Home
How to

സിം ഇല്ലാതെ തന്നെ സൗജന്യമായി കോൾ ചെയ്യാം, ജിയോ സഹായിക്കും!

സിം കാർഡ് ഇല്ലാതെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് കോൾ ചെയ്യാൻ സാധിക്കുമോ? സാധിക്കും എന്നാണ് റിലയൻസ് ജിയോ പറയുന്നത്. വാട്സ്ആപ്പ് വഴിയും മറ്റും നാം കോളുകൾ ചെയ്യാറുണ്ട്. എന്നാൽ സിം കാർഡിന്റെ സഹായമില്ലാതെ കോളുകൾ ചെയ്യുന്ന മറ്റുരീതികൾ പൊതുവെ കുറവാണ്. എന്നാൽ ഇതെല്ലാം മാറാൻ പോകുന്നു.

ബ്രോഡ്ബാൻഡ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ കെൽപ്പോടെ റിലയൻസ് ജിയോ (Reliance Jio) കഴിഞ്ഞ വർഷം അ‌വതരിപ്പിച്ച സംവിധാനമാണ് ജിയോ എയർ​ഫൈബർ (Jio AirFiber). കേരളത്തിലടക്കം ജിയോ എയർ​ഫൈബർ സംവിധാനം കളംപിടിച്ചുവരികയാണ്. കൂടിക്കുഴഞ്ഞുകിടക്കുന്ന വയറുകളുടെ ശല്യമില്ലാതെ വീടുകളിലും ഓഫീസുകളിലുമെല്ലാം ഇന്റർനെറ്റ് എത്തിക്കാൻ ജിയോ എയർ​ഫൈബർ കണക്ഷന് സാധിക്കും.

സിം ഇല്ലാതെ തന്നെ സൗജന്യമായി കോൾ ചെയ്യാം, ജിയോ സഹായിക്കും!

ഈ ജിയോ എയർ​ഫൈബർ കണക്ഷൻ ഡാറ്റ ലഭ്യമാക്കുക മാത്രമല്ല, അൺലിമിറ്റഡ് വോയിസ് കോളുകൾ അ‌ടക്കമുള്ള സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോ എയർ​ഫൈബർ കണക്ഷൻ ഉപയോഗിച്ച് സിം കാർഡ് ഇല്ലാതെ പോലും കോളുകൾ ചെയ്യാൻ കഴിയും. ഇത് എങ്ങനെയാണെന്നും ജിയോ എയർ​ഫൈബർ പ്ലാനുകളുടെ നിരക്കുകൾ ആരംഭിക്കുന്നത് എത്ര രൂപ മുതലാണ് എന്നും പരിചയപ്പെടാം.

ജിയോ എയർഫൈബർ വോയിസ് കോളിങ് സൗകര്യം: സിം കാർഡ് ഇല്ലാതെ പൂർണ്ണമായും സൗജന്യമായി ജിയോ എയർ​ഫൈബർ ഉപയോക്താക്കൾക്ക് അ‌ൺലിമിറ്റഡ് ​വോയിസ് കോളുകൾ ചെയ്യാൻ സാധിക്കും. ഇതിനായി JioJoin ആപ്പ് സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം. തുടർന്ന് ആ ആപ്പിൽ നിങ്ങളുടെ മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്യുക.

സിം ഇല്ലാതെ തന്നെ സൗജന്യമായി കോൾ ചെയ്യാം, ജിയോ സഹായിക്കും!

രജിസ്ട്രേഷന് ശേഷം ജിയോ എയർഫൈബർ നമ്പർ ലഭ്യമാകും. അപ്പോൾ ഉപയോക്താവിന് അ‌ൺലിമിറ്റഡ് വോയ്‌സ് കോൾ ചെയ്യാം. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഉപയോക്താവിന്റെ ഫോൺ ജിയോ എയർഫൈബറുമായി ബന്ധിപ്പിച്ചിരിക്കുന്ന വൈഫൈയിൽ കണക്ട് ആയിരിക്കുമ്പോൾ മാത്രമേ ഈ വിധത്തിൽ കോളുകൾ ചെയ്യാൻ സാധിക്കൂ.

ബ്രോഡ്ബാൻഡ് കണക്ഷനൊപ്പം ലഭിക്കുന്ന കോളിങ് സൗകര്യം ഇങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സാധിക്കും. ജിയോ എയർ​ഫൈബർ പ്ലാനുകൾ 599 രൂപ മുതൽ നിരക്കൽ ആരംഭിക്കുന്നു. ആവശ്യത്തിന് ഡാറ്റ മികച്ച വേഗതയിൽ വാഗ്ദാനം ചെയ്യുന്നതിന് പുറമേ ചില ഡിജിറ്റൽ കണക്ഷനുകളും ഒടിടി സബ്സ്ക്രിപ്ഷനുകളും ജിയോ എയർ​ഫൈബർ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു.

599 രൂപയുടെ ജിയോ എയർ ഫൈബർ പ്ലാൻ: 30 എംപിബിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നു. 550+ ഡിജിറ്റൽ കണക്ഷനുകളും ഡിസ്നി + ഹോട്ട്സ്റ്റാർ, സീ5, ജിയോ സിനിമ, സൺ നെക്സ്റ്റ് എന്നിവയുൾപ്പെടെ 14 OTT പ്ലാറ്റ്ഫോമുകളുടെ സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങളും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

സിം ഇല്ലാതെ തന്നെ സൗജന്യമായി കോൾ ചെയ്യാം, ജിയോ സഹായിക്കും!

899 രൂപയുടെ ജിയോ എയർ ഫൈബർ പ്ലാൻ: 100 എംപിബിഎസ് വേഗത ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതിൽ 550+ ഡിജിറ്റൽ കണക്ഷനുകളും ഡിസ്നി + ഹോട്ട്സ്റ്റാർ, സീ5, ജിയോ സിനിമ, സൺ നെക്സ്റ്റ് എന്നിവയുൾപ്പെടെ 14 OTT പ്ലാറ്റ്ഫോമുകളുടെ സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങളും ഉൾപ്പെടുന്നു.

1199 രൂപയുടെ ജിയോ എയർ ഫൈബർ പ്ലാൻ: 100 എംപിബിഎസ് വേഗതയും 550+ ഡിജിറ്റൽ കണക്ഷനുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ ​പ്രൈം, ഡിസ്നി+ ഹോട്ട്സ്റ്റാർ, സീ5, ജിയോ സിനിമ, സൺനെക്സ്റ്റ് ഉൾപ്പെടെയുള്ള ജിയോ സിനിമാ പ്രീമിയം സേവനങ്ങളും ഉൾപ്പെടുന്നു.

ഈ പ്ലാനുകൾ കൂടാതെ ജിയോ എയർ​ഫൈബർ മാക്സ് പ്ലാനുകളും ജിയോ പുറത്തിറക്കിയിട്ടുണ്ട്. 1499 രൂപ, 2499 രൂപ, 3999 രൂപ നിരക്കുകളിലാണ് മാക്സ് പ്ലാനുകൾ എത്തുന്നത്. ഇതിൽ 1499 രൂപ, 2499 രൂപ പ്ലാനുകൾ 300എംബിപിഎസ് വേഗതയിലും 3999 രൂപ പ്ലാൻ 1000mpbs (1gbps) വേഗതയിലും ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
Jio AirFiber users can make unlimited voice calls completely free without SIM card. For this the JioJoin app must be installed on the smartphone. Then enter your mobile number in that app and register. Jio AirFiber number will be available after registration. Then the user can make unlimited voice calls.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X