നിങ്ങളുടെ HDTVയെ സ്മാർട്ട് ടിവിയാക്കാനുള്ള 4 മാർഗ്ഗങ്ങൾ

By: Midhun Mohan

കഴിഞ്ഞ 2-3 വർഷങ്ങൾക്കിടയിൽ സംർട്ഫോൺ വളർച്ചയുടെ കൂടെ ടിവി സാങ്കേതികവിദ്യയും വളർന്നു. HDTV, അൾട്രാ HD ടിവി, സ്മാർട്ട്ടിവി എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ നിങ്ങൾ ടിവി സംബന്ധമായ വിവരങ്ങൾ ശ്രദ്ധിക്കുന്ന വ്യക്തിയാണെങ്കിൽ മനസ്സിലാകും.

നിങ്ങളുടെ HDTVയെ സ്മാർട്ട് ടിവിയാക്കാനുള്ള 4 മാർഗ്ഗങ്ങൾ

എല്ലാവർക്കും അൾട്രാ HD ടിവി അല്ലെങ്കിൽ സ്മാർട്ട്ടിവി വാങ്ങാൻ കഴിവുണ്ടാകില്ല. HDTV മറ്റു ഉപകാരണങ്ങളോട് ബന്ധിപ്പിക്കാൻ ബുദ്ധിമുട്ടാണ് എന്നാൽ സ്മാർട്ട് ടിവിയിൽ ഇതെളുപ്പം സാധിക്കും.

2017ൽ റിലീസ് ചെയ്യാനിരിക്കുന്ന 10 പുത്തൻ സ്മാർട്ഫോണുകൾ

നിങ്ങളുടെ HDTVയെ ഒരു സ്മാർട്ട് ടിവിയാക്കാൻ സാധിക്കുമോ? എന്നാൽ അതിനു കഴിയും. താഴെ പറയുന്ന വഴികളിലൂടെ ഇത് സാധ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

HDMI കേബിൾ ഉപയോഗിക്കുക

എല്ലാ HDTVകളും HDMI പോർട്ട് ഉപയോഗിക്കുന്നു. ഇത് ഒരു HDMI കേബിൾ ഉപയോഗിച്ച് ലാപ്ടോപ്പുമായി ബന്ധിപ്പിക്കാം. ഇനി HDMI പോർട്ട് ലഭ്യമല്ലെങ്കിൽ ഒരു VGA കേബിൾ, ഓഡിയോ പോർട്ട് എന്നിവ ഉപയോഗിച്ച് ലാപ്ടോപ്പ്പുമായി ബന്ധിപ്പിക്കാം.

ഏതെങ്കിലും ഡോങ്കിൾ ഉപയോഗിക്കുക

ഗൂഗിൾ ക്രോംകാസ്റ്റ് പോലുള്ള ഡോങ്കിൾ ഉപയോഗിച്ചും HDTVയെ ഒരു സ്മാർട്ട് ടിവിയാക്കാം. ക്രോംകാസ്റ്റ് കൂടാതെ പല ആൻഡ്രോയിഡ് ഡോങ്കിളുകളും വിപണിയിൽ ലഭ്യമാണ്. ഇവ ഉപയോഗിച്ച് ഓൺലൈൻ സ്ട്രീമിങ്, പ്ലേ സ്റ്റോർ ഉപയോഗിച്ചുള്ള ഡൌൺലോഡ് എന്നിവ സാധ്യമാണ്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ഗെയിമിംഗ് കൺസോൾ ഉപയോഗിച്ച് ബന്ധിപ്പിക്കാം

സോണി പ്ലേസ്റ്റേഷൻ. മൈക്രോസോഫ്റ്റ് എക്സ്ബോക്സ് എന്നിവ ഉപയോഗിച്ച് HDTVയെ സ്മാർട്ടാക്കാം എന്ന് ചുരുക്കം ചിലർക്കേ അറിവുള്ളു. ഇവ വഴിയും ഓൺലൈൻ സ്ട്രീമിങ് ചെയ്യാം. ഗെയിമിംഗ് കൂടാതെ ഇത്തരത്തിലും കൺസോളുകൾ ഉപയോഗിക്കാം. ഇവയ്ക്കു വയർലസ് സംവിധാനവും ലഭ്യമാണ്.

ഹോം തീയറ്റർ പിസിയോട് (HTPC) ബന്ധിപ്പിക്കാം

ഹോം തീയറ്റർ പിസിയോട് (HTPC) ബന്ധിപ്പിച്ചു HDTV പെട്ടെന്ന് സ്മാർട്ട് ടിവിയാക്കാം. ഇതിൽ നിങ്ങൾക്ക് ഇഷ്ട്ടമുള്ള സിനിമകൾ, ഓൺലൈൻ സ്ട്രീമിങ് എന്നിവ ചെയ്യാം. ഇത് HDMI കേബിൾ വഴിയാണ് ബന്ധിപ്പിക്കേണ്ടത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
HDTV's are long gone, and now we are moving into the Smart TV arena. Do you own an HDTV? Here's how you can convert it to Smart TV...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot