വിന്‍ഡോസ് ഫോണിലെ ബാറ്ററി ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ അഞ്ചു മാര്‍ഗങ്ങള്‍!!!

Posted By:

സ്മാര്‍ട്ട്‌ഫോണുകളുടെ ബാറ്ററി ചാര്‍ജ് കൂടുതല്‍ സമയം നിലനിര്‍ത്താന്‍ പൊതുവായി പ്രചാരത്തിലുള്ള ചില മാര്‍ഗങ്ങളുണ്ട്. ഇപ്പോള്‍ പല സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളും സ്വയം വികസിപ്പിച്ചെടുത്ത ബാറ്ററി സേവിംഗ് ആപ്ലിക്കേഷനുകളും സംവിധാനങ്ങളും ഫോണിനൊപ്പം നല്‍കുന്നുമുണ്ട്.

പക്ഷേ ഫോണുകളുടെ ബ്രാന്‍ഡുകളും മോഡലുകളും ഓപ്പറേറ്റിംഗ് സിസ്റ്റവും മാറുന്നതിനനുസരിച്ച് ബാറ്ററി ചാര്‍ജ് നിലനിര്‍ത്തുന്നതിനുള്ള സംവിധാനങ്ങളും മാറും. നിലവില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന വിന്‍ഡോസ് ഫോണ്‍ 8 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഫോണുകളില്‍ ബാറ്ററി നിലനിര്‍ത്താന്‍ ചില മാര്‍ഗങ്ങളുണ്ട്. അവ എന്തെല്ലാമെന്നു നോക്കാം.

വായിക്കുക: രക്ഷാബന്ധന്‍ ചിത്രങ്ങള്‍ ഗിസ്‌ബോട്ടുമായി പങ്കുവയ്ക്കു, സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനമായി നേടു

നോക്കിയ വിന്‍ഡോസ് ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Battery Saver

വിന്‍ഡോസ് ഫോണിലെ ബാറ്ററി സേവര്‍ എന്ന ഓപ്ഷന്‍ ഓണ്‍ ചെയ്യുകയാണ് ബാറ്ററി ലാഭിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം. നമ്മള്‍ ഉപയോഗിക്കാതിരിക്കുന്നതും അതേസമയം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ
ആപ്ലിക്കേഷനുകളും സ്‌ക്രീന്‍ അനിമേഷനുകളും താല്‍ക്കാലികമായി പ്രവര്‍ത്തനരഹിതമാക്കി ബാറ്ററിയുടെ ഉപയോഗം കുറയ്ക്കുകയാണ് ബാറ്ററി സേവര്‍ ചെയ്യുന്നത്. ആവശ്യമുള്ളപ്പോള്‍ ഈ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം. ഫോണിന്റെ സെറ്റിംഗ്‌സില്‍ പോയി ബാറ്ററി സേവര്‍ എന്ന ഓപ്ഷന്‍ ഓണ്‍ ചെയ്യുക മാത്രമെ ഇതിനു വേണ്ടു.

 

Lower Screen Brightness

സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് പരമാവധി കുറയ്ക്കുക എന്നതാണ് ബാറ്ററി ലാഭിക്കാനുള്ള മറ്റൊരു മാര്‍ഗം. ഇത് എല്ലാ ഫോണുകളിലും ഗുണകരമാണ്. ബ്രൈറ്റ്‌നസ് വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ച് ബാറ്ററിയുടെ ചാര്‍ജും കുറയും.

 

Turn Off Bluetooth

ബാറ്ററി വന്‍തോതില്‍ ആവശ്യമായി വരുന്ന മറ്റൊന്നാണ് ബ്ലൂടൂത്ത്. ആവശ്യമില്ലാത്ത സമയങ്ങളില്‍ ബ്ലൂടൂത്ത് ഓഫ് ചെയ്യുന്നത് ബാറ്ററി ലാഭിക്കാന്‍ സഹായിക്കും.

 

Turn Off GPS

ബ്ലൂടൂത്ത് പോലെതന്നെ ബാറ്ററി വലിച്ചെടുക്കുന്ന മറ്റൊരു സംവിധാനമാണ് ജി.പി.എസ്. ആവശ്യമില്ലാത്ത സമയങ്ങളില്‍ ജി.പി.എസ്. ഓഫ് ചെയ്യുന്നതാണ് നല്ലത്.

 

How to Charge Your Phone

പലരും ബാറ്ററി പകുതിയാവുമ്പോള്‍തന്നെ റീചാര്‍ജ് ചെയ്യുന്നവരോ മുഴുവനായി ചാര്‍ജ് കയറുന്നതിനു മുമ്പ് ഓഫ് ചെയ്യുന്നവരോ ആണ്. ഇത് ബാറ്ററിയുടെ ആയുസ് കുറയാന്‍ കാരണമാവും. ഫോണിലെ ബാറ്ററി ചാര്‍ജ് 10 ശതമാനത്തില്‍ താഴെ എത്തുമ്പോള്‍ ചാര്‍ജ് ചെയ്യുന്നതാണ് ഏറ്റവും ഉചിതം. അതോടൊപ്പം മുഴുവനായി ചാര്‍ജ് ആവാതെ കണക്ഷന്‍ വേര്‍പെടുത്തുകയും ചെയ്യരുത്. മറ്റൊരുകാര്യം ബാറ്ററി മുഴുവന്‍ തീര്‍ന്ന് ഫോണ്‍ ഓഫ് ആകുന്നതിനും ഇടനല്‍കരുത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
വിന്‍ഡോസ് ഫോണിലെ ബാറ്ററിചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ അഞ്ചുമാര്‍ഗങ്ങള്‍!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot