Just In
- 11 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- 14 hrs ago
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
- 14 hrs ago
മോഹങ്ങൾ നിറവേറ്റാൻ സമയമായി! ഐഫോൺ 13ന്റേതിനെക്കാൾ താഴ്ന്ന വിലയിൽ ഐഫോൺ 14; ഫ്ലിപ്കാർട്ടിൽ ഇളവ് 12,000 രൂപവരെ
- 17 hrs ago
ഏറെ നാളായി കളത്തിലുണ്ട്, സാധുവാണ്, അറിയാമോ? 449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ
Don't Miss
- News
വീട്ടമ്മയെ ആക്രമിച്ച് മാല കവര്‍ന്നു; കുപ്രസിദ്ധ മോഷ്ടാവ് കൂമന് ജോളി പോലീസ് പിടിയില്‍.
- Lifestyle
കറുത്തിരുണ്ട ചുരുളന്‍ മുടിക്ക് നല്ല പച്ചക്കറിവേപ്പിലയും ആവണക്കെണ്ണയും
- Sports
സിറാജ് പഴ സിറാജല്ല, 'റിച്ച് ഡാ'-കോടികളുടെ സമ്പാദ്യം! കാര്‍ കളക്ഷനുമുണ്ട്- അറിയാം
- Movies
സൗഭാഗ്യ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ അവര്‍ക്ക് മനസിലായി; പട്ടികളുടെ കൂടെ മകളെ കളിപ്പിക്കുന്നതിനെ പറ്റി അര്ജുൻ
- Automobiles
റെയിൽ പാളങ്ങൾ എന്തുകൊണ്ട് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചുകൂടാ? ഇന്നും ഇരുമ്പിൽ തന്നെ തുടരുന്നതെന്ത്?
- Finance
9/10 ഓപ്ഷന് ട്രേഡര്‍മാരും നഷ്ടത്തില്‍, എന്തുകൊണ്ട് ഭൂരിപക്ഷം പേര്‍ക്കും പണം നഷ്ടപ്പെടുന്നു? 3 കാരണങ്ങള്‍
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
പോക്കറ്റിൽ വാട്സാപ്പുണ്ടേൽ വഴിയിൽ ഭയം വേണ്ട; ഫാസ്ടാഗ് റീച്ചാർജ് സേവനം ഒരുക്കി വാട്സാപ്പ്
ഉപഭോക്തൃ സൗഹൃദ ഫീച്ചറുകൾ അവതരിപ്പിക്കുന്നവരിൽ എപ്പോഴും ശ്രദ്ധ പുലർത്താറുള്ള വാട്സാപ്പ് ഇപ്പോൾ അത്തരത്തിൽ ഒരു പുത്തൻ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. യാത്രകളിലും മറ്റും ഏറെ ഉപകാരപ്പെടുന്നൊരു ഫീച്ചർ. എന്താണെന്നല്ലേ?. വാട്സാപ്പ് വഴി ഇനി ഫാസ്ടാഗും റീച്ചാർജ് ചെയ്യാം എന്നതാണ് അത്. മുമ്പ് വാട്സാപ്പ് പണം കൈമാറ്റം ചെയ്യാൻ സൗകര്യം ഒരുക്കിയത് ഉപയോക്താക്കൾക്ക് ഏറെ സഹായകമായിരുന്നു.

അതേ മാതൃകയിൽ ഈ പുതിയ ഫാസ്ടാഗ് റീച്ചാർജ് സൗകര്യവും ഏറെ പ്രയോജനപ്രദമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ നിലവിൽ എല്ലാ ഉപഭോക്താക്കൾക്കും ഈ സൗകര്യം ലഭ്യമാകില്ല. തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക്, അതും ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് മാത്രമാണ് ആദ്യ ഘട്ടത്തിൽ ഈ സൗകര്യം ലഭിക്കുക. ഭാവിയിൽ മറ്റു ബാങ്കുകളും ഈ സൗകര്യം നൽകിയേക്കാം.

ഫാസ്ടാഗ് റീചാർജ് ചെയ്യുന്നതിനായി ഉപഭോക്താക്കൾക്ക് വാട്സാപ്പ് ക്ലോസ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. മറ്റ് ആപ്പുകളെയോ ബാങ്ക് വെബ്സൈറ്റുകളെയോ ആശ്രയിക്കാതെ മൊബൈൽ റീചാർജ് ചെയ്യാൻ സാഹചര്യം ഒരുക്കിയതിനു സമാനമായാണ് ഈ സൗകര്യവും വാട്സാപ്പ് നൽകിയിരിക്കുന്നത്.

വാട്സാപ്പ് ഉപയോഗിച്ച് ഫാസ്ടാഗ് റീച്ചാർജ് ചെയ്യുന്നതിനുള്ള നടപടികൾ
ഐഡിഎഫ്സി ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് ആണ് നിലവിൽ ഈ സൗകര്യം ലഭിക്കുക എന്ന് പറഞ്ഞല്ലോ. ഈ ഉപഭോക്താക്കൾ തങ്ങളുടെ വാട്സാപ്പിൽ നിന്ന് ബാങ്കിന്റെ ഔദ്യോഗിക വാട്സാപ്പ് ചാറ്റ് ബോട്ട് നമ്പരായ +91- 9555555555 എന്ന നമ്പരിലേക്ക് HI എന്ന് മെസേജ് അയയ്ക്കുക. റീച്ചാർജ് ചെയ്യുന്നതിന് മുമ്പായി ഉപഭോക്താക്കൾ ഈ നമ്പർ സേവ് ചെയ്ത് സൂക്ഷിച്ചിരിക്കണം.

വാട്സാപ്പ് ചാറ്റ്ബോട്ട് സേവനം ആരംഭിക്കുമ്പോൾ സേവനം തെരഞ്ഞെടുത്ത ശേഷം തുക നൽകുക. തുടർന്ന് ഒടിപി വഴി ഇടപാട് ഉറപ്പിക്കുക. ഇതിനു ശേഷം ഉപഭോക്താക്കൾക്ക് ഇടപാട് നടന്നതിന്റെ ഒരു നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും. മറ്റ് ആപ്പുകൾ തുറക്കാത് പണ ഇടപാടുകൾ നടത്താനുള്ള സേവനം അടുത്തടെയാണ് വാട്സാപ്പ് അവതരിപ്പിച്ചത്.

വാട്സാപ്പ് മാർഗത്തിൽ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ള ആളുകൾക്ക് തുക അയയ്ക്കാൻ പറ്റുന്ന തരത്തിലുള്ള ഈ സേവനം ഏറെ ഹിറ്റായിരുന്നു. അനായാസമായി കൈകാര്യം ചെയ്യാം എന്നതായിരുന്നു ഈ ഫീച്ചർ വിജയിക്കാനുള്ള പ്രധാന കാരണം. വാട്സാപ്പ് മാർഗത്തിൽ ഫാസ്ടാഗ് റീച്ചാർജ് ചെയ്യാനുള്ള സൗകര്യവും ഇത്തരത്തിൽ ആളുകൾ സീകരിക്കും എന്നാണ് കരുതപ്പെടുന്നത്.

ഐഡിഎഫ്സി ബാങ്കുമായി ചേർന്നുള്ള ഫാസ്ടാഗ് സംവിധാനം മികച്ചൊരു നീക്കമാണെന്നും രാജ്യത്തെ എല്ലായിടത്തും ഈ സേവനം എത്തിക്കാനുള്ള തയാറെടുപ്പിലാണ് തങ്ങളെന്നും വാട്സാപ്പിന്റെ ഇന്ത്യയിലെ മേധാവി അഭിജിത് ബോസ് പറഞ്ഞു. ഡിജിറ്റൽ ഇടപാടുകൾ സുഗമമാക്കി കൂടുതൽ പേരിലേക്ക് എത്തിക്കാൻ തങ്ങൾ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.

ബിസിനസിനെ സഹായിക്കാൻ കഴിയും വിധം ബുദ്ധിപരമായും വ്യക്തിപരമായും ആളുകളെ സഹായിക്കാൻ വാട്സാപ്പിന് കഴിയുമെന്ന് അഭിജിത് ബോസ് പ്രതികരിച്ചു. ഏറെ സമയവും പ്രയത്നവും വേണ്ടിവന്നിരുന്ന ജോലികൾ ഒരു വാട്സാപ്പ് ചാറ്റ്ബോട്ടിന്റെ സഹായത്താൽ ഏറ്റവും അനായാസമാക്കാനും ജനകീയമാക്കാനും വാട്സാപ്പിന് കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കൾക്ക് മികച്ച അനുഭവം സമ്മാനിക്കാൻ വാട്സാപ്പ് വഴിയുള്ള ഫാസ്ടാഗ് റീച്ചാർജ് സംവിധാനം ഒരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ബി മാധവൻ പറഞ്ഞു. ഈ സംവിധാനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും വിധത്തിൽ വികസിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ വിശ്വസ്തമായ സേവനം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഇന്ധനം, പാർക്കിങ്, ടോൾ, എന്നിങ്ങനെ അനവധി കാര്യങ്ങൾക്കായി പേമെന്റ് നടത്താമെന്നും അദ്ദേഹം അറിയിച്ചു.

വാട്സാപ്പുമായി ചേർന്ന് ഫാസ്ടാഗ് റീചാർജ് സേവനം കൊണ്ടുവരാൻ തീരുമാനിച്ചത് തങ്ങളുടെ ഒരു മികച്ച തീരുമാനം ആയിരുന്നെന്നും രാജ്യത്തെ മറ്റു ബാങ്കുകൾക്ക് ഇല്ലാത്ത ഒരു സേവനം തങ്ങൾക്ക് അവതരിപ്പിക്കാനും വിജയകരമാക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് മുന്നോട്ടു വച്ച ഈ ആശയം ഏറ്റെടുത്ത് മറ്റു ബാങ്കുകളും മുന്നോട്ടുവന്നാൽ കൂടുതൽ ആളുകൾക്ക് വാട്സാപ്പിന്റെ ഈ സേവനം ഉപകാരപ്പെടും എന്നു തീർച്ച.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470