ഫോൺ വെള്ളത്തിൽ വീണാൽ നിങ്ങൾ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ

  By Shafik
  |

  ഫോൺ വെള്ളത്തിൽ വീഴുന്നതും നനയുന്നതുമെല്ലാം പലപ്പോഴും നമുക്ക് സംഭവിക്കാറുള്ള കാര്യമാണല്ലോ. ഒരു വാട്ടർപ്രൂഫ് ഫോൺ ആണെങ്കിൽ വലിയ പ്രശ്നമൊന്നുമില്ലാതെ രക്ഷപ്പെട്ടേക്കും. എന്നാൽ സാധാരണ ഫോൺ ആണെങ്കിലോ. ചില സമയങ്ങളിലെല്ലാം ഇത്തരത്തിൽ നനയുമ്പോൾ വലിയ പ്രശ്നമില്ലാതെ ഫോൺ രക്ഷപ്പെട്ടേക്കാം. എന്നുകരുതി എല്ലാ സമയത്തും അങ്ങനെ സംഭവിക്കണം എന്നില്ല.

  ഫോൺ വെള്ളത്തിൽ വീണാൽ നിങ്ങൾ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ

   

  ഫോൺ വെള്ളത്തിൽ വീഴുകയോ നനയുകയോ ചെയ്‌താൽ പലപ്പോഴും അതിനെ കേടുകൾ ഇല്ലാതെ തന്നെ പഴയ സ്ഥിതിയിൽ ആക്കാൻ സാധിക്കും. എന്നാൽ അതിന് കേടുപാടുകൾ സംഭവിക്കുക നമ്മുടെ ഭാഗത്തു നിന്നും സംഭവിക്കുന്ന ചില അശ്രദ്ധകൾ കൊണ്ട് മാത്രമായിരിക്കും. അല്ലെങ്കിൽ ഫോൺ നനഞ്ഞതിന് ശേഷം നമ്മൾ അറിവില്ലാതെ ചെയ്തുകൂട്ടുന്ന ചില അബദ്ധങ്ങളും ഇതിന് കാരണമാകും. അതിനാൽ ഫോൺ വെള്ളത്തിൽ വീണുകഴിഞ്ഞാൽ എന്തൊക്കെ കാര്യങ്ങൾ ശരിയാംവിധം ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ചെയ്യാൻ പാടില്ലാത്തത്

  ഫോൺ നനഞ്ഞു അല്ലെങ്കിൽ ഫോണിന്റെ ഉള്ളിൽ വെള്ളം കയറിയിട്ടുണ്ട് എന്ന് മനസ്സിലായാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ പാടില്ല എന്ന് നോക്കാം. ഇതിനാണ് നമ്മൾ ഏറെ പ്രാധാന്യം കൊടുക്കേണ്ടത്. കാരണം ഇത് അനുസരിച്ചായിരിക്കും നമ്മുടെ ഫോൺ വീണ്ടെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് തീരുമാനിക്കാൻ പറ്റുക.

  1. ഫോൺ ഓൺ ചെയ്യരുത്.

  2. ബട്ടണുകൾ ഒന്നും തന്നെ പ്രസ്സ് ചെയ്യരുത്.

  3. അമർത്തുകയോ കുടയുകയോ ചെയ്യരുത്.

  4. ഫോൺ താഴോട്ടും മുകളിലോട്ടും വശങ്ങളിലേക്കും ശക്തിയിൽ ഇളക്കരുത്. ഇത് വെള്ളം കയറിയിട്ടുണ്ടെങ്കിൽ മറ്റു ഭാഗങ്ങളിലേക്ക് കൂടെ എത്താൻ കാരണമാകും.

  5. കൃത്യമായ അറിവില്ലാതെ അളവ് മനസ്സിലാക്കാതെ ഫോൺ ചൂടാക്കരുത്.

  ഒരു പുതിയ ഫോൺ വാങ്ങിയാൽ ഫോണിൽ ആദ്യം മാറ്റേണ്ട 4 കാര്യങ്ങൾ

  എന്തൊക്കെയാണ് ചെയ്യേണ്ടത്

  മുകളിൽ പറഞ്ഞ ഓരോ കാര്യങ്ങളും നിങ്ങൾ ആദ്യമേ ശ്രദ്ധിക്കുക. ഇതിൽ ഏതെങ്കിലും ചെയ്തുപോയാൽ ഒരുപക്ഷെ അത് ഫോൺ ഒരിക്കലും തിരിച്ചുകിട്ടാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിക്കും. ഇനി ഈ വിഷയത്തിൽ എന്തൊക്കെയാണ് നിങ്ങൾ ചെയ്യേണ്ടത് എന്ന് നോക്കാം.

  1. ഫോൺ ഓഫ് ചെയ്യുക.
   

  1. ഫോൺ ഓഫ് ചെയ്യുക.

  മുകളിൽ പറഞ്ഞ കാര്യം അറിയാമല്ലോ. അതിനാൽ ഒരു കാരണവശാലും ഫോൺ ഓൺ ചെയ്യരുത്. ഇനി ഓൺ ആണെങ്കിൽ തന്നെ ഓഫ് ചെയ്യുക. നനഞ്ഞ അവസ്ഥയിൽ ഫോൺ പ്രവർത്തിപ്പിക്കുന്നത് ഉചിതമല്ല.

  2. സിം, മെമ്മറി കാർഡ്, ബാറ്ററി എന്നിവ അഴിക്കുക

  ഫോൺ ഓഫ് ചെയ്‌താൽ അടുത്തതായി ചെയ്യേണ്ടത് ഫോണിലെ മെമ്മറി കാർഡ്, സിം, ബാറ്ററി എന്നിവ അഴിക്കുക എന്നതാണ്. അതിൽ തന്നെ സൂക്ഷിക്കുന്ന പക്ഷം സിം, മെമ്മറി കാർഡ്, ബാറ്ററി എന്നിവക്കും പ്രശ്നം സംഭവിക്കാൻ കാരണമാകും. ബാറ്ററി അഴിക്കാൻ സാധിക്കാത്ത ഫോൺ ആണെങ്കിൽ ബലം പിടിച്ച് അഴിക്കരുത്. അതിന്റെ ആ അവസ്ഥയിൽ താനെ വിടുക.

  3. ഫോൺ തുടയ്ക്കുക.

  ഇനിയാണ് ഫോൺ വൃത്തിയാക്കുന്ന പ്രക്രിയ. മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ഒട്ടും സമയം പാഴാക്കാതെ ചെയ്ത ശേഷം ഫോൺ വൃത്തിയുള്ള തുണിയോ കടലാസോ ഉപയോഗിച്ച് തുടയ്ക്കുക. കഴിയുന്ന അത്രയും ഭാഗങ്ങൾ പൂർണ്ണമായും തുടച്ചു വൃത്തിയാക്കുക.

  സകല കമ്പനികളെയും ഞെട്ടിച്ച് നൂബിയ; ഡിസൈൻ തന്നെ മതിയാകും ഇത് വാങ്ങാൻ

  4. സർവീസ് സെന്റർ

  ഇത് എല്ലാം തന്നെ ചെയ്ത ശേഷം ചെറിയ രീതിയിൽ വെള്ളം കയറിയതാണ്, ആ വെള്ളം എല്ലാം തന്നെ പൂർണ്ണമായും ഒഴിവായി എന്ന് പൂർണ്ണമായും ഉറപ്പുണ്ടെങ്കിൽ മാത്രം കുറച്ചു സമയം കഴിഞ്ഞു മാത്രം ഉപയോഗിച്ച് നോക്കാം. എന്നിട്ട് പരിശോധിക്കുക ഏതെല്ലാം പ്രവർത്തിക്കുന്നു, ഏതൊക്കെ കേടായി എന്നതെല്ലാം. അല്ലാത്ത പക്ഷം ഒരു സർവീസ് സെന്ററിൽ ഫോൺ നേരെയാക്കാൻ കൊടുക്കാവുന്നതാണ്.

  ഫോണിനുള്ളിലെ വെള്ളം പൂർണ്ണമായും വലിച്ചെടുക്കാനുള്ള ഉപകരണം ലഭ്യമാണ്. ഇത് നിങ്ങൾക്ക് ലഭ്യമാണെങ്കിൽ, നിങ്ങൾക്ക് ഉപയോഗിക്കാൻ അറിയുമെങ്കിൽ സർവീസ് സെന്ററിൽ പോകേണ്ടതില്ല. ഇതുപോലെ വേറെയും മാർഗ്ഗങ്ങളുണ്ട്. ചിലതെല്ലാം തന്നെ വ്യക്തമായ അറിവില്ലാതെ ചെയ്താൽ കൂടുതൽ കുഴപ്പങ്ങളെ സൃഷ്ടിക്കൂ എന്നതിനാൽ ഇവിടെ പറയാൻ ആഗ്രഹിക്കുന്നില്ല. ഈ ലേഖനം നിങ്ങൾക്ക് സഹായകമാകും എന്ന് വിശ്വസിക്കുന്നു.

  ഈ വാക്കുകൾ ഗൂഗിളിൽ ഒരിക്കൽ പോലും സെർച്ച് ചെയ്യരുത്

  അങ്ങനെയും ചില വാക്കുകളുണ്ടോ എന്നായിരിക്കും ചിന്ത. എന്നാൽ ഉണ്ട്. ഗൂഗിളിൽ എന്നല്ല, ഇന്റർനെറ്റിൽ തന്നെ എവിടെയും സെർച്ച് ചെയ്യാനോ ടൈപ്പ് ചെയ്യാനോ പാടില്ലാത്ത ചില വാക്കുകൾ. അവയിൽ പ്രധാനപ്പെട്ടവ ഏതൊക്കെയാണെന്ന് നോക്കാം.

  അതിനു മുമ്പായി ചില കാര്യങ്ങൾ പ്രിയവായനക്കാരുടെ അറിവിലേക്കായി. ഈ ലേഖനം വായിച്ചയുടനെ ഈ വാക്കുകൾ ഗൂഗിളിൽ കയറി തിരയേണ്ട. കാരണം ഫലം അത്ര നല്ലതായിരിക്കില്ല. പലതും ഞെട്ടിപ്പിക്കുന്നതും ഒരിക്കലും മറക്കാൻ കഴിയാത്തവയുമായിരിക്കും. നിങ്ങളുടെ അറിവിലേക്കായി ഈ കാര്യങ്ങൾ മനസ്സിലാക്കി വെക്കുക എന്നത് മാത്രം ചെയ്യുക.

   

  1

  ആത്മഹത്യയുടെ ഇംഗ്ളീഷ് വാക്കായ സൂയിസൈഡ് ആണ് ഇവയിൽ പ്രധാനപ്പെട്ട ഒന്ന്. യാതൊരു കാരണവശാലും ഈ വാക്ക് ഗൂഗിൾ സെർച്ച് ചെയ്യാൻ നിൽക്കരുത്. സെർച്ച് ചെയ്‌താൽ തന്നെ നിങ്ങളോട് സഹായത്തിനായുള്ള വിവരങ്ങൾ ആവശ്യപ്പെടുകയും അവ നിങ്ങൾ കൊടുക്കുകയാണെങ്കിൽ നിങ്ങളെ തേടി പോലീസ് എത്തുകയും ചെയ്യും.

  2

  ഈ വാക്ക് കേൾക്കുമ്പോൾ എന്താണോ നിങ്ങൾ പ്രതീക്ഷിക്കുന്നത്, അതൊന്നുമായിരിക്കില്ല ഗൂഗിളിൽ ഈ വാക്ക് തിരഞ്ഞാൽ നിങ്ങൾക്ക് ലഭിക്കുക. തികച്ചും ഭീതിജനകമായ ചില ചിത്രങ്ങളും വാർത്തകളും വിഡിയോകളും ആയിരിക്കും ലഭിക്കുക. ഒരു മനുഷ്യൻ ഒരു കുതിരയാൽ കൊല്ലപ്പെടുന്ന അതിഭീകരമായ ഒരു സംഭവത്തിന്റെ ദൃശ്യങ്ങളായിരിക്കും ലഭിക്കുക.

  3

  ഇതെന്ത്, ക്ലോക്കിന്റെ അത്രയും വലിപ്പമുള്ള ചിലന്തി ആണോ,,? അതെ. പക്ഷെ അതിനു മാത്രം എന്താണ് ഇത്ര പേടിക്കാനോ ഞെട്ടാനോ ഉള്ളതെന്ന് ചിന്തിക്കാൻ വരട്ടെ, കാരണം വിചാരിച്ച അത്രയും നിസ്സാരക്കാരനല്ല ഈ ചിലന്തി. നിങ്ങളുടെയൊക്കെ സകല കണക്കുകൂട്ടലുകൾക്കും ഇത് തെറ്റിക്കും. അതിനാൽ ആ വഴിക്കേ പോകാൻ നിൽക്കേണ്ട.

  4

  ലോകത്തിലെ ഏറ്റവും വൃത്തികെട്ട ഒരു നായയുടെ ചിത്രവും വിഡിയോയുമാണ് ഈ വാക്ക് തിരഞ്ഞാൽ നിങ്ങൾക്ക് ലഭിക്കുക. കണ്ടാൽ അറപ്പ് തോന്നുന്ന ഒരു നായ. എന്നാൽ ചിലർക്കെങ്കിലും അതിനെയെടുത്ത് ഒരു ഡോഗ് സലൂണിൽ കൊണ്ടുപോകാനും മുടിയൊക്കെ വെട്ടി സുന്ദരാക്കാനും തോന്നിയേക്കാം.

  ഇത് മാത്രമല്ല, ഇതിവിടെ കഴിയുന്നുമില്ല. കാരണം ഇതിലും മോശമായ, അറപ്പുണ്ടാക്കുന്ന ഭീതിജനകമായ പല വാക്കുകളും വേറെയുണ്ട്. അവയൊന്നും ഇവിടെ മനപ്പൂർവ്വം കൊടുക്കാതിരിക്കുകയാണ്. എന്തെങ്കിലും സാഹചര്യവശാൽ കാണാനിടയായാൽ ദിവസങ്ങളോളം നിങ്ങളെ വേട്ടയാടുന്നതായിരിക്കും അവ ഓരോന്നും എന്നതിനാൽ അത്തരത്തിലുള്ള ഒന്ന് പോലും ഇവിടെ ചേർത്തിട്ടില്ല. അതുപോലെ മുകളിൽ പറഞ്ഞത് അടക്കമുള്ള ഇത്തരം വാക്കുകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മാത്രമായി എടുക്കുക.

   

  നിങ്ങളുടെ ഫോണിൽ 3D സിനിമകൾ എങ്ങനെ കാണാം

  കുറച്ചു കാലമായി നിങ്ങളിൽ പലരും കേട്ടിരിക്കാൻ സാധ്യതയുള്ള ഒരു പേരാണ് VR ഹെഡ്സെറ്റുകൾ. വിർചുവൽ റിയാലിറ്റി, 3D, 360 ഡിഗ്രി എന്നിങ്ങനെ ഇതുമായി ബന്ധപ്പെട്ട പല വാക്കുകളും കേട്ടിരിക്കാനും സാധ്യതയുണ്ട്. ഇതിങ്ങനെ കേൾക്കുക എന്നതല്ലാതെ നല്ലൊരു പക്ഷം ആളുകൾ ഇന്നും എങ്ങനെയാണ് ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുക എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തവരാണ്.

  നിങ്ങളുടെ കയ്യിൽ ഒരു VR ഹെഡ്സെറ്റുണ്ടെങ്കിൽ അതുകൊണ്ട് നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത് നിങ്ങൾ പ്രതീക്ഷിച്ചതിലുമെല്ലാം ഏറെ അപ്പുറത്തായുള്ള വിശാലമായ ഒരു ദൃശ്യലോകത്തേക്കുമുള്ള കവാടമാണ്. ഒരുപക്ഷെ ചിലരെങ്കിലും ഈ ഉപകരണം വാങ്ങിയിട്ടുണ്ടാകും, പക്ഷെ കൃത്യമായി ഉപയോഗിക്കാൻ അറിയുമായിരിക്കില്ല.

  ചിലർ ഇതിനെ കുറിച്ചുള്ള യാതൊരു വിധ ധാരണയും ഇല്ലാത്തതിനാൽ വാങ്ങാൻ മടി കാണിക്കുന്നവരുമുണ്ടാകും. എന്തായാലും ഈ ലേഖനത്തിലൂടെ എങ്ങനെ എളുപ്പത്തിൽ ഇത് ഉപയോഗിക്കാം, എന്തൊക്കെ ഗുണങ്ങൾ ഇതുകൊണ്ട് നിങ്ങൾക്ക് ലഭിക്കും എന്ന് മനസ്സിലാക്കാം.

  നിങ്ങൾ സിനിമകൾ ഡൗൺലോഡ് ചെയ്യുമ്പോൾ സൈറ്റുകളിൽ 1080p, 720p എന്നിവയുടെ കൂടെ പല സിനിമകൾക്കും കാണാറുള്ള ഒരു ഓപ്ഷൻ ആണല്ലോ 3D. പലരുടെയും ധാരണ 3D സിനിമകൾ കാണണമെങ്കിൽ 3D സപ്പോർട്ട് ചെയ്യുന്ന ടീവികളോ ലാപ്ടോപ്പുകളോ വേണം എന്നാണ്. എന്നാൽ നമ്മൾ ഉപയോഗിക്കുന്ന സ്മാർട്ഫോൺ തന്നെ ധാരാളം ഈ 3D സിനിമകൾ കാണാൻ. അതിനുള്ള സൗകര്യമാണ് ഈ ഹെഡ്സെറ്റുകൾ / ഗ്ലാസ്സുകൾ ഒരുക്കുന്നത്.

   

  How to upload a photo to Facebook without losing quality? - GIZBOT MALAYALAM
  എന്താണ് വാങ്ങേണ്ടത്

  എന്താണ് വാങ്ങേണ്ടത്

  എന്താണ് ഇതിന് വേണ്ടത് എന്ന് ആദ്യം നോക്കാം. 3D ഹെഡ്സെറ്റ്(VR ബോക്സ്) വാങ്ങുക. Google cardboard ആണ് VR ഹെഡ്സെറ്റുകളുടെ ബേസ് മോഡൽ. Google cardboard തന്നെ വേണമെന്നില്ല. അതെ മാതൃകയിലുള്ള ഏതു VR ഹെഡ്സെറ്റും വാങ്ങാവുന്നതാണ്.400രുപ മുതൽ 70000 രുപ വരെയുള്ള ഹെഡ്സെറ്റുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. വില കൂടിയതാണെങ്കിലും കുറഞ്ഞതാണെങ്കിലും പ്രവർത്തനം ഒന്ന് തന്നെ. കൂടുതൽ സവിശേഷതകൾ ഉണ്ടാകും എന്ന വ്യത്യാസമേ ഉള്ളൂ.

  ഇതുകൊണ്ടുള്ള ഉപയോഗങ്ങൾ

  3D വീഡിയോസ്, വിർചുവൽ റിയാലിറ്റി, 360 ഡിഗ്രിയിലുള്ള വീഡിയോസ്, ഗെയിംസ് തുടങ്ങി ഇതുകൊണ്ടുള്ള സാധ്യതകൾ അതിശയിപ്പിക്കുന്നതാണ്. ഇതുപയോഗിച്ച് 3D സിനിമകളും വീഡിയോകളും നമുക്ക് ഫോണിൽ തന്നെ പൂർണ്ണമായും ആസ്വദിക്കാൻ പറ്റും. മികച്ച 3D വീഡിയോസ് യൂട്യൂബിൽ തന്നെ നിരവധി ലഭ്യമാണ്. അതുപോലെ ഇന്റർനെറ്റിൽ പല വെബ്സൈറ്റുകളിലും 3D വിഡിയോകളും സിനിമകളും ലഭ്യമാണ്. ചെറിയ വീഡിയോകൾ മുതൽ പൂർണ്ണ സിനിമകൾ വരെ സുലഭമാണ് പല സൈറ്റുകളിലും.

  രണ്ടാമതുള്ള ഉപയോഗം virtual reality എന്ന അതിനൂതന സാങ്കേതിക വിദ്യയുടെ ലോകത്തേക്കുള്ള കവാടം കൂടിയാണ് ഈ ഹെഡ്സെറ്റുകൾ. ഇവ ഉപയോഗിച്ച് 360 ഡിഗ്രിയിലുള്ള വീഡിയോസ്, ഗെയിംസ്, ഫോട്ടോസ് എന്നിവ കണ്ടു ആസ്വദിക്കാവുന്നതാണ്. അത്ഭുതപ്പെടാവുന്നതാണ്.

  ഒപ്പം ഇത് പിന്തുണയ്ക്കുന്ന ഒരുപാട് ആപ്പുകൾ പ്ലെ സ്റ്റോറിൽ ലഭ്യമാണ്. ഓരോന്നും ഉപയോഗിച്ച് നോക്കാവുന്നതാണ്. അതോടൊപ്പം കിടിലൻ 3D ഫോട്ടോസ് എടുക്കാനും കാണാനും സാധിക്കുന്ന 3D കാമറ ആപ്പിക്കേഷൻ ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്. അവയും ഉപയോഗിച്ച് നോക്കാം.

   

  ഫോൺ സപ്പോർട്ട്

  ഒരുപക്ഷെ ഇന്നിറങ്ങുന്ന ഒരുവിധം എല്ലാ ഫോണുകളിലും VR സപ്പോർട്ട് ചെയ്യുന്നതാണ്. പല ഫോണുകളും ഇൻബിൾട് ആയിത്തന്നെ VR സപ്പോർട്ട് ആണ്. എന്നിരുന്നാലും VR ഗ്ലാസ് വാങ്ങുന്നതിനു മുമ്പു തീർച്ചയായും ഫോൺ സപ്പോർട്ട് ചെയ്യുന്നതാണോ ആണോ എന്ന് അന്വേഷിച്ച് ഉറപ്പു വരുത്തുക.

  ഇതിന് വേണ്ട പ്രധാന ആപ്പുകൾ

  Google cardboard
  Var's VR video player
  3d sterioid camera
  ..

  ഇങ്ങനെ തുടങ്ങി ഒട്ടനവധി ആപ്പുകൾ ലഭ്യമാണ്. എല്ലാം പ്ലെ സ്റ്റോറിൽ തന്നെയുണ്ട്. ഒപ്പം പുതിയ പലതരം ആപ്പുകളും നിത്യേന ഇറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരുപിടി നല്ല ഗെയിംസ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്. അതും ഡൌൺലോഡ് ചെയ്യാം.ഇതോടൊപ്പം ഒട്ടനവധി 3d/vr/360 contents ഇന്റർനെറ്റിലും പ്ലേ സ്റ്റോറിലും ലഭ്യമാണ്. ഓരോന്നും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പരീക്ഷിച്ചു നോക്കാം.

  360° വീഡിയോസ് കാണുവാനായി യുട്യൂബ് ആണ് ഏറ്റവും മികച്ച ഓപ്ഷൻ. പ്രത്യേകം ചാനലുകൾ തന്നെ ഇത്തരം വീഡിയോസിനായി യുട്യൂബിൽ ഉണ്ട്. ഇനി മറ്റു വെബ്സൈറ്റുകളിൽ ആണ് സെർച്ച് ചെയ്യുന്നതെങ്കിൽ സെർച്ച് ചെയ്യുമ്പോൾ HSBS 3D തന്നെയാണോ എന്നുറപ്പ് വരുത്തിയതിന് ശേഷം മാത്രം ഡൌൺലോഡ് ചെയ്യുക. Analog 3d videos കൂടെ ഉള്ളതിനാൽ മാറിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുക.

  സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുമ്പോൾ പണി കിട്ടാതിരിക്കാൻ..

  പുതിയ ഫോണുകൾ വാങ്ങുന്ന പോലെ തന്നെ ഉപയോഗിച്ച ഫോണുകൾ വാങ്ങുന്നവരും നമ്മുടെ നാട്ടിൽ നിരവധിയുണ്ടല്ലോ. നമ്മൾ മനസ്സിൽ കണ്ട ഒരു ഫോൺ വാങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ പലപ്പോഴും സെക്കൻഡ് ഹാൻഡ് മൊബൈലുകളെയാണ് നമുക്ക് ആശ്രയിക്കേണ്ടി വരിക. സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം പലപ്പോഴും വളരെ നല്ലൊരു ഉപാധി കൂടിയാണിത് എങ്കിലും ഏത് രംഗത്തെയും പോലെ ഇവിടെയും നമ്മൾ ശ്രദ്ധിക്കേണ്ടതായ പലതുമുണ്ട്.

  അല്ലാത്ത പക്ഷം പലപ്പോഴും നമുക്ക് നഷ്ടം പറ്റിയേക്കാം. അതിനാൽ ഒരു സെക്കൻഡ് ഹാൻഡ് മൊബൈൽ വാങ്ങാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനു മുമ്പ് താഴെ പറയാൻ പോകുന്ന കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക.

  ഫോൺ ഒറിജിനൽ തന്നെയാണോ എന്നുറപ്പാക്കുക

  ആളുകൾ ഏറ്റവും കൂടുതൽ കബളിപ്പിക്കപ്പെടുക ഇവിടെയാണ്. പ്രത്യേകിച്ച് അല്പം വില കൂടിയ ഒരു ബ്രാൻഡ് മൊബൈൽ ആണ് വാങ്ങുന്നതെങ്കിൽ. ആപ്പിൾ, സാംസങ് എന്നീ ഫോണുകളിലാണ് ഈ പ്രശ്നം. ഒറിജിനലിനെ വെല്ലുന്ന കോപ്പി ഫോണുകൾ ഇന്ന് സുലഭമാണ്. ആപ്പിൾ ഐഫോൺ ഒക്കെ വാങ്ങുമ്പോൾ കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തുക. സ്വയം മനസ്സിലാകുന്നില്ലെങ്കിൽ മൂന്നാമതൊരാളുടെ സഹായം തേടുക. ഒറിജിനൽ ഫോണിൽ ലഭിക്കുന്ന എല്ലാ പ്രത്യേകതകളും ഇതിൽ കാണാം. അതിനാൽ വളരെ ശ്രദ്ധയോടെ മാത്രം എടുക്കുക.

  ചുരുങ്ങിയത് രണ്ടു ദിവസത്തെ യൂസർ ഗ്യാരണ്ടീയെങ്കിലും വാങ്ങിക്കുക

  പുതിയ ഫോണുകൾ വാങ്ങുമ്പോൾ ഒന്നോ രണ്ടോ കൊല്ലം കമ്പനി ഗ്യാരണ്ടീ ലഭിക്കും. എന്നാൽ ഉപയോഗിച്ച ഫോണുകൾക്കോ.. കുറഞ്ഞത് 2 ദിവസം എങ്കിലും ഉപയോഗിച്ച് നോക്കി കുഴപ്പം ഒന്നുമില്ല എന്ന ഉറപ്പു വരുത്താനായി വാങ്ങുന്ന സമയത്ത് തന്നെ ഇത് പറയുക. ഗ്യാരണ്ടീ തരാൻ പറ്റില്ല എന്ന് പറയുകയാണെങ്കിൽ ആ ഫോൺ എടുക്കാതിരിക്കുന്നത് നന്നാകും.

  വിൽക്കുന്ന ആളുടെ ഒരു ഐഡി കോപ്പി നിർബന്ധമായും വാങ്ങിവെക്കുക

  സെക്കന്റ് ഹാൻഡ് ഫോൺ വാങ്ങുമ്പോൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാര്യം. ഒരു ഷോപ്പിൽ നിന്ന് ആണെങ്കിൽ പ്രശ്നമില്ല. അവരുടെ ബില്ലോ, വിസിറ്റിംഗ് കാർഡോ ധാരാളം. എന്നാൽ മറ്റൊരു വ്യക്തിയിൽ നിന്നുമാണ് വാങ്ങുന്നതെങ്കിൽ യാതൊരു കാരണവശാലും അവരുടെ വിവരങ്ങൾ അറിയാതെ ഫോൺ ഒരിക്കലും വാങ്ങരുത്. മോഷണം നടത്തിയ ഫോണുകൾ വിൽക്കുന്ന റാക്കെറ്റുകൾ ഇന്ന് സജീവമാണ്. നിങ്ങൾ വാങ്ങിയ ഉടനെ ഫോണിന്റെ യഥാർത്ഥ ഉടമ പോലിസിനെയും കൂട്ടി വന്നാൽ പിന്നീട് കയ്യിലുള്ള ഫോണും മാനവും പോവും. ഒപ്പം ജയിലിലും ആവാനുള്ള സാധ്യതയുമുണ്ട്.

  ഫോൺ പരിശോധന എങ്ങനെ എന്തൊക്കെ

  ഫോൺ ഹാർഡ്‌വെയർ സർവീസ് ചെയ്തതാണോ എന്ന് ഒരു പരിധി വരെ മാത്രമേ നമുക്ക് അറിയാൻ പറ്റുകയുള്ളു. പിറകിലെ സ്ക്രുകൾ അഴിച്ചിട്ടുണ്ടെങ്കിൽ നോക്കിയാൽ തന്നെ മനസ്സിലാകും. ചിലയിടത്ത് അവയുടെ പെയിന്റ് ഇളകിയിട്ടുണ്ടാവും. കൂടുതൽ പരിശോധനക്ക് ഒരു ടെക്നീഷ്യന്റെ സഹായം തേടാവുന്നതാണ്.

  ടച്ച് പൂർണമായും ഉപയോഗപ്രദമാണോ എന്ന പരിശോധനക്ക് ആൻഡ്രോയിഡ് ഫോണുകളിൽ തന്നെ ഒരു ഓപ്ഷൻ ഉണ്ട്. ഡെവലപ്പർ സെറ്റിംഗ്സ് ഓൺ ചെയ്യുക. അതിൽ ‘ഷോ ടച്ചസ്' ഓൺ ചെയ്‌താൽ ടച്ച് എത്രത്തോളം പ്രാവർത്തികമാണ് എന്നറിയാം. ഫോൺ ഇനി റൂട്ട് ചെയ്തതാണോ എന്നറിയാനും കൃത്വിമമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഫോണിൽ ഉള്ളത് എന്നും മറ്റും പരിശോധിക്കാനായി ‘ഫോൺ ഇൻഫോ' ആപ്പ് പ്ലെയ്സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്തു ഉപയോഗിച്ച് നോക്കുക. ഒപ്പം പവർ + വോളിയം ഡൌൺ ബട്ടൺ ഫോൺ ഓഫ് ആക്കി അമർത്തിപ്പിടിച്ചാൽ ഫോണിന്റെ റിക്കവറി സെറ്റിംഗ്സ് വരും. അതിൽ കമ്പനി റിക്കവറി തന്നെയാണോ അതോ വേറെ ഏതെങ്കിലുമാണോ എന്നറിയാം.

   

  വൈറസ് ബാധ, സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ

  ഫോണുകളെ സംബന്ധിച്ച് കാര്യമായി വൈറസ് ബാധ ഉണ്ടാവാറില്ല. ഇനി ഉണ്ടായാലും മിക്കതും ഒരു റീസെറ്റിങ് അല്ലെങ്കിൽ ഫാക്ടറി റീസെറ്റ് കൊണ്ട് പരിഹരിക്കപ്പെടും. ഫോൺ സോഫ്റ്റ്‌വെയർ ഏതെങ്കിലും രീതിയിൽ പ്രശ്നമുള്ളതായി തോന്നിയാലും റീസെറ്റ് ചെയ്‌താൽ ഒരു പരിധി വരെ പ്രശ്നങ്ങൾ ഉണ്ടാവില്ല. എന്നിട്ടും റെഡി ആവാത്തത് ആണെങ്കിൽ ആ ഫോൺ തിരിച്ചു കൊടുക്കുന്നത് ഉചിതമാകും.

  കൺട്രി ലോക്ക്, ഡമ്മി ഫോൺ

  ചില ഫോണുകൾ ചില രാജ്യങ്ങളിൽ മാത്രം, അല്ലെങ്കിൽ ചില നെറ്വർക്കുകളിൽ മാത്രം ഉപയോഗിക്കാവുന്ന രീതിയിലാകും കമ്പനി ഇറക്കുക. നമ്മുടെ നാടിനെ സംബന്ധിച്ച് പ്രത്യേകിച്ചും ഗൾഫിൽ നിന്നും മറ്റുമായി വരുന്ന ചില ഫോണുകൾ. അവയിൽ മിക്കതും ഈ ലോക്ക് ഒഴിവാക്കാൻ സാധിക്കുന്നവയാകും. എന്നാൽ ചിലത് യാതൊരു രീതിയിലും ഇവിടത്തെ സിം ഇട്ട് ഉപയോഗിക്കാൻ പറ്റാത്തവയാകും. അതിനാൽ ഈ കാര്യവും മനസ്സിൽ വെക്കുക. ഒരുപക്ഷെ അവർ അവരുടെ വിദേശത്തെ സിം ഇട്ടിട്ടു ആയിരിക്കും നമുക്ക് കാണിച്ചു തരിക. ഇന്റർനാഷണൽ റോമിങ് ഉള്ള നമ്പർ ആണെങ്കിൽ അതിൽ നെറ്റ്‌വർക്ക് സിഗ്നലുകൾ കാണും. ഇത് കണ്ടു വാങ്ങി അബദ്ധത്തിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക.

  ചില ഫോണുകൾ ചില രാജ്യങ്ങളിൽ മാത്രം, അല്ലെങ്കിൽ ചില നെറ്വർക്കുകളിൽ മാത്രം ഉപയോഗിക്കാവുന്ന രീതിയിലാകും കമ്പനി ഇറക്കുക. നമ്മുടെ നാടിനെ സംബന്ധിച്ച് പ്രത്യേകിച്ചും ഗൾഫിൽ നിന്നും മറ്റുമായി വരുന്ന ചില ഫോണുകൾ. അവയിൽ മിക്കതും ഈ ലോക്ക് ഒഴിവാക്കാൻ സാധിക്കുന്നവയാകും. എന്നാൽ ചിലത് യാതൊരു രീതിയിലും ഇവിടത്തെ സിം ഇട്ട് ഉപയോഗിക്കാൻ പറ്റാത്തവയാകും. അതിനാൽ ഈ കാര്യവും മനസ്സിൽ വെക്കുക. ഒരുപക്ഷെ അവർ അവരുടെ വിദേശത്തെ സിം ഇട്ടിട്ടു ആയിരിക്കും നമുക്ക് കാണിച്ചു തരിക. ഇന്റർനാഷണൽ റോമിങ് ഉള്ള നമ്പർ ആണെങ്കിൽ അതിൽ നെറ്റ്‌വർക്ക് സിഗ്നലുകൾ കാണും. ഇത് കണ്ടു വാങ്ങി അബദ്ധത്തിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക.

  ചില ഫോണുകൾ ചില രാജ്യങ്ങളിൽ മാത്രം, അല്ലെങ്കിൽ ചില നെറ്വർക്കുകളിൽ മാത്രം ഉപയോഗിക്കാവുന്ന രീതിയിലാകും കമ്പനി ഇറക്കുക. നമ്മുടെ നാടിനെ സംബന്ധിച്ച് പ്രത്യേകിച്ചും ഗൾഫിൽ നിന്നും മറ്റുമായി വരുന്ന ചില ഫോണുകൾ. അവയിൽ മിക്കതും ഈ ലോക്ക് ഒഴിവാക്കാൻ സാധിക്കുന്നവയാകും. എന്നാൽ ചിലത് യാതൊരു രീതിയിലും ഇവിടത്തെ സിം ഇട്ട് ഉപയോഗിക്കാൻ പറ്റാത്തവയാകും. അതിനാൽ ഈ കാര്യവും മനസ്സിൽ വെക്കുക. ഒരുപക്ഷെ അവർ അവരുടെ വിദേശത്തെ സിം ഇട്ടിട്ടു ആയിരിക്കും നമുക്ക് കാണിച്ചു തരിക. ഇന്റർനാഷണൽ റോമിങ് ഉള്ള നമ്പർ ആണെങ്കിൽ അതിൽ നെറ്റ്‌വർക്ക് സിഗ്നലുകൾ കാണും. ഇത് കണ്ടു വാങ്ങി അബദ്ധത്തിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക.

  മാർക്കറ്റ് വിലയിലും ഒരുപാട് കുറഞ്ഞ വില പറയുമ്പോൾ

  ഈ അവസരം രണ്ടു രീതിയിൽ മനസ്സിലാക്കണം. ഒന്ന് ഒരു ഫോണിന് കാര്യമായ എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ മാത്രമേ ആ ഒരു വില ഇടുകയുള്ളൂ.. അത്തരത്തിൽ ആണെങ്കിൽ വാങ്ങാതെ ശ്രധിക്കാമല്ലോ. എന്നാൽ ചിലർ അവർ ഒരുപാട് രൂപ കൊടുത്ത് വാങ്ങിയ ഫോൺ ആയിരിക്കും. പക്ഷെ അധികം ആരും വാങ്ങാത്ത കാരണത്താലോ പെട്ടെന്ന് കച്ചവടം നടക്കാനോ ഒക്കെ ആയി വില ഒറ്റയടിക്ക് കുറച്ചിടും. അതൊരു ഉപകാരപ്രദമായ കാര്യമാണ്. എന്നാലും എല്ലാം സാമാന്യബുദ്ധി ഉപയോഗിച്ച് ചെയ്യുക.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  Here I am showing how to fix water damaged mobile phones.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more