കാശ്, പണം, തുട്ട്, മണി മണി; ജിപേയിൽ നിന്ന് ഈസിയായി ട്രാൻസാക്ഷൻ ഹിസ്റ്ററി ഡിലീറ്റ് ആക്കാം
ദശലക്ഷക്കണക്കിന് ആളുകൾക്ക് സർവീസ് നൽകുന്ന ഇന്ത്യയിലെ ഒരു ജനപ്രിയ പേയ്‌മെൻ്റ് ആപ്പ് ആണ് ഗൂഗിൾ പേ (Google Pay). യുപിഐ അടിസ്ഥാനമാക്കിയുള്ള ഈ പേയ്‌മെൻ്റ് സിസ്റ്റത്തിൽ, കോൺടാക്‌റ്റിൽ ഇല്ലാത്തവരുമായും പേയ്‌മെൻ്റുകൾ നടത്താൻ അനായാസം സാധിക്കുന്നു. എന്നിരുന്നാലും, ഇത് പ്രൈവസിയെ ചോദ്യം ചെയ്യുന്ന മറ്റൊരു വശവും ഉണ്ട്. ഗൂഗിൾ പേ നിങ്ങളുടെ പണമിടപാടുകളുടെ എല്ലാ ഹിസ്റ്ററിയും സൂക്ഷിക്കാറുണ്ട്. ചില സമയങ്ങളിൽ ട്രാൻസാക്ഷൻ നടന്നോ എന്ന് സംശയമുള്ളപ്പോൾ ഈ ഹിസ്റ്ററ്റി ഗുണം ചെയ്യാറുണ്ട്.
എന്നാൽ ചില സമയങ്ങളിൽ ഇവ ബുദ്ധിമുട്ട് ആകാറുമുണ്ട്. നിങ്ങളുടെ ഗൂഗിൾ പേ ഇടപാടുകളുടെ ഹിസ്റ്ററി വലിയ പണി ഇല്ലാതെ ഒഴിവാക്കാനുള്ള ഒരു ഓപ്‌ഷൻ കമ്പനി നിങ്ങൾക്ക് നൽകുന്നുണ്ട്. മൊബൈലിൽ ഉള്ള ഗൂഗിൾ പേ ആപ്ലിക്കേഷനോ ലാപ്‌ടോപ്പോ ഉപയോഗിച്ച് നിങ്ങളുടെ ഗൂഗിൾ പേ ട്രാൻസാക്ഷൻ ഹിസ്റ്ററി എളുപ്പത്തിൽ ഇല്ലാതാക്കുന്നതിനുള്ള വ്യത്യസ്ത രീതികൾ അടങ്ങിയ ഗൈഡ് ആണ് ഈ ലേഖനത്തിൽ പറയുന്നത്.

മൊബൈൽ ആപ്പ് വഴി ഗൂഗിൾ പേ ട്രാൻസാക്ഷൻ ഹിസ്റ്ററി ഇല്ലാതാക്കുന്നതെങ്ങിനെ എന്ന് ആദ്യം നോക്കാം. മൊബൈൽ ആപ്ലിക്കേഷനിൽ നിന്ന് ഒരാൾക്ക് ഗൂഗിൾ പേ ട്രാൻസാക്ഷൻ ഹിസ്റ്ററി എളുപ്പത്തിൽ ഇല്ലാതാക്കാം. നിങ്ങളുടെ സ്മാർട്ട്ഫോണിലെ ഗൂഗിൾ പേ ആപ്പ് ഓപ്പൺ ആക്കുക. താഴേക്ക് സ്ക്രോൾ ചെയ്ത്, സെറ്റിംഗ്സ് ക്ലിക്ക് ചെയ്യുക. തുടർന്ന് പ്രൈവസി ആൻഡ് സെക്യൂരിറ്റി (Privacy & Security) എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.
ശേഷം ഡാറ്റ ആൻഡ് പേഴ്സണലൈസേഷൻ (Data & Personalization) ഓപ്‌ഷൻ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക. അത് ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ ഗൂഗിൾ അക്കൗണ്ട് പേജിലേക്ക് പോകുന്നതാണ്. അതിൽ കാണുന്ന പേയ്‌മെന്റ് ട്രാൻസാക്ഷൻ ആൻഡ് ആക്ടിവിറ്റി (Payments Transactions & Activity) എന്ന ടൈറ്റിലിന് താഴെ ഗൂഗിൾ പേ ട്രാൻസാക്ഷൻ കാണുവാൻ സാധിക്കും.
നിങ്ങൾക്ക് ഡിലീറ്റ് ചെയ്യേണ്ട ട്രാൻസാക്ഷൻ ഹിസ്റ്ററിക്ക് നേരെ കാണുന്ന ക്രോസ്സ് ബട്ടൺ ക്ലിക്ക് ചെയ്താൽ ആ ട്രാൻസാക്ഷൻ ഹിസ്റ്ററി മാത്രം ഡിലീറ്റ് ആകുന്നതാണ്. അതുപോലെ ഓരോന്നായി നിങ്ങൾക്ക് ഡിലീറ്റ് ചെയ്യാൻ സാധിക്കും. ഓരോന്നായി ഡിലീറ്റ് ചെയ്യാതെ ഒരുമിച്ച് ഡിലീറ്റ് ആക്കണമെങ്കിൽ മുകളിൽ കാണുന്ന ഡിലീറ്റ് ബട്ടൺ പ്രസ്സ് ചെയ്ത് വേണ്ട സമയ പരിധിയിൽ ഉള്ളവയോ അല്ലെങ്കിൽ മൊത്തമായോ ഡിലീറ്റ് ആക്കാവുന്നതാണ്.
നിങ്ങളുടെ ഡെസ്‌ക്‌ടോപ്പിൽ നിന്ന് ഗൂഗിൾ പേ ട്രാൻസാക്ഷൻ ഹിസ്റ്ററി ഇല്ലാതാക്കാനുള്ള ഓപ്‌ഷനും ഗൂഗിൾ നൽകുന്നുണ്ട്. അത് എങ്ങനെ ഇല്ലാതാക്കാമെന്ന് നോക്കാം. നിങ്ങൾ ഉപയോഗിക്കുന്ന https://myaccount.google.com/ എന്ന് ടൈപ്പ് ചെയ്ത് എന്റർ ചെയ്യുക. ശേഷം പേയ്‌മെന്റ്സ് ആൻഡ് സബ്‌സ്‌ക്രിപ്‌ഷൻസ് (Payments & Subscriptions) എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. താഴേക്ക് സ്ക്രോൾ ചെയ്ത് പേയ്മെന്റ് ഇൻഫോ (Payment Info) ക്ലിക്ക് ചെയ്ത് പേയ്‌മെന്റ് ട്രാൻസാക്ഷൻ ആൻഡ് ആക്ടിവിറ്റി (Payments Transactions & Activity) ഓപ്‌ഷൻ ടാപ്പ് ചെയ്യുക.
അപ്പോൾ നിങ്ങളുടെ ട്രാൻസാക്ഷൻ ഹിസ്ടറികൾ വരുന്നതാണ്. നിങ്ങൾക്ക് ഡിലീറ്റ് ചെയ്യേണ്ട ട്രാൻസാക്ഷൻ ഹിസ്റ്ററിക്ക് നേരെ കാണുന്ന ക്രോസ്സ് ബട്ടൺ ക്ലിക്ക് ചെയ്താൽ ആ ട്രാൻസാക്ഷൻ ഹിസ്റ്ററി മാത്രം ഡിലീറ്റ് ആകുന്നതാണ്. അതുപോലെ ഓരോന്നായി നിങ്ങൾക്ക് ഡിലീറ്റ് ചെയ്യാൻ സാധിക്കും. ഓരോന്നായി ഡിലീറ്റ് ചെയ്യാതെ ഒരുമിച്ച് ഡിലീറ്റ് ആക്കണമെങ്കിൽ മുകളിൽ കാണുന്ന ഡിലീറ്റ് ബട്ടൺ പ്രസ്സ് ചെയ്ത് വേണ്ട സമയ പരിധിയിൽ ഉള്ളവയോ അല്ലെങ്കിൽ മൊത്തമായോ ഡിലീറ്റ് ആക്കാവുന്നതാണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








