Home
How to

ആധാർ കാർഡിന്റെ സൗജന്യ അപ്ഡേഷൻ സമയപരിധി നീട്ടി; വളരെ എളുപ്പത്തിൽ സ്വന്തമായി എങ്ങനെ അപ്ഡേറ്റ് ചെയ്യാം

രാജ്യത്തെ പൗരന്മാർക്ക് അവരുടെ ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസന തിയതി നീട്ടിവെച്ച് സർക്കാർ. നേരത്തെ അറിയിച്ചത് അനുസരിച്ച് സെപ്റ്റംബർ 14 ആയിരുന്നു ഇതിനായുള്ള അവസാന തിയതി. എന്നാൽ പുതിയ അറിയിപ്പിൽ ഇത് ഡിസംബർ 14 വരെയാക്കി നീട്ടിയിട്ടുണ്ട്. സൗജന്യമായി തന്നെ ഈ സമയപരിധിക്കുള്ളിൽ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

ആധാർ കാർഡുള്ള എല്ലാ ഉടമകൾക്കും അവരുടെ കാർഡിലെ ആവശ്യമായ വിവരങ്ങൾ പരിഷ്കരിക്കാനുള്ള അവസരത്തിനുള്ള സമയമാണ് കേന്ദ്ര സർക്കാർ നീട്ടിയത്. ഒരു പതിറ്റാണ്ട് മുമ്പ് ആധാർ കാർഡുകൾ ലഭിച്ചവരും പിന്നീട് അവ അപ്‌ഡേറ്റ് ചെയ്യാത്തവരുമായ വ്യക്തികളെ ലക്ഷ്യമിട്ടാണ് സമയപരിധി നീട്ടിയത്. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമാണ് ഈ നീക്കം. ആധാറിന്റെ ഔദ്യോ​ഗിക വെബ്പോർട്ടലിൽ സന്ദർശിച്ച് ആർക്കും നിങ്ങളുടെ കാർഡ് അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.

ആധാർ കാർഡിന്റെ സൗജന്യ അപ്ഡേഷൻ സമയപരിധി നീട്ടി

ഇതിനായി നിങ്ങളുടെ ഐഡന്റിറ്റിയുടെയും വിലാസത്തിന്റെയും തെളിവ് വെബ്സൈറ്റിൽ നൽകേണ്ടതുണ്ട്. സാധാരണഗതിയിൽ, ഒരു ആധാർ കാർഡിലെ ഓരോ വിശദാംശങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നതിന് 50 രൂപ ചിലവാകും. എന്നാൽ സർക്കാർ അറിയിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കിയാൽ സൗജന്യമായി അപ്ഡേറ്റ് ചെയ്യാവുന്നതാണ്. അക്ഷയ കേന്ദ്രങ്ങളിലും ആധാർ കേന്ദ്രളിലും ഇത് ചെയ്യാനായി നിശ്ചിത തുക നൽകേണ്ടതാണ്. എന്നാൽ ഇക്കാര്യങ്ങൾ നിങ്ങൾക്ക് സ്വന്തമായി വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്. ഇത് എങ്ങനെയെന്ന് പരിശോധിക്കാം.

ഇതിനായി ആദ്യം നിങ്ങൾ യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റായ https://myaadhaar.uidai.gov.in സന്ദർശിക്കണം. ശേഷം നിങ്ങളുടെ ആധാർ നമ്പറും കാർഡ് രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറും ഉപയോ​ഗിക്കണം സ്ക്രീനിൽ തെളിഞ്ഞു വരുന്ന കാപ്ചേയും തെറ്റ് കൂടാതെ നൽകേണ്ടതാണ്. ശേഷം നിങ്ങൾ കാർഡ് രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ ഒരി ഒടിപി നമ്പർ എസ്എംഎസ് ആയി വരുന്നതാണ് ഇതും ആവിശ്യപ്പെടുന്ന സ്ഥലത്ത് ചേർക്കേണ്ടതാണ്.

ആധാർ കാർഡിന്റെ സൗജന്യ അപ്ഡേഷൻ സമയപരിധി നീട്ടി

ശേഷം വെബ്സൈറ്റിലെ ഡോക്യുമെന്റ് അപ്‌ഡേറ്റ് വിഭാഗത്തിലേക്ക് പോയി നിലവിലുള്ള വിശദാംശങ്ങൾ അവലോകനം ചെയ്യുക. ഇതിലെ ഡ്രോപ്പ്-ഡൗൺ ലിസ്റ്റിൽ നിന്ന് ഉചിതമായ ഡോക്യുമെന്റുകൾ തരം തിരഞ്ഞെടുത്ത് യഥാർത്ഥ ഡോക്യുമെന്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക. ശേഷം തെറ്റുകൾ തിരുത്തി അപ്ഡേറ്റ് ചെയ്യാനുള്ള കാര്യങ്ങൾ എല്ലാം അപ്ഡേറ്റ് ചെയ്തതിന് ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. ആപ്ലിക്കേഷൻ അഭ്യർത്ഥനയുടെ നില ട്രാക്ക് ചെയ്യുന്നതിന് സേവന അഭ്യർത്ഥന നമ്പർ (SRN) രേഖപ്പെടുത്തേണ്ടതുണ്ട്.

ഇത്രയും ചെയ്ത് കഴിഞ്ഞാൻ നിങ്ങളുടെ ആധാർ കാർഡ് അപ്ഡേറ്റ് ആയിട്ടുണ്ടാകും. കാർഡിന്റെ ഫിസിക്കൽ രൂപം നിങ്ങളുടെ അഡ്രസിൽ കൊറിയർ വരുന്നതാണ്. നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ്, സർക്കാർ പുറത്തിറക്കിയ വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, കല്യാണ സർട്ടിഫിക്കറ്റ്, പാൻ കാർഡ് എന്നിവയെല്ലാം നിങ്ങളുടെ ഐഡന്റിറ്റി തിരിച്ചറിയാനായി അപ്ലോഡ് ചെയ്യാൻ സാധിക്കുന്ന രേഖകളാണ്. ഇവിയിൽ ഏതെങ്കിലും ഒന്ന് ആധാർ കാർഡിന്റെ അപ്ഡേഷനായി സമർപ്പിച്ചാൽ മതിയാകും.

അതേ സമയം നിങ്ങളുടെ അഡ്രസ് രേഖപ്പെടുത്താനായി ഇലക്ട്രിസിറ്റി ബില്ല്, ​ഗ്യാസ് കണക്ഷൻ ബില്ല്, സർക്കാർ പുറത്തിറക്കിയ വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, കല്യാണ സർട്ടിഫിക്കറ്റ്, ടെല്ഫോൺ ലാന്റ്ലൈൻ ബില്ല്, റേഷൻ കാർഡ്, വാട്ടർ ബില്ല് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോ​ഗിക്കാവു‌ന്നതാണ്. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ മറ്റാരുടേയും സഹായം ഇല്ലാതെ തന്നെ നമ്മുക്ക് ആധാർ കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.

നിങ്ങളുടെ അഡ്രസോ ജീവിത സാഹചര്യങ്ങളോ മാറിയാൽ ആധാർ അപ്ഡേറ്റ് ചെയ്യതിന്റെ ആവശ്യകത വളരെ വലുതാണ്. പഴയ അഡ്രസിന് പകരം ഇപ്പോൾ നിലവിലെ അഡ്രസ് ചേർക്കേണ്ടതാണ്. അല്ലാത്ത പക്ഷം സർക്കർ രേഖകളിൽ നിങ്ങളുടെ പഴയ വിവരങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. നിങ്ങളുടെ മറ്റ് പല രേഖകളുമായി ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ആധാർ കാർഡിലെ വിവരങ്ങൾ എപ്പോഴും അപ്ഡേറ്റ് ആയി സൂക്ഷിക്കുന്നതാണ് നല്ലത്.

More from GizBot

Best Mobiles in India

English summary
The central government has extended the time for all Aadhaar card holders to update the required information on their card. The deadline extension is aimed at individuals who got Aadhaar cards a decade ago but have not updated them since then. Anyone can update their card by visiting Aadhaar's official web portal.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X