അന്താരാഷ്ട്ര യാത്രയ്ക്ക് ഏറ്റവും കുറഞ്ഞ വിമാന ടിക്കറ്റുകള്‍ തിരഞ്ഞെടുക്കാന്‍ എളുപ്പ വഴി!

By GizBot Bureau

    പ്രവാസികളെ ഏറ്റവും വലയ്ക്കുന്ന ഒരു കാര്യാണ് നാട്ടിലേക്ക് വരാനും തിരിച്ചുമുളള ടിക്കറ്റ് ബുക്കിംഗ്. ഫാമിലി കൂടെ ഉണ്ടെങ്കില്‍ പറയേണ്ട. അറബ് പ്രവാസികള്‍ ആണെങ്കില്‍ ഒരു ലക്ഷവും മറ്റു രാജ്യങ്ങളില്‍ അതിലധികവും പോകാന്‍ ഈ ഒരൊറ്റ ടിക്കറ്റ് മതിയാകും. ഒരു പക്ഷേ നമ്മുടെ ചെറിയൊരു അശ്രദ്ധയാവും പോക്കറ്റ് കാലിയകാന്‍ കാരണം. ചെറിയതെന്നു കരുതുന്ന ചല കാര്യങ്ങള്‍ നമ്മള്‍ ഒന്നു ശ്രദ്ധിച്ചാല്‍ കുറഞ്ഞ ചിലവില്‍ നമുക്ക് നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യാനാകും എന്നതാണ് വാസ്ഥവം.

    അന്താരാഷ്ട്ര യാത്രയ്ക്ക് ഏറ്റവും കുറഞ്ഞ വിമാന ടിക്കറ്റുകള്‍ തിരഞ്ഞെടുക

    ഒരു വിമാന ടിക്കറ്റ് ഇത്രയധികം വരുന്നത് എന്തു കൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നത് ഇവ പ്രകാരമാണ്, അതായത് ടാക്‌സുകള്‍, എയര്‍പോര്‍ട്ട് ചാര്‍ജ്ജ്, സീറ്റ് തിരഞ്ഞെടുക്കല്‍, ലഗേജ് ചാര്‍ജ്ജ്, വിമാനത്തിന്റെ തീയതിയും സമയവും, തിരക്ക്, എത്തേണ്ട സ്ഥലത്തേക്കുളള ദൂരം, യാത്രക്കാരന്റെ പ്രായം എന്നിവ.

    മികച്ച അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ കണ്ടെത്താന്‍ അത്ര ബുദ്ധിമുട്ടുളള കാര്യമല്ല. ഏറ്റവും മികച്ച ടിക്കറ്റുകള്‍ കണ്ടെത്താന്‍ കുറച്ചു ടിപ്‌സുകള്‍ ഞങ്ങള്‍ ഇവിടെ കൊടുക്കുന്നു.

    സെര്‍ച്ച് എഞ്ചിനുകള്‍

    യാത്രയ്ക്കായി മികച്ച ഡീലുകള്‍ നിങ്ങള്‍ തിരയുകയാണെങ്കില്‍ ഫ്‌ളൈറ്റ് സെര്‍ച്ച് എഞ്ചിനുകള്‍ വളരെ മികച്ചതാണ്. അത് ഏതൊക്കെ എന്നു നോക്കാം.

    1. Google Flights: ലോകമെമ്പാടുമുളള ഫ്‌ളൈറ്റ് നിരക്കുകള്‍ നോക്കാനുളള ഏറ്റവും വേഗതയേറിയ മാര്‍ഗ്ഗമാണ് ഗൂഗിള്‍ ഫ്‌ളൈറ്റുകള്‍. ഇന്റര്‍ഫേസ് ഏറ്റവും നല്ലതാണ്. അതു പോലെ നിങ്ങള്‍ക്ക് വേഗത്തില്‍ ഫലം ലഭിക്കുകയും ചെയ്യും.

    2. ITA Matrix: ഗൂഗിളിന്റെ ഉടമസ്ഥതയിലുളള ഈ സേവനം സംരക്ഷിക്കുന്നത് ഗൂഗിള്‍ ഫ്‌ളൈറ്റുകളാണ്. എന്നിരുന്നാലും നിങ്ങള്‍ക്ക് മറ്റു കൂടുതല്‍ കാര്യങ്ങളായ എയര്‍പോര്‍ട്ട് ചാര്‍ജ്ജ് കൂടാതെ ലോഡ് ചെയ്യാന്‍ കൂടുതല്‍ സമയം എന്നിവയ്ക്കായി ITA Matrix വളരെ നല്ലതാണ്.

    3. Skyscanner: വിലകള്‍ താരതമ്യം ചെയ്യാന്‍ വളരെ മികച്ച ഒന്നാണ് സ്‌കൈസ്‌കാനര്‍. വില കുറഞ്ഞ ഇന്റര്‍ഫേസില്‍ വളരെ വേഗത്തില്‍ തന്നെ ഫലങ്ങള്‍ കാണിക്കും. കൂടാതെ ഫ്‌ളൈറ്റിന്റെ കുറഞ്ഞ വില അലേര്‍ട്ടുകള്‍ സജ്ജമാക്കാനും കഴിയും. അതിലൂടെ കുറഞ്ഞ വിലയ്ക്കുളള ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ നിങ്ങള്‍ക്ക് നഷ്ടമാവുകയുമില്ല.

    4. Momondo: ഏറ്റവും വില കുറഞ്ഞതും മികച്ചതുമായ ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ കണ്ടു പിടിക്കാന്‍ വളരെ എളുപ്പമുളള ഒന്നാണ് Momondo. ഓരോ ഫലവും ഓരോ സ്‌കോര്‍ അനുസരിച്ചായിരിക്കും റേറ്റ് ചെയ്യുന്നത്.

    5. Priceline: ഓരോ എയര്‍ലൈനിന്റേയും കുറഞ്ഞ നിരക്ക് നിങ്ങളെ അറിയിക്കുന്ന മികച്ച സെര്‍ച്ച് എഞ്ചിനാണ് പ്രൈസ്‌ലൈന്‍. നിങ്ങളുടെ ഏറ്റവും പ്രീയപ്പെട്ട എയര്‍ലൈനിന്റെ കുറഞ്ഞ തുക ഇവിടെ കാണിക്കുന്നു.

    6. Kiwi: കിവി.കോം മിക്കപ്പോഴും മറ്റു സെര്‍ച്ച് എഞ്ചിനേക്കാളും കുറഞ്ഞ നിരക്കാണ് കാണിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി പരിശോധന നടത്താന്‍ നിങ്ങളെ അനുവദിക്കാറുണ്ട്.

    നിങ്ങള്‍ക്കായി മികച്ച ഫ്‌ളൈറ്റുകള്‍ കണ്ടെത്തുന്ന സേവനങ്ങള്‍

    1. Scott's Cheap Flights: നിങ്ങളുടെ മേഖലയിലെ ഫ്‌ളൈറ്റിനെ കുറിച്ച് ഇവര്‍ നിങ്ങള്‍ക്ക് ഇമെയില്‍ ചെയ്യും. ഫ്രീ ടയര്‍ ഇമെയില്‍ വഴി അയച്ച കുറച്ചു പരസ്യങ്ങള്‍ ഉണ്ട്. കൂടാതെ പ്രീമിയം ടയര്‍ കഴിഞ്ഞ് 30 മിനിറ്റു കഴിഞ്ഞ് നിങ്ങള്‍ക്ക് കുറച്ചു ഡീലുകള്‍ നേടുകയും ചെയ്യാം. ഒരു പ്രീമിയം സബ്‌സ്‌ക്രിപ്ഷന് പ്രതി വര്‍ഷം ഏകദേശം 2500 രൂപയാണ്. ഏഷ്യ അടിസ്ഥാനമാക്കിയ ഡീലുകള്‍ ആകും ഇത് കൂടുതലും പങ്കിടുന്നത്. അതിനാല്‍ ഇത് ഇന്ത്യക്കാര്‍ക്ക് വളരെ മികച്ചതാണ്.

    2. Flystein: നിങ്ങള്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ ദിവസത്തേയും ഏറ്റവും വില കുറഞ്ഞ യാത്ര നിരക്ക് നിങ്ങള്‍ക്കു കാണിച്ചു തരും. അതിനായി നിങ്ങളുടെ ലക്ഷ്യ സ്ഥാനവും തീയതിയും മാത്രം അവരെ അറിയിച്ചാല്‍ മതി. എന്നാല്‍ നിങ്ങളുടെ അപേക്ഷ അനുസരിച്ച് 3,150 രൂപ വരെ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നു.

    ഇവ കൂടാതെ Get Me To Europe, I Want That Fligth എന്നതിലൂടേയും മികച്ച ഡീലുകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

    ബഹിരാകാശ പേടകങ്ങളെ 100 വർഷം വരെ ചാർജ്ജ് ചെയ്യുന്ന ന്യൂക്ലിയർ ബാറ്ററി!

    Read more about:
    English summary
    For International Travel, How To Find Cheapest Flight Tickets
    X

    ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more