പാസ്വേഡിനും പരിശോധന നല്ലതാ! പാസ്വേഡ് ചോർന്നിട്ടുണ്ടോ? ശക്തമാണോ? എങ്ങനെ സുരക്ഷകൂട്ടാം എന്നൊക്കെ അ‌റിയൂ...

|

ദിനവും വളരുന്ന ഡിജിറ്റൽ യുഗത്തിലാണ് നാം ഇപ്പോൾ ജീവിച്ചുവരുന്നത്. സാങ്കേതിക വിദ്യ വളരുന്നതിനൊപ്പം നമ്മുടെ ജീവിതവും സാങ്കേതികമാറ്റങ്ങളെ സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകുന്നു. ഇന്ന് എന്തിനും ഏതിനും സ്മാർട്ട്ഫോണെടുത്ത് ഓൺ​ലൈനായി കാര്യം സാധിക്കാൻ നമുക്കാകും. നിരവധി ആപ്പുകളുടെയും മറ്റും സഹായത്തോടെയാണ് നാം ഇത്തരത്തിൽ ഓൺ​ലൈനിൽ ആവശ്യങ്ങൾ നിറവേറ്റുന്നത്.

 

നൂറുകണക്കിന് ആപ്പുകൾ

പണമിടപാടുകൾ തുടങ്ങി ഭക്ഷണം വരെയുള്ള കാര്യങ്ങൾക്കായി നൂറുകണക്കിന് ആപ്പുകൾ ലഭ്യമാണ്. എന്നാൽ ഇതിനായി നാം ഉപയോഗിക്കുന്ന വെബ്​സൈറ്റുകളും ആപ്പുകളും അ‌ത്ര സുരക്ഷിതമല്ല എന്ന് നമുക്കറിയാം. ഡിജിറ്റൽ ഇടപാടുകളിൽ നാ, ഏറ്റവുമധികം സംരക്ഷിക്കേണ്ടത് നമ്മുടെ പാസ്വേഡുകളെ (password) ആണ്. കാരണം നമ്മുടെ വിലപ്പെട്ട ഡാറ്റകളിലേക്കുള്ള താക്കോലാണ് പാസ്വേഡുകൾ. ഈ പാസ്വേഡുകൾ സംരക്ഷിക്കാനായി നിരവധി മാർഗങ്ങളുണ്ട്.

പാസ്വേഡ് ​സുരക്ഷാ ഫീച്ചറുകൾ

അ‌തിൽ ഏറ്റവും സുരക്ഷിതമായൊരു മാർഗം ഗൂഗിൾ നൽകുന്ന പാസ്വേഡ് ​സുരക്ഷാ ഫീച്ചറുകൾ ഉപയോഗിക്കുക എന്നതാണ്. കൂടുതലാളുകളും സെർച്ച് എൻജിനായി ഉപയോഗിച്ചുവരുന്നത് ഗൂഗിളിനെയാണ്. നമ്മുടെ പാസ്വേഡുകളും മറ്റും നാം ഇതിൽ ഓട്ടോഫില്ലായി സൂക്ഷിച്ച് വയ്ക്കാറുമുണ്ട്. പാസ്വേഡുകളുടെ പ്രാധാന്യം കണക്കിലെടുത്ത് ആളുകൾക്ക് തങ്ങളുടെ പാസ്വേഡ് സുരക്ഷിതമാണോ എന്ന് അ‌റിയാനും അ‌വ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനും ശക്തിപ്പെടുത്താനും ഗൂഗിൾ ഒരു ഫീച്ചർ അ‌വതരിപ്പിച്ചിരുന്നു. നിങ്ങളുടെ ഏതെങ്കിലും ഗൂഗിൾ അക്കൗണ്ടുകളിലേക്ക് പാസ്‌വേഡ് സേവ് ചെയ്ത് വച്ചിട്ടുണ്ടെങ്കിൽ മാത്രമേ ഇത് പ്രവർത്തിക്കുകയുള്ളു.

ഇനി 'അ‌ത്' കാണേണ്ട; മറയ്ക്കാൻ പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്: നിങ്ങൾക്ക് ലഭ്യമായോ എന്നറിയാനുള്ള വഴിയിതാഇനി 'അ‌ത്' കാണേണ്ട; മറയ്ക്കാൻ പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്: നിങ്ങൾക്ക് ലഭ്യമായോ എന്നറിയാനുള്ള വഴിയിതാ

ശക്തമായ പാസ്വേഡ് സൃഷ്ടിക്കാൻ
 

ശക്തമായ പാസ്വേഡ് സൃഷ്ടിക്കാൻ സഹായിക്കും എന്നതാണ് ഈ ഫീച്ചറിന്റെ ഏറ്റവും പ്രധാന സവിശേഷത. ഓൺലൈൻ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി 2019ൽ ആണ് ഗൂഗിൾ 'പാസ്വേഡ് ചെക്ക്-അപ്പ്' എന്ന സൗജന്യ ആഡ്-ഓൺ ഫീച്ചർ അവതരിപ്പിച്ചത്. നമ്മൾ ഉണ്ടാക്കുന്ന പാസ്വേഡ് ദുർബലമാണെങ്കിൽ ഈ ടൂൾ അ‌ത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകും. പാസ്വേഡിനെ മൂന്നു ഘട്ടമായി വിലയിരുത്തിയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ഇതുവഴി കൂടുതൽ സുരക്ഷിതമായ പാസ്വേഡുകൾ സൃഷ്ടിക്കാൻ സാധിക്കുന്നു.

ഉപയോഗിച്ച പാസ്വേഡുകളാണോ

നിങ്ങൾ നേരത്തെ ഉപയോഗിച്ച പാസ്വേഡുകളാണോ പുതുതായി നൽകുന്നത് എന്നാണ് പാസ്വേഡ് ചെക്ക് അപ്പ് ടൂൾ ആദ്യം പരിശോധിക്കുക. പിന്നീട് ദുർബലമായ പാസ്‌വേഡുകൾ ഉള്ള നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടുകൾ ഇത് കാണിച്ച് തരും. ഇവ കൂടാതെ നിങ്ങളുടെ പാസ്വേഡ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന കാര്യവും നിങ്ങളെ അറിയിക്കാൻ ഈ സംവിധാനത്തിന് സാധിക്കും. ഈ ഫീച്ചറാണ് ഗൂഗിൾ പാസ്വേഡ് ചെക്ക് ടൂളിന്റെ ഏറ്റവും വലിയ സവിശേഷത.

പാസ്വേഡ് ചെക്ക്-അപ്പ് ടൂൾ

ഗൂഗിൾ അക്കൗണ്ടുമായി കണക്ട് ചെയ്തിട്ടുള്ള എല്ലാ ആപ്പുകളും വെബ്‌സൈറ്റുകളും പാസ്വേഡ് ചെക്ക്-അപ്പ് ടൂൾ ഉപയോഗിച്ച് നിങ്ങൾക്ക് പരിശോധിക്കാൻ സാധിക്കും. ഓരോ ആപ്പിന്റെയും വെബ്‌സൈറ്റിന്റെയും പാസ്വേഡ് മാറ്റാനോ എഡിറ്റ് ചെയ്യാനോ ഓപ്ഷനും ഗൂഗിൾ ഇതിൽ നൽകിയിട്ടുണ്ട്. ഇതിനൊപ്പം നിങ്ങളുടെ യൂസർ വിവരങ്ങൾ നൽകിക്കൊണ്ട് ഡിലീറ്റ് ബട്ടണിൽ ക്ലിക്കുചെയ്ത് നിങ്ങൾക്ക് അവ ഡിലീറ്റ് ചെയ്യാനും സാധിക്കും. നിങ്ങളുടെ ഏതെങ്കിലും ഗൂഗിൾ അക്കൗണ്ടുകളിലേക്ക് പാസ്‌വേഡ് സേവ് ചെയ്ത് വച്ചിട്ടുണ്ടെങ്കിൽ മാത്രമേ ഇത് പ്രവർത്തിക്കുകയുള്ളു.

 നിങ്ങളുടെ പാസ്വേഡ്  ചോർന്നിട്ടുണ്ടോ എന്നറിയാനുള്ള വഴി

നിങ്ങളുടെ പാസ്വേഡ് ചോർന്നിട്ടുണ്ടോ എന്നറിയാനുള്ള വഴി

ഠ സ്റ്റെപ്പ് 1: password.google.com എന്ന വെബ്സൈറ്റിൽ കയറി ഗൂഗിൾ പാസ്വേഡ് മാനേജറിലേക്ക് പോകുക.

ഠ സ്റ്റെപ്പ് 2: പാസ്വേഡ് മാനേജറിൽ, പാസ്വേഡ് ചെക്ക് ചെയ്യാനുള്ള ഒരു ഓപ്ഷൻ കാണും.

ഠ സ്റ്റെപ്പ് 3: സിസ്റ്റത്തിൽ ലോഗിൻ ചെയ്‌തിരിക്കുന്ന ജി മെയിലിന്റെ പാസ്വേഡ് ഗൂഗിൾ ചോദിക്കും.

ഠ സ്റ്റെപ്പ് 4: തുടർന്ന് നിങ്ങളുടെ ഓൺലൈൻ ക്രെഡൻഷ്യലുകൾ ചോർന്നിട്ടുണ്ടോ എന്നും മറ്റ് എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ ഇല്ലയോ എന്നും ഗൂഗിൾ നിങ്ങളെ അറിയിക്കും.

ഇപ്പൊ ശരിയാക്കിത്തരാം...! വാട്സ്ആപ്പ് വെബ് പണിമുടക്കിയാൽ ചെയ്യേണ്ട കാര്യങ്ങൾ അ‌റിഞ്ഞുവയ്ക്കൂഇപ്പൊ ശരിയാക്കിത്തരാം...! വാട്സ്ആപ്പ് വെബ് പണിമുടക്കിയാൽ ചെയ്യേണ്ട കാര്യങ്ങൾ അ‌റിഞ്ഞുവയ്ക്കൂ

ചോർന്ന പാസ്വേഡ് പരിശോധിക്കാൻ ചെയ്യണ്ടത്

ചോർന്ന പാസ്വേഡ് പരിശോധിക്കാൻ ചെയ്യണ്ടത്

ഠ സ്റ്റെപ്പ് 1: നിങ്ങളുടെ ഫോണിന്റെ സെറ്റിങ്സിലേക്ക് പോകുക, തുടർന്ന് സിസ്റ്റം ഓപ്ഷനും അതിൽ ലാഗ്വേജ് ആന്റ് ഇൻപുട്ട് ഓപ്ഷനും തിരഞ്ഞെടുക്കുക

ഠ സ്റ്റെപ്പ് 2: അഡ്വാൻസ് ഓപ്ഷൻ ക്ലിക്കുചെയ്യുക.

ഠ സ്റ്റെപ്പ് 3: ഓട്ടോഫിൽ സെർച്ച് ടാപ്പുചെയ്യുക.

ഠ സ്റ്റെപ്പ് 4: ഗൂഗിളിന്റെ സർവ്വീസിനായി ഫോണിൽ സെറ്റിങ്സ് എനേബിൾ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കാൻ ഗൂഗിളിൽ ക്ലിക്കുചെയ്യുക.

 ശക്തമായ പാസ്വേഡ്

ശക്തമായ പാസ്വേഡ്

ഇന്റർനെറ്റ് ലോകത്ത് നിങ്ങളുടെ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കാൻ ആദ്യം നിങ്ങളുടെ പാസ്വേഡ് ശക്തമാക്കണം. ഇതിനായി പാസ്വേഡിൽ പ്രത്യേക ചിന്ഹങ്ങളോ വലിയക്ഷരവും ചെറിയക്ഷരവും ഇടകലർത്തിയും നൽകുക. എല്ലാ അക്കൗണ്ടുകൾക്കും ഒരേ പാസ്വേഡ് ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ബാങ്ക് അക്കൗണ്ടിനുള്ള നെറ്റ്ബാങ്കിങ് ക്രിയേറ്റ് ചെയ്യുമ്പോൾ ആണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

ആടിത്തൂങ്ങി നിൽക്കുന്ന സ്മാർട്ട്ഫോണുകളുടെ വേഗം വർധിപ്പിക്കാനുള്ള ഏറ്റവും എഫക്റ്റീവായ മാർഗങ്ങൾആടിത്തൂങ്ങി നിൽക്കുന്ന സ്മാർട്ട്ഫോണുകളുടെ വേഗം വർധിപ്പിക്കാനുള്ള ഏറ്റവും എഫക്റ്റീവായ മാർഗങ്ങൾ

സാമൂഹികമാധ്യമ അ‌ക്കൗണ്ടുകൾ

നമ്മുടെ വ്യക്തിവിവരങ്ങളടക്കം നിരവധി രഹസ്യങ്ങളുടെ കൂടാരമാണ് സാമൂഹികമാധ്യമ അ‌ക്കൗണ്ടുകൾ. അ‌തിനാൽ ഹാക്കർമാരുടെ പിടിയിൽപ്പെടാതിരിക്കാൻ സാമൂഹികമാധ്യമ അ‌ക്കൗണ്ടുകളിൽ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ എനേബിൾ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കണം. കൂടാതെ പൊതുവായ വൈഫൈ നെറ്റ്‌വർക്കുകളിലേക്ക് കണക്റ്റ് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇവ ഒട്ടും സുരക്ഷിതമല്ല.

Best Mobiles in India

English summary
Google introduced a feature to help people know if their passwords are safe and to detect and strengthen them if they've been hacked. The most important feature of this feature is that it helps generate strong passwords. This feature works by evaluating the password in three steps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X