ടോൾ നിരക്കറിയാം, പകരം പാത തിരഞ്ഞെടുക്കാം; അടിപൊളി ഫീച്ചറുമായി ഗൂഗിൾ മാപ്സ്

|

ലോകത്തേറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന നാവിഗേഷൻ സേവനങ്ങളിൽ ഒന്നാണ് ഗൂഗിൾ മാപ്സ്. കോടിക്കണക്കിന് ആളുകളാണ് ദിവസേനെ ഗൂഗിൾ മാപ്സ് സേവനങ്ങൾ ഉപയോഗിക്കുന്നത്. ഇ കൊമേഴ്സിങ് പ്ലാറ്റ്ഫോമുകളും ഫുഡ് ഡെലിവറി ആപ്പുകളുമെല്ലാം തങ്ങളുടെ സേവനങ്ങൾക്കായി ഗൂഗിൾ മാപ്സ് ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴിതാ ഗൂഗിൾ മാപ്സിൽ പുതിയൊരു ഫീച്ചർ കൂടി കൊണ്ട് വന്നിരിക്കുകയാണ് ഗൂഗിൾ. നിങ്ങൾ യാത്ര പോകുമ്പോൾ ആ റൂട്ടിലെ എല്ലാ ടോളുകളും ആപ്പിൽ വ്യക്തമാക്കുന്നതാണ് പുതിയ ഫീച്ചർ.

 

ഗൂഗിൾ

യാത്രയ്ക്കിടെ സാധാരണ റോഡുകളും ടോൾ റോഡുകളും തിരഞ്ഞെടുക്കാൻ ആളുകളെ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. പുതിയ ഫീച്ചറുകൾ ഉപയോഗിച്ച് ടോൾ റോഡുകൾ ഒഴിവാക്കി യാത്ര ചെയ്യാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ മേന്മ. ഇതിനായിട്ടുള്ള ഓപ്ഷനും പുതിയ അപ്ഡേറ്റിൽ ലഭ്യമാണ്. ഗൂഗിൾ മാപ്‌സിന്റെ ആൻഡ്രോയിഡ് ഐഫോൺ വേർഷനുകളിൽ പുതിയ അപ്ഡേറ്റിനൊപ്പം ടോൾ നിരക്കുകൾ ലഭ്യമാകും. ഗൂഗിൾ മാപ്സിൽ ടോൾ നിരക്കുകൾ കാണാൻ കഴിയുന്ന ഫീച്ചറിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഇൻസ്റ്റാഗ്രാം അക്കൌണ്ട് വെരിഫൈ ചെയ്യുന്നത് എങ്ങനെ?ഇൻസ്റ്റാഗ്രാം അക്കൌണ്ട് വെരിഫൈ ചെയ്യുന്നത് എങ്ങനെ?

ഗൂഗിൾ മാപ്‌സിലെ ടോൾ നിരക്കുകൾ

ഗൂഗിൾ മാപ്‌സിലെ ടോൾ നിരക്കുകൾ

പാതകളിലെ ടോൾ നിരക്കുകൾ പ്രദർശിപ്പിക്കുന്നതാണ് ഗൂഗിൾ മാപ്സിലെ പുതിയ അപ്ഡേറ്റ്. നിങ്ങൾ യാത്ര ചെയ്യുന്ന റൂട്ടിൽ ഉള്ള ടോൾ ബൂത്തുകളും നിരക്കുകളും ഇത് വഴി കാണാൻ കഴിയും. അങ്ങനെ നിങ്ങൾ യാത്രയ്ക്കായി ഒരു പ്രത്യേക റൂട്ട് സെലക്റ്റ് ചെയ്താൽ ടോളുകൾ കണക്ക് കൂട്ടി യാത്രയ്ക്ക് എത്ര ചിലവ് വരുമെന്ന് മനസിലാക്കാൻ സാധിക്കും. നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് ഇത് കണക്ക് കൂട്ടുന്നത്. നിങ്ങൾ സഞ്ചരിക്കുന്ന പാതയിലെ ടോളുകൾ, അവയുടെ നിരക്ക് പേയ്മെന്റ് രീതികൾ, സഞ്ചരിക്കുന്ന ദിവസം മുതലായ ഘടകങ്ങൾ ആണ് പരിഗണിക്കപ്പെടുന്നത്.

ടോളുകൾ
 

ഒരു പ്രത്യേക ഡെസ്റ്റിനേഷനിലേക്ക് എത്താൻ ടോളുകൾ ഒഴിവാക്കി യാത്ര ചെയ്യാം എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. ടോളുകൾ ഉള്ള പാതകൾ മനസിലാക്കാൻ പുതിയ ഫീച്ചർ സഹായിക്കുന്നു. ഒരു സ്ഥലത്തേക്ക് എത്താൻ ഒന്നിൽ കൂടുതൽ പാതകൾ ഗൂഗിൾ മാപ്സ് കാണിക്കാറുണ്ട്. അവോയിഡ് ടോൾസ് ഓപ്ഷനും പുതിയ അപ്ഡേറ്റിൽ ലഭ്യമാണ്. ഇത് ഉപയോഗിച്ച് ടോളുകൾ ഇല്ലാത്ത പാത സെലക്റ്റ് ചെയ്യാൻ ഉള്ള ചോയിസ് യൂസേഴ്സിന് ലഭിക്കുന്നു. രാജ്യത്തെ ഏതാണ്ട് രണ്ടായിരത്തോളം ടോൾ റോഡുകളാണ് ഗൂഗിൾ മാപ്സിന്റെ പുതിയ ഫീച്ചറിൽ ഉൾക്കൊള്ളുന്നത്. പ്രാദേശിക തലത്തിൽ നിന്നും ഡാറ്റ ശേഖരിച്ചാണ് ഗൂഗിൾ മാപ്സ് ഈ പുതിയ ഫീച്ചർ അപ്ഡേറ്റ് ചെയ്യുന്നത്.

അഞ്ച് വർഷത്തിനിടെ ഹാക്ക് ചെയ്യപ്പെട്ടത് 641 സർക്കാർ അക്കൗണ്ടുകൾഅഞ്ച് വർഷത്തിനിടെ ഹാക്ക് ചെയ്യപ്പെട്ടത് 641 സർക്കാർ അക്കൗണ്ടുകൾ

പുതിയ ഫീച്ചർ ലഭിക്കാൻ

പുതിയ ഫീച്ചർ ലഭിക്കാൻ

 • പുതിയ ഫീച്ചർ ലഭിക്കാൻ ആദ്യം നിങ്ങളുടെ ഗൂഗിൾ മാപ്സ് ആപ്പ് അപ്ഡേറ്റ് ചെയ്യണം.
 • ഇതിനായി നിങ്ങളുടെ ഫോണിൽ ഗൂഗിൾ പ്ലേ, അല്ലെങ്കിൽ ആപ്പ് സ്റ്റോർ തുറക്കുക.
 • തുടർന്ന് ഗൂഗിൾ മാപ്സ് ആപ്പ് സെർച്ച് ചെയ്യുക.
 • അപ്പ് അപ്ഡേറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
 • ഓട്ടോ അപ്ഡേറ്റ് ഓപ്ഷനും സെല്കറ്റ് ചെയ്യാവുന്നതാണ്.
 • അത് പുറത്തിറങ്ങുന്ന ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ഓട്ടോമാറ്റിക്കായി ലഭിക്കാൻ സഹായിക്കും.
 • ഗൂഗിൾ മാപ്‌സ്
  • ഗൂഗിൾ മാപ്‌സ് അപ്‌ഡേറ്റ് ചെയ്‌ത് കഴിഞ്ഞാൽ, സെർച്ച് ബാറിൽ നിങ്ങളുടെ ഡെസ്റ്റിനേഷനെ കുറിച്ചുള്ള വിശദാംശങ്ങൾ നൽകുക.
  • നിങ്ങളുടെ റൂട്ട് ഒരു ടോൾ വഴിയാണ് കടന്നുപോകുന്നതെങ്കിൽ, നിങ്ങൾക്ക് മാപ്പിൽ 'ടോളും' അതിന്റെ വിലയും കാണാൻ കഴിയും.
  • നിങ്ങൾക്ക് ഒരു ഇതര റൂട്ട് തിരഞ്ഞെടുക്കണമെങ്കിൽ, ത്രീ-ഡോട്ട് ബട്ടണിൽ ക്ലിക്ക് ചെയ്ത് ' അവോയിഡ് ടോൾസ്' ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
  • ഒരു മാസം മുഴുവൻ വാലിഡിറ്റി നൽകുന്ന വിഐയുടെ ആറ് പ്രീപെയ്ഡ് പ്ലാനുകൾഒരു മാസം മുഴുവൻ വാലിഡിറ്റി നൽകുന്ന വിഐയുടെ ആറ് പ്രീപെയ്ഡ് പ്ലാനുകൾ

   ഗൂഗിൾ മാപ്‌സ് പുതിയ ഫീച്ചറുകൾ

   ഗൂഗിൾ മാപ്‌സ് പുതിയ ഫീച്ചറുകൾ

   ഇന്ത്യ, യുഎസ്, ജപ്പാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാണ് ടോൾ നിരക്കുകളുള്ള ഗൂഗിൾ മാപ്‌സ് ഫീച്ചർ എത്തുന്നത്. കൂടുതൽ രാജ്യങ്ങളിലേക്ക് ഉടൻ തന്നെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ, ഐഫോണിനും ആപ്പിൾ വാച്ചിനുമായി ഗൂഗിൾ മാപ്‌സ് ഒരു പ്രത്യേക ഫീച്ചറും പുറത്തിറക്കിയിട്ടുണ്ട്. ഡയറക്ട് നാവിഗേഷൻ, ആപ്പിൾ വാച്ചിലേക്ക് പിൻ ചെയ്ത ട്രിപ്പ് വിജറ്റ് എന്നിവയാണ് പുതിയ ഫീച്ചറുകളിൽ ഉൾപ്പെടുന്നത്.

   ഐഒഎസ്

   ഗൂഗിൾ മാപ്‌സ്, ഐഒഎസ് ബേസ് ഷോർട്ട്കട്ടുകൾ, സ്പോട്ട്ലൈറ്റ് എന്നിവയുമായും പ്ലാറ്റ്‌ഫോമിനെ ഇന്റഗ്രേറ്റ് ചെയ്യുന്നു. ഉപയോക്താക്കൾക്ക് ഉടൻ തന്നെ സിരിയുടെ ഡിഫോൾട്ട് ഓപ്ഷനായി ഗൂഗിൾ മാപ്‌സ് സജ്ജീകരിക്കാനും ഗൂഗിൾ മാപ്‌സ് ഉപയോഗിച്ച് ദിശകൾ ലഭിക്കുന്നതിന് വോയ്‌സ് കമാൻഡുകൾ നൽകാനും കഴിയും.

   225 കോടി രൂപ മുടക്കി കേരളത്തിൽ സ്ഥാപിച്ച എഐ ക്യാമറകളെ കുറിച്ച് അറിയാം225 കോടി രൂപ മുടക്കി കേരളത്തിൽ സ്ഥാപിച്ച എഐ ക്യാമറകളെ കുറിച്ച് അറിയാം

Best Mobiles in India

English summary
Google Maps is one of the most used navigation services in the world. Millions of people use Google Maps services every day. Now Google has come up with a new feature in Google Maps. The new feature is that specifies all the tolls on that route as you travel.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X