Home
How to

ബാലൻസ് ഉണ്ടായിട്ടും കാര്യമില്ല, KYC പൂർണ്ണമല്ലെങ്കിൽ ഫാസ്ടാഗ് പ്രവർത്തിക്കില്ല; അ‌പ്ഡേറ്റ് ചെയ്യേണ്ട വിധം ഇതാ

കെ​വൈസി (Know Your Client) പൂർണ്ണമല്ലാത്ത ഫാസ്ടാഗുകൾ ജനുവരി 31ന് ശേഷം പ്രവർത്തിക്കില്ലെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അറിയിച്ചു. രാജ്യത്ത് ഉടനീളമുള്ള ടോൾ ബൂത്തുകളിൽ ഓട്ടോമാറ്റിക്കായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമാണ് ഫാസ്ടാഗ്. 2021 ഫെബ്രുവരിയിലാണ് കേന്ദ്ര സർക്കാർ ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കിയത്.

രാജ്യത്തെ വാണിജ്യ വാഹനങ്ങൾ ഉൾപ്പെടെ എല്ലാ നാലു ചക്ര വാഹനങ്ങൾക്കും ഫാസ്‌ടാഗ് ( FASTag) ഉണ്ടായിരിക്കണമെന്നാണ് സർക്കാർ നയം. ഫാസ്ടാഗ് ഇല്ലെങ്കിൽ ടോൾപ്ലാസകളിൽ കൂടുതൽ പണം വാഹനങ്ങൾ നൽകേണ്ടിവരും. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ആണ് ഫാസ്ടാഗ് സംവിധാനം പ്രവർത്തിക്കുന്നത്.

KYC പൂർണ്ണമല്ലെങ്കിൽ ഫാസ്ടാഗ് പ്രവർത്തിക്കില്ല; ചെയ്യേണ്ടത് ഇതാ

വാഹന ഉടമകൾക്കും ടോൾ പ്ലാസ ജീവനക്കാർക്കും ഫാസ്ടാഗ് സംവിധാനം ഏറെ സമയലാഭം നൽകുന്നു. കാറിന്റെ വിൻഡ്ഷീൽഡിൽ പതിക്കുന്ന സ്റ്റിക്കർ വഴിയാണ് ഫാസ്ടാഗ് പണമിടപാട് നടക്കുന്നത്. ഒരു ബാങ്ക് അക്കൗണ്ടുമായോ പ്രീപെയ്ഡ് കാർഡുമായോ ഫാസ്ടാഗ് ബന്ധിപ്പിച്ചിരിക്കുന്നു. ഫാസ്ടാഗ് സ്റ്റിക്കറുള്ള കാർ ടോൾ ബൂത്തിലെത്തുമ്പോൾ RFID സാങ്കേതികവിദ്യയിലൂടെ ടാഗ് സ്കാൻ ചെയ്യുകയും ടോൾത്തുക കുറയ്ക്കുകയും ചെയ്യുന്നു.

ഫാസ്ടാഗ് വ്യാപകമായിട്ടും, ഒരു ഫാസ്ടാഗ് ഒന്നിലധികം വാഹനങ്ങൾക്ക് നൽകുന്നത് ടോൾ പ്ലാസകളിൽ അനാവശ്യ കാലതാമസത്തിന് ഇടയാക്കാറുണ്ട്. ഇത് പരിഹരിക്കുന്നതിനായി, ഒന്നിലധികം വാഹനങ്ങൾക്ക് ഒരൊറ്റ ഫാസ്ടാഗ് ഉപയോഗിക്കുന്നത് സർക്കാർ നിരുത്സാഹപ്പെടുത്തുന്നു. ശരിയായ KYC ഇല്ലാതെ ഫാസ്‌ടാഗുകൾ ഇഷ്യൂ ചെയ്യുന്നതാണ് ഡ്യൂപ്ലിക്കേഷൻ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

KYC പൂർണ്ണമല്ലെങ്കിൽ ഫാസ്ടാഗ് പ്രവർത്തിക്കില്ല; ചെയ്യേണ്ടത് ഇതാ

ഫാസ്ടാഗ് സംവിധാനത്തിൽ നിലവിലുള്ള ചില പോരായ്മകൾ മറികടക്കാൻ കെ​വൈസി കർശനമാക്കണം എന്നാണ് തീരുമാനം. കെ​വൈസി അ‌പൂർണ്ണമായ ഫാസ്ടാഗുകൾ ഡീആക്ടിവേറ്റ് ചെയ്യാനോ, ബ്ലാക്ക്ലിസ്റ്റ് ചെയ്യാനോ സാധ്യതയുണ്ട്.
ഇത് ഒഴിവാക്കാൻ 2024 ജനുവരി 31-നകം ഏറ്റവും പുതിയ ഫാസ്‌ടാഗിൽ KYC വിവരങ്ങൾ പൂർണ്ണമാണെന്ന് ഫാസ്‌ടാഗ് ഉടമകൾ ഉറപ്പാക്കണം.

ഉപയോക്താക്കൾക്ക് അവരുടെ KYC വിശദാംശങ്ങൾ ഇന്ത്യൻ ഹൈവേസ് മാനേജ്‌മെൻ്റ് കമ്പനി ലിമിറ്റഡ് (IHMCL) ഫാസ്‌ടാഗ് പോർട്ടൽ വഴി ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാം. അല്ലെങ്കിൽ ഫാസ്ടാഗ് നൽകിയ ബാങ്ക് ശാഖ സന്ദർശിച്ച് ഓഫ്‌ലൈനായും അപ്‌ഡേറ്റ് ചെയ്യാം. ഓൺ​ലൈനായി ഫാസ്‌ടാഗ് KYC അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പരിചയപ്പെടാം.

ഓൺ​ലൈനായി ഫാസ്‌ടാഗ് KYC അപ്‌ഡേറ്റ് ചെയ്യുന്ന വിധം: IHMCL FASTag പോർട്ടലിൽ ലോഗിൻ ചെയ്യുക. തുടർന്ന് ​മൈ പ്രൊ​ഫൈൽ എന്നതിലേക്ക് നാവിഗേറ്റ് ചെയ്ത് KYC സ്റ്റാറ്റസ് പരിശോധിക്കുക. ശേഷം KYC' ടാബിൽ ക്ലിക്ക് ചെയ്യുക, ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകി സബ്മിറ്റ് ബട്ടൺ ക്ലിക്കുചെയ്യുക. അ‌തോടെ KYC അ‌പ്ഡേറ്റ് പൂർത്തിയാകും.

KYC പൂർണ്ണമല്ലെങ്കിൽ ഫാസ്ടാഗ് പ്രവർത്തിക്കില്ല; ചെയ്യേണ്ടത് ഇതാ

KYC പ്രോസസ്സ് ചെയ്യുന്നതിന് പരമാവധി ഏഴ് പ്രവൃത്തി ദിവസങ്ങളെടുക്കും. ഫാസ്‌ടാഗ് കെവൈസിക്ക് ആവശ്യമായ രേഖകൾ: വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഐഡൻ്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ. ഇത്രയും രേഖകൾ ​കൈവശം വച്ചുകൊണ്ട് വേണം ഓൺ​ലൈനായി ഫാസ്ടാഗ് അ‌പ്ഡേഷൻ നടത്താൻ.

നമ്മുടെ വാഹനത്തിന്റെ ഫാസ്ടാഗ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം: fastag.ihmcl.com എന്നതിലേക്ക് പോകുക. ശേഷം പേജിൻ്റെ വലതുവശത്തുള്ള ലോഗിൻ ടാബിൽ ക്ലിക്ക് ചെയ്യുക. OTP ഉപയോഗിച്ച് ലോഗിൻ ചെയ്ത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുക. തുടർന്ന് ഫാസ്‌ടാഗിൻ്റെ കെവൈസി സ്റ്റാറ്റസ് കാണിക്കുന്ന ഡാഷ്‌ബോർഡിലെ എൻ്റെ പ്രൊഫൈൽ വിഭാഗം തിരഞ്ഞെടുക്കുക.

കെ​വൈസി പൂർണ്ണമല്ലാത്ത ഫാസ്ടാഗുകൾ ഫെബ്രുവരി 1 മുതൽ പ്രവർത്തിച്ചേക്കില്ല. ടോൾ പ്ലാസകളിൽ ചെല്ലുമ്പോഴാകും ഫാസ്ടാഗ് പ്രവർത്തിക്കാത്ത വിവരം അ‌റിയുക. ഇത് സമയനഷ്ടത്തിനും അ‌ധിക തുക ചെലവാകുന്നതിനും കാരണമാകും. ഇത് ഒഴിവാക്കാൻ വാഹന ഉടമകൾ ഓൺ​ലൈനിൽ തങ്ങളുടെ ഫാസ്ടാഗിന്റെ സ്റ്റാറ്റസ് പരിശോധിക്കുന്നത് നല്ലതാണ്.

More from GizBot

Best Mobiles in India

English summary
The National Highway Authority of India (NHAI) has informed that FASTags that do not complete KYC (Know Your Client) will not work after January 31. FASTag is an automatic payment system at toll booths across the country. The central government implemented the FASTag system in February 2021.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X