നിങ്ങളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നും പൂർണ്ണമായും നീക്കാനുള്ള എളുപ്പവഴികൾ.

സ്വീഡനിലെ ഒരു കൂട്ടം എൻജിയനിയർമാർ ചേർന്ന് രൂപം കൊടുത്ത ഒരു വെബ്സൈറ്റ് നിങ്ങളുടെ ഓൺലൈൻ വിവരങ്ങൾ ചില ക്ലിക്കുകൾ കൊണ്ട് പൂർണ്ണമായും നീക്കും.

By Midhun Mohan
|

സൈബർ കുറ്റാവാളികൾ വർദ്ധിച്ചു വരുന്ന ഇക്കാലത്തു സൈബർ കുറ്റകൃത്യങ്ങളും നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാവരുടെയും ഇന്റർനെറ്റ് ഉപയോഗം കൂടുതലായതിനാൽ സൈബർ കുറ്റകൃത്യങ്ങൾ എല്ലാവരെയും ഒരു പോലെ ബാധിക്കുന്നു.

 
നിങ്ങളുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും ഇന്റര്‍നെറ്റില്‍ നിന്നും നീക്കാം

പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ഇത് നിങ്ങളുടെ സ്വകാര്യത, വിലപ്പെട്ട വിവരങ്ങൾ എന്നിവയെ ബാധിക്കും എന്നുള്ളതാണ്.

 

വോഡാഫോണ്‍ ബമ്പര്‍ ഓഫര്‍: 24 രൂപയ്ക്ക് പ്രതിമാസ ഡാറ്റ പാക്ക്!വോഡാഫോണ്‍ ബമ്പര്‍ ഓഫര്‍: 24 രൂപയ്ക്ക് പ്രതിമാസ ഡാറ്റ പാക്ക്!

ഇന്റർനെറ്റ് നല്ലതിനും ചീത്തയ്ക്കും ഉപയോഗിക്കാം എന്നിരിക്കെ ഇത് വരെ നിങ്ങളുടെ പൂർണ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നും നീക്കാനുള്ള സംവിധാനം ഇത് വരെ നിലവിൽ ഉണ്ടായിരുന്നില്ല.

നിങ്ങളുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും ഇന്റര്‍നെറ്റില്‍ നിന്നും നീക്കാം

ഇവിടെയാണ് സ്വീഡിഷ് എൻജിയനിയർമാരായ വില്ലി ടാൽബോ, ലൈനസ് ഉൻബെക് എന്നിവർ ചേർന്ന് രൂപം കൊടുത്ത Deseat.me എന്ന വെബ്സൈറ്റ് ശ്രദ്ധയാകർഷിക്കുന്നതു. നിങ്ങൾക്ക് ഇതിലൂടെ നിങ്ങളുടെ എല്ലാ പ്രധാന വിവരങ്ങളും ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യാം.

'ജിയോ ഹാപ്പി ന്യൂ ഇയര്‍' ഓഫര്‍ സിം എങ്ങനെ നേടാം?'ജിയോ ഹാപ്പി ന്യൂ ഇയര്‍' ഓഫര്‍ സിം എങ്ങനെ നേടാം?

Deseat.me വെബ്സൈറ്റ് ഗൂഗിളിന്റെ സുരക്ഷാസംവിധാനങ്ങളാണ് നിങ്ങളുടെ വിവരങ്ങൾ മായ്ക്കുവാൻ വേണ്ടി ഉപയോഗിക്കുന്നത്. ഈ പ്രോഗ്രാം നിങ്ങളുടെ കമ്പ്യുട്ടറിൽ പ്രവർത്തിക്കുന്നു. ഇത് മറ്റൊരു ഓൺലൈൻ സൈറ്റിലേക്കും വിവരങ്ങൾ കൈമാറുന്നില്ല. നിങ്ങളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ മുൻനിർത്തിയാണിത്.

അക്കൗണ്ടിന്റെ സഹായമില്ലാതെ എങ്ങനെ സ്‌കൈപ്പ് കംപ്യുട്ടറിലും ലാപ്ടോപ്പിലും ഉപയോഗിക്കാം!അക്കൗണ്ടിന്റെ സഹായമില്ലാതെ എങ്ങനെ സ്‌കൈപ്പ് കംപ്യുട്ടറിലും ലാപ്ടോപ്പിലും ഉപയോഗിക്കാം!

വെബ്‌സൈറ്റിൽ നിങ്ങൾ ഗൂഗിൾ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് പ്രവേശിക്കണം. ഇത് വഴി നിങ്ങൾ ഉപയോഗിക്കുന്ന ആപ്പ്, സേവനങ്ങൾ മുതലായവ പരിശോധിക്കപ്പെടുന്നു. ഇതിനു ശേഷം തെളിയുന്ന പട്ടികയിൽ ഏതെല്ലാം വിവരങ്ങൾ ഇന്റർനെറ്റിൽ അടങ്ങിയിട്ടുണ്ടെന്നും അത് എളുപ്പം നീക്കാനുള്ള ഒരു ലിങ്കും പ്രത്യക്ഷപ്പെടുന്നു.

നിങ്ങളുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും ഇന്റര്‍നെറ്റില്‍ നിന്നും നീക്കാം

വെബ്സൈറ്റ് കണ്ടെത്തുന്ന ഓരോ അക്കൗണ്ടുകളും എളുപ്പം നീക്കം ചെയ്യാൻ അതിന്റെ സമീപത്തുള്ള ലിങ്കുകൾ പ്രയോജനപ്പെടുത്താം. ഇങ്ങനെ സേവനം അവസാനിപ്പിക്കുകയും അക്കൗണ്ടുകൾ നീക്കുകയും ചെയ്യാം.

ഇങ്ങനെ ചില ക്ലിക്കുകൾ കൊണ്ട് ആവശ്യമില്ലാത്ത എല്ലാ വിവരങ്ങളും നിങ്ങൾക്ക് ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്യാം. എത്ര അക്കൗണ്ടുകൾ പട്ടികയിലുണ്ട് എന്നതിന് അനുസരിച്ചു മണിക്കൂറുകൾ കൊണ്ട് നിങ്ങൾക്ക് മുഴുവൻ വിവരങ്ങളും നീക്കം ചെയ്യാം.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

നിങ്ങളുടെ വിവരങ്ങൾ മുഴുവനും നീക്കം ചെയ്യുക എന്നത് അസാധ്യമാണെങ്കിലും ഇത് വഴി നിങ്ങൾക്ക് ഏകദേശം എല്ലാ വിവരങ്ങളും തന്നെ നീക്കാം.

നിങ്ങൾ തുടങ്ങിയ എല്ലാ അക്കൗണ്ടുകളും ചിലപ്പോൾ ഈ വെബ്‌സൈറ്റിന് കണ്ടു പിടിക്കാൻ സാധിക്കില്ല എന്നത് ഇതിന്റെ ഒരു പോരായ്മയാണ്.

ചില ചെറിയ വെബ് സേവനങ്ങളുടെ മുന്നിലുള്ള ഡിലീറ്റ് ബട്ടൺ ചിലപ്പോൾ ലഭ്യമാകുകയില്ല. എന്നാൽ വലിയ വെബ് സേവനങ്ങൾ ആയ ഫേസ്ബുക് മുതലായവയുടെ വിവരങ്ങൾ നീക്കാൻ കഴിയും.

വരും ദിവസങ്ങളിൽ ഈ വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങൾ നീക്കാനുള്ള സൗകര്യങ്ങൾ വരും എന്ന് പ്രത്യാശിക്കാം.

ന്യൂ ടാബ്ലെറ്റുകളും മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

Best Mobiles in India

English summary
Delete yourself from the internet with this simple trick.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X