നെക്‌സസ് 6 ഈ ടിപ്‌സുകളിലൂടെ മികച്ച രീതിയില്‍ ഉപയോഗിക്കാം...!

മികച്ച ചിപ്‌സെറ്റ്, ഒഎസ്, ക്യാമറാ ഓപ്ഷന്‍ തുടങ്ങിയവയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകള്‍. മികച്ച ഹാര്‍ഡ്‌വയറും ഉപയോക്തൃ സൗഹൃദമായ സോഫ്റ്റ്‌വയറും ഇതിനെ ഗൂഗിളിന്റെ ഫഌഗ്ഷിപ് ഫോണാക്കുന്നു.

ഒരു ആന്‍ഡ്രോയിഡ് ഡിവൈസ് എന്നതിനപ്പുറം ഈ ഡിവൈസിനെ മുന്തിയ ഫോണാക്കുന്ന സവിശേഷതകള്‍ എന്തൊക്കെയാണെന്ന് നോക്കുകയാണ് ഇവിടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നെക്‌സസ് 6 ഈ ടിപ്‌സുകളിലൂടെ മികച്ച രീതിയില്‍ ഉപയോഗിക്കാം...!

ലോലിപോപ്പിലുളള ഒരു പുതിയ സവിശേഷതയാണ് ഇത്. നിങ്ങളുടെ പഴയ ഡിവൈസില്‍ എന്‍എഫ്‌സി ഉണ്ടെങ്കില്‍ ഡിവൈസുകളെ ടാപ് ചെയ്തു കൊണ്ട് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഇന്‍ഫോ, സെറ്റിങ്‌സ്, ഡാറ്റാ, വിഡ്ജറ്റ്‌സ്, ആപ്‌സ് മുതലായവ നെക്‌സസ് 6-ലേക്ക് സിങ്ക് ചെയ്യാവുന്നതാണ്.

നെക്‌സസ് 6 ഈ ടിപ്‌സുകളിലൂടെ മികച്ച രീതിയില്‍ ഉപയോഗിക്കാം...!

നിങ്ങളുടെ ഫോണ്‍ മറ്റൊരാള്‍ക്ക് നല്‍കുമ്പോള്‍ അതിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ചില പ്രത്യേക ആപുകള്‍ ഉപയോഗിക്കത്തക്ക രീതിയില്‍ അത് പിന്‍ ചെയ്യാവുന്നതാണ്. Settings > Security > Screen pinning എന്നതിലേക്ക് പോയി ഈ സവിശേഷത പ്രാപ്തമാക്കാവുന്നതാണ്.

നെക്‌സസ് 6 ഈ ടിപ്‌സുകളിലൂടെ മികച്ച രീതിയില്‍ ഉപയോഗിക്കാം...!

3,220 എംഎഎച്ചിന്റെ ബാറ്ററിയാണ് നെക്‌സസ് 6-നുളളത്. ചില സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ഊര്‍ജം നിങ്ങള്‍ക്ക് ആവശ്യമായി വരികയാണെങ്കില്‍ ബാറ്ററി സേവര്‍ ഓപ്ഷന്‍ ഉപയോഗിക്കാവുന്നതാണ്. Settings > Battery > tap the menu button എന്നതിലേക്ക് പോയി ഈ സവിശേഷത പ്രാപ്തമാക്കാവുന്നതാണ്.

നെക്‌സസ് 6 ഈ ടിപ്‌സുകളിലൂടെ മികച്ച രീതിയില്‍ ഉപയോഗിക്കാം...!

നിങ്ങള്‍ എത്ര മാത്രം ഡാറ്റാ ഉപയോഗിച്ചു എന്ന് അറിയുന്നതിനായി ഈ സവിശേഷത സഹായിക്കുന്നതാണ്. ക്വിക്ക് സെറ്റിങ്‌സിലുളള ഡാറ്റാ കണക്ഷനില്‍ ടാപ് ചെയ്ത് കൊണ്ട് നിങ്ങള്‍ക്ക് ഡാറ്റാ ഉപയോഗം അറിയാവുന്നതാണ്.

നെക്‌സസ് 6 ഈ ടിപ്‌സുകളിലൂടെ മികച്ച രീതിയില്‍ ഉപയോഗിക്കാം...!

നിങ്ങള്‍ക്ക് വരുന്ന നോട്ടിഫിക്കേഷനുകള്‍ ഇച്ഛാനുസൃതമാക്കാന്‍ നെക്‌സസ് 6-ലും ലോലിപോപ്പിലും സാധിക്കുന്നതാണ്. ഇത് പ്രാപ്തമാക്കുന്നതിനായി Settings > Sound & notification > App notifications എന്നതിലേക്ക് പോകുക.

നെക്‌സസ് 6 ഈ ടിപ്‌സുകളിലൂടെ മികച്ച രീതിയില്‍ ഉപയോഗിക്കാം...!

നിങ്ങള്‍ക്ക് നെക്‌സസ് 6 സ്മാര്‍ട്ട് ലോക്ക് ചെയ്യാവുന്നതാണ്, ഇതുവഴി നിങ്ങളുടെ ഫോണ്‍ സുരക്ഷിതമാണെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാവുന്നതാണ്. ഇത് പ്രാപ്തമാക്കുന്നതിനായി Settings > Security > Smart Lock എന്നതിലേക്ക് പോകുക.

നെക്‌സസ് 6 ഈ ടിപ്‌സുകളിലൂടെ മികച്ച രീതിയില്‍ ഉപയോഗിക്കാം...!

തങ്ങളുടെ ആപുകള്‍ ഇച്ഛാനുസൃതമാക്കാന്‍ ലോക്ക് സ്‌ക്രീനില്‍ തന്നെ ആപ് ഷോര്‍ട്ടുകള്‍ സ്ഥാപിക്കാന്‍ ആന്‍ഡ്രോയിഡ് ലോലിപോപ്പ് സഹായിക്കുന്നു.

നെക്‌സസ് 6 ഈ ടിപ്‌സുകളിലൂടെ മികച്ച രീതിയില്‍ ഉപയോഗിക്കാം...!

ഗൂഗിള്‍ നൗ തുറക്കുന്നതിനായി ഹോം ബട്ടണില്‍ നിന്ന് മുകളിലേക്ക് സൈ്വപ് ചെയ്യുക. ഇടതുവശത്ത് നിന്ന് സൈ്വപ് ചെയ്ത് സെറ്റിങ്‌സില്‍ ടാപ് ചെയ്യുക. തുടര്‍ന്ന് വോയിസില്‍ ടാപ് ചെയ്യുക, അതിനുശേഷം ഓകെ ഗൂഗിള്‍ ടാപ് ചെയ്യുക. നെക്‌സസ് 6 ലോക്ക് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ തന്നെ, ശബ്ദം ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന സവിശേഷതയാണ് ഇത്.

നെക്‌സസ് 6 ഈ ടിപ്‌സുകളിലൂടെ മികച്ച രീതിയില്‍ ഉപയോഗിക്കാം...!

ഭീമാകാരമായ നെക്‌സസ് 6-ന്റെ ഡിസ്‌പ്ലേ കീബോര്‍ഡില്‍ ധാരാളം സവിശേഷതകളാണ് നല്‍കുന്നത്.

നെക്‌സസ് 6 ഈ ടിപ്‌സുകളിലൂടെ മികച്ച രീതിയില്‍ ഉപയോഗിക്കാം...!

രണ്ട് വിരലുകള്‍ ഉപയോഗിച്ച് താഴേക്ക് സൈ്വപ് ചെയ്യുക. പ്രൊഫൈല്‍ ഐക്കണില്‍ ടാപ് ചെയ്ത് നിങ്ങളുടെ അക്കൗണ്ട് തിരഞ്ഞെടുത്ത് മോര്‍ സെറ്റിങ്‌സ് എന്നതില്‍ ടാപ് ചെയ്യുക, അടുത്ത സ്‌ക്രീനിലേക്ക് കടന്ന് നിങ്ങളുടെ അക്കൗണ്ടില്‍ ടാപ് ചെയ്യുമ്പോള്‍, ഒരു പോപ് അപ് പ്രത്യക്ഷപ്പെടുന്നതാണ്. ഇവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഫോട്ടോ മാറ്റാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Expert Tricks for Nexus 6 Owners.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot