അനാവശ്യ മെയിലുകള്‍ ഒഴിവാക്കാന്‍ ജിമെയിലില്‍ ബ്ലോക്കിങ് സവിശേഷത ആയി..!

Written By:

നിങ്ങളുടെ ജിമെയിലില്‍ അനാവശ്യ മെയിലുകള്‍ വരുന്നതു നിങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ടോ? എന്നാല്‍ ഇനി ആവശ്യമില്ലാത്ത മെയിലുകള്‍ ബ്ലോക്ക് ചെയ്യാന്‍ ജിമെയിലില്‍ സാധിക്കും.

ആപ്പിള്‍ വാച്ച് ജീവന്‍ രക്ഷിച്ച കൗമാരക്കാരന്‍ ഇതാ..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിമെയില്‍

ജിമെയിലിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ സവിശേഷത ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

ജിമെയില്‍

മുന്‍പ് അണ്‍സബ്‌സ്‌ക്രൈബ് സവിശേഷത ജിമെയില്‍ ഡെസ്‌ക്ടോപ് പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

 

ജിമെയില്‍

എന്നാല്‍ മൊബൈല്‍ ഡിവൈസുകളില്‍ അണ്‍സബ്‌സ്‌ക്രൈബ് സവിശേഷത ലഭ്യമായിരുന്നില്ല.

 

ജിമെയില്‍

പുതുതായി ആന്‍ഡ്രോയിഡ് ഡിവൈസുകളിലാണ് അണ്‍സബ്‌സ്‌ക്രൈബ് സവിശേഷത ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

ജിമെയില്‍

ഇതോടെ ഡെസ്‌ക്ടോപിലും മൊബൈലിലും അണ്‍സബ്‌സ്‌ക്രൈബ്, ബ്ലോക്കിങ് സവിശേഷതകള്‍ ജിമെയില്‍ ലഭ്യമാക്കിയിരിക്കുകയാണ്.

 

ജിമെയില്‍

നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത മെയിലുകള്‍, നിങ്ങളെ ശല്ല്യപ്പെടുത്തുന്ന വ്യക്തികള്‍ അയയ്ക്കുന്ന മെയിലുകള്‍ എന്നിവ ഇനി അണ്‍സബ്‌സ്‌ക്രൈബ്, ബ്ലോക്കിങ് സവിശേഷതകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒഴിവാക്കാവുന്നതാണ്.

 

ജിമെയില്‍

നിങ്ങള്‍ക്ക് ലഭിക്കുന്ന മെയിലിന്റെ മുകളില്‍ വലത് മൂലയിലുളള മെനുവിലെ പ്രിന്റ് ഓപ്ഷന് താഴെയായി ഈ സവിശേഷത നിങ്ങള്‍ക്ക് കാണാവുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Gmail Lets You Block Unwanted Emails Now — Here's How.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot