അ‌സാധ്യ കാര്യങ്ങളുടെ നടത്തിപ്പുകാരനായ ഗൂഗിൾ ലെൻസ്; അ‌റിയാം ഉള്ളം ​കൈയിലെ ആറാം ഇന്ദ്രിയത്തെ

|

നമ്മൾ അ‌സാധ്യമെന്ന് കരുതുന്ന ഒരുപിടി കാര്യങ്ങൾ നടപ്പിലാക്കാൻ ശേഷിയുള്ള ഒന്ന് നമ്മുടെ ഉള്ളം ​കൈയിൽ ഉണ്ടാവുക എന്നത് ഏങ്ങനെയുണ്ടാകും. കേൾക്കുമ്പോൾ ​കൊള്ളാമെന്ന് തോന്നുമെങ്കിലും നടപ്പുള്ള കാര്യമാണോ​യെന്ന് നമ്മളിൽ ചില​രെങ്കിലും നെറ്റി ചുളിക്കും. എന്നാൽ അ‌ങ്ങനൊരു സംവിധാനം നമ്മുടെ കൂ​ടെയുണ്ട് എന്നതാണ് സത്യം.

 

സൂപ്പർമാൻ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്താൽ അ‌നന്തമായ സാധ്യതകൾ നടപ്പിലാക്കാൻ കഴിവുള്ള ഗൂഗിൾ ലെൻസ് ആണ് അ‌സാധ്യകാര്യങ്ങളുടെ നടത്തിപ്പുകാരനായ ആ സൂപ്പർമാൻ. ഗൂഗിൾ ലെൻസിലൂ​ടെ നോക്കൂ, ലോകത്തെ എന്തും നിങ്ങൾക്കു മുമ്പിൽ തുറന്നുകാട്ടപ്പെടും എന്ന് അ‌ൽപ്പം അ‌തിശയോക്തി പരമായി പറഞ്ഞാലും അ‌തിൽ അ‌ൽപ്പം കാര്യമുണ്ട്. നിങ്ങൾക്ക് പേരുപോലും അ‌റിയാത്ത ഒന്നി​നെപ്പറ്റിയറിയാൻ വളരെ ലളിതമായി നിങ്ങളെ സഹായിക്കാൻ ഗൂഗിൾ ലെൻസിനു കഴിയും. ഒന്നോ രണ്ടോ സേവനങ്ങളിൽ ഒതുങ്ങുന്നതല്ല ഗൂഗിൾലെൻസിന്റെ കഴിവുകൾ.

എല്ലാം നമ്മുടെ ​കൈയിലുണ്ട്,  തുറന്നുകാണാൻ മനസുവയ്ക്കണം

എല്ലാം നമ്മുടെ ​കൈയിലുണ്ട്, തുറന്നുകാണാൻ മനസുവയ്ക്കണം

ചിലകാഴ്ചകൾ കാണു​​മ്പോൾ അ‌തിനെപ്പറ്റി കൂടുതൽ അ‌റിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു തോന്നിയിട്ടുണ്ടോ, ഗൂഗിൾ ലെൻസുണ്ടെങ്കിൽ സംഗതി വളരെ എളുപ്പമാണ്. എന്തിനെപ്പറ്റിയാണോ അ‌റിയേണ്ടത് അ‌തിനു നേർക്ക് ഗൂഗിൾ ലെൻസ് തുറക്കുക. അ‌വിടെ നമുക്ക് നിരവധി ഓപ്ഷനുകൾ ലഭ്യമാകുന്നതായി കാണാം. ഇമേജിൽനിന്ന് ടെക്സ്റ്റ് ​കോപ്പി ചെയ്തെടുക്കാം. ടെക്സ്റ്റുകൾ മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യാം.

ഇന്റർനെറ്റ് ഇല്ലാ​​തെയും ബാങ്ക് ബാലൻസ് അ‌റിയാം, ഇതാ ആ പുതിയ എളുപ്പവഴിഇന്റർനെറ്റ് ഇല്ലാ​​തെയും ബാങ്ക് ബാലൻസ് അ‌റിയാം, ഇതാ ആ പുതിയ എളുപ്പവഴി

വിവരങ്ങൾ ലഭ്യമാക്കുക
 

ഒരു ചിത്രത്തിലുള്ള സ്ഥലം സ്കാൻ ചെയ്താൽ അ‌തിന്റെ വിവരങ്ങൾ ലഭ്യമാക്കുക, ഒരു ഇമേജ് കണ്ടാൽ അ‌ത്തരം സമാന ഇമേജുകളും ബന്ധപ്പെട്ട വിവരങ്ങളും നൽകുക, വസ്തുക്കളെ തിരിച്ചറിഞ്ഞ് ഷോപ്പിങ്ങിന് സഹായകമായ വിധത്തിൽ വിവരങ്ങൾ നൽകുക, ക്യുആർ കോഡുകളും ബാർകോഡുകളും സ്കാൻ ചെയ്യുക, ഹോം വർക്ക് ചെയ്യാൻ സഹായിക്കുക തുടങ്ങി അ‌സംഖ്യം കാര്യങ്ങൾ നിറവേറ്റാൻ ഗൂഗിളിന്റെ ഈ സൂപ്പർമാന് കഴിയും. കാര്യങ്ങൾ തിരിച്ചറിയാൻ നമ്മുടെ ശരീരത്തിനു പുറത്തുള്ള ഒരു ഇന്ദ്രിയം കണക്കെ സഹായിക്കാൻ ശേഷിയുള്ളതാണ് ഗൂഗിൾ ലെൻസ് എന്നു നിസംശയം പറയാം.

എന്തും അ‌റിയാം, പകർത്താം, സ്വന്തമാക്കാം

എന്തും അ‌റിയാം, പകർത്താം, സ്വന്തമാക്കാം

ഇഷ്ടപ്പെട്ട വസ്ത്രമോ ഭക്ഷണമോ മറ്റെന്തങ്കിലും സാധനങ്ങളോ കണ്ടെന്നു കരുതുക, നിങ്ങൾക്ക് അ‌തിനെപ്പറ്റി ഒന്നുമറിയില്ല, എന്നാൽ സ്വന്തമാക്കുകയും വേണം. അ‌തിനായി ചെയ്യേണ്ടത് ഗൂഗിൾ ലെൻസിലൂടെ അ‌തിനെ സ്കാൻ ചെയ്യുക എന്നതു മാത്രമാണ്. അ‌ത് എവിടെ ലഭ്യമാകും എങ്ങനെ സ്വന്തമാക്കാം എന്നതിനെപ്പറ്റി ഗൂഗിൾ നിങ്ങൾക്കു പറഞ്ഞുതരും. ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ അ‌സിസ്റ്റന്റ് എന്നിവയുമായി ചേർന്നുകൊണ്ടാണ് ഗൂഗിൾ ലെൻസ് വിവരങ്ങൾ വിശകലനം ചെയ്യുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്.

Android: ഗൂഗിൾ അക്കൌണ്ടും ഡാറ്റ ബാക്കപ്പും; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾAndroid: ഗൂഗിൾ അക്കൌണ്ടും ഡാറ്റ ബാക്കപ്പും; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

 ഗൂഗിൾ ലെൻസ് ട്രാൻസ്ലേറ്റർ

ഗൂഗിൾ ലെൻസ് ട്രാൻസ്ലേറ്റർ

നിത്യജീവിതത്തിൽ പലപ്പോഴും നമുക്ക് ആവശ്യമായി വരുന്ന ഒരുപിടി കാര്യങ്ങളെ ഒന്നിച്ചു കോർത്തിണക്കിയുള്ള സംവിധാനം കൂടിയാണ് ഗൂഗിൾ ലെൻസ്. ഗൂഗിൾ ലെൻസിന്റെ പ്രധാന പ്രത്യേകതകളി​ലൊന്ന് ഏതു ഭാഷയിൽനിന്നും നമുക്ക് ആവശ്യമുള്ള ഭാഷയിലേക്ക് ടെക്സ്റ്റുകൾ വിവർത്തനം ചെയ്യാം എന്നതാണ്. ഗൂഗിൾ ലെൻസ് ഉപയോഗിച്ച് നിരവധി മാർഗങ്ങളിലൂടെ വിവർത്തനം സാധ്യമാകും. അ‌തിൽ ഏറ്റവും സുഗമമായ ഒരു മാർഗം ഇങ്ങനെയാണ്:

ഗൂഗിൾ ലെൻസ് ആപ്പ് ഓപ്പൺ ചെയ്യുക

സ്റ്റെപ് 1: നിങ്ങളുടെ സ്മാർട്ട്ഫോണിലെ ഗൂഗിൾ ലെൻസ് ആപ്പ് ഓപ്പൺ ചെയ്യുക. ഗൂഗിൾ ലെൻസ് ആപ്പ് ഇല്ല എങ്കിൽ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം. അ‌തുമല്ലെങ്കിൽ ഗൂഗിൾ ​ക്രോമിലൂടെയും ഗൂഗിൾ ലെൻസിലേക്കെത്താം.
സ്റ്റെപ് 2: ഗൂഗിൾ ലെൻസ് ആപ്പ് ഓപ്പൺ ചെയ്തശേഷം സേർച്ച് ബാറിനു വലതുവശത്തായുള്ള ക്യാമറ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Android: ആൻഡ്രോയിഡ് ഫോണും കമ്പ്യൂട്ടറും അതിവേഗം കണക്റ്റ് ചെയ്യാംAndroid: ആൻഡ്രോയിഡ് ഫോണും കമ്പ്യൂട്ടറും അതിവേഗം കണക്റ്റ് ചെയ്യാം

AI ക്യാമറ

സ്റ്റെപ് 3: ഇപ്പോൾ, ഗൂഗിൾ ലെൻസിന്റെ AI ക്യാമറ തുറക്കും, ഈ ഘട്ടത്തിൽ ​ടെക്സ്റ്റ് ഓപ്ഷന് അ‌രികിലുള്ള ട്രാൻസ്ലേറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 4: ട്രാൻസ്ലേറ്റ് ​ചെയ്യേണ്ട ടെക്സ്റ്റിനു നേരേ​യോ ഇമേജിനു നേരേയോ ക്യാമറ ഫോക്കസ് ചെയ്ത് ഒരുമിനിറ്റ് പിടിക്കുക. സെക്കൻഡുകൾക്കുള്ളിൽ ടെക്സ്റ്റ് വിവർത്തനം ചെയ്യപ്പെടും.

ഗ്യാലറി

നിങ്ങൾ മൊ​​ബൈലിലോ മറ്റോ ​എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മനസിലാകാത്ത ഭാഗമോ ഭാഷയോ വന്നു എന്നു കരുതുക. അ‌തിന്റെ സ്ക്രീൻ ഷോട്ടെടുത്ത ശേഷം അ‌ത് ഗൂഗിൾ ലെൻസ് വഴി ഗ്യാലറിയിൽനിന്ന് ഓപ്പൺ ചെയ്തും വിവർത്തനം ചെയ്യാൻ സാധിക്കും. ഗൂഗിൾ ലെൻസ് നൽകുന്ന അ‌നവധി സേവനങ്ങളിൽ ഒന്നുമാണ് ഗൂഗിൾ ട്രാൻസ്ലേഷൻ.

അഞ്ച് ആപ്പിലും അഞ്ച് ഭാഷ വേണോ? അറിയാം ഈ അടിപൊളി മാർഗംഅഞ്ച് ആപ്പിലും അഞ്ച് ഭാഷ വേണോ? അറിയാം ഈ അടിപൊളി മാർഗം

സേവനം

ഗൂഗിൾ ലെൻസ് ട്രാൻസ്ലേഷൻ ലഭ്യമാകാൻ തുടങ്ങിയിട്ട് അ‌നവധി നാളുകളുമായി. എന്നാൽ ​കൈയിൽ ഈ സേവനം ഉണ്ടായിട്ടും അ‌തേപ്പറ്റി ഓർക്കുകയോ അ‌റിയുകയോ ചെയ്യാ​തെ മറ്റു മാർഗങ്ങൾ അ‌ന്വേഷിക്കുകയാണ് ഭൂരിഭാഗം പേരും. ദിവസവും നാം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽപ്പോലും അ‌തിന്റെ പല ഉപയോഗങ്ങളും മനസിലാക്കാത്തതുകൊണ്ടോ ശ്രദ്ധിക്കാത്തതുകൊണ്ടോ പ്രയോജനപ്പെടുത്താനാകാതെ പോകുന്നു എന്നതാണ് ശ്രദ്ധേിക്കേണ്ട ഒരു വസ്തുത. വെറുതേ ഒന്ന് എടുത്തുനോക്കൂ പല അ‌ടിയന്തര ഘട്ടങ്ങളിലും നിങ്ങളെ സഹായിക്കാൻ ഗൂഗിൾ ലെൻസിനു കഴിയും തീർച്ച.

Best Mobiles in India

English summary
Google Lens is also a system that combines a handful of things that we often need in our daily life. One of the main features of Google Lens is that we can translate texts from any language into any language we want. Google Lens can be translated in several ways.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X