എങ്ങനെ ഏറ്റവും എളുപ്പത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ബുക്ക് ചെയാം?

By Shafik

  സ്ഥിരമായി വിദേശയാത്ര നടത്തുന്ന ആളുകളെ സംബന്ധിച്ചെടുത്തോളം ഏറ്റവും മികച്ച യാത്രാ സൗകര്യങ്ങളും കുറഞ്ഞ നിരക്കുകളും എല്ലാം തന്നെ എങ്ങനെ യാത്രയിൽ ലഭ്യമാക്കണം എന്നതിനെ കുറിച്ച് കാര്യമായ ഒരു ധാരണ ഉണ്ടാകും. എന്നാൽ ജീവിതത്തിലാദ്യമായി ഒരു വിദേശയാത്ര നടത്താൻ പോകുന്നവർ, അല്ലെങ്കിൽ വല്ലപ്പോഴും പോകുന്നവർ എന്നിവരെ സംബന്ധിച്ചെടുത്തോളാമെല്ലാം പലപ്പോഴും സംശയമുള്ള ഒന്നാണ് മികച്ച നിരക്കിൽ എളുപ്പത്തിൽ ടിക്കറ്റുകൾ എങ്ങനെ നേടാം എന്നത്.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ചതിക്കുഴികൾ നിറയെ..

  ഇവിടെ പ്രത്യേകിച്ച് ജീവിതത്തിൽ ആദ്യമായി ഒരു വിമാനയാത്ര നടത്തുന്ന ആളെ സംബന്ധിച്ചെടുത്തോളം ചതിക്കുഴികളും തട്ടിപ്പുകളും ഏറെയാണ്. നല്ലവരായ ഒരുപാട് ട്രാവൽ ഏജന്റുമാരും സ്ഥാപനങ്ങളും നാട്ടിലും വിദേശത്തുമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും കൂടെ ഏതൊരു രംഗത്തെയും പോലെ ഇവിടെയും തട്ടിപ്പുകൾ വ്യാപകമാണ്. അതിനാൽ ഇന്നിവിടെ പറയാൻ പോകുന്നത് ഏറ്റവും എളുപ്പമുള്ള മാർഗ്ഗത്തിൽ എങ്ങനെ മികച്ച നിരക്കുകൾ അറിയാനും ബുക്ക് ചെയ്യാനും സാധിക്കും എന്നതിനെക്കുറിച്ചാണ്.

  നിലവിലുള്ള മാർഗ്ഗങ്ങൾ

  നിലവിലുള്ള ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന മാർഗ്ഗം ട്രാവൽ ഏജന്റുകൾ / ഏജൻസികൾ തന്നെയാണെന്നതിൽ യാതൊരു സംശയവുമില്ല. അതിനാൽ തന്നെ നിങ്ങളുടെ വിശ്വാസത്തിന്റെ പുറത്ത് നിങ്ങൾക്ക് ഇഷ്ടമുള്ള മാർഗ്ഗം സ്വീകരിക്കാം. ഇതിന് പുറമെ ഒരുപിടി വെബ്സൈറ്റുകളും ആപ്പുകളും എല്ലാം തന്നെ പല തരത്തിലുള്ള വിമാനയാത്രാ സൗകര്യങ്ങളും സേവനങ്ങളും നൽകുന്നുണ്ട്. അതൊക്കെ നിങ്ങളുടെ വ്യക്തിപരമായ ഇഷ്ടം അനുസരിച്ച് ഉപയോഗപ്പെടുത്താം. എന്നാൽ ഇവിടെ ഇനി പറയാൻ പോകുന്നത് ഏറ്റവും എളുപ്പത്തിൽ നിരക്കുകൾ ദിവസം തിരിച്ച് സ്ഥലങ്ങളും സമയങ്ങളും വിമാനങ്ങളും തിരിച്ച് താരതമ്യം ചെയ്യാൻ പറ്റുന്ന ഗൂഗിൾ ഫ്ലൈറ്സിനെ കുറിച്ചാണ്.

  Google Flightsന്റെ പ്രസക്തി

  Cleartrip പോലുള്ള മറ്റു ആപ്പുകളും വെബ്സൈറ്റുകളും എല്ലാം തന്നെ സമാനമായ സേവനങ്ങളും മറ്റും നൽകുന്നുണ്ടെങ്കിലും അവയിൽ നിന്നെല്ലാം ഗൂഗിൾ ഫ്ലൈറ്സിനെ വ്യത്യസ്തമാക്കുന്നത് ഏതൊരു സാധാരണക്കാരനും ഏറ്റവും എളുപ്പം വിമാനങ്ങൾ തിരയാനും സാമ്യവും നിരക്കുകളും മനസ്സിലാക്കാനും സാധിക്കുന്ന സൗകര്യങ്ങളാണ്. അതിനാൽ തന്നെ എങ്ങനെ ഈ സേവനം ഉപയോഗിക്കാം എന്ന് ലളിതമായിത്തന്നെ മനസ്സിലാക്കാം.

  സ്റ്റെപ്പ് 1

  ആദ്യം google flights എന്ന് ഗൂഗിളിൽ സെർച്ച് കൊടുക്കുക. ആദ്യം വരുന്ന google flights ലിങ്കിൽ കയറുക. അവിടെ മുകളിലെ ചിത്രത്തിലേത് പോലെ കാണാം. അവിടെ നിങ്ങൾക്ക് ഒരുപാട് ഓപ്ഷനുകൾ കാണാം. പക്ഷെ അധികം ഇതിനെ കുറിച്ചൊന്നും അറിയാത്തവർ ഇതെല്ലാം കണ്ട് പേടിക്കേണ്ടതില്ല. വളരെ എളുപ്പം വിവരങ്ങൾ അറിയാൻ പറ്റും. അതിനായി തുടർന്നുള്ള സ്റ്റെപ്പുകൾ പാലിക്കുക.

  സ്റ്റെപ്പ് 2

  അങ്ങനെ ഈ പേജിൽ ആദ്യം മുകളയിൽ വലത് ഭാഗത്ത് ഇടതുവശത്ത് Round trip എന്നൊരു ഓപ്ഷൻ കാണാം. അവിടെ ക്ലിക് ചെയ്‌താൽ

  Round trip
  One-way
  Multi-city

  എന്നിങ്ങനെ കാണിക്കും. നിങ്ങൾക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കുക. സ്വാഭാവികമായും ഒരു ഭാഗത്തേക്ക് മാത്രമുള്ള യാത്രയാകും പലരുടെയും ആവശ്യം എന്നതിനാൽ One-way തിരഞ്ഞെടുക്കാം.

   

  സ്റ്റെപ്പ് 3

  ഇനി അടുത്തതായി താഴെ കാണുന്ന രണ്ടു കോളങ്ങളിൽ എവിടെ നിന്നും എവിടേക്കാണ് പോകേണ്ടത് എന്ന് കൊടുക്കുക. ദുബായ് നിന്ന് കോഴിക്കോട് ആണെങ്കിൽ അങ്ങനെ കൊടുക്കുക.

  സ്റ്റെപ്പ് 4

  അടുത്തതായി തിയ്യതിയാണ്. അവിടെ കാണുന്ന കലണ്ടർ ചിഹ്നത്തോട് കൂടിയ തിയ്യതിയിൽ ക്ലിക്ക് ചെയ്‌താൽ ഒരു വലിയ കലണ്ടർ തുറന്നു വരും. ഇവിടെ ഓരോ ദിവസങ്ങളിലും ഈ റൂട്ടിൽ ഉള്ള ഏറ്റവും കുറഞ്ഞ നിരക്കുകൾ നിങ്ങൾക്ക് കാണാൻ കഴിയും. അവിടെ നിങ്ങളുടെ ഇഷ്ടാനുസരണം കുറഞ്ഞ നിരക്ക് വരുന്ന തിയ്യതിയോ അതല്ല നിങ്ങൾക്ക് ആവശ്യമുള്ള തിയ്യതിയോ തിരഞ്ഞെടുക്കാം. നിരക്കുകൾ തമ്മിൽ താരതമ്യം ചെയ്യാനും ഇവിടെ സാധിക്കും.

  സ്റ്റെപ്പ് 5

  അങ്ങനെ തിയ്യതി കൊടുത്ത് താഴെയുള്ള Done കൊടുത്തുകഴിഞ്ഞാൽ ടിക്കറ്റ് നിരക്കിന്റെ അടിസ്ഥാനത്തിലുള്ള വിമാനങ്ങളുടെ ലിസ്റ്റ് വരും. ഇതിൽ നിന്നും നിങ്ങൾക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കുക. ഈ ലിസ്റ്റിന്റെ മുകളിൽ വലത് ഭാഗത്ത് വരുന്ന Sort by: എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുകയാണെങ്കിൽ നിരക്ക്, മികച്ച വിമാനങ്ങൾ തുടങ്ങി വ്യത്യസ്തയിനങ്ങളിലായി നിങ്ങൾക്ക് സോർട്ട് ചെയ്യാനും സാധിക്കും.

  സ്റ്റെപ്പ് 6

  അങ്ങനെ നിങ്ങൾ തിരഞ്ഞെടുത്ത വിമാനത്തിൽ ക്ലിക്ക് ചെയ്‌താൽ ആ വിമാനക്കമ്പനിയുടെ വെബ്‌സൈറ്റിലേക്ക് പോയി ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ കാണിക്കും. അതിന് താഴെയായി മറ്റു ഓഫറുകളുള്ള ബുക്കിങ് വെബ്സൈറ്റുകളുടെ ലിങ്കും ഉണ്ടാകും. ഇതിൽ നിങ്ങൾക്ക് യോജ്യമായവയിൽ കയറി ഇനി എളുപ്പം ബുക്ക് ചെയ്യാം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  Google Flights: Best Option to Find Your Perfect Flight.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more