Just In
- 5 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 7 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 9 hrs ago
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 9 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
Don't Miss
- News
'കശ്മീരിൽ രാഹുല് ഗാന്ധിക്ക് ദേശീയ പതാക ഉയര്ത്താന് സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Movies
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള് വിട്ടുമാറുന്നില്ലേ; അടുക്കളയില് നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില് രോഹിത് 7ാമന്! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില് മലയാളിയും- അറിയാം
കണ്ണ് തെറ്റിയാൽ കാശ് പോകും; ഓൺലൈൻ ബാങ്കിങ് ചതികളിൽ പെടാതിരിക്കാം
ബാങ്കിങ് ഇടപാടുകൾക്കായി നീണ്ട ക്യൂകളിൽ നിൽക്കുന്നതും ടോക്കൺ എടുത്തുള്ള കാത്തിരിപ്പുമൊക്കെ എന്നേ അവസാനിച്ചിരിക്കുന്നു. ഓൺലൈൻ ഷോപ്പിങ് മുതൽ പേയ്മെന്റുകൾ നടത്തുന്നത് വരെ ഡിജിറ്റൽ ബാങ്കിങ് രീതികളെ എല്ലാവരും സ്വീകരിച്ച് കഴിഞ്ഞു. സാങ്കേതികവിദ്യ ബാങ്കിങ് എളുപ്പമാക്കിയിട്ടുണ്ടെങ്കിലും ഓൺലൈനിൽ കൂടെയുള്ള തട്ടിപ്പുകളും വർധിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളിൽ നിന്ന് അകന്ന് നിൽക്കേണ്ടത് ഡിജിറ്റൽ സാമ്പത്തിക സുരക്ഷിതത്വത്തിന് ഏറ്റവും അനിവാര്യമാണ്. ഓൺലൈൻ ബാങ്കിങ് ഫ്രോഡുകളിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കാൻ ഉള്ള ഏതാനും ടിപ്പുകൾ അറിയാൻ തുടർന്ന് വായിക്കുക.

ബാങ്കിങ് പാസ്വേഡുകൾ ഇടയ്ക്കിടയ്ക്ക് ചേഞ്ച് ചെയ്യുക
രണ്ടോ മൂന്നോ മാസം കൂടുമ്പോൾ നിങ്ങളുടെ ബാങ്കിങ് പാസ്വേഡുകൾ ചേഞ്ച് ചെയ്യണം. ഹാക്കർമാരിൽ നിന്നും ഒരു പരിധി വരെ സംരക്ഷണം ഉറപ്പാക്കാൻ ഇത്തരത്തിൽ പാസ്വേഡുകൾ ചേഞ്ച് ചെയ്യുന്നത് സഹായിക്കും. പാസ്വേഡ് മാറ്റിയാൽ മാത്രം പോര, അവ ശക്തമാണെന്ന് ഉറപ്പ് വരുത്തുകയും വേണം.

ദുർബലമായ പാസ്വേഡുകളും നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂട്ടുന്നു. ഏറ്റവും കുറഞ്ഞത് എട്ട് ക്യാരക്റ്ററുകൾ എങ്കിലും പാസ്വേഡുകളിൽ ഉണ്ടായിരിക്കണം. ക്യാപ്പിറ്റൽ ലെറ്ററുകളും സ്മോൾ ലെറ്ററുകളും സ്പെഷ്യൽ കാരക്റ്ററുകളും എല്ലാം പാസ്വേഡിൽ ഉണ്ടായിരിക്കണം. നിങ്ങളുടെ പാസ്വേഡുകൾ മറ്റാരുമായും പങ്ക് വയ്ക്കുകയും ചെയ്യരുത്.

പബ്ലിക് കമ്പ്യൂട്ടറുകളിൽ നിന്നും നെറ്റ്ബാങ്കിങ് ആക്സസ് ചെയ്യരുത്
നെറ്റ്ബാങ്കിങിനായി പൊതു കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നത് എന്ത് വില കൊടുത്തും ഒഴിവാക്കണം. പബ്ലിക് കമ്പ്യൂട്ടറുകളിൽ എപ്പോഴും സൈബർ ആക്രമണങ്ങൾക്ക് സാധ്യതയുണ്ട്. ഇത്തരം കമ്പ്യൂട്ടറുകൾ വഴി നെറ്റ്ബാങ്കിങ് ആക്സസ് ചെയ്യുമ്പോൾ നിങ്ങളുടെ ക്രഡൻഷ്യലുകൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയും കൂടുന്നു. പൊതുവായി എല്ലാവരും ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ സുരക്ഷ ഫീച്ചറുകൾ ദുർബലമായിരിക്കും എന്നതാണ് ഇതിനുള്ള പ്രധാന കാരണം.

വെരിഫൈഡ് ആയിട്ടുള്ള ആപ്പുകളും വെബ്സൈറ്റുകളും മാത്രം ഉപയോഗിക്കുക
ഓൺലൈനിൽ നടക്കുന്ന എല്ലാ പണമിടപാടുകളും അതീവ സുരക്ഷിതമായിരിക്കണം. വെരിഫൈഡ് ആയിട്ടുള്ള ആപ്പുകളും വെബ്സൈറ്റുകളും മാത്രം ട്രാൻസാക്ഷനുകൾ നടത്താൻ ഉപയോഗിക്കുക എന്നതാണ് ഓൺലൈൻ ഇടപാടുകൾ സുരക്ഷിതമാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം. ഏതെങ്കിലും അനധികൃത ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് ഉപയോഗിക്കുന്നത് ഓൺലൈൻ ബാങ്കിങ് തട്ടിപ്പിന് കാരണമാകാം.

രാജ്യത്ത് നിയമപ്രകാരം പ്രവർത്തിക്കുന്ന യുപിഐ ആപ്പുകൾ, ബാങ്ക് വെബ്സൈറ്റുകൾ, ഇ കൊമേഴ്സ് വെബ്സൈറ്റുകൾ എന്നിവയൊക്കെ സുരക്ഷിതമായ ബാങ്കിങ് ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ പലപ്പോഴും ആളുകൾ തട്ടിപ്പിൽ പെടുകയും ചെയ്യുന്നു. ഇടപാടുകൾ നടത്താൻ വെരിഫൈഡ് ആയിട്ടുള്ള യഥാർഥ ആപ്പുകൾ മാത്രം ഉപയോഗിക്കുക എന്നതാണ് പോംവഴി.

ഇന്റർനെറ്റ് കണക്ഷനുകൾ സുരക്ഷിതമായിരിക്കണം
ഓസിന് കിട്ടുമ്പോൾ ആസിഡും കുടിക്കും എന്നൊരു പരിഹാസ പ്രയോഗം കേട്ടിരിക്കും. അത് പോലെയാണ് സൌജന്യ ഇന്റർനെറ്റ് കിട്ടുമ്പോൾ നമ്മുടെ കാര്യം. പൊതുവിടങ്ങളിൽ ലഭിക്കുന്ന സൌജന്യ വൈഫൈ കണക്ഷനുകളിൽ കണക്റ്റ് ചെയ്യാത്തവരായി ആരുമില്ല. കണക്റ്റ് ചെയ്യുന്നത് മാത്രമല്ല, ആ കണക്ഷൻ ഉപയോഗിച്ച് ഷോപ്പിങും ബാങ്കിങും പേയ്മെന്റും എല്ലാം നാം ചെയ്യും.

ചില അത്യാവശ്യ സമയങ്ങളിൽ വേറെന്ത് ചെയ്യും എന്ന ചോദ്യം ചിലർ ചോദിക്കാറുണ്ട്. ഇത് വളരെ അപകടം പിടിച്ച പ്രവണതയാണെന്ന കാര്യം ആദ്യം മനസിലാക്കണം. സുരക്ഷിതമല്ലാത്ത ഇന്റർനെറ്റ് കണക്ഷനുകൾ വഴി നടത്തുന്ന പണം ഇടപാടുകൾ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോരാൻ കാരണം ആയേക്കും. എത്ര അതിശയകരമായ ആനുകൂല്യമായാലും ശരി സുരക്ഷിതമല്ലാത്ത ഇന്റർനെറ്റ് കണക്ഷനുകൾ ഉപയോഗിച്ച് ബാങ്ക് ട്രാൻസാക്ഷനുകളും പേയ്മെന്റും നടത്തരുത്.

അതിനാൽ, ഓൺലൈനിൽ പേയ്‌മെന്റുകൾ നടത്തുമ്പോൾ എല്ലായ്പ്പോഴും സെക്യുർ ആയ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യുക. കൂടാതെ, ശക്തമായ പാസ്‌വേഡ് ഉപയോഗിച്ച് നിങ്ങളുടെ ഹോം വയർലെസ് ഇന്റർനെറ്റ് കണക്ഷൻ സുരക്ഷിതമാക്കാനും ശ്രദ്ധിക്കുക. ഓൺലൈൻ ബാങ്കിങ് ഫ്രോഡുകളിൽ നിന്നും അകന്ന് നിൽക്കാനുള്ള കൂടുതൽ മാർഗങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ഫിഷിങ്, വിഷിങ് സ്കാമുകളിൽ നിന്നും അകലം പാലിക്കുക
ദിനംപ്രതിയെന്നോണമാണ് രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ കൂടി വരുകയാണ്. സാമ്പത്തിക വിവരങ്ങൾ ആവശ്യപ്പെട്ടുള്ള മെയിലുകളും കോളുകളും മെസേജുകളുമൊക്കെ നിങ്ങൾക്കും ലഭിച്ചിട്ടുണ്ടാകും. ക്യാഷ്ബാക്ക്, റിവാർഡുകൾ മുതലായവ ഓഫർ ചെയ്താണ് തട്ടിപ്പുകാർ ഇത്തരം വിവരങ്ങൾ ആവശ്യപ്പെടുന്നത്. ബാങ്ക് ആവശ്യം എന്ന നിലയിൽ ഒടിപി ആവശ്യപ്പെടുന്ന ജീവനക്കാരനായും തട്ടിപ്പുകാർ ആളുകളെ സമീപിക്കുന്നു.

അവർക്ക് ആവശ്യമായ വിവരങ്ങൾ ലഭിച്ച് കഴിഞ്ഞാൽ, നിങ്ങളുടെ അറിവില്ലാതെ തന്നെ തട്ടിപ്പുകാർക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ ആക്സസ് ചെയ്യാൻ കഴിയും. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക, പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുക്കാതിരിക്കുക എന്നതൊക്കെയാണ് സ്കാമുകളിൽ പെടാതിരിക്കാനുള്ള ഏക മാർഗമെന്ന് പറയുന്നത്.

നിങ്ങളുടെ കമ്പ്യൂട്ടറുകൾ സുരക്ഷിതമാക്കുക
സൈബർ ആക്രമണങ്ങൾ വർധിച്ച് വരുന്ന കാലമാണെന്ന് അറിയാമല്ലോ. നിങ്ങളുടെ സ്വകാര്യ കമ്പ്യൂട്ടറിൽ ആന്റിവൈറസ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ കമ്പ്യൂട്ടറിൽ ആന്റിവൈറസ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുക മാത്രമല്ല പതിവായി അപ്‌ഡേറ്റ് ചെയ്യുകയും എനേബിൾ ചെയ്യുകയും വേണം. നിങ്ങളുടെ സെൻസിറ്റീവ് ആയ വിവരങ്ങൾ നഷ്ട്പ്പെടാതിരിക്കാൻ സുരക്ഷിതമായ ഡിവൈസുകൾ അനിവാര്യം ആണ്.

ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കുക
യാത്ര ആനുകൂല്യങ്ങളും പാക്കേജുകളും മറ്റും വാഗ്‌ദാനം ചെയ്‌ത് നിരവധി കാർഡ് തട്ടിപ്പുകളാണ് നടക്കുന്നത്. നിങ്ങളുടെ കാർഡ് നഷ്‌ടപ്പെട്ടാൽ, അത് ഉടൻ ബാങ്കിൽ റിപ്പോർട്ട് ചെയ്‌ത് കാർഡ് ബ്ലോക്ക് ചെയ്യണം. അതിലുപരിയായി, നിങ്ങളുടെ ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ അജ്ഞാതമായ കോളുകളുമായോ ടെക്‌സ്‌റ്റുകളുമായോ ഒരിക്കലും പങ്കിടരുത്. കൂടാതെ, ഒരു യഥാർഥ പിഒഎസ് മെഷീൻ വഴി മാത്രം ഇടപാടുകൾ നടത്തുക.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470