞിരിക്കുന്നു. ആളുകൾ ബൗദ്ധികമായി മുന്നേറിയതുതന്നെയാണ് അ‌തിന് കാരണം.

കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ ഉപകാരപ്പെടുന്ന ചില ടിപ്സ്

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ​ഒരുപാട് അ‌ദ്ഭുതങ്ങൾ ഒളിപ്പിച്ചിരിക്കുന്ന കടലാണ് കമ്പ്യൂട്ടർ. ഒരു കാര്യം തന്നെ കമ്പ്യൂട്ടറിൽ പല വഴിയിൽ ചെയ്യാം. ഷോട്ട്കട്ടുകളും അ‌നവധി. കമ്പൂട്ടറിന്റെ ഈ ട്രിക്കുകൾ പലതും സാധാരണക്കാർക്ക് അ‌റിയില്ല. എന്നാൽ പുതുതലമുറയിലെ പലർക്കും കമ്പ്യൂട്ടർ ഒരു കളിപ്പാട്ടം പോലെയാണ് എന്നത് വേറെ കാര്യം. ചില ഷോട്ട്കട്ടുകളും ടിപ്സുകളുമൊക്കെ അ‌റിഞ്ഞിരുന്നാൽ കമ്പ്യൂട്ടർ ഉപയോഗം ഈസിയാകും.

ഇന്ന് ലോകം മുന്നേറുന്നത് കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ്. ​ദൈനംദിന ജീവിതം എളുപ്പമാക്കാനും കൂടുതൽ ആസ്വാദ്യകരമാക്കാനും കമ്പ്യൂട്ടർ ഏറെ സഹായിക്കുന്നു. ചില ടെക് ടിപ്സുകൾ അ‌റിഞ്ഞിരുന്നാൽ കമ്പ്യൂട്ടർ ഉപയോഗം കൂടുതൽ ഈസിയായി മാറും. ചില്ലറ സമയലാഭവും ഉണ്ടാകും. അ‌തിന് സഹായിക്കുന്ന ചില കുറുക്കുവഴികൾ പരിചയപ്പെടാം.

റീബൂട്ട്: കമ്പ്യൂട്ടർ ഉപയോഗിക്കുന്ന പലരും ആദ്യം തനിയേ പഠിക്കുന്ന പ്രധാന പാഠം എന്തുപ്രശ്നം വന്നാലും പരിഹാരം കിട്ടിയില്ലെങ്കിൽ കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യുക എന്നതാണ്. എന്തെങ്കിലും തകരാറുണ്ടായി കമ്പ്യൂട്ടർ ടെക്നീഷ്യൻമാരെ വിളിച്ചാൽ അ‌വർ വന്ന് ഒന്ന് റീസ്റ്റാർട്ട് ചെയ്യുമ്പോഴേക്കും പ്രശ്നം പരിഹരിക്കപ്പെടുന്നത് നാം കണ്ടിട്ടുണ്ട്. ഇത്രേയുള്ളോ കാര്യം എന്ന് നാം അ‌ന്തിച്ചുപോകാറുമുണ്ട്.

അ‌തെ, ലളിതമാണെങ്കിലും വളരെ പവർഫുള്ളായൊരു ട്രിക്കാണ് റീസ്റ്റാർട്ട് ഓപ്ഷൻ ഉപയോഗിക്കുക എന്നത്. ആഴ്ചയിൽ ഒരിക്കൽ സ്വന്തം കമ്പ്യൂട്ടർ റീബൂട്ട് ചെയ്യുന്നത് നല്ലതാണ്. ഇത് സിസ്റ്റം മെമ്മറി ഫ്ലഷ് ചെയ്യുന്നു, പ്രവർത്തിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടാകാവുന്ന വിൻഡോസ് അപ്ഡേറ്റുകൾ പൂർത്തിയാക്കുന്നു, കൂടാതെ മികച്ച പെർഫോമൻസ് സാധ്യമാക്കുന്നു. എല്ലാ പ്രശ്നവും പരിഹരിക്കാനാകില്ലെങ്കിലും ചില പ്രശ്നങ്ങൾ പരിഹരിക്കാൻ റീബൂട്ട് ധാരാളമാണ്.

പാസ്‌വേഡ് മാനേജർ ഉപയോഗിക്കുക: പാസ്വേഡ് എപ്പോഴും ഓർത്തുവയ്ക്കാനായി എന്ന് വരില്ല. എങ്ങാനും മറന്ന്പോയാൽ അ‌ത് ഏറെ സമയനഷ്ടം ഉണ്ടാക്കും. ഇത് ഒഴിവാക്കാൻ സുരക്ഷിതമായ ഓൺലൈൻ പാസ്‌വേഡ് മാനേജർ ഓപ്ഷനുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഇത് ഏറെ സമയം ലാഭിച്ചു നൽകും. ഇത് സുരക്ഷിതമായ പാസ്‌വേഡുകൾ സൃഷ്ടിക്കുകയും അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു.

കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ ഉപകാരപ്പെടുന്ന ചില ടിപ്സ്

സ്ക്രീൻഷോട്ട് എടുക്കുന്നത് എങ്ങനെ: പുതിയ ലാപ്ടോപ്പുകളിലും കീബോഡുകളിലും മറ്റും സ്ക്രീൻഷോട്ടിന് പ്രത്യേക കീകൾ ലഭ്യമാണ്. ഇത് ഏറെ ഉപകാരപ്രദവുമാണ്. എന്നാൽ കീബോഡിലൂടെ അ‌ല്ലാതെ സിസ്റ്റത്തിൽ സ്ക്രീൻഷോട്ട് എടുക്കണമെങ്കിൽ സെർച്ചിൽ ''സ്നിപ്പിംഗ് ടൂൾ'' എന്ന് ​ടൈപ്പ് ചെയ്യുക. അ‌വിടെ സ്ക്രീൻഷോട്ട് എടുക്കാനുള്ള ഓപ്ഷൻ ലഭ്യമാകും.

കീബോർഡ് ഷോട്ട്കട്ടുകൾ: കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ ഷോട്ട്കട്ടുകൾ അ‌റിയാമെങ്കിൽ അ‌ത് ജോലി ഏറെ എളുപ്പമാക്കും. കീബോർഡിൽ തന്നെ നിരവധി ഷോട്ട്കട്ടുകൾ ഉണ്ട്. അ‌തിൽ ചിലത് മാത്രം ഇവിടെ പരിചയപ്പെടാം. Windows Key + D: ഡെസ്‌ക്‌ടോപ്പിൽ എത്ര ടാബുകളും വിൻഡോകളും തുറന്നിട്ടുണ്ടെങ്കിലും അ‌വയെല്ലാം ഒരേസമയം മറയ്‌ക്കാനോ തെളിയാനോ ഈ ഓപ്ഷൻ ഉപയോഗിക്കാം.

Spacebar: പേജ് താഴേക്ക് സ്ക്രോൾ ചെയ്യാൻ സ്പേസ്ബാർ ഉപയോഗിക്കാം. Shift + Spacebar: പേജ് മുകളിലേക്ക് സ്ക്രോൾ ചെയ്യാൻ ഈ ഷോട്ട്കട്ട് ഉപയോഗിക്കാം. Windows Key + Left/Right Arrow: സ്ക്രീനിൽ രണ്ട് വിൻഡോകൾ ഒരേപോലെ കാണാനും പ്രവർത്തിപ്പിക്കാനും ഈ ഷോട്ട്കട്ട് ഉപയോഗിക്കാം.

Alt + Tab: മൾട്ടിപ്പിൾ വിൻഡോകൾക്കിടയിൽ പെട്ടെന്ന് മാറാൻ ഈ​ ഷോട്ട്കട്ട് സഹായിക്കുന്നു. Windows Key + L: വളരെപ്പെട്ടെന്ന് സ്ക്രീൻ ലോക്ക് ചെയ്യാൻ ഈ ഷോട്ട്കട്ട് സഹായിക്കുന്നു. ഉദാഹരണത്തിന് കമ്പ്യൂട്ടറിൽ നിങ്ങൾ എന്തെങ്കിലും രഹസ്യമായി ചെയ്തുകൊണ്ടിരിക്കുമ്പോൾ ആരെങ്കിലും കടന്നുവന്നാൽ സ്ക്രീൻ ലോക്ക് ചെയ്യാൻ അ‌ടിയന്തരമായി ഈ ഷോട്ട്കട്ട് ഉപയോഗിക്കാം.

കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ ഉപകാരപ്പെടുന്ന ചില ടിപ്സ്

യൂട്യൂബ് കീബോർഡ് കമാൻഡുകൾ: കീബോഡ് ഷോട്ട്കട്ട് ഉപയോഗിച്ച് യൂട്യൂബ് വീഡിയോകളും ക​ൺട്രോൾ ചെയ്യാം. ഉദാഹരണത്തിന് 0,9 കീകൾ വീഡിയോയിലൂടെ പെട്ടെന്ന് കടന്നുപോകാൻ ഉപയോഗിക്കാം. 0 കീയിൽ പ്രസ് ചെയ്താൽ വീഡിയോ തുടക്കത്തിലേക്ക് പോകും. 9 പ്രസ് ചെയ്താൽ അ‌വസാന ഘട്ടത്തിലേക്ക് എത്തും.

5 ക്ലിക്ക് ചെയ്താൽ വീഡിയോ 50 ശതമാനം മുന്നോട്ട് പോകും. 7 അ‌മർത്തിയാൽ അ‌ത് 70 ശതമാനം മുന്നോട്ട് പോകും. അ‌തേപോലെ J, K, L തുടങ്ങിയ കീകളും വീഡിയോ കാണുമ്പോൾ ഉപയോഗിക്കാം. J ക്ലിക്ക് ചെയ്താൽ വീഡിയോ റിവൈൻഡ് ചെയ്യാം.

വീഡിയോ താൽക്കാലികമായി നിർത്തണം (pause) എന്നുണ്ടെങ്കിൽ K ക്ലിക്ക് ചെയ്താൽ മതി. അ‌തേപോലെ വീഡിയോ മുന്നോട്ട് ഓടിച്ചുവിടണമെങ്കിൽ L ക്ലിക്ക് ചെയ്താൽ മതി. കമ്പ്യൂട്ടർ ഉപയോഗത്തിനിടെ പ്രയോജനപ്പെടുത്താവുന്ന നിരവധി കീബോഡ് ഷോട്ട്കട്ടുകളുണ്ട്. അ‌തിൽ ​​ദൈനംദിന ഉപയോഗത്തിന് പ്രയോജനപ്പെടുത്താവുന്ന ചില ഷോട്ട്കട്ടുകൾ മാത്രമാണ് ഇവ.

More from GizBot

Best Mobiles in India

English summary
Knowing some tech tips can make computer usage a lot easier. There will also be time savings. Knowing the keyboard shortcuts while using the computer will make the work much easier. For example Windows Key + D – Helps you hide or show the desktop at once despite how many tabs and windows are opened on your desktop.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X