ഡിസംബർ 5, 6 തീയതികളിൽ നേടൂ സൗജന്യ നെറ്റ്ഫ്ലിക്സ് സേവനം: എങ്ങനെ ?

|

സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് ഡിസംബർ 5, 6 തുടങ്ങിയ തീയതികളിൽ ഇതിൻറെ 'സ്ട്രീംഫെസ്റ്റ്' ഇന്ത്യയിൽ സൗജന്യ സേവനം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. ഡിസംബർ 5 അർദ്ധരാത്രി 12 മണി മുതൽ ആരംഭിക്കുന്ന രണ്ട് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ, ഏറ്റവും വലിയ സീരീസ്, അവാർഡ് നേടിയ ഡോക്യുമെന്ററികൾ, റിയാലിറ്റി ഷോകൾ എന്നിവ ഇന്ത്യയിലെ ആർക്കും സൗജന്യമായി കാണുവാൻ കഴിയുന്നതാണ്. കഴിഞ്ഞ മാസം, ഒടിടി സ്ട്രീമിംഗ് കമ്പനി ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഒരു വാരാന്ത്യത്തിൽ സൗജന്യ സ്ട്രീമിംഗ് സേവനം നൽകാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.

നെറ്റ്ഫ്ലിക്സ്

സ്ട്രീംഫെസ്റ്റിനായി സൈന്‍ അപ്പ് ചെയ്യുമ്പോള്‍ നിങ്ങള്‍ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങളൊന്നും പങ്കിടേണ്ടതില്ല. നെറ്റ്ഫ്ലിക്സില്‍ ഇതുവരെ സൈന്‍ അപ്പ് ചെയ്യാത്തവര്‍ക്ക്, അഥവാ നെറ്റ്ഫ്ലിക്സ് അംഗങ്ങളല്ലാത്തവര്‍ക്ക് മാത്രമാണ് ഇങ്ങനെ ചെയ്യേണ്ടതായി വരിക. 199 രൂപ മുതൽ ആരംഭിക്കുന്ന പ്രതിമാസ നിരക്കുകളില്‍ നെറ്റ്ഫ്ലിക്സിന്റെ സേവനം ലഭ്യമാണ്. മൊബൈല്‍ ഓണ്‍ലി പ്ലാനാണ് മാസം 199 രൂപയ്ക്ക് നിങ്ങൾക്ക് ലഭിക്കുന്നതാണ്.

നെറ്റ്ഫ്ലിക്സ് പ്രീമിയം പ്ലാനുകള്‍

പ്രീമിയം പ്ലാനിനായി പ്രതിമാസം 799 രൂപയാണ്. ഇതിനിടയില്‍ മൊബൈല്‍ പ്ലസ്, ബേസിക്, സ്റ്റാന്‍ഡേഡ് പ്ലാനുകള്‍ യഥാക്രമം 346 രൂപ, 499 രൂപ, 649 രൂപ എന്നീ നിരക്കുകളില്‍ ലഭ്യമാവുന്നു. നെറ്റ്ഫ്ലിക്സ് സൗജന്യ സേവനം ഡിസംബര്‍ 5 ന് 12.01 ന് ആരംഭിച്ച്‌ ഡിസംബര്‍ 6 ന് രാത്രി 11.59 വരെ നീണ്ടുനില്‍ക്കും. നെറ്റ്ഫ്ലിക്സ് പറയുന്നത് ഇന്ത്യയിലെ ആര്‍ക്കും സേവനം ആക്സസ് ചെയ്യാനും എല്ലാ കണ്ടന്റ് ലൈബ്രറിയും സൗജന്യമായി കാണാനും കഴിയും എന്നാണ്.

സൗജന്യ ആക്സസ് ലഭിക്കുന്നതിന് നെറ്റ്ഫ്ലിക്സ് സ്ട്രീംഫെസ്റ്റിനായി സൈന്‍ അപ്പ് ചെയ്യുന്നതെങ്ങനെ ?

സൗജന്യ ആക്സസ് ലഭിക്കുന്നതിന് നെറ്റ്ഫ്ലിക്സ് സ്ട്രീംഫെസ്റ്റിനായി സൈന്‍ അപ്പ് ചെയ്യുന്നതെങ്ങനെ ?

നിങ്ങള്‍ക്ക് സൗജന്യ നെറ്റ്ഫ്ലിക്സ് സേവനം ആവശ്യമെങ്കിൽ 'Netflix.com/StreamFest' എന്ന് ടൈപ്പ് ചെയ്ത വെബ്സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് നെറ്റ്ഫ്ലിക്സിന്റെ ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യ്തും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. തുടര്‍ന്ന് നിങ്ങളുടെ പേര്, ഇ-മെയില്‍ അല്ലെങ്കില്‍ ഫോണ്‍ നമ്പർ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച്‌ സൈന്‍ അപ്പ് ചെയ്യുക.

സൗജന്യ നെറ്റ്ഫ്ലിക്സ് കിട്ടുവാൻ ലഭ്യമായിട്ടുള്ള മറ്റ് മാര്‍ഗങ്ങൾ?

സൗജന്യ നെറ്റ്ഫ്ലിക്സ് കിട്ടുവാൻ ലഭ്യമായിട്ടുള്ള മറ്റ് മാര്‍ഗങ്ങൾ?

വോഡഫോണ്‍ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരു വര്‍ഷത്തേക്ക് നെറ്റ്ഫ്ലിക്സ് സൗജന്യമായി ലഭിക്കുന്നതാണ്. എന്നാല്‍, അതിനായി നിങ്ങള്‍ക്ക് പ്രതിമാസം 1099 രൂപയുടെ പ്ലാന്‍ ഉപയോഗപ്പെടുത്തേണ്ടതായി വരും. ഈ പ്ലാനിൽ ആറുമാസത്തെ ലോക്ക്-ഇന്‍ പിരീഡ് ഉണ്ട്. പ്ലാനില്‍ ഒരു വര്‍ഷത്തെ നെറ്റ്ഫ്ലിക്സ് സൗജന്യമായി നൽകുമെന്ന് പറയുന്നു. കൂടാതെ, മൊത്തം ആനുകൂല്യം ഇതിന് പ്രതിവര്‍ഷം 5,988 രൂപയാണ് വരുന്നത്. വോഡഫോണ്‍ പോസ്റ്റ്പെയ്ഡ് ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് നെറ്റ്ഫ്ലിക്സിന്റെ 499 രൂപ പ്ലാനിലേക്ക് സൗജന്യമായി സേവനം ലഭ്യമാക്കാവുന്നതാണ്.

സൗജന്യ നെറ്റ്ഫ്ലിക്സ്

ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് കണ്ടെന്റ് സ്ട്രീമിംഗ് കമ്പനിയായ നെറ്റ്ഫ്ലിക്സ് കഴിഞ്ഞ മാസം സമ്മതിച്ചിരുന്നു. സ്ട്രീംഫെസ്റ്റിനായി സൈൻ-ഇൻ ചെയ്യുന്ന ആർക്കും സ്റ്റാൻഡേർഡ് ഡെഫനിഷനിൽ (എസ്ഡി) ഒരു സ്ട്രീം ലഭിക്കും. സ്ട്രീം ചെയ്യുന്നതിന് ഒരുപോലത്തെ ലോഗിൻ വിവരങ്ങൾ ആർക്കും ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ഇതിനർത്ഥം.

ഓപ്പോ എ33 സ്മാർട്ട്‌ഫോണിന്റെ വില കുറച്ചു: പുതിയ വിലയും ഓഫറുകളുംഓപ്പോ എ33 സ്മാർട്ട്‌ഫോണിന്റെ വില കുറച്ചു: പുതിയ വിലയും ഓഫറുകളും

സൗജന്യ നെറ്റ്ഫ്ലിക്സ് സേവനം

നിങ്ങൾ ആൻഡ്രോയിഡ് അപ്ലിക്കേഷൻ അല്ലെങ്കിൽ ബ്രൗസർ വഴി സൈൻ അപ്പ് ചെയ്‌തുകഴിഞ്ഞാൽ, സ്മാർട്ട് ടിവി, ഗെയിമിംഗ് കൺസോൾ, ഐഒഎസ് ഡിവൈസ് എന്നിവയുൾപ്പെടെ ഏത് ഡിവൈസിലും നെറ്റ്ഫ്ലിക്സ് കാണുന്നതിന് നിങ്ങൾക്ക് ആ ലോഗിൻ ഉപയോഗിക്കാവുന്നതാണ്. സ്ട്രീംഫെസ്റ്റ് സമയത്ത്, പ്രൊഫൈലുകൾ, പാരന്റ് കൺട്രോൾസ്, മൈ ലിസ്റ്റ്, സബ്ടൈറ്റിലുകൾ അല്ലെങ്കിൽ ഡബുകൾ, മൊബൈലിലെ സ്മാർട്ട് ഡൗൺലോഡുകൾ എന്നിവ ഉൾപ്പെടെ പണമടച്ചുള്ള ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന എല്ലാ സവിശേഷതകളും നിങ്ങൾക്ക് ആക്സസ് ചെയ്യാൻ കഴിയും.

Best Mobiles in India

English summary
Netflix wants everyone in India to explore the platform and its products with StreamFest. In the two days of free service, beginning with Netflix originals, movies, shows and so on, everyone and everybody will be able to watch whatever they want.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X