ജി-മെയിൽ ഉപയോഗിച്ച് ഗൂഗിൾ മീറ്റ് വീഡിയോ കോളിംഗ് എങ്ങനെ ചെയ്യാം ?
ജി-മെയിലിൽ നിന്ന് ഗൂഗിൾ മീറ്റ് വീഡിയോ കോളുകളിൽ ചേരാൻ യൂസർമാർക്ക് സാധിക്കുന്ന പുതിയ സവിശേഷത ഗൂഗിൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്. വർക്ക് അക്കൗണ്ടോ സ്കൂൾ അക്കൗണ്ടോ ഉള്ള ജി-മെയിൽ യൂസർമാർക്ക് ഈ സവിശേഷത ഉടൻ തന്നെ ലഭ്യമാക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജിസ്യൂട്ട് ഉപയോക്താക്കൾക്ക് അവരുടെ ജി-മെയിൽ വിൻഡോയിലൂടെ ഒരു ഗൂഗിൾ വീഡിയോ മീറ്റിംഗ് ആരംഭിക്കുന്നതിനും ചേരുന്നതിനുമുള്ള ഓപ്ഷൻ കാണാം. വിൻഡോയുടെ ഇടതുവശത്ത് 'മീറ്റ്' എന്ന് ലേബൽ ചെയ്തിട്ടുള്ള പുതിയ സെക്ഷൻ ഉപയോഗിച്ച് ഗൂഗിൾ വീഡിയോ മീറ്റിംഗുകൾ ഉപയോക്താക്കൾക്ക് ഉപയോഗിച്ച് തുടങ്ങും.

ഈ പുതിയ സവിശേഷത നിലവിൽ വെബിൽ ജി-മെയിൽ ഉപയോഗിക്കുമ്പോൾ മാത്രമേ ലഭ്യമാകൂകയുള്ളു. ഇത് ഉടൻ തന്നെ മൊബൈലിലും ലഭിക്കും എന്നാണ് കരുതുന്നത്. ഒരു ജിസ്യൂട്ട് അക്കൗണ്ട്, പ്രവർത്തിക്കുന്ന ഇന്റർനെറ്റ് കണക്ഷൻ, സപ്പോർട്ടുള്ള വെബ് ബ്രൗസർ എന്നിവ മാത്രം മതി ഈ സവിശേഷത പ്രയോജനപ്പെടുത്താൻ.

ജി-മെയിലിൽ വീഡിയോ കോൾ എങ്ങനെ തുടങ്ങാം ?
ഒരു മീറ്റിംഗ് ആരംഭിക്കുക' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌തുകഴിഞ്ഞാൽ വലതുവശത്ത് ഒരു പുതിയ വിൻഡോ കാണാൻ കഴിയും. മീറ്റിംഗിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഈ വിൻഡോയിലുണ്ടാവും. ജിമെയിൽ വഴി മീറ്റിംഗ് ഐഡി ഷെയർ ചെയ്യ്ത് നിങ്ങൾക്ക് ഇപ്പോൾ കൂടുതൽ ആളുകളെ മീറ്റിംഗിൽ ചേരാൻ ഇവിടെ കഴിയും.

ജി-മെയിലിൽ വീഡിയോ കോളിൽ എങ്ങനെ ചേരാം ?
ഒരു ഉപയോക്താവ് ജി-മെയിലിൽ ഒരു വീഡിയോ കോൾ ആരംഭിക്കാൻ താൽപ്പര്യപ്പെടുമ്പോൾ, ക്യാമറയും മൈക്രോഫോണും ഓണാക്കാൻ ബ്രൗസറിന് അനുമതിയുണ്ടെന്ന കാര്യം ആദ്യം ഉറപ്പാക്കേണ്ടതുണ്ട്. ഉപയോക്താവ് ‘ഒരു മീറ്റിംഗ് ആരംഭിക്കുക' ക്ലിക്കുചെയ്‌തുകഴിഞ്ഞാൽ വലതുവശത്ത് ഒരു പുതിയ വിൻഡോ കണ്ടെത്തും, മീറ്റിംഗിന്റെ എല്ലാ വിശദാംശങ്ങളും കണ്ടെത്താനാകും. ഉപയോക്താവ് കോളിൽ ചേർന്നുകഴിഞ്ഞാൽ, മീറ്റിംഗ് കോഡ് പങ്കിട്ടുകൊണ്ടോ ഇ-മെയിൽ വഴി ആളുകളെ ക്ഷണിച്ചോ ഫോണിലൂടെ ആളുകളെ ക്ഷണിച്ചോ മറ്റുള്ളവരെ ചേർക്കാനുള്ള ഓപ്ഷൻ ലഭിക്കും.

Click it and Unblock the Notifications