ഗൂഗിൾ ബുക്ക്മാർക്‌സ് സേവനം ഉടൻ അവസാനിപ്പിക്കും; ഗൂഗിൾ മാപ്‌സ് എങ്ങനെ മാറ്റും?

|

ഗൂഗിൾ ബുക്ക്മാർക്കുകളോട് വിട പറയാൻ സമയമായി. ഗൂഗിൾ 16 വർഷമായി നടത്തുന്ന ഈ സേവനം ഇപ്പോൾ നിർത്തലാക്കുന്നു. 2021 സെപ്റ്റംബർ 30 ആണ് ഈ പുതിയ തീരുമാനം നടപ്പിലാക്കുക. എല്ലാ ഉപയോക്താക്കൾക്കുമായി ഗൂഗിൾ ബുക്ക്മാർക്ക്‌സ് സേവനം 2021 സെപ്റ്റംബർ 30 ന് അവസാനിപ്പിക്കും. 2021 സെപ്റ്റംബർ 30 ന് ശേഷം ഗൂഗിൾ ബുക്ക്മാർക്കുകൾ സപ്പോർട്ട് ചെയ്യില്ല എന്ന് ഗൂഗിൾ ബുക്ക്‌മാർ‌ക്ക് പേജിൽ‌ പ്രവർ‌ത്തിക്കുന്ന ഒരു ബാനർ‌ പറയുന്നു. അതുവരെ ഉപയോക്താക്കൾ‌ക്ക് അവരുടെ ബുക്ക്‌മാർ‌ക്കുകൾ‌ നീക്കം ചെയ്യുവാനും, ആവശ്യമുള്ളവ പകർത്തിയെടുത്ത് സൂക്ഷിക്കുവാനുള്ള സമയവും കമ്പനി അനുവദിക്കുന്നു. ഉപയോക്താക്കൾ‌ക്ക് google.com/bookmarks ലേക്ക് പോയി അവരുടെ ഡാറ്റയുടെ ഒരു പകർ‌പ്പ് ലഭിക്കുന്നതിനായി 'Export Bookmarks' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യാവുന്നതാണ്.

 

ഗൂഗിൾ ബുക്ക്മാർക്‌സ് സേവനം ഉടൻ അവസാനിപ്പിക്കും; ഗൂഗിൾ മാപ്‌സ് എങ്ങനെ മാറ്റും?

ബുക്ക്മാർക്കുകൾ വളരെ ജനപ്രിയമായ സേവനമായിരിക്കില്ലെങ്കിലും ഇത് അവസാനിപ്പിക്കുന്നത് ഗൂഗിൾ ബുക്ക്മാർക്കുകളിൽ സൂക്ഷിച്ചിരിക്കുന്ന ഗൂഗിൾ മാപ്സിലെ 'Starred' ലൊക്കേഷൻ ഫീച്ചറിനെ ബാധിച്ചേക്കാം. രണ്ടും സമന്വയത്തിലാണെന്നാണ് റിപ്പോർട്ട്. ഗൂഗിൾ ബുക്ക്മാർക്കുകൾ അവസാനിപ്പിക്കുന്നത് ഉപയോക്താക്കളുടെ സ്റ്റാർഡ് ലൊക്കേഷനുകളും ഇല്ലാതാക്കുമെന്നാണോ? ഇതിനെക്കുറിച്ച് ഇതുവരെ ഒരു വ്യക്തതയും കൈവന്നിട്ടില്ല. റിപ്പോർട്ടുകൾ അനുസരിച്ച്, ഉപയോക്താക്കൾക്കുള്ള ഒരു മാർഗ്ഗമെന്ന് പറയുന്നത് മാപ്സ് ഈ സ്ഥാനങ്ങൾ സംരക്ഷിക്കുന്ന പട്ടിക 'സ്റ്റാർഡ്' ലിസ്റ്റ് ബുക്ക്മാർക്കുകളിലേക്ക് സമന്വയിപ്പിക്കുന്നതിലേക്ക് മാറ്റുക എന്നുള്ളതാണ്.

സാംസങ് ഗാലക്‌സി എം21 2021 എഡിഷൻ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾസാംസങ് ഗാലക്‌സി എം21 2021 എഡിഷൻ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾ

ഒരു പിസി ഉപയോഗിച്ച് ഗൂഗിൾ മാപ്‌സിൽ ഒരു ലൊക്കേഷൻ എങ്ങനെ സംരക്ഷിക്കാം?
 

ഒരു പിസി ഉപയോഗിച്ച് ഗൂഗിൾ മാപ്‌സിൽ ഒരു ലൊക്കേഷൻ എങ്ങനെ സംരക്ഷിക്കാം?

ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട സ്ഥലങ്ങൾ പിന്നീട് എളുപ്പത്തിൽ കാണുന്നതിനായി ഒരു പട്ടികയിലേക്ക് ചേർക്കാൻ ഗൂഗിൾ മാപ്സ് അനുവദിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതലായി നമുക്ക് ഇവിടെ പരിശോധിക്കാം:

 • ഗൂഗിൾ മാപ്‌സ് തുറക്കുക.
 • ഒരു ബിസിനസ്സ്, സ്ഥലം, അല്ലെങ്കിൽ ഒരു കൂട്ടം അക്ഷാംശ, രേഖാംശ കോർഡിനേറ്റുകൾക്കായി ക്ലിക്കുചെയ്യുക അല്ലെങ്കിൽ തിരയുക.
 • സേവ് ചെയ്യുക, എന്നിട്ട് നിങ്ങളുടെ പട്ടിക തിരഞ്ഞെടുക്കുക.
 • ഓപ്പോ റെനോ സീരിസിലേക്ക് പുതിയൊരു ഡിവൈസ് കൂടി, റെനോ 6Z സ്മാർട്ട്ഫോൺ അവതരിപ്പിച്ചുഓപ്പോ റെനോ സീരിസിലേക്ക് പുതിയൊരു ഡിവൈസ് കൂടി, റെനോ 6Z സ്മാർട്ട്ഫോൺ അവതരിപ്പിച്ചു

  മറ്റൊരു വെബ്‌സൈറ്റിൽ നിന്ന് ഒരു ലൊക്കേഷൻ എങ്ങനെ സംരക്ഷിക്കാം ?

  മറ്റൊരു വെബ്‌സൈറ്റിൽ നിന്ന് ഒരു ലൊക്കേഷൻ എങ്ങനെ സംരക്ഷിക്കാം ?

  ഒരു വെബ്‌സൈറ്റിന് ഗൂഗിൾ മാപ്‌സിൽ നിന്ന് ഉൾച്ചേർത്ത ഒരു മാപ്പ് ഉണ്ടെങ്കിൽ ആ സ്ഥലം നിങ്ങളുടെ ഗൂഗിൾ മാപ്‌സിൽ സംരക്ഷിക്കാൻ കഴിയും

  • ഗൂഗിൾ മാപ്‌സിൽ നിന്ന് ഉൾച്ചേർത്ത മാപ്പ് ഉപയോഗിച്ച് വെബ്‌സൈറ്റ് തുറക്കുക.
  • ഒരു സ്ഥലത്തിൻറെ വിവരങ്ങൾ ശേഖരിക്കുന്നതിനായി മാപ്പിലെ ഒരു സ്ഥലത്ത് ക്ലിക്കുചെയ്യുക. ഇപ്പോൾ 'സേവ്' ക്ലിക്കുചെയ്യുക, തുടർന്ന് ഒരു പട്ടിക തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ സ്റ്റാറും വെബ്‌സൈറ്റ് പേരും നിങ്ങളുടെ ഡെസ്‌ക്‌ടോപ്പിലും മൊബൈൽ ഗൂഗിൾ മാപ്‌സിലും ദൃശ്യമാകും.
  • ഇപ്പോൾ നിങ്ങൾക്ക് 4,000 രൂപ വരെ വിലക്കുറവിൽ വൺപ്ലസ് സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാംഇപ്പോൾ നിങ്ങൾക്ക് 4,000 രൂപ വരെ വിലക്കുറവിൽ വൺപ്ലസ് സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം

Most Read Articles
Best Mobiles in India

English summary
Google has been discontinuing this service for 16 years. The new decision will take effect on September 30, 2021. The Google Bookmarks service for all users will end on September 30, 2021.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X