മറന്ന WIFI പാസ്സ്‌വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
ഫോൺ ഇന്റർനെറ്റിനെക്കാളും വൈഫൈ ഉപയോഗിക്കുന്നവരാണ് കൂടുതൽ ആളുകളും. ചില വൈഫൈ കണക്ഷനുകൾ ലോക്ക് ആയിരിക്കാം. അവ ഒരു തവണ പാസ്സ്‌വേഡ് നൽകിയാൽ അൺലോക്ക് ആകാറുണ്ട്. പിന്നീട അത് ഓട്ടോ കണക്റ്റ് ആക്കാനുള്ള സംവിധാനം ഉണ്ടെങ്കിലും ചില സമയങ്ങളിൽ വീണ്ടും പാസ്സ്‌വേഡ് ആവശ്യപ്പെടാറുണ്ട്.
നിങ്ങൾ വൈഫൈ ഉപയോഗിക്കാറുണ്ടോ? വൈഫൈയിലേക്ക് കണക്‌റ്റ് ചെയ്യാൻ പാടുപെടുകയാണോ? പല സാഹചര്യങ്ങളിൽ നേരത്തെ കണക്ട് ചെയ്ത വൈഫൈ പാസ്സ്‌വേഡുകൾ ആവശ്യമായി വന്നേക്കാം. ഒരുപക്ഷേ നിങ്ങളുടെ ലാപ്‌ടോപ്പ് കണക്‌റ്റ് ചെയ്‌തിരിക്കാം, പക്ഷേ നിങ്ങളുടെ ഫോൺ കണക്ട് അല്ലാതാകുമ്പോൾ, അല്ലെങ്കിൽ മറ്റൊരാളുമായി നിങ്ങളുടെ നെറ്റ്‌വർക്ക് പങ്കിടേണ്ടതുണ്ട്, പക്ഷേ പാസ്‌വേഡ് ഓർക്കുന്നില്ല അങ്ങനെ പല സാഹചര്യങ്ങൾ വന്നേക്കാം.

എന്നാൽ വൈഫൈ പാസ്സ്‌വേഡ് ഓർക്കുന്നില്ല എന്നുണ്ടെങ്കിൽ അത് കണ്ടുപിടിക്കാൻ എളുപ്പ വഴി ഉണ്ട്. വൈഫൈ കണക്ട് ചെയ്യാൻ ഈ ലേഖനം നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പ്. നേരത്തെ കണക്‌റ്റ് ചെയ്‌തിരിന്ന Wi-Fi പാസ്‌വേഡ് എങ്ങനെ വീണ്ടെടുക്കാമെന്നാണ് ചുവടെ വിശദീകരിച്ചിരിക്കുന്നത്. അതിനാൽ നെറ്റ്‌വർക്ക് സെക്യൂരിറ്റി റീസെറ്റ് ചെയ്യേണ്ടി വരില്ല.
വൈഫൈ പാസ്‌വേഡ് വിൻഡോസിൽ എങ്ങനെ കാണാം: Windowsൽ കണ്ടെത്താൻ കൂടുതൽ എളുപ്പമാണ്. Settings > Network & Internet ഓപ്പൺ ചെയ്തതിന് ശേഷം നിങ്ങളുടെ OS വിൻഡോസ് 10 ആണെങ്കിൽ Change Adapter Options, ക്ലിക്ക് ചെയ്യുക. Windows 11ൽ Advanced network settings > More network adapter options ക്ലിക്ക് ചെയ്യുക.

കാണിക്കുന്ന ലിസ്റ്റിലെ നിങ്ങൾക്ക് പാസ്സ്‌വേഡ് ആവശ്യമുള്ള വൈഫൈ അഡാപ്റ്ററിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Status > Wireless Properties ക്ലിക്ക് ചെയ്യുക. ശേഷം Security ടാബ് ഓപ്പൺ ആക്കുക. ഇപ്പോൾ അതിൽ ഡോട്ടുകളുള്ള ഒരു പാസ്‌വേഡ് ബോക്‌സ് കാണും. പാസ്‌വേഡ് പ്ലെയിൻ ടെക്‌സ്‌റ്റിൽ ദൃശ്യമാകുന്നതിന് Show Characters എന്ന ബോക്സിൽ ക്ലിക്ക് ചെയ്യുക.
നിങ്ങൾക്ക് നിലവിൽ കണക്റ്റ് ചെയ്‌തിട്ടില്ലാത്ത ഒരു നെറ്റ്‌വർക്കിൻ്റെ പാസ്‌വേഡ് ആണ് വേണ്ടതെങ്കിൽ, അത് കണ്ടുപിടിക്കാൻ കുറച്ച് കൂടുതൽ പ്രയാസമാണ്. അതിനായി Magical JellyBean WiFi Password Reveale പോലുള്ള ഒരു തേർഡ് പാർട്ടി ആപ്പ് ഡൗൺലോഡ് ചെയ്യണ്ടതായിട്ടുണ്ട്. അത് സേവ് ചെയ്ത എല്ലാ നെറ്റ്‌വർക്കുകളുടെയും പാസ്‌വേഡുകൾ കാണിക്കും. എന്നിരുന്നാലും തേർഡ് പാർട്ടി ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് മുന്നേ അവരുടെ terms and conditions നന്നായി വായിച്ച് മനസിലാക്കുക.
എക്സ്ട്രാ സോഫ്‌റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുവാൻ നിങ്ങൾ താല്പര്യപെടുന്നില്ലെങ്കിൽ, വിൻഡോസ് കമാൻഡ് പ്രോംപ്റ്റിൽ നിന്ന് നിങ്ങൾക്ക് പാസ്‌വേഡ് കണ്ടെത്താനാകും. Start Menu ഓപ്പൺ ചെയ്ത ശേഷം Command Prompt എന്ന് സേർച്ച് ചെയ്യുക. അപ്ലിക്കേഷനിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Run As Administrator സെലക്ട് ചെയ്യുക. ശേഷം "netsh wlan show profile" ഈ കമാൻഡ് റൺ ചെയ്യുക.

ലിസ്റ്റിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ള നെറ്റ്‌വർക്ക് തിരഞ്ഞെടുക്കുക. ശേഷം "netsh wlan show profile MyNetwork key=clear" എന്ന കമാൻഡ് റൺ ചെയ്യുക (MyNetwork എന്നുള്ളിടത് നിങ്ങൾക്ക് ആവശ്യമുള്ള നെറ്റ്‌വർക്കിൻ്റെ പേര് നൽകുക). നെറ്റ്‌വർക്കിനെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ നിങ്ങൾക്ക് നൽകുമെങ്കിലും മിക്കതും നിങ്ങൾക്ക് അവഗണിക്കാം. കാരണം അതൊന്നും നിങ്ങൾക്ക് ഉപകാരപ്പെടുന്നവ ആയിരിക്കില്ല. Security Settings എന്ന ഭാഗത്താണ് Key Content എന്ന് കാണാം. അതിൽ ഉള്ളതാണ് നിങ്ങൾ തിരയുന്ന പാസ്‌വേഡ്.
ആൻഡ്രോയിഡ് ഫോണിൽ വൈഫൈ പാസ്‌വേഡ് എങ്ങനെ കാണാം: ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക്, വൈഫൈ പാസ്‌വേഡുകൾ കാണുന്നതിനും പങ്കിടുന്നതിനുമുള്ള ഓപ്ഷനുകൾ നിങ്ങൾ ഉപയോഗിക്കുന്ന വേർഷനും മോഡലും അടിസ്ഥാനമാക്കി വ്യതാസപ്പെടും. ആൻഡ്രോയിഡ് 10 അല്ലെങ്കിൽ അതിന് ശേഷമുള്ള വേർഷനുകൾ ഉപയോഗിക്കുന്നവർക്ക് QR കോഡ് വഴി മറ്റുള്ളവരുമായി എളുപ്പത്തിൽ വൈഫൈ പാസ്‌വേഡ് പങ്കിടാനാകും. എന്നിരുന്നാലും, സാംസങ് ഉപകരണങ്ങൾ പ്ലെയിൻ ടെക്സ്റ്റിൽ പാസ്‌വേഡ് കാണിക്കില്ല.
Pixel ഫോണുകളിൽ, നിങ്ങൾക്ക് wifi settings ഓപ്പൺ ആക്കിപാസ്‌വേഡ് ആവശ്യമുള്ള നെറ്റ്‌വർക്ക് തിരഞ്ഞെടുക്കാം. ഒരു വൈഫൈ കണക്ഷൻ വയർലെസ് ആയി ഷെയർ ചെയ്യാൻ ഷെയർ ബട്ടൺ ടാപ്പ് ചെയ്യുക. വരുന്ന QR കോഡിന് താഴെയായി പാസ്‌വേഡ് കാണാം. QR കോഡ് സ്കാൻ ചെയ്‌തും വൈഫൈ ഉപയോഗിക്കാൻ സാധിക്കും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications







